1. പെറുവിൻറെ ഇടക്കാല പ്രസിഡന്റായി 2020 നവംബറിൽ ചുമതലയേറ്റത്- ഫ്രാൻസിസ്കോ സഗസ്തി
2. 2020 നവംബറിൽ ആമസോൺ ഇന്ത്യ 7 ലക്ഷത്തിലധികം ഉള്ള വിൽപ്പനക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ച് പദ്ധതി- സ്റ്റെപ്പ്
3. 2020 ATP (Association of Tennis Professionals) ടൂർണമെന്റിൽ സെമി ഫൈനൽസിലേക്ക് യോഗ്യത നേടിയ ആദ്യ താരം- ഡൊമിനിക് തെയിം
- സ്പെയിനിന്റെ ഇതിഹാസ താരം റാഫേൽ നദാലിനെതിരെയാണ് തെയിം വിജയം നേടിയത്
4. കൈകളിലും കാലുകളിലും വിലങ്ങിട്ട് 10 കിലോമീറ്റർ ടിഎസ് കനാലിലെ ചുഴിയും വേലിയേറ്റവും താണ്ടി ഗിന്നസ് റെക്കോർഡ് നേടിയ മലയാളി- ഡോൾഫിൻ രതീഷ്
5. സി.എൻ.ജി, ഇലക്ട്രിക്, വോൾവോ, സ്കാനിയ ബസ് സർവ്വീസുകൾക്കായി കെ.എസ്.ആർ.ടി.സി. യുടെ കീഴിൽ രൂപീകരിക്കുന്ന ഉപ- കോർപ്പറേഷൻ- സ്വിഫ്റ്റ്
6. കന്നുകാലികളുടെ സംരക്ഷണത്തിനായി 2020 നവംബറിൽ ഗോ ക്യാബിനറ്റ് രൂപീകരിക്കാൻ തീരുമാനിച്ച് സംസ്ഥാനം- മധ്യപ്രദേശ്
- മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ആഭ്യന്തരം, ക്യഷി എന്നീ വകുപ്പുകൾ ഉൾപ്പെടുന്നതാണ് ഗോ കാബിനറ്റ്
7. ലോകത്തെ മികച്ച 500 നോൺ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടർ സംവിധാനങ്ങളുടെ ആഗോള റാങ്കിംഗ് പട്ടികയിൽ അറുപത്തി മൂന്നാമത് എത്തിയ ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടർ- പരംസിദ്ധി അക
- ദേശീയ സൂപ്പർ കമ്പ്യൂട്ടർ ദൗത്യത്തിന് കീഴിൽ സി-ഡാക്ക് ആണ് ഉന്നത ശേഷി നിർബന്ധവുമായി (HPC-AI) വിഭാഗത്തിൽ ഈ സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിച്ചത്
8. തദ്ദേശ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ മൊബൈൽ ആപ്പ്- പോൾ മാനേജർ
9. Resonace consultancy limited പ്രസിദ്ധീകരിക്കുന്നു best cities 2021 റാങ്കിംഗ് പട്ടികയിൽ നേടിയ ഇന്ത്യൻ നഗരം- ന്യൂഡൽഹി (62-ാം സ്ഥാനം)
10. 2020 നവംബറിൽ ബിഹാർ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേൽക്കുകയും മൂന്നാം ദിവസം മന്ത്രിപദം രാജിവയ്ക്കുകയും ചെയ്ത വ്യക്തി- മേവ ലാൽ ചൗധരി
11. യു.എസ്. ലെ പ്രശസ്ത സാഹിത്യ പുരസ്കാരമായ നാഷണൽ ബുക്ക് അവാർഡ് 2020 ലഭിച്ച കൃതി- ഇന്റീരിയർ ചൈനാടൗൺ (രചിച്ചത്- ചാൾസ് യു, ചൈന)
12. ചരിത്രത്തിൽ ആദ്യമായി വനിതാ ക്രിക്കറ്റ് മത്സരം ഉൾപ്പെടുത്തുന്ന കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്- 2022, ലണ്ടൻ
13. 2022 കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്- ബെർമിംഗ്ഹാം , ലണ്ടൻ
14. 2020 ബുക്കർ പ്രൈസ് നേടിയ നോവൽ- 'ഷഗ്ഗി ബെയ്ൻ'
15. ഇന്ത്യയും യു.എസ്.എയും ഒക്ടോബർ 27- ന് ന്യൂഡൽഹിയിൽ ഒപ്പുവെച്ച സൈനിക കരാർ- ബെക്ക (Basic Exchange and Co-operation Agreement)
- ഉന്നത സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ ഭൂപടങ്ങളും സൈനിക ഉപഗ്രഹങ്ങളിൽ നിന്നുള്ള സൂക്ഷ്മ വിവരങ്ങളും പരസ്പരം കൈമാറുന്ന ഉടമ്പടിയാണിത്
- പ്രതിരോധരംഗത്തെ സഹകരണത്തിനായി ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുന്ന നാലാമത്തെ കരാറാണ് BECA.
