1. 2022 ജനുവരിയിൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി (Chief Economic Advisor) നിയമിതനായ വ്യക്തി- ഡോ.വി. അനന്ത നാഗേശ്വരൻ
2. World Wildlife Fund (WWF)- ന്റെ നേത്യത്വത്തിൽ നൽകുന്ന International TX2 Award നേടിയ ഇന്ത്യയിലെ കടുവാ സങ്കേതം- സത്യമംഗലം കടുവാ സങ്കേതം
3. 2022 ജനുവരിയിൽ ഏഷ്യൻ ഗെയിംസിൽ എട്ടുവർഷങ്ങൾക്കുശേഷം ഉൾപ്പെടുത്തിയ കായിക ഇനം- ക്രിക്കറ്റ്
4. 2022 ജനുവരിയിൽ ഒമാൻ ഗൾഫിൽ നടന്ന റഷ്യൻ, ചൈനീസ്, ഇറാനിയൻ നാവിക സേനകളുടെ സംയുക്ത അഭ്യാസം- CHIRU - 2022
5. 2022 ജനുവരിയിൽ അന്തരിച്ച, കലാമണഡത്തെയും കഥകളിയേയും ലോക പ്രശസ്തമാക്കിയ കലാമണ്ഡലത്തിലെ ആദ്യകാല വിദേശ വിദ്യാർത്ഥിനിയും പത്മശ്രീ ജേതാവുമായ ഇറ്റാലിയൻ വംശജ- മിലേനാ സാൽവിനി
6. 2022 ഏപ്രിലോടുകൂടി വിക്ഷേപിക്കുന്ന, ISRO- യുടെ 500kg വരെയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണ വാഹനം- SSLV (Small Satellite Launch Vehicle)
7. മധ്യ അമേരിക്കൻ രാജ്യമായ ഹോൺഡുറസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റ വ്യക്തി- സിയോമാര കാസ്ട്രോ
8. ബ്രഹ്മാസ് ക്രൂസ് മിസൈൽ വാങ്ങുവാൻ ഇന്ത്യയുമായി കരാറിൽ ഒപ്പിട്ട രാജ്യം- ഫിലിപ്പീൻസ്
- ബ്രഹ്മാസ് മിസൈലിന്റെ ആദ്യ കയറ്റുമതിയാണിത്
- ലോകത്ത് നിലവിലുള്ള ഏറ്റവും വേഗമേറിയ മിസൈലാണ് ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ച ബ്രഹ്മാസ്.
- കരാർ തുക 37.4 കോടി ഡോളർ (2770 കോടി രൂപ)
9. സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ വ്യക്തി- ഡോ.വി.അനന്ത നാഗേശ്വരൻ
10. വ്യാജ കറൻസികൾ ഒഴിവാക്കുന്നതിനായും കറൻസിയുടെ മൂല്യം നഷ്ടപ്പെടാതിരിക്കാനും 'ഡിജിറ്റലൈസ്ഡ് ഹൈ വാല്യൂ പേപ്പർ കറൻസി' വികസിപ്പിച്ചെടുത്തതിന് അമേരിക്കൻ പേറ്റന്റ് ലഭിച്ചത്- ഡോ. ധന്യ
- റിസർവ് ബാങ്ക് അല്ലെങ്കിൽ സെൻട്രൽ ബാങ്ക് പ്രത്യേകമായി നിർമിച്ച് പേപ്പർ കറൻസിയും ഓൺലൈൻ പോർട്ടലിലെ ഡേറ്റയും സംയോജിപ്പിക്കുന്നതാണ് ഡിജിറ്റലൈസ്ഡ് ഹൈ വാല്യൂ പേപ്പർ കറൻസി
11. ബൂസ്റ്റർ ഡോസായി ഇൻട്രാ നേസർ വാക്സിൻ വിതരണം ചെയ്യുന്നതിനായുള്ള അന്തിമഘട്ട ട്രയലിന് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയ രാജ്യം- ഇന്ത്യ
12. മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തികൊണ്ട് സ്കൂൾ ബസുകളിൽ ഫയർ അലാമും അഗ്നിശമന ഉപകരണങ്ങളും നിർബന്ധമാക്കിയ രാജ്യം- ഇന്ത്യ
13. സാഹിത്യ അക്കാദമിയുടെ നേത്യത്വത്തിൽ കവി ഒ.എൻ.വി. കുറുപ്പിന് സ്മാരകം നിർമിക്കുവാൻ പോകുന്നത്- കവടിയാർ (തിരുവനന്തപുരം)
14. 2020- ലെ മാത്യഭൂമി സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി- എം.പി.സച്ചിദാനന്ദൻ (കവി)
15. അടുത്തിടെ അന്തരിച്ച, കേരളത്തിൽ നമ്പൂതിരി സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ ഡോക്ടർ- ഉമാദേവി അന്തർജനം
- പീഡിയാട്രിക് ചികിത്സായോഗ്യതയുള്ള കേരളത്തിലെ ആദ്യ സ്പെഷ്യലിസ്റ്റുമാണ് ഉമാദേവി)
16. ഖത്തർ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ആദ്യ ഏഷ്യൻ രാജ്യം- ഇറാൻ
