1. അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത സെൻഗുരുവും കവിയും സമാധാന പ്രവർത്തകനുമായിരുന്ന വ്യക്തി- തിച്ച് നാത് ഹൺ (വിയറ്റ്നാം)
2. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഇന്ത്യയുടെ ആദ്യത്തെ യൂത്ത് ക്ലൈമറ്റ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- പ്രജക്ത കോലി
3. ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ജനപ്രീതിയിൽ ഒന്നാം സ്ഥാനം- നവീൻ പട്നായിക് (ഒഡീഷ)
- രണ്ടാം സ്ഥാനം ബംഗാൾ മുഖ്യമന്ത്രി മമതയ്ക്കാണ് പട്ടികയിൽ 5-ാം സ്ഥാനം പിണറായി വിജയനാണ്
4. ന്യൂഡൽഹി ഇന്ത്യാഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്ത ഹോളോഗ്രാം പ്രതിമ ആരുടേതാണ്- നേതാജി സുഭാഷ് ചന്ദ്രബോസ് (125-ാം ജന്മദിനത്തോടനുബന്ധിച്ച്)
- 28 അടി ഉയരവും 6 അടി വീതിയും പ്രതിമയ്ക്ക്.
- സിക്കിം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉപാധ്യക്ഷൻ വിനോദ് ശർമയ്ക്കും, ഗുജറാത്ത് ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ടിനും 'സുഭാഷ് ചന്ദ്രബോസ് ആപ് പ്രബന്ധൻ' പുരസ്കാരങ്ങളും ചടങ്ങിൽ പ്രധാനമന്ത്രി നൽകി.
5. 2022- ലെ നേതാജി അവാർഡ് ലഭിച്ച വ്യക്തി- ആബൈ ഷിൻസോയ് (ജപ്പാൻ മുൻ പ്രധാനമന്ത്രി)
6. മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവാർഡ് ലഭിച്ചത്- മൃൺമയ് ജോഷി (പാലക്കാട് ജില്ലാ കളക്ടർ)
7. സയ്യിദ് മോദി ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ മാളവിക ബൻസോദിനെ കീഴടക്കി വിജയം കൈവരിച്ചത്- പി.വി.സിന്ധു
8. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ 2021- ലെ ഏറ്റവും മികച്ച ട്വന്റി-20 താരമായി തെരഞ്ഞെടുക്കപ്പെട്ടത്- മുഹമ്മദ് റിസ്വാൻ (പാകിസ്ഥാൻ വിക്കറ്റ് കീപ്പർ) (വനിതകളിൽ ഇംഗ്ലണ്ടിന്റെ ടാമി ബുമോിനാണ് പുരസ്കാരം)
9. അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുഡ്ബോൾ താരവും പരിശീലകനുമായിരുന്ന വ്യക്തി- സുഭാഷ് ഭൗമിക്
10. സൗരയൂഥത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനായി യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച പേടകം- ലൂസി (Lucy)
11. ഏഷ്യ-പസഫിക് മേഖയിലെ വെല്ലുവിളി കൾ നേരിടാനും സുരക്ഷ ഉറപ്പാക്കാനുമായി രൂപംകൊണ്ട ത്രികക്ഷിസഖ്യം- ഓക്സ് (AUKS)
- ഓസ്ട്രേലിയ, യു.കെ., യു.എസ്, എന്നിവയാണ് സഖ്യകക്ഷികൾ,
12. ഏത് രാജ്യത്തുനിന്നുമാണ് അടുത്തിടെ കെട്ടിയിട്ടനിലയിൽ 1000 കൊല്ലം പഴക്കമുള്ള മമ്മി ഗവേഷകർ കണ്ടെത്തിയത്- പെറു
13. പാകിസ്താൻ ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് തിരഞെഞ്ഞെടുക്കപ്പെട്ട വനിത- ആയിഷാ മാലിക്ക
14. ശ്രീലങ്കയിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് നൽകിയിരി ക്കുന്ന പേര്- ക്യൂൻ ഓഫ് ഏഷ്യ
15. ഏത് രാജ്യത്താണ് ഒട്ടകങ്ങളെ പരിപാലിക്കുന്നതിനായി 120 മുറികളുള്ള ഹോട്ടൽ ആരംഭിച്ചത്- സൗദി അറേബ്യ
16. കേരളത്തിലെ ഏത് സ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ അടുത്തിടെ കേന്ദ്രസർക്കാർ തീരുമാനിച്ചത്- കാലടി (ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലം)
17. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി പുതുതായി നിയമിതനായ ചലച്ചിത്ര സംവി ധായകൻ- രഞ്ജിത്ത്
18. 2020- ലെ മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചതാർക്കാണ്- ഓംചേരി എൻ.എൻ. പിള്ള
- 'ആകസ്മികം' എന്ന ആത്മകഥയ്താണ് പുരസ്കാരം.
