Sunday, 2 January 2022

Current Affairs- 03-01-2022

1.  2021- ലെ എം.എം.പൗലോസ് സ്മാരക പുര കർമശ്രേഷ്ഠ പുരസ്കാരം ലഭിച്ച  വ്യക്തി- സുകുമാരൻ നായർ (സാമ്പത്തിക ശാസ്ത്രവിദഗ്ധൻ)


2. കേരള ഫീഡ്സ് ചെയർമാനായി 2021 ൽ നിയമിതനായ വ്യക്തി- ശ്രീകുമാർ 


3. 2021- ലെ ലോക റാപിഡ് ചെസ് ചാമ്പ്യനായ വ്യക്തി- അബ്ദുസത്തറോവ് (ഉസ്ബക്കിസ്ഥാൻ)

  • റഷ്യൻ താരം യാൻ നിപോംനീഷിയെ തോൽപ്പിച്ചാണ് സത്തറോഷ് കിരീടം നേടിയത് 
  • ലോക റാപിഡ് ചാപ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ (17 വയസ്) താരമാണ് സത്തറോവ് 

4. രാജ്യത്ത് പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചത്- കലൻഗുത്ത് (ഗോവ) 

  • രാജ്യത്ത് ഒരു സൂപ്പർ താരത്തിന്റെ പ്രതിമ ആദ്യമായാണ് സ്ഥാപിക്കുന്നത്. 410 കിഗ്രാം ഭാരമുള്ള പ്രതിമയുടെ ചെലവ് 12 ലക്ഷത്തോളം രൂപയാണ്.


5. 2021 ഡിസംബറിൽ അന്തരിച്ച യു.എസ്. സെനറ്റിലെ മുൻനേതാവും ഒബാമകെയർ പദ്ധതിയുടെ വഴികാട്ടിയും ആയിരുന്ന വ്യക്തി- ഹാരീരീഡ് 


6. പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണെന്നും അതിനായി തടവും പിഴയും ചുമത്തുമെന്നും പ്രഖ്യാപിച്ച രാജ്യം- യു.എ.ഇ (പുതിയ നിയമ ഭേദഗതി 2022 ജനുവരി- 2 മുതൽ പ്രാബല്യത്തിൽ വരും)  


7. അടുത്തിടെ അന്തരിച്ച 1985- ലെ ബുക്കർ പുരസ്കാര ജേതാവും ന്യൂസിലന്റിൽ നിന്ന് പുരസ്കാരം നേടിയ ആദ്യ വ്യക്തിയുമായ എഴുത്തുകാരി- കരിഹ്യം

  • പ്രധാന കൃതികൾ- ബെയ്റ്റ് ആൻഡ് ഓൺ ദ ഷാഡോ സെഡ്, ദ സൈലൻസ് ബില്ലിൻ, ലോസ്റ്റ് പൊ സെഷൻസ് 


8. 2021 ഡിസംബറിൽ അന്തരിച്ച പ്രമുഖ കർണാടക സംഗീതജ്ഞനും സിനിമാ സംഗീത സംവിധായകനുമായിരുന്ന വ്യക്തി- കൈതപ്രം വിശ്വനാഥൻ നമ്പൂതിരി 


9. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ ദേശീയ ഡാം സുരക്ഷാ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്- 2021 ഡിസംബർ 30

  • ഇത് സംബന്ധിച്ച ബിൽ ഓഗസ്റ്റിൽ ലോക്സഭയും ഡിസംബർ 2- ന് രാജ്യസഭയും പാസാക്കിയിരുന്നു 


10. 2021 ലെ 'അടൽ' ദേശീയ റാങ്കിങ്ങിൽ ഇടം പിടിച്ച കേരളത്തിലെ സ്ഥാപനങ്ങളുടെ എണ്ണം- 4 

  • കോഴിക്കോട് എൻ.ഐ.ടി, ഐ.ഐ.എം, എം.ജി.സർവ്വകലാശാല, കൊല്ലം SN കോളേജ് 


11. 2020 ജനുവരി 3- ന് സൂര്യനോട് ഏറ്റവും അടുത്തെത്തി എന്നെന്നേക്കുമായി സൗരയുഥം വിട്ടു പുറത്തേക്കുള്ള യാത്ര ആരംഭിക്കുന്ന ധൂമകേതു- ലിയോണാർഡ്


