Monday, 9 November 2020

Current Affairs- 10/11/2020

1. Hockey India- യുടെ പുതിയ പ്രസിഡന്റ്- Gyanendro Ningombam


2. 2020 നവംബറിൽ കോവിഡ് കാലത്ത് മികച്ച മാതൃകപരമായ പ്രവർത്തനം കാഴ്ചവച്ചതിന് World Travel Mart London- ന്റെ Highly Commended Award നേടിയത്- കേരള ടൂറിസം വകുപ്പ് (ഉത്തരവാദിത്വ ടൂറിസം)


3. 2020 നവംബറിൽ 50000 രൂപയിൽ താഴെ പ്രതിമാസം ശമ്പളം ലഭിക്കുന്ന സ്വകാര്യമേഖലയിലെ ജോലികൾക്ക് തദ്ദേശവാസികൾക്ക് 75 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- ഹരിയാന


4. 2020 നവംബറിൽ കേന്ദ്ര സർക്കാർ പദ്ധതിയായ Namami Gange Programme- ന്റെ ബ്രാസ് അംബാസിഡർ ആയ പ്രമുഖ Comic Cartoon കഥാപാത്രം- Chacha Chaudhary


5. Jugalbandi : The BJP before Modi എന്ന പുസ്തകത്തിന്റെ രചയിതാവ്- Vinay Sitapati


6. 2020 നവംബറിൽ Centre of Excellence for Indian Knowledge System നിലവിൽ വരുന്നത്- IIT Kharagpur


7. 2020 നവംബറിൽ Hazira-Ghogha Ro-Pax ferry Service നിലവിൽ വന്ന സംസ്ഥാനം- ഗുജറാത്ത്


8. കിഫ്ബിയുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും വലിയ ആന പുനരധിവാസ കേന്ദ്രം നിലവിൽ വരുന്നത്- കോട്ടുർ (തിരുവനന്തപുരം) 


9. 2020 നവംബറിൽ NPCI (National Payments Corporation of India)- യുടെ അംഗീകാരത്തോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച Payment Platform- WhatsApp Pay


10. 1000 ATP Tour മത്സരങ്ങൾ വിജയിക്കുന്ന നാലാമത്തെ ടെന്നീസ് താരം- റാഫേൽ നദാൽ


11. 2020 നവംബറിൽ Online Gambling Games നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് 


12. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ജോ ബൈഡൻ (ഡെമോക്രാറ്റിക് പാർട്ടി) (290 ഇലക്ടറൽ വോട്ട്) 

  • ഏറ്റവും കൂടുതൽ ജനകീയ വോട്ട് ലഭിച്ച അമേരിക്കൻ പ്രസിഡന്റ് 
  • ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്റ്
  • അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആകെ ഇലക്ട്രോൽ വോട്ട്- 538  

13. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട രാജ്യത്തെ ഏറ്റവും നീളം കൂടിയ സിംഗിൾ ലൈൻ മോട്ടോറബിൾ പാലം- ഡോബ്ര- ചാന്തി പാലം (ഉത്തരാഖണ്ഡ്)

(തെഹ് രി നദിക്ക് കുറുകെയാണ് പാലം) 


14. കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവള എന്ന പദവി ലഭിക്കുന്നത്- പാതാള തവള (മഹാബലി തവള, പന്നിമൂക്കൻ തവള)

  • ശാസ്ത്രീയ നാമം- നാസിക ബട്രാക്കസ് സഹ്യാദ്രെൻസിസ്   

15. ആനകൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പരിചരണ ചികിത്സാ കേന്ദ്രം ആരംഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം- കേരളം

  • തിരുവനന്തപുരത്തെ കോട്ടൂർ ആന പുനരധിവാസ കേന്ദ്രമാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്

16. എം.വി. രാഘവൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ 2020- ലെ എം.വി.ആർ പുരസ്കാരം ലഭിച്ച വ്യക്തി- തോമസ് ഐസക്ക് 