- ഡോ. ചന്ദ്രശേഖര കമ്പാർ രചിച്ച 'ശിഖരസൂര്യ' എന്ന കന്നഡ നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുധാകരൻ രാമന്തളിക്ക് പരിഭാഷാ പുരസ്കാരവും ലഭിച്ചു.
19. ഇന്ത്യയിലെ 300- ഓളം പ്രമുഖ വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്തിയതായി പറയപ്പെടുന്ന ഇസ്രയേലിന്റെ ചാര സോഫ്റ്റ്വയറിന്റെ പേര്- പെഗാസസ് (Pegasus)
- ഗ്രീക്കുപുരാണത്തിലെ മാന്ത്രികച്ചിറകുകളുള്ള പറക്കും കുതിരയായ പെഗാസസിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്
20. ആരുടെ ജീവിതം ആധാരമാക്കിയ ഹിന്ദി -ഉർദു ചലച്ചിത്രമാണ് 'ഗുൽ മകായി' (Gul Makai)- മലാല യൂസഫ് സായി
- എച്ച്.ഇ. അംജദ്ഖാൻ സംവിധാനംചെയ്ത സിനിമയിൽ റീം ഷെയ്ഖാണ് മലാലയെ അവതരിപ്പിച്ചത്.
- ബി.ബി.സി.യുടെ ഉർദു വെബ്സൈറ്റിൽ ബ്ലോഗെഴുതുന്നതിനായി മലാല ഉപയോഗിച്ച തൂലികാനാമമാണ് ഗുൽ മകായി. അർഥം- ചോളപ്പൂവ്
21. ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ (O.E.D.) 2021- ലെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്- വാക്സ് (Vax)
22. സംസ്ഥാന സർക്കാർ മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി (Model Village for Responsible Tourism) സ്ഥാപിച്ചത്- അയനം (കോട്ടയം)
23. കേരളത്തിൽ നിർഭയദിനം ആചരിക്കുന്നത് എന്നാണ്- ഡിസംബർ 29
- 2012 ഡിസംബർ 16- ന് ഡൽഹി നഗരത്തിൽ രാത്രിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായ 23 കാരിയാണ് 'നിർഭയ'. വിദഗ്ധ ചികിത്സയ്ക്കായി സിങ്കപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഡിസംബർ 29- ന് മരണപ്പെട്ടു.
- ഈ ദുരന്തസംഭവത്തെ ആധാരമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ നിർമിച്ച ഡോക്യുമെന്ററിയാണ് India's Daughter (നിർമാണം & സംവിധാനം- ലെസ്ലി ഉഡ് വിൻ). ദീപാമേത്ത സംവിധാനംചെയ്ത ഹിന്ദി ചലച്ചിത്രമാണ്, Anatomy of Violence.
24. നാസയുടെ ചൊവ്വാദൗത്യപേടകമായ പെർ സിവിയറൻസ് (Perseverance) ചൊവ്വയിലെത്തിയ എത്രാമത്തെ റോവറാണ്- അഞ്ചാമത്തെ
- കോടിക്കണക്കിന് വർഷം മുൻപ് വലിയ തടാകമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ജെ സീറോ ഗർത്തമടങ്ങുന്ന മേഖലയാണ് പെർസിവിയറൻസ് പര്യവേക്ഷ ണത്തിനായി തിരഞ്ഞെടുത്തത്.
- ഇന്ത്യയിൽ നിന്ന് യു.എസി.ലേക്ക് കുടിയേ റിയ ഡോ. സ്വാതിമോഹനാണ് പെർസിവിയറൻസ് മിഷന്റെ ഗൈഡൻസ് ആൻഡ് കൺട്രോൾഡ് ഓപ്പറേഷൻ മേധാവിയായി പ്രവർത്തിക്കുന്നത്.
25. പുതിയതായി രൂപവത്കരിക്കുന്ന കേരളാ പോലീസ് ഫുട്ബോൾ അക്കാദമിയുടെ ആസ്ഥാനം- മലപ്പുറം
- ഐ.എം. വിജയനാണ് ഡയറക്ടർ.
- മലബാർ സ്പെഷ്യൽ പോലീസ് രൂപം കൊണ്ടതിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നത്.
26. രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന നഗരം ഏത്- കവാദിയ (ഗുജറാത്ത്)
- ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സർദാർ വല്ലഭ് ഭായി പട്ടേലിന്റെ ഏകതാ പ്രതിമ (Statue of Unity) സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണ് കവാദിയ. 2020 ഒക്ടോബർ 15- ന് അന്തരിച്ച ഭാനു അഥയ്യയുടെ ചരിത്രനേട്ടം എന്താണ്- ഇന്ത്യയുടെ ആദ്യ ഓസ്കർ അവാർഡ് ജേതാവ്
- റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' (1982) എന്ന സിനിമയുടെ വസ്ത്രാലങ്കാരത്തിനാണ് അവാർഡ് ലഭിച്ചത്.
