Tuesday, 24 November 2020

Current Affairs- 28/11/2020

1. 'മഹാ ആവാസ് യോജന' എന്ന പേരിൽ പുതിയ ഗ്രാമീണ ഭവന പദ്ധതി അടുത്തിടെ ആരംഭിച്ച സംസ്ഥാന സർക്കാർ- മഹാരാഷ്ട്ര  


2. ഇന്ത്യ, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങൾ സംയുക്തമായി അടുത്തിടെ ആൻഡമാൻ കടലിൽ നടത്തിയ നാവികാഭ്യാസം- സിറ്റ്മെക്സ്സ്- 20 


3. അടുത്തിടെ അറബിക്കടലിൽ രൂപം കൊണ്ട ‘ഗതി’ എന്ന ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ച രാജ്യം- ഇന്ത്യ  

  • ബംഗാൾ ഉൾക്കടലിൽ അടുത്തിടെ രൂപം കൊണ്ട് ചുഴലിക്കാറ്റ്- നിവാർ 
  • ഇറാനാണ് 'നിവാർ' എന്ന പേര് നിർദ്ദേശിച്ചത്. 

4. അടുത്തിടെ അന്തരിച്ച, ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് (Unofficial) കളിച്ച ആദ്യ മലയാളിയും മുൻ രഞ്ജി താരവുമായ വ്യക്തി- ഡോ.സി.കെ. ഭാസ്കർ 


5. എ.ടി.പി. ഫൈനൽസ് ടെന്നീസ് കിരീട ജേതാവ്- ഡാനിൽ മെദ് വദേവ്  (റഷ്യ)  

  • ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമിനിക് തിയമിനെയാണ് തോൽപിച്ചത്

6. പുതിയ കേരള സംസ്ഥാന സൈബർ നിയമത്തിൽ ഗവർണർ 'ആരിഫ് മുഹമ്മദ് ഖാൻ' ഒപ്പു വച്ചു.

  • പുതിയ കേരള സൈബർ നിയമപ്രകാരം ഓൺലൈൻ അധിക്ഷേപത്തിന് ലഭിക്കുന്ന ശിക്ഷ- 5 വർഷം തടവ് 10,000 രൂപ പിഴ അല്ലെങ്കിൽ രണ്ടും. 

7. ഇന്ത്യാ വിഭജനത്തെ പശ്ചാത്തലമാക്കി 'ദി ലോസ്റ്റ് ഹോംസ്റ്റെഡ്:മൈ മദർ, പാർട്ടീഷൻ ആൻഡ് ദി പഞ്ചാബ്' എന്ന പുസ്തകം അടുത്തിടെ രചിച്ച വ്യക്തി- മറീന വീലർ

  • ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുൻ ഭാര്യയാണിവർ  

8. ഓപ്പൺ സ്കൈസ് ഉടമ്പടിയിൽ നിന്ന് അടുത്തിടെ ഔദ്യോഗികമായി പിന്മാറിയ രാജ്യം- അമേരിക്ക


9. ജി 20 വെർച്വൽ ഉച്ചകോടിക്ക് തുടക്കമായി

  • 2020- ലെ ജി 20 ഉച്ചകോടിയുടെ വേദി- റിയാദ്
  • 2022- ലെ ജി 20 ഉച്ചകോടിയുടെ വേദി- ഇന്ത്യ 

10. അടുത്തിടെ ഓൺലൈൻ ചൂതാട്ടം നിരോധിച്ച സംസ്ഥാനം- തമിഴ്നാട്  


11. കോവിഡ് വാക്സിൻ വിതരണത്തിനായി അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ- കോവിൻ  

  • വാക്സിൻ സംഭരണം, ശേഖരണം, വിതരണം, മുൻഗണനാ പട്ടികയിൽ ഉളളവരുടെ വാക്സിനേഷൻ തീയതികൾ തുടങ്ങിയ വിവരങ്ങൾ ആപ്പിൽ ലഭ്യമാകും

12. ന്യൂയോർക്ക് ടൈംസിന്റെ ലോകത്തിൽ ജനശ്രദ്ധ നേടിയ 100 നോവലുകളുടെ പട്ടികയിൽ മലയാളിയുടെ നോവലും പാലക്കാട് സ്വദേശിനി ദീപ ആനപ്പാറയുടെ 'ജീൻ പട്രോൾ ഓൺ ദ പർപ്പിൾ ലൈൻ' എന്ന പുസ്തകമാണ് പട്ടികയിൽ ഇടം നേടിയത് പട്ടികയിൽ ഇടം നേടിയ മറ്റ് പുസ്തകങ്ങൾ- 

  • എ ബേണിങ്- മേഘ മജുംദാർ
  • എ പ്രോമിസ്ഡ് ലാൻഡ്- ബരാക് ഒബാമ 


13. സഹകരണ ഉത്പന്നങ്ങൾക്ക് കേരളം അടുത്തിടെ ഏർപ്പെടുത്തിയ ഏകീകൃത ബ്രാൻഡ്- കോപ്റ്റാർട്ട്  


14. ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ത്യ നവജാത ശിശുകൾക്കുള്ള കർമ പദ്ധതി റിപ്പോർട്ട് പ്രകാരം നവജാത ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം- കേരളം 


15. ചന്ദ്രനിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനായി ചൈന വിക്ഷേപിക്കുന്ന ആളില്ലാ വാഹനം- ചാങ് -ഇ 5 

  • പദ്ധതി വിജയിച്ചാൽ അമേരിക്ക, റഷ്യ എന്നിവയ്ക്കുശേഷം ചന്ദ്രശില ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. 

16. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ച രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യത്തെ 12- ഉം ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനം- കേരളം

  • ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം- മാട്ടൂൽ (കണ്ണൂർ)

17. നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവശേഷി വിഭാഗത്തിലെ പട്ടികയിൽ മുന്നിലെത്തിയത്- KITE (Kerala Infrastructure and Technology for Education)


18. ലോകത്തിൽ ആദ്യമായി സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ ഒരു മില്യൻ ഫോളോവേഴ്സ് ഉള്ള കേന്ദ്രബാങ്ക് ഏത്- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ


19. UK ബുക്കർ പ്രസ് 2020 നേടിയതാര്- ഡഗ്ലസ് സ്റ്റുവർട്ട് 

  • ആദ്യ കൃതിയായ 'ഷഗിബെയ്ൻ ലഭിച്ചു.

20. 2023 ജി20 സമ്മിറ്റിൽ വേദിയാകുന്ന രാജ്യം ഏത്- ഇന്ത്യ


21. ഇന്ത്യ ഏതു വർഷത്തോടെ ക്ഷയരോഗത്തെ പൂർണമായും നിർമാർജനം ചെയ്യുന്നതിന് ലക്ഷ്യമിടുന്നത്- 2025 (കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ)


22. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ നിയമമനുസരിച്ച് Universal Children's Day അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ ഉള്ള ഏറ്റവും കുറഞ്ഞ പ്രായം- 15 വയസ്സ്


23. 2020 നവംബറിൽ നടന്ന വേൾഡ് ഹെൽത്ത് എക്സ്പോയുടെ വേദി- വുഹാൻ, ചൈന 


24. ലോകത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചത്- അഭിജിത് ഗുപ്ത (17 വയസ്സ്) 

  • Book : Happiness all around

25. ഐ.സി.സി. യുടെ പുതിയ നിയമപ്രകാരം രാജ്യാന്തര ക്രിക്കറ്റ് കളിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം- 15 വയസ്സ് 


26. നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യവിഭവശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ ചുരുക്കപ്പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചത്- കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE)


27. ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏജന്റിന്റെ സഹായത്താൽ കടലാസ് രഹിത നടപടികളോടെ വേഗത്തിൽ ലഭിക്കാൻ എൽഐസി പുറത്തിറക്കിയ ആപ്ലിക്കേഷൻ- ആത്മനിർഭർ ഏജൻസ് ന്യൂ ബിസിനസ് ഡിജിറ്റൽ ആപ്ലിക്കേഷൻ (ആനന്ദ) 


28. നിയുക്ത അമേരിക്കൻ പ്രമ വനിതാ ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി നിയമിതയായ ഇന്ത്യൻ വംശജ- മാലാ അഡിഗ 


29. അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്- ജോ ബൈഡൻ (78 വയസ്, ജനനം: 1942 നവംബർ 20) 


30. 2020 ഗോൾഡൻ ബോയി അവാർഡിന് അർഹനായത്- ഏർലിംഗ് ഹോളണ്ട് (ടീം- ബൊറൂഷ്യ ഡോർട്ട്മുണ്ട് ) 

  • യൂറോപ്യൻ ടോപ്പ് ലീഗുകളിലെ മികച്ച അണ്ടർ 21 താരത്തിന് നൽകുന്ന അവാർഡ് ആണ് ഗോൾഡൻ ബോയി പുരസ്കാരം 

31. 2020 നവംബറിൽ അന്തരിച്ച ഡോ. സി കെ ഭാസ്കർ (ചന്ദ്രോത്ത് കല്യാടൻ ഭാസ്കർ) ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ് 

  • 1964 സിലോണിൽ നടന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി ക്രിക്കറ്റ് താരം ആണ് ഭാസ്കർ 
  • ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ മലയാളി ക്രിക്കറ്റ് താരം എന്ന ബഹുമതിയും ഭാസ്കറിനാണ് 

32. 2020 ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരം നേടിയത്- ജസ്റ്റിസ് കുര്യൻ ജോസഫ് 

  • ഏർപ്പെടുത്തുന്നത്- Legal Assistance and Welfare Trust

33. വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ ഫോൺ നമ്പറിൽ മാറ്റമുണ്ടെങ്കിൽ പുതിയ നമ്പർ ആർ.സി. ബുക്കിൽ ഓൺലൈനായി ഉൾപ്പെടുത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വെബ്സൈറ്റ്- പരിവാഹൻ 

  • നിയമ ലംഘകർക്ക് മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിക്കുന്ന ശിക്ഷാവിധികൾ യഥാസമയം വാഹന ഉടമകൾ അറിയുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഈ അവസരം നൽകുന്നത് 
  • രജിസ്റ്റർ ചെയ്ത കേസുകൾ ആർ.സി. ബുക്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ്. വഴി അയക്കുന്നതാണ് 

34. 2020 നവംബറിൽ ബംഗാൾ ഉൾക്കടലിലെ തെക്കു കിഴക്കൻ ഭാഗത്ത് രൂപപ്പെട്ട നീവാർ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന സംസ്ഥാനം- തമിഴ്നാട്


35. ഭൂമിയിലെ ഏറ്റവും ആഴമേറിയ കടൽ ഭാഗമായ മരിയാന ട്രഞ്ചിലേക്ക് മനുഷ്യരെ എത്തിച്ച രാജ്യം- ചൈന

  • ഗവേഷണത്തിനായി തയ്യാറാക്കിയ പ്രത്യേക പേടകമായ ഫെൻഡൗസെ  പ്രകാശം പോലും എത്താത്ത പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് സ്ഥാനത്തെത്തിയത്

No comments:

Post a Comment