1. 2022 ജനുവരിയിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് ട്രാൻസ്ജെൻഡർ വ്യക്തികളുടെയും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരുടെയും ഉന്നമനത്തിനായി ആരംഭിക്കുന്ന പദ്ധതി- SMILE 2021
2. ഡിസംബറിൽ രാജ്യത്തെ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചത്- മഹാരാഷ് ട്ര
3. ഏത് സംസ്ഥാനത്താണ് നരേന്ദ്രമോദി മാർഗ് റോഡ് ഉദ്ഘാടനം ചെയ്യപ്പെട്ടത്- സിക്കിം
4. ഏത് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായാണ് അമീർ സുബ്ഹാനി നിയമിതനായത്- ബീഹാർ
5. ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ പുതുതായി അംഗമായ നാലാമത്തെ രാജ്യം- ഈജിപ്ത്
6. UN Conference on Disarmament- ൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്- അനുപം റേ
7. 'World CEO winner of the year 2021 Award'- നു അർഹനായത്- കിഷോർ കുമാർ യേദം
8. ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിൽ 2021- ലെ സാഹിത്യ അക്കാദമി അവാർഡ് നേടിയതാരാണ്- നമിതാ ഗോഖലെ
9. ഡി.ആർ.ഡി.ഒ- യുടെ എത്രാമത് സ്ഥാപക ദിനമാണ് 2022 ജനുവരി 1- ന് ആഘോഷിച്ചത്- 64
10. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ- കൊച്ചി
- കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി- ലോക്നാഥ് ബെഹ്റ
11. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ എത്രമാമത് ജയന്തി ആണ് നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 2022 ജനുവരി 2- ന് ആചരിച്ചത്- 145
12. 2022 ജനുവരി ഒന്നിന് ആരംഭിക്കുന്ന 'പധേ ഭാരത്’ എത്ര ദിവസത്തേക്കുളള വായനാ ക്യാമ്പയിനാണ്- 100 ദിവസം
- ക്യാമ്പയിന് തുടക്കം കുറിച്ചത്- ധർമ്മേന്ദ്ര പ്രധാൻ (കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി)
- ഏപ്രിൽ പത്തിന് അവസാനിക്കും
13. രാജ്യത്തെ ആദ്യ സമ്പൂർണ്ണ കടലാസ് രഹിത കോടതി എന്ന ഖ്യാതി നേടുന്നത്- കേരള ഹൈക്കോടതി
14. ഈയിടെ അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് മാറ്റുന്നതായി പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം- ചൈന
15. 2026- ൽ 100 ദശലക്ഷം ഡിഗ്രി 300 സെക്കന്റ് നേരം നിലനിർത്താൻ കഴിയുന്ന കൃത്രിമ സൂര്യനെ നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം- ദക്ഷിണ കൊറിയ
16. 2021- ൽ വിപണി മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന ക്രിപ്റ്റോ കറൻസികളിൽ ബിറ്റ്കോയിനെ പിന്നിലാക്കിയ ക്രിപ്റ്റോ കറൻസി- ഇദേറിയം
17. കെൽട്രോൺ 2021 ഡിസംബറിൽ ഇന്ത്യൻ നാവികസേനയക്ക് കൈമാറിയ, കപ്പലുകളിൽ ഉപയോഗിക്കാവുന്ന സമുദ്രാന്തര മിസൈൽ പ്രതിരോധ സംവിധാനം- മാരീച്ച്
18. റഷ്യ വിജകരമായി വിക്ഷേപിച്ച അത്യാധുനിക ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ- സിർക്കോൺ
19. തീരസംരക്ഷണ സേനയുടെ ഡയറക്ടർ ജനറലായി ചുമതലയേറ്റത്- വി.എസ്. പത്താനിയ
20. അണ്ടർ-19 ഏഷ്യാകപ്പിൽ ജേതാക്കളായത്- ഇന്ത്യ
- ശ്രീലങ്കയെ 9 വിക്കറ്റിന് തോൽപ്പിച്ചു
- വേദി- യു.എ.ഇ.