12. മലബാർ സ്പെഷ്യൽ പൊലീസ് മ്യൂസിയം നിലവിൽ വരുന്നത്- കോഴിക്കോട്


13. പാരാലിംപിക് മെഡൽ നേടിയ ആദ്യത്തെ ഐ.എ.എസ്. ഓഫീസർ- സുഹാസ് യതിരാജ് (നോയ്ഡയിലെ ഡിസ്ട്രിക്ട് മജിസ്ട്രേറ്റാണ് ഈ 38- കാരൻ) 


14. 2021- ലെ ലോക സംസ്കൃത ദിനം- ഓഗസ്ത് 22


15. ഇന്ത്യയിൽ വാക്സിനുകളുടെ ഉപയോഗത്തിന് അനുമതി നൽകുന്ന അധികാര സ്ഥാനം ഏതാണ്- ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ 


16. കേരള മന്ത്രിസഭയിലെ അംഗങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞത്- വീണാ ജോർജ് (ജനനം 1976) 


17. രാഷ്ട്രപതി സ്ഥാനത്തെത്തും മുമ്പ് രാംനാഥ് കോവിന് ഏത് സംസ്ഥാനത്താണ് ഗവർണർ പദവി വഹിച്ചിരുന്നത്- ബിഹാർ (2015- 2017)


18. പ്രധാനമന്ത്രി പദത്തിലെത്തും മുമ്പ് നരേന്ദ്ര മോദി ഏത് സംസ്ഥാനത്താണ് മുഖ്യമന്ത്രിപദം വഹിച്ചിരുന്നത്- ഗുജറാത്ത് (2001-2014)


19. 2019 ഓഗസ്തിൽ ഏത് രാജ്യമാണ് നരേന്ദ്ര മോദിക്ക് കിങ് ഹമദ് ഓർഡർ ഓഫ് ദ റെനയിസൻസ് പുരസ്കാരം നൽകി ആദരിച്ചത്- ബഹറിൻ


20. 2019 എപ്രിലിൽ ഓർഡർ ഓഫ് സെന്റ് ആൻഡു ബഹുമതി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചത് ഏത് രാജ്യമാണ്- റഷ്യ


21. പൊതുജനങ്ങൾക്ക് ഗതാഗതത്തിന് വണ്ടിയുളള (ലാകത്തിലെ ഏറ്റവും ഉയരം കൂടിയ (18600 അടി) റോഡ് എന്ന റെക്കോർഡ് 2021 സെപ്തംബറിൽ സ്വന്തമാക്കിയ ലേയെയും പാൻഗോങ് തടാകത്തിനെയും ബന്ധിപ്പിക്കുന്ന റോഡ് ഏത് ചുരത്തിലൂടെയാണ് കടന്നുപോകുന്നത്- കേലാ ചുരം (ലഡാഖ്)


22. ലേ-പാൻഗോങ് റോഡ് നിർമിച്ച ഇന്ത്യൻ ആർമിയുടെ റെജിമെന്റ്- 58 എഞ്ചിനിയർ റെജിമെന്റ്


23. 2021 ഓഗസ്തിൽ ഇന്ത്യയിലെ ആദ്യത്തെ സ്മോഗ് ടവർ സ്ഥാപിതമായ സ്ഥലം- ഡൽഹി 


24. നിർമൽ ഭാരത് അഭിയാന്റെ ബ്രാൻഡ് അംബാസഡറായ വനിത- വിദ്യാ ബാലൻ 


25. പല വകുപ്പുകളേയും സംയോജിപ്പിച്ചുകൊണ്ട് അധ്യാത്മിക് വിഭാഗ് എന്ന പുതിയ വകുപ്പ് രൂപവത്കരിച്ച ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ് (2018)


26. 2021- ലെ മഗ്സസേ അവാർഡിന് അർഹയായ ഫിർദൗസി ക്വാദ്രി ഏത് രാജ്യക്കാരിയാണ്- ബംഗ്ലദേശ്


27. 2021- ലെ മഗ്സസേ അവാർഡിന് അർഹമായ വാച്ച്ഡോക് ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഇന്തോനേഷ്യ 


28. ദാരിദ്ര്യനിർമാജന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിൽ 2021- ൽ മഗ്സസേ അവാർഡിന് അർഹനായ മുഹമ്മദ് അംജദ് സാഹിബ് ഏത് രാജ്യ ക്കാരനാണ്- പാകിസ്താൻ 


