1. ഇസ്രായിലുമായി നയത്രന്തബന്ധം സ്ഥാപിച്ച ആദ്യത്ത ഗൾഫ് രാജ്യം- യു.എ.ഇ.
2. മികച്ച നടനുള്ള 2022- ലെ ധാക്ക അന്തർദേശീയ ചലച്ചിത്രമേള പുരസ്ക്കാരം ഏഷ്യൻ മത്സര വിഭാഗത്തിൽ നേടിയത്- ജയസൂര്യ (ചിത്രം- സണ്ണി)
3. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റ്- ആദം ഹാരി
4. 2022- ൽ സയിദ് മോദി ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതകളുടെ വിഭാഗത്തിൽ
കിരീടം നേടിയത്- പി, വി സിന്ധു
5. 2022- ൽ നേതാജി റിസർച്ച് ബ്യുറോയുടെ നേത്യത്വത്തിൽ നൽകി വരുന്ന നേതാജി പുരസ്കാരം നേടിയത്- ഷിൻസോ ആബെ
6. 2022- ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ഏത് സംസ്ഥാനത്തിലെ ഡിസാസ്റ്റർ മാനേജ്മെന്റ് സിസ്റ്റമാണ്- ഗുജറാത്ത്
7. മാലിന്യസംസ്ക്കരണവും സാനിറ്റേഷൻ പ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കുന്നതിന് ലോകബാങ്ക് ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതി- കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി
8. ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ആർ & ഡി ഇന്നൊവേഷൻ സെന്റർ ആരംഭിക്കുന്നത് ഏത് സംസ്ഥാനത്തിലാണ്- കേരളം
- ടാറ്റ സ്റ്റീൽ ലിമിറ്റഡിനോടൊപ്പം ചേർന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെയും (DUK) സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയുടെയും (C-MET- തൃശ്ശൂർ) സഹകരണത്തോടെയാണ് സെന്റർ സ്ഥാപിക്കുന്നത്.
9. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻറെ 2021- ലെ ഏറ്റവും മികച്ച പരിഷ് ട്വൻറി 20 താരം- മുഹമ്മദ് റിസ്വാൻ (പാകിസ്ഥാൻ)
- മികച്ച വനിതാ ട്വൻറി 20 താരം- ടാമി ബ്യുമോണ്ട്(ഇംഗ്ലണ്ട്)
10. 2022 ജനുവരിയിൽ അന്തരിച്ച സുഭാഷ് ഭൗമിക് ഏത് രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ
11. ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി എവിടേക്കാണ് മാറ്റിയത്- ദേശീയ യുദ്ധ സ്മാരകം (ന്യൂഡൽഹി)
12. യുഎസ് ആസ്ഥാനമായുള്ള മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് ഓരോ രാജ്യങ്ങളിലെയും മുതിർന്ന പൗരന്മാരിൽ നടത്തിയ സർവേയിലൂടെ 2022- ൽ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി തിരഞ്ഞെടുത്തത്- നരേന്ദ്ര മോദി
13. 2022- ൽ മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള അക്കാദമി നൽകുന്ന വൈദ്യർ
പുരസ്കാരം നേടിയത്- റംല ബീഗം
14. പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ ഉൽപാദിപ്പിക്കുന്ന പദ്ധതി- ഫ്രൂട്ട് വൈൻ
15. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിലെ ദ്രവീകൃത ഇന്ധനം അടിസ്ഥാനമാക്കിയുള്ള എൻജിൻ- വികാസ് എൻജിൻ