- The Art of Costume Design എന്ന കൃതിയുടെ രചയിതാവാണ്.
27. Preparing for Death ആര് രചിച്ച കൃതിയാണ്- അരുൺ ഷൂരി
- പത്രപ്രവർത്തകനും ഗ്രന്ഥകാരനും മുൻ കേന്ദ്രമന്ത്രിയുമാണ്.
28. സംസ്ഥാനം മുഴുവൻ ഇന്റർനെറ്റ് സേവന മെത്തിക്കുന്ന പദ്ധതിയായ 'കെ.ഫോണി'-ന്റെ പൂർണരൂപം- Kerala Fibre Optic Network (K-FON)
- കെ.എസ്.ഇ.ബി., കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) എന്നിവയ്ക്ക് തുല്യപങ്കാളിത്തമുള്ള പദ്ധതിയാണിത്.
29. 2021- ലെ ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ (ജനുവരി 11-17) വിഷയം എന്തായിരുന്നു- Safe Yourself to Save Your Family
- 1989- ലാണ് രാജ്യത്ത് റോഡ് സുരക്ഷാ വാരാചരണം ആരംഭിച്ചത്.
30. സ്ത്രീകൾ നേരിടുന്ന സാമൂഹിക വിലക്കുകൾ പൊളിച്ചെഴുതുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പ്രചാരണപരിപാടി- ‘ഇനി വേണ്ട വിട്ടുവീഴ്ച'
- സ്ത്രീകളുടെ വസ്ത്രധാരണം, പെരുമാറ്റം, ചിന്തകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ തിരുത്തുകയാണ് ലക്ഷ്യം.
31. ഐ.എസ്.ആർ.ഒയുടെ വാണിജ്യവിഭാഗത്തിന്റെ പേര്- ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL)
- ഇന്ത്യൻ ബഹിരാകാശ പദ്ധതികളിൽ വ്യവസായ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019 മാർച്ച് 6- നാണ് NSIL രൂപംകൊണ്ടത്.
- 2021 ഫെബ്രുവരി 28- ന് 19 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് NSIL ചരിത്രം സൃഷ്ടിച്ചു.
32. പുന്നപ്ര വയലാർ സമരത്തിന്റെ എത്രാമത് വാർഷികമാണ് 2021 ഒക്ടോബറിൽ ആചരിച്ചത്- 75
33. ഇന്ത്യൻ മഹാസമുദ്രമേഖലയുടെ നിരീക്ഷണത്തിനായി 2021 ഫെബ്രുവരിയിൽ വിക്ഷേപിച്ച ഉപഗ്രഹം- സിന്ധുനേത്ര
- DRDO- യിലെ യുവശാസ്ത്രജ്ഞരാണ് ഉപഗ്രഹം വികസിപ്പിച്ചത്.
34. 2021- ൽ ഉദ്ഘാടനം ചെയ്യപ്പെട്ട, ഇന്ത്യയേയും ബംഗ്ലാദേശിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം- മൈത്രി സേതു (Friendship Bridge)
- ഇന്ത്യയിലെ സാബ്രൂമിനെയും (ത്രിപുര) ബംഗ്ലാദേശിലെ രാംഗഢിനേയും (ചിറ്റഗോങ്) ബന്ധിപ്പിക്കുന്ന പാലം ഫെനി നദിക്ക് കുറുകെ 1.9 കി.മീറ്റർ നീളത്തിലാണ് നിർമിച്ചിട്ടുള്ളത്.
35. 2021- ലെ ലോക ഉപഭോക്തൃദിനത്തിന്റെ സന്ദേശം എന്തായിരുന്നു- Tackle Plastic Pollution
- മാർച്ച് 15- നാണ് ലോക ഉപഭോക്ത ദിനം ആചരിക്കുന്നത്. 1962 മാർച്ച് 15- ന് യു.എസ്. പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി അമേരിക്കൻ കോൺഗ്രസ്സിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംബന്ധിച്ച് ബില്ല് അവതരിപ്പിച്ചതിന്റെ സ്മരണാർഥമാണ് മാർച്ച് 15- ന് ദിനാചര ണം നടക്കുന്നത്.
- ഇന്ത്യയിൽ ഉപഭോക്തൃദിനം ആചരിക്കുന്നത് ഡിസംബർ 24-നാണ്. 1986 ഡിസംബർ 24- ന് ഉപഭോക്തൃ സംരക്ഷ ണനിയമം പ്രാബല്യത്തിൽ വന്നതിന്റെ ഓർമയ്ക്കായാണ് ദിനാചരണം നടക്കുന്നത്
No comments:
Post a Comment