Tuesday, 2 March 2021

Current Affairs- 09-03-2021

1. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും, റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോളിനോട് ആവശ്യപ്പെടുകയും ചെയ്ത രാജ്യമേത്- ഇറാൻ 


2. ഏത് രാജ്യത്തിന്റെ ഉപഗ്രഹാധിഷ്ഠിത നാവിഗേഷൻ സംവിധാനമാണ് ‘ഗ്ലോനാസ്'- റഷ്യ  


3. ചൊവ്വയിലേക്ക് പര്യവേക്ഷണദൗത്യം അയച്ച ആദ്യത്തെ അറബ് രാജ്യമേത്- യു.എ.ഇ


4. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സിന്റെ (ബാഫ്ത) സ്പെഷ്യൽ അവാർഡിന് 2020- ൽ അർഹനായ നടനാര്- ഇന്ദ്രിസ് ആൽബ


5. യുറോപ്പിലെ പ്രമുഖ ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റുകളായ ഇറ്റാലിയൻ സീരി-എ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ എന്നിവയിലെല്ലാം 50 ഗോളുകൾ വീതം സ്കോർ ചെയ്ത ആദ്യത്തെ കളിക്കാരനാര്- ക്രിസ്റ്റിയാനോ റൊണാൾഡോ 


6. ഏത് രാജ്യത്തിന്റെ ആദ്യത്തെ മിലിട്ടറി സാറ്റലൈറ്റ് ആണ് ‘അനാസിസ്-2'- ദക്ഷിണകൊറിയ  


7. ഏത് രാജ്യത്തിന്റെ ആദ്യത്തെ ചൊവ്വാപര്യവേക്ഷണ ദൗത്യമാണ് ‘ടിയാൻവെൻ-1 അഥവാ ക്വസ്റ്റ് ഫോർ ഹെവൻലി ട്രൂത്ത്-1'- ചൈന 


8. അജ്ഞാതരോഗം ബാധിച്ച് നൂറുകണക്കിന് ആനകൾ മരണമടഞ്ഞ ആഫ്രിക്കൻ രാജ്യമേത്- ബോട്സ്വാന  


9. 'ബറാക്കാഹ്' ന്യൂക്ലിയർ പവർ പ്ലാന്റ് പ്രവർത്തനമാരംഭിച്ച ഗൾഫ് രാജ്യമേത്- യു.എ.ഇ. 


10. ഏത് രാജ്യം പരീക്ഷണം നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലാണ് ‘മൈനുട്ട് മാൻ-3’- അമേരിക്ക 


11. ജാപ്പനീസ് ചരക്കുകപ്പലായ എ.വി.വാകാഷിയോവിൽനിന്നുണ്ടയ എണ്ണച്ചോർച്ചയെ തുടർന്ന് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദ്വീപ് രാഷ്ട്രമേത്- മൗറീഷ്യസ്


12. പബ്ലിക് പ്രൈവറ്റ് മേഖലകളുടെ സഹകരണത്തോടെ കോവിഡ്- 19 വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള അമേരിക്കൻ സർക്കാരിന്റെ ഉദ്യമത്തിന് നൽകിയ പേരെന്ത്- ഓപ്പറേഷൻ വാർപ് സീഡ് 


13. അമേരിക്കയിലെ മോഡേൺ ഇൻക് പരീക്ഷണം ആരംഭിച്ച കോവിഡ്- 19 വാക്സിനേത്- എം.ആർ.എൻ.എ- 1273 


14. ദീർഘദൂര ബാലിസ്റ്റിക്ക് മിസൈലുകൾക്കെ തിരായ പ്രതിരോധ സംവിധാനമായ ‘ആരോ- 2'വികസിപ്പിച്ചെടുത്ത രാജ്യമേത്- ഇസ്രായേൽ 


15. കാർഷികരംഗത്തെ നൊബേൽ സമ്മാനംഎന്നറിയപ്പെടുന്ന വേൾഡ് ഫുഡ് പ്രസിന് അർഹനായ ഇന്ത്യൻ വംശജനായ മണ്ണ് ഗവേഷകൻ ആര്- ഡോ. രത്തൻലാൽ 


16. 2020- ലെ വിശ്വസുന്ദരിപ്പട്ടം നേടിയതാര്- സൊസിബിനി ടിൻസി (ദക്ഷിണാഫ്രിക്ക) 


17. ടൈം പേഴ്സൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ് വ്യക്തിയാര്- ഗേറ്റ് തുൻബെർഗ് 


18. 2020- ലെ ലോകസുന്ദരിപ്പട്ടം നേടിയതാര്- ടോണി ആൻസിങ് (ജമൈക്ക) 


19. 2020- ലെ കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് നേടിയ ഏത് വ്യക്തിയാണ് ‘ഫോറസ്റ്റ്മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്- ജാദവ് പായെംഗിനി 


20. 2020- ൽ ഫ്രാൻസ് കാഫ്ക സമ്മാനം ലഭിച്ച എഴുത്തുകാരനാര്- മിലൻ കുന്ദേര 


21. ന്യൂസീലൻഡിലെ മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ മലയാളി വനിതയാര്- പ്രിയങ്ക രാധാകൃഷ്ണൻ 


22. കേരളത്തിലെ സിവിൽ സപ്ലസ് കോർപ്പറേഷൻ നേരിട്ടു നടത്തുന്ന ആദ്യത്തെ റേഷൻ കട നിലവിൽ വന്നതെവിടെ- തിരുവനന്തപുരത്തെ പുളിമുട് 


23. വനംവകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയിൽ 2020 ഒക്ടോബറിൽ ഉൾപ്പെടുത്തിയ പഴശ്ശി ഗുഹ സ്ഥിതിചെയ്യുന്നതെവിടെ- മലപ്പുറത്ത് നിലമ്പുർ 


24. സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക് നിലവിൽ വന്ന കെവാദിയ ഏത് സംസ്ഥാനത്താണ്- ഗുജറാത്ത് 


25. കാനഡയിൽ നിന്ന് 2021- ലെ ഓസ്കറിന് നാമ നിർദേശം ചെയ്യപ്പെട്ട ‘ഫണ്ണി ബോയ്'- യുടെ സംവിധാനം നിർവഹിച്ചതാര്- ദീപാ മേത്ത 


26. കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ-കം-എലിവേറ്റർ ഫുട്ട് ഓവർ ബ്രിഡ്ജ് നിലവിൽ വന്നതെവിടെ- കോഴിക്കോട് 


27. സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന ഓൺലൈൻ കലാകായിക പ്രവൃത്തി പരിചയ പരിപോഷണ പരിപാടി ഏത്- വിദ്യാരവം 


28. പ്രഥമ സി.വി. രാമൻപിള്ള നോവൽ പുരസ്കാരം നേടിയ ‘തിരുമുഗൾബീഗം' ആരുടെ രചനയാണ്- ലതാലക്ഷ്മി 


29. സംസ്ഥാനത്തെ സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല 2020 നവംബറിൽ ഏറ്റെടുത്ത പോലീസ് സേനാവിഭാഗമേത്- സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്


30. ഇന്ത്യയിലെ ആദ്യത്തെ. കണ്ടൽമ്യൂസിയം നിലവിൽ വരുന്നതെവിടെ- കൊയിലാണ്ടി 

No comments:

Post a Comment