16. 'ഓപ്പറേഷൻ സജാഗിന്റെ ഭാഗമായി 8,000- ത്തിൽ അധികം ക്രിമിനലുകളെ അറസ്റ്റ് ചെയ്തത് ഏത് നഗരത്തിലാണ്- ന്യൂഡൽഹി
17. 2022- ൽ മാർക്ക് ടെയ്ൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്- ജോൺ സ്റ്റുവർട്ട്
18. കരീബിയന് രാജ്യമായ ബാർബഡോസിന്റെ പ്രധാനമന്ത്രിയായി 2022- ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- മിയ മോട്ട്ലി
19. യുഎൻഡിപി ഇന്ത്യയുടെ ആദ്യത്തെ യൂത്ത് ക്ലൈമറ്റ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടത്- പ്രജക്ത കോലി
20. ലോകത്ത് ഇന്ന് നിലവിലുള്ളതിൽ ഇരിക്കുന്ന രീതിയിലുള്ള ശില്പങ്ങളിൽ വലുപ്പത്തിൽ രണ്ടാമത്തെ പ്രതിമ ആരുടേതാണ്- രാമാനുജാചാര്യർ
21. രാമാനുജാചാര്യർ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ്- ഹൈദരാബാദ്
22. 'സമത്വത്തിന്റെ പ്രതിമ'യെന്ന് വിശേഷിക്കപ്പെടുന്ന രാമാനുജാചാര്യ പ്രതിമയുടെ ഉയരം- 216 അടി
23. ടാക്സി പെർമിറ്റില്ലാത്ത വ്യാജ ടാക്സികൾ പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷൻ- ഓപ്പറേഷൻ ഹലോ ടാക്സി
24. ഒറ്റയ്ക്ക് വിമാനത്തിൽ ലോകം ചുറ്റിയ ഏറ്റവും പ്രായം കുറഞ്ഞ വനിത- സാറ റഥർഫോഡ്
25. ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള 2022- ലെ ട്രാവലേഴസ് ചോയസ് തിരഞ്ഞെടുത്തത്- ദുബായ്
26. സരസ്വതി നദിയുടെ പുനരുജ്ജീവനത്തിനായി കരാർ ഒപ്പുവെക്കാന്ന സംസ്ഥാനങ്ങൾ- ഹരിയാന , ഹിമാചൽപ്രദേശ്
27. അഫ്ഗാൻ പ്രസിഡന്റായിരുന്ന അഷ്റഫ്ഗനിക്ക് രാഷ്ട്രീയാഭയം നൽകിയ രാജ്യം- യു.എ.ഇ.
28. 2026- ലെ ഏഷ്യൻ ഗെയിംസ് വേദി- നഗോയ (ജപ്പാൻ)
29. സ്വന്തം കാമ്പസിൽ ഫയർ സ്റ്റേഷൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി- ന്യൂഡൽഹിയിലെ എ.ഐ.ഐ.എം.എസ്.
30. ഇന്ത്യക്കാരായ പ്രവാസികൾ ഏറ്റവും കൂടുതലുള്ള രാജ്യം- യു.എ.ഇ.
31. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം- ഇന്ത്യ
32. ഏത് രാജ്യത്തെ ശാസ്ത്രജ്ഞൻമാരാണ് ട്യൂബേറിയൻ ഉമിനീർ ഗ്രന്ഥി കണ്ടുപിടിച്ചത്- നെതർലൻഡ്സ്
33. ഏത് രാജ്യത്തിന്റെ പ്രഥമ ചൊവ്വാ ദൗത്യമാണ് ടിയാൻ വെൻ 1- ചൈന
34. ചൊവ്വയെക്കുറിച്ച് പഠിക്കുന്നതിന് മാവെൻ എന്ന പേടകം വിക്ഷേപിച്ച രാജ്യം- യു.എസ്.എ.
35. ഇന്ത്യയിലെ ആദ്യത്തെ സോളാർ റെയിൽവേ സ്റ്റേഷൻ- ഗുവഹത്തി
36. ഗുഡ്ഗാവിന്റെ പുതിയ പേര്- ഗുരുഗ്രാം
37. ഇന്ത്യയിലെ ആദ്യത്തെ സൈബർ കം പ്രിവൻഷൻ യൂണിറ്റ് നിലവിൽ വന്ന നഗരം- ഗാന്ധിനഗർ
38. നഗരപ്രദേശത്ത് കമ്യൂണിറ്റി വനവിഭവ അവകാശങ്ങൾ അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം- ഛത്തിസ് ഗഢ്
39. ഇന്ത്യയിൽ ആദ്യമായി ആൾക്കഹോൾ മ്യൂസിയം ആരംഭിച്ച സംസ്ഥാനം- ഗോവ
40. ലോകത്തിൽ ആദ്യമായി ഫോസിൽ ഇന്ധന രഹിത സ്റ്റീൽ നിർമിച്ച രാജ്യം- സ്വീഡൻ
No comments:
Post a Comment