29. ഇന്ത്യയിലെ ആദ്യത്തെ ഡുഗോങ് കൺസർവേഷൻ റിസർവ് നിർമിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് 


30. 2019 ഓഗസ്തിൽ ഏത് രാജ്യമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നാഷണൽ ഓർഡർ ഓഫ് മെരിറ്റ് എന്ന ബഹുമതി നൽകി ആദരിച്ചത്- ഗിനി 


31. ഏത് രാജ്യമാണ് 2019 മാർച്ചിൽ ഓർഡർ ഓഫ് ദ കോൻ ഡോർ ഓഫ് ദി ആൻഡീസ് ബഹുമതി നൽകി രാഷ് ട്ര  പതി രാംനാഥ് കോവിന്ദിനെ ആദരിച്ചത്- ബൊളീവിയ 


32. 2021- ലെ പാരാലിംപിക്സിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം- ചൈന 


33. 2021- ലെ പാരാലിംപിക്സിൽ ചൈന നേടിയ ആകെ മെഡലുകളുടെ എണ്ണം- 207 (96 സ്വർണം, 60 വെള്ളി, 51 ബോൺസ്) 


34. 2021- ലെ പാരാലിംപിക്സിൽ മെഡൽപട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 24 


35. 2021- ലെ പാരാലിംപിക്സിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം- 19 (5 സ്വർണം, 8 വെള്ളി, 6 ബ്രോൺസ്) 


36. ടോക്കിയോ പാരാലിംപിക്സിന്റെ സമാപന ചടങ്ങിലെ ഇന്ത്യൻ പതാക വാഹക- അവനി ലേഖാര 


37. കോവിഡിന്റെ മൂന്നാംതരംഗത്തിനെതിരെ കേരള പൊലീസ് ആവിഷ്കരിച്ച കാമ്പയിൻ- ബീ ദ വാറിയർ 


38. കേരളത്തിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നിവയുടെ ഏകീകരണം ശുപാർശ ചെയ്ത കമ്മിറ്റി- ഖാദർ കമ്മിറ്റി


39. 2021 സെപ്തംബറിൽ ഏത് സംസ്ഥാനമാണ് മുൻ എസ്.ബി.ഐ. ചെയർമാൻ രജനീഷ് കുമാറിനെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായി നിയമിച്ചത്- ആന്ധ്രാപ്രദേശ്


40. ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി പ്ലാനറ്റേറിയമായ വിവേകാനന്ദ പ്ലാനറ്റേറിയം നിലവിൽവന്നത് എവിടെയാണ്- മംഗലുരു


41. ഭവാനി ദേവി ഏത് കായികമത്സരത്തിലാണ് പ്രശസ്തി നേടിയത്- ഫെൻസിങ് 


42. എറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് എന്ന റെക്കോർഡ് സ്വന്തമാക്കിയത്- വിരാട് കോലി 


43. ഗേറ്റ് വേ ഓഫ് മുസിരിസ് എന്ന വിശേഷണമുള്ള സംസ്ഥാനത്തെ ആദ്യ പൈതൃക ബീച്ച്- മുനയ്ക്കൽ 


44. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങൾ നേരിടുന്നതിന് 2021 സെപ്തംബറിൽ പ്രത്യേക മന്ത്രാലയം രൂപവത്കരിച്ച രാജ്യം- ഗ്രീസ്  


45. ഇന്ത്യയിലെ ഏറ്റവും വലിയ താപ വൈദ്യുത നിലയം- വിന്ധ്യാചൽ (4760 മെഗാവാട്ട്) 


46. ഏത് സംസ്ഥാനത്താണ് വിന്ധ്യാചൽ താപ വൈദ്യുത നിലയം- മധ്യപ്രദേശ് 


47. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപ വൈദ്യുത നിലയം- മുന്ദ്ര (4620 മെഗാവാട്ട്) 


48. ഏത് സംസ്ഥാനത്താണ് മുന്ദ്ര താപ വൈദ്യുത നിലയം- ഗുജറാത്ത് 


49. അവസാനം രൂപംകൊണ്ട് ഇന്ത്യൻ സംസ്ഥാനം- തെലങ്കാന 


50. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ- ഏകതാ പ്രതിമ (597 അടി അഥവാ 182 മീ.) 

No comments:

Post a Comment