17. സ്കൂൾ വിദ്യാർഥികളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ ‘വിമുക്തി'യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുതിയ പദ്ധതി- ഉണർവ്
18. ഉത്തർപ്രദേശിലെ ഫൈസാബാദ്റെ യിൽവേ സ്റ്റേഷന്റെ പുതിയ പേര്- അയോധ്യ കന്റോൺമെന്റ്
19. തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ തമിഴ്നാട് സിമന്റ്സ് കോർപ്പറേഷൻ ലിമിറ്റഡ് നിർമിക്കുന്ന സിമന്റ് ബ്രാൻഡ്- വലിമൈ
20. ഇന്ത്യ ആതിഥേയരാകുന്ന 2022-ലെ അണ്ടർ- 17 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നം- ഇഭ
21. കേരളത്തിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി- ഡോ, റംലാ ബീവി (മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ)
22. ആരുടെ സ്മരണാർഥമാണ് തിരുവനന്തപുരത്ത് (പട്ടം) കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ ശലഭോദ്യാനം തുറന്നത്- സുഗതകുമാരി
23. മിലിട്ടറി ചെലവിന്റെ കാര്യത്തിൽ ഇന്ത്യക്ക് ലോകത്ത് എതാം സ്ഥാനമാണ്- 3
24. ചൈനയുടെ ആദ്യത്തെ എയർക്രാഫ്റ്റ് കാരിയർ- ലിയാ വോണിങ്
25. യൂറോപ്യൻ പേസ് ഏജൻസിയുടെ സ്പേസ് ടെലകോപ്പ്- ചിയോപ്സ്
26. കേരളത്തിൽ ചരക്കുസേവന നികുതി അപ്പലേറ്റ് ട്രിബണൽ സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലം- തിരുവനന്തപുരം
27. ആരുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ കൃതിയാണ് കർമയോദ്ധാ ഗ്രന്ഥ- നരേന്ദ്ര മോദി
28. ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവകലാശാല സ്ഥാപിക്കാൻ തീരുമാനിച്ച് രാജ്യം- യു.എ.ഇ. (അബുദാബി)
29. തൗബൽ വിവിധോദ്ദേശ്യ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സംസ്ഥാനം- മണിപ്പൂർ
30. ആരുടെ കൃതിയാണ് മൈൻഡ് മാസ്റ്റർ: വിന്നിങ് ലെസൺസ് ഫ്രം എ ചാമ്പ്യൻസ് ലൈഫ്- വിശ്വനാഥൻ ആനന്ദ്
31. പ്രശസ്ത വനിതാ ക്രിക്കറ്റർ മിതാലി രാജിന്റെ ജീവിതം അവലംബിച്ച് പുറത്തിറങ്ങുന്ന സിനിമ- സബാഷ് മിതു
32. ബോക്സിങിൽ പ്രതിഭയുള്ള പെൺകുട്ടികളെ കണ്ടത്തി ചെറുപ്പത്തിൽത്തന്നെ പരിശീലനം നൽകുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി- പഞ്ച്
33. ഹരിതകേരളം മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി വസ്ത്ര റീസൈക്ലിങിന് ആരംഭിച്ച പദ്ധതി- മാറ്റത്തിന്റെ നൂലിഴ
34. താലിബാൻ അധികാരം പിടിച്ചെടുത്തപ്പോൾ അഫ്ഗാൻ പ്രസിഡന്റായിരുന്ന അഷ്റഫ് ഗനി ഏത് രാജ്യത്തിലേ ക്കാണ് വിമാനമാർഗം കടന്നത്- ഉസ്ബക്കിസ്ഥാൻ (താഷ്കെന്റിലാണ് വിമാനമിറങ്ങിയത്)
35. സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കാൻ അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം- കാസിരംഗ (അസം)
പത്മ പുരസ്കാരങ്ങൾ നേടിയ കായിക താരങ്ങൾ
പത്മഭൂഷൺ
- ദേവേന്ദ്ര ജജാരിയ (പാരാലിമ്പിക്സ്, ജാവലിൻ ത്രോ)
പത്മശ്രീ
- സുമിത് ആന്റിൽ (പാരാലിമ്പിക്സ്, ജാവലിൻ ത്രോ)
- പ്രമോദ് ഭഗത് (പാരാലിമ്പിക്സ്, ബാഡ്മിന്റൺ)
- നീരജ് ചോപ്ര (ജാവലിൻ ത്രോ) (2022- ൽ പത്മശ്രീയും പരമവിശിഷ്ട സേവാ മെഡലും ലഭിച്ച കായിക താരം)
- ഫൈസൽ അലി ദാർ (ആയോധന കല)
- വന്ദന കടാരിയ (ഹോക്കി)
- അവനി ലേഖര (പാരാലിമ്പിക്സ്, ഷൂട്ടിംഗ്)
- Brahmanand Sankhwalkar (ഫുട്ബോൾ)
No comments:
Post a Comment