17. മധ്യ അമേരിക്കൻ രാജ്യങ്ങളിൽ അടുത്തിടെ നാശം വിതച്ച കൊടുങ്കാറ്റ്- ഇറ്റ


18. അടുത്തിടെ അന്തരിച്ച പ്രശസ്ത അർജന്റീനിയൻ സംവിധായകൻ- ഫെർണാണ്ടോ സൊളാനസ് 


19. അമേരിക്കയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത ആര്- കമലാ ഹാരിസ് 

  • തമിഴ്നാട്ടിലെ തുള സേന്ദ്രപുരം ആണ് ഇന്ത്യയിൽ കമലയുടെ സ്ഥലം. 
  • യു. എസിൽ ആദ്യ സെക്കന്റ് ജന്റിൽമാൻ പദവിയിലെത്തുന്നത്- ഡഗ്ലസ് എം ഹോഫ് ( വൈസ് പ്രസിഡന്റിന്റെ ഭർത്താവ്)
  • അമേരിക്കൻ വൈസ് പ്രസിഡന്റാകുന്ന ആദ്യ ഇന്തോ-ഏഷ്യൻ വംശജയാണ് കമല ഹാരിസ് 

20. ദേശീയ ക്യാൻസർ അവബോധ ദിനമെന്ന്- നവംബർ 7


21. ഐ എസ് ആർ ഒ- യുടെ PSL V യുടെ 51- മത് ദൗത്യമേത്- PSLV- C49 (പത്ത് ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ചു)


22. യുഎസിലെ സാൻഫഡ് സർവകലാശാല തയാറാക്കിയ ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ എം ജി സർവകലാശാല വൈസ് ചാൻസലർ- ഡോ. സാബു തോമസ്


23. ഗുജറാത്തിലെ കേവഡിയയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന പ്രഥമ ജലവിമാന (സീ പ്ലെയിൻ) സർവീസ് ഉൽഘാടനം ചെയ്തത്- നരേന്ദ്രമോദി


24. ഇന്ത്യ, യു എസ്. എ, ജപ്പാൻ, ഓസ്ട്രേലിയ ചതുർ രാഷ്ട്ര നാവിക അഭ്യാസം നടക്കുന്നത് ഏത് സമുദത്തിൽ വെച്ചാണ്- ബംഗാൾ ഉൾക്കടൽ


25. ന്യൂസിലാൻഡിന്റെ യുവജന ക്ഷേമവകുപ്പ്, സാമൂഹിക വികസന വകുപ്പ് മന്ത്രി ആയി ചുമതലയേറ്റ മലയാളി വനിത- പ്രിയങ്ക രാധാകൃഷ്ണൻ


26. അമേരിക്കയിൽ സംസ്ഥാന സെനറ്റിൽ അംഗമാകുന്ന ആദ്യ സ്വവർഗാനുരാഗിയായ വ്യക്തി- സാറ മക ബ്രൈഡ്


27. ഒന്നിനു പിറകെ ഒന്നായി റോക്കറ്റുകൾ തൊടുക്കാവുന്ന ഏത് സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പ് ആണ് ഇന്ത്യ ഒഡിഷ തീരത്തു നിന്നു വിജയകരമായി വിക്ഷേപിച്ചത്- പിനാക റോക്കറ്റ്


28. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സി. ഇ . ഒ ആയി നിയമിതനായത്- ഡോ. ജി.സി.ഗോപാലപിള്ള


29. ത്രിദിന നേപ്പാൾ സന്ദർശനം നടത്തുന്ന ഇന്ത്യൻ കരസേനാ മേധാവി ജനറൽ- എം.എം. നരവനെ (M. M. Naravane)


30. കേന്ദ്ര സർക്കാരിന്റെ മൈ ഗവൺമെന്റ് (My Gov) പദ്ധതിയും യുഎൻ വിമണും ചേർന്നു നടത്തിയ കോവിഡ് ശ്രീശക്തി ചലഞ്ചിൽ പുരസ്കാരം നേടിയ മലയാളി സംരംഭം- തന്മാത്ര ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ്.


31. പുരുഷ ടെന്നിസിൽ 1000 മത്സരവിജയങ്ങൾ സ്വന്തമാക്കുന്ന 4-ാമത്തെ ടെന്നീസ് താരം- റാഫേൽ നദാൽ

No comments:

Post a Comment