- 8-ാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം നേടുന്നത്
21. 2021 ജൂണിൽ ഏത് സംസ്ഥാനമാണ് സ്ത്രീകളെ ക്ഷേതങ്ങളിൽ പൂജാരിമാരായി നിയമിക്കാൻ തീരുമാനിച്ചത്- തമിഴ്നാട്
22. ടി-20 ക്രിക്കറ്റിൽ 100 വിജയം കൈവരിച്ച ആദ്യ രാജ്യം- പാകിസ്താൻ
23. പോൾ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ രൂപം നൽകിയ സോഷ്യൽ ഓഡിയോ ആപ്- ക്ലബ്ബ് ഹൗസ് (2020 മാർച്ചിലാണ് ആപ്പ് പുറത്തിറങ്ങിയത്)
24. ലോകത്തിലെ ഏറ്റവും ആഴംകൂടിയ സ്വിമ്മിങ് പൂൾ 2021 ജൂലൈയിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത് എവിടെയാണ്- ദുബായ്
25. മികച്ച ചിത്രത്തിനുള്ള 74-മത് ബാഫ്ട അവാർഡ് നേടി.യത്- നൊമാഡ് ലാൻഡ്
26. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പുതിയ ചെയർമാനായി 2021 ഓഗസ്തിൽ നിയമിതനായത്- ജസ്റ്റിസ് സി, കെ. അബ്ദുൾ റഹിം
27. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ചെയർമാനെ നിയമിക്കുന്നതാര്- രാഷ്ട്രപതി
28. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ചെയർമാന്റെ കാലാവധി- 4 വർഷം 70 വയസ്സുവരെ ഏതാണോ ആദ്യം
29. ഇന്ത്യയിൽ മത്സ്യത്തിന് ശസ്ത്രക്രിയ നടത്തിയ ആദ്യ-മൃഗശാല (2021)- തിരുവനന്തപുരം
30. ഇന്ത്യയും ഏത് രാജ്യവും ചേർന്ന് നടത്തിയ മിലിട്ടറി അഭ്യാസമാണ് യുദ്ധ് അഭ്യാസ്- യുഎസ്എ
31. കേരള വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ പുതിയ ചെയർമാൻ- പി. കെ. ശശി
32. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പരാതിപ്പെടാനുള്ള പൊലീസ് ഹെൽപ്ലൈൻ നമ്പർ- 155260 (കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ, സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഹെൽപ്
ലൈൻ നമ്പരാണിത്)
33. 2022- ൽ വിക്ഷേപിക്കാൻ പോകുന്ന റാഷിദ് ഏത് രാജ്യത്തിന്റെ ചാന്ദ്രപേടകമാണ്- യു.എ.ഇ.
34. പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിനെ അടുത്ത കാലത്ത് ഉപദേശിച്ചത് ഏത് ഹൈക്കോടതിയാണ്- അലഹബാദ്
35. മത്സ്യബന്ധന ബോട്ടുകളിൽ സുരക്ഷയ്ക്കായി ഹോളോഗ്രാം സ്ഥാപിക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം- കേരളം
36. എത്ര ഇനങ്ങളിലാണ് ടോക്കിയോ പാരാലിംപിക്സിൽ മത്സരങ്ങൾ നടന്നത്- 22
37. എത്ര പേരാണ് ഇന്ത്യയിൽനിന്ന് ടോക്കിയോ പാരാ ലിംപിക്സിൽ പങ്കെടുത്തത്- 54
38. എത്രാമത് പാരാലിംപിക്സാണ് 2021- ൽ നടന്നത്- 16
39. ടോക്കിയോ പാരാലിംപിക്സിന്റെ പ്രമാണവാക്യം- യുണൈറ്റഡ് ബൈ ഇമോഷൻ
40. ഏറ്റവും കൂടുതൽ പേർ ടോക്കിയോ പാരാലിംപിക്സിൽ പങ്കെടുത്ത രാജ്യങ്ങൾ- ജപ്പാൻ (260), ബ്രസീൽ (258),ചൈന (255)
41. ടോക്കിയോ പാരാലിംപിക്സിൽ നിന്ന് പിൻമാറിയ രാജ്യം- അഫ്ഗാനിസ്ഥാൻ
42. 2024 പാരാലിംപിക്സ് വേദി- പാരീസ്
43. ആദ്യ പാരാലിംപിക്സസ് നടന്ന വർഷം- 1960
- ഏറ്റവും കൂടുതൽ പ്രാവശ്യം പാരാലിംപിക്സിന് വേദിയായ രാജ്യം യു.എസ്.എ. ആണ്
44. ഇന്ത്യയും ഏത് രാജ്യവും ചേർന്ന് നടത്തിയ മിലിട്ടറി അഭ്യാസമാണ് സംപ്രീതി 9- ബംഗ്ലാദേശ്
45. ഇന്ത്യയിൽ നദിയിലുള്ള ഏറ്റവും നീളം കൂടിയ പാലമായ (9150 മീ.) ഭൂപൻ ഹസാരിക പാലം (ധോള-സാദിയ പാലം) ഏത് സംസ്ഥാനത്താണ്- ആസാം
46. ദക്ഷിണേഷ്യയിൽ ആദ്യമായി വാതുവയ്പിനെ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച രാജ്യം- ശ്രീലങ്ക
47. ഏത് നദിയിലാണ് ഭൂപൻ ഹസാരിക പാലം- ലോഹിത് (ബ്രഹ്മപുത്രയുടെ പോഷകനദി)
48. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ കം റോഡ് ബ്രിഡ്ജ്- ബോഗീബീൽ (4.94 കി.മീ.)
49. ഏത് സംസ്ഥാനത്താണ് ബോഗീബീൽ- അസം (ബ്രഹ്മപുത്ര)
50. കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ കം റോഡ് ബ്രിഡ്ജ്- വേമ്പനാട്/ വല്ലാർപാടം റെയിൽ ബിഡിജ (4.62 കി.മീ.)
No comments:
Post a Comment