- വിമാനവാഹിനി കപ്പലുകളിൽ നിന്ന് പുറത്താവുന്ന നൂതന ഇരട്ട എൻജിനുള്ള എഫ്- 18 സുപ്പർ ഹോണെറ്റ് വിമാനങ്ങളും ഉടമ്പടിപ്രകാരം യു.എസ്. ഇന്ത്യയ്ക്ക് നൽകും
16. കോവിഡ് നിർണയത്തിൽ RTPCR- ന് തുല്യമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നിർദേശിച്ച പരിശോധനയുടെ പേര്- ഫെലൂദ പേപ്പർ സ്ട്രിപ്പ്ടെസ്റ്റ്
- സത്യജിത് റായിയുടെ പ്രശസ്തമായ കുറ്റാന്വേഷണ കഥാപാത്രമാണ് ഫലൂദ അഥവാ പ്രദോഷ് ചന്ദ്രമിത്തർ. ഈ കഥാപാത്രത്തിൽ നിന്നാണ് പരിശോധനയ്ക്ക് പേര് കണ്ടെത്തിയിട്ടുള്ളത്.
17. സംസ്ഥാനത്ത് നിയമപരമായി അവയവദാനം സാധ്യമാക്കുന്നതിനുള്ള സർക്കാർ ഏജൻസി- മൃതസഞ്ജീവനി
- മോഹൻലാലാണ് ബ്രാൻഡ് അംബാസഡർ
18. ഒക്ടോബർ 25-ന് അന്തരിച്ച ലീകൻ ഹീ (Lee Kun-hee) പ്രശസ്തമായ ഏത് കമ്പനിയുടെ ചെയർമാനായിരുന്നു- സാംസങ് (Samsung)
- ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്
19. ഏത് മുൻരാഷ്ട്രപതിയുടെ ജന്മ ശതാബ്ദിയാണ് ഒക്ടോബർ 27- ന് ആഘോഷിച്ചത്- കെ.ആർ. നാരായണൻ
- മലയാളിയായ ആദ്യ ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ സവിശേഷതകൾക്ക് ഉടമയാണ്
- ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ കെ.ആർ. നാരായണനായിരുന്നു രാഷ്ട്രപതി
- ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്ട്രപതി കൂടിയാണ്
- 2005 നവംബർ ഒമ്പതിന് അന്തരിച്ചു
20. സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്സലോണയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്- ജോസപ് മരിയോ ബർത്താമൃ
21. രാജ്യത്ത് ഏറ്റവും മികച്ച ഭരണ നിർവഹണമുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- കേരളം
- ബെംഗളുരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റർ പുറത്തിറക്കിയ 2020- ലെ പൊതുകാര്യ സൂചിക പ്രകാരമാണിത്.
- യു.പി.യാണ് സൂചികയിൽ ഏറ്റവും പിന്നിൽ
22. 2020 ഒക്ടോബർ 31-ന് 90-ാം വയസ്സിൽ അന്തരിച്ച ഷോൺ കോണറി (Sean Connery) എത് നിലയിലാണ് പ്രശസ്തൻ- ജെയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലവതരിപ്പിച്ച ബ്രിട്ടീഷ് സ്കോട്ടിഷ് നടൻ
- ആദ്യ ബോണ്ട് ചിത്രമായ 'ഡോ; നോ' (1962) മുതൽ 1963-1983 കാലത്ത് പുറത്തിറങ്ങിയ എഴ് ചലച്ചിത്രങ്ങളിലൂടെ അദ്ദേഹം ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെ അനശ്വരമാക്കി
- ബ്രിട്ടീഷ് നോവലിസ്റ്റായ ഇയാൻ ഫെമിങ് സൃഷ്ടിച്ച ചാര കഥാപാത്രമാണ് ജെയിംസ് ബോണ്ട്.
- റോബിൻ ഹുഡിന്റെ വേഷമണിഞ്ഞ റോബിൻ ആൻഡ് മരിയൻ, മർഡർ ഓൺ ദ ഓറിയന്റ് എക്സ്പ്രസ്സ്, ദ ഹണ്ട് ഫോർ റെഡ് ഒക്ടോബർ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും പ്രശസ്തമാണ്.
23. ഒക്ടോബർ 27 മുതൽ നവംബർ രണ്ടുവരെ കേന്ദ്ര വിജിലൻസ് കമ്മിഷൻ ആചരിച്ച Vigilance Awareness week- ന്റെ വിഷയം എന്തായിരുന്നു- Vigilant India, Prosperous India
24. ഒരു ആഫ്രിക്കൻ രാജ്യത്ത് അടുത്തിടെ പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യൻ വംശജനാണ് വേവൽ റാം കലവാൻ (Wavel Ramkalawan) ഏതാണ് രാജ്യം- സെയ്ഷെൽസ് (Seychelles)
25. 2020-ലെ (28- മത്) എഴുത്തച്ഛൻ പുരസ്കാരം നേടിയത്- സക്കറിയ
- ഭാഷാപിതാവിന്റെ പേരിൽ കേരളസർക്കാർ നൽകിവരുന്ന പരമോന്നത സാഹിത്യ പുരസ്കാരമാണിത്
- അഞ്ചുലക്ഷം രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
- ഒരു നസ്രാണിയുവാവും ഗൗളീ ശാസ്ത്രവും , ഒരിടത്ത്, ഉരുളികുന്നത്തിന്റെ ലുത്തീനിയ, ഒരു ആഫ്രിക്കൻ യാത്ര, അൽഫോൺസാമ്മയുടെ മരണവും ശവസംസ്കാരവും തുടങ്ങിയവ പ്രധാന കൃതികൾ
- 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന കഥ അടുർ ഗോപാലകൃഷ്ണൻ വിധേയൻ എന്ന പേരിൽ ചലച്ചിത്രമാക്കിയിട്ടുണ്ട്.
- 2019-ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ആനന്ദ് (പി. സച്ചിദാനന്ദൻ)
26. കാസർകോട് ജില്ലയിലെ തെക്കിൽ ഗ്രാമത്തിൽ ഒക്ടോബർ 28- ന് പ്രവർത്തനം ആരംഭിച്ച കോവിഡ് ആശുപത്രി സൗജന്യമായി നിർമിച്ചുനൽകിയ വ്യവസായ ഗ്രൂപ്പ്- ടാറ്റാ ഗ്രൂപ്പ്
27. മലയാളസിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന് സംസ്ഥാന സർക്കാർ നിർമിക്കുന്ന സ്മാരകം എവിടെയാണ്- ജന്മനാടായ ചിറയിൻ കീഴിൽ
28. രാജ്യത്തിന്റെ എത്രാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് നവംബർ 3- ന് അമേരിക്കയിൽ പൊതു തിരഞ്ഞെടുപ്പ് നടന്നത്- 46-ാമത്
- ഡൊണാൾഡ് ട്രംപും ജോ ബൈഡനുമായിരുന്നു പ്രസിഡന്റ് സ്ഥാനാർഥികൾ
- ഇത്തവണത്തെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുവെച്ച് വോട്ടു രേഖപ്പെടുത്തിയ നാസയുടെ ബഹിരാകാശ സഞ്ചാരിയായ വനിതയാണ് കേറ്റ് റൂബിൻസ് (KateRubins)
- വോട്ടെടുപ്പ്, ഫലപ്രഖ്യാപനം എന്നിവയ്ക്കുള്ള തീയതികൾ ഭരണ ഘടനയിൽ രേഖപ്പെടുത്തിയിട്ടുള്ള രാജ്യമാണ് അമേരിക്ക.
- നാലുവർഷം കൂടുമ്പോഴാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.
- തിരഞ്ഞെടുപ്പ് വർഷത്തിൽ നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുവരുന്ന ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.
29. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടറായി നിയമിതനായത്- പ്രൊഫ. ചന്ദ്രഭാസ് നാരായണ
30. 74-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫുട്ബോളർ എന്ന ഗിന്നസ് റെക്കോഡ് നേടിയത്- Enneldin Behader (ഈജിപ്ത്)
31. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) രൂപം കൊണ്ടതിന്റെ എത്രാം വാർഷികമാണ് 2020 ഒക്ടോബറിൽ ആഘോഷിച്ചത്- 100-ാമത്
- 1920 ഒക്ടോബർ 31- ന് മുംബൈയിലാണ് സംഘടന രൂപം കൊണ്ടത്
- ആദ്യ പ്രസിഡന്റ് ലാലാ ലജ്പത്റായ് ആദ്യ ജനറൽ സെക്രട്ടറി ദിവാൻ ചമൻലാൽ
- ‘ട്രേഡ് യൂണിയൻ റെക്കോഡ്' ഈ സംഘടനയുടെ പ്രസിദ്ധീകരണമാണ്
33. ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായി ‘ഫിഫ' തിരഞ്ഞെടുത്തത് ആരെയൊക്കെയാണ്- പെലെ, മറഡോണ
34. ഒക്ടോബർ 29- ന് അന്തരിച്ച കേശുഭായ് പട്ടേൽ ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ്- ഗുജറാത്ത്
35. യൂട്യൂബിൽ അപകീർത്തിപരമായ വീഡിയോ പ്രദർശിപ്പിച്ചതിന്റെ പേരിലുള്ള കേസിൽ കേരളാ ഹൈക്കോടതി പരാമർശിച്ച ഒരു പദമാണ് വിജിലാന്റിസം (Vigilantism) എന്താണിത്- കുറ്റകൃത്യം തടയുന്നതിനോ കുറ്റവാളികൾ എന്ന് കരുതുന്നവരെ പിടികൂടുന്നതിനോ ശിക്ഷിക്കുന്നതിനോ ആയി ജനം നിയമവിരുദ്ധമായി നടപടികൾ കൈക്കൊള്ളുന്ന രീതി
No comments:
Post a Comment