1. ഉപവാസ സാംസ്കാരിക വേദിയുടെ 16 -ാമത് മലയാറ്റൂർ അവാർഡ് ലഭിച്ച വ്യക്തി.- ഡോ. ജോർജ് ഓണക്കൂർ (എഴുത്തുകാരൻ)
2. കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർക്കായി. സംഘടിപ്പിക്കുന്ന പരിശീലന പരിപാടി- ഹോം കെയർ
3. തിരഞ്ഞെടുപ്പിൽ ലോകസഭ, നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്ക് ചെലവാക്കാവുന്ന പുതുക്കിയ തുക പ്രകാരം കേരളത്തിലെ ലോകസഭാ മണ്ഡലത്തിൽ ചെലവാക്കാവുന്ന തുക- 95 ലക്ഷം രൂപ (77 ലക്ഷം ആയിരുന്നു)
- നിയമസഭ 40 ലക്ഷം രൂപ (30.80 ലക്ഷമായിരുന്നു).
4. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- മിതാലി രാജ്
5. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ പ്രമുഖ താരമായ ജുലൻ ഗോ സ്വാമിയുടെ ജീവിതം പശ്ചാത്തലമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം- ചക്ദ എക്സ്പ്രസ്
- ജൂലനെ അവതരിപ്പിക്കുന്നത് അനുഷ്ക ശർമയാണ്
6. ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മികച്ച സമയനിഷ്ഠാ പ്രകടനം കാഴ്ചവയ്ക്കുന്നവയുടെ പട്ടികയിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടംപിടിച്ച ഏക ഇന്ത്യൻ വിമാനത്താവളം- ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
7. ഉത്തർപ്രദേശ് സർക്കാർ, ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ പേര് നൽകുന്ന സ്കൂൾ- മെയിൻപുരിലെ സൈനിക സ്കൂൾ
8. രാജ്യത്ത് ആദ്യമായി കന്നുകാലികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ആർ.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വൻസി റെഡന്റിഫിക്കേഷൻ) ചിപ്പ് ഉപയോഗിച്ച് ശേഖരിക്കുന്ന പദ്ധതി- അനിമൽ ഐഡന്റിഫിക്കേഷൻ സബിലിറ്റി
9. രക്ഷാകർതൃത്വം സംബന്ധിച്ച് മാതാപിതാക്കളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന
പദ്ധതി- പേരന്റിങ് ഔട്ട് റീച്ച് ക്യാംപ്
10. കഥകളി ആചാര്യൻ മടവുർ വാസുദേവൻ നായരുടെ സ്മരണാർഥം ഏർപ്പെടുത്തിയ കഥകളി പുരസ്കാരത്തിന് അർഹനായ വ്യക്തി- സദനം കൃഷ്ണൻകുട്ടി (കഥകളി നടൻ)
11. 2021- ലെ മീരാ പട്ടാഭിരാമൻ സ്മാരക പുരസ്കാരം (സത്സംഗ് പുരസ്കാരം) ലഭിച്ച ഹ്യദയശസ്ത്രക്രിയ വിദഗ്ധൻ- ഡോ. ജോസ് ചാക്കോ പെരിയപുറം
12. വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കേരളത്തിലെ ആദ്യ ബീച്ച് ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്ന സ്ഥലം- വലിയങ്ങാടി (കോഴിക്കോട്)
13. 2022 ജനുവരിയിൽ കേരള വനിത വികസന കോർപ്പറേഷൻ ചെയർപേഴ്സണായി നിയമിതയായത്- കെ.സി. റോസക്കുട്ടി
14. ബെറ്റർ ഇന്ത്യ തയ്യാറാക്കിയ എക്സലൻസ് ഇൻ പബ്ലിക് സർവ്വീസ് പട്ടികയിൽ ഇടംപിടിച്ച മുൻ കോഴിക്കോട് കളക്ടർ- എസ്. സാംബശിവ (തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിച്ച 'ഉദയം ഹോം' പദ്ധതിയിലൂടെയാണ് അംഗീകാരം)
15. 2022- ൽ പുതുക്കിയ ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര്- വീരാംഗണലക്ഷ്മി ഭായ് റെയിൽവെ സ്റ്റേഷൻ
16. 2021 ഡിസംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 24-ാമത് ഡയറക്ടർ ജനറലായി നിയമിതനായത്- വി.എസ്. പാനിയ
17. സ്ത്രീകളുടെ വിവാഹപ്രായം 18- ൽ നിന്ന് 21 ആക്കുന്നതു സംബന്ധിച്ച നിർണായക ബിൽ പരിശോധിക്കുന്നതിന് നിശ്ചയിച്ച 31 അംഗ പാർലമെന്ററി കമ്മിറ്റിയിലെ ഏക വനിത അംഗം- സുഷ്മിത ദേവ്
18. ഇന്ത്യയിൽ പുതിയ GST നിരക്കുകൾ നിലവിൽ വന്നത്- 2022 ജനുവരി 1
- നിലവിൽ ഇന്ത്യയിലെ GST നിരക്കുകൾ- 5%, 12%, 18%, 28%
- കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനു കീഴിൽ നടന്ന 45-ാമത് GST Council ആണ് നിരക്ക് വർധനവ് ശിപാർശ ചെയ്തത്
- പുതിയ GST നിരക്കു പ്രകാരം ഫുട് വെയറുകൾക്ക് ഉയർത്തിയ നിരക്ക്- 12%
19. കേരള പോലീസ് അസോസിയേഷന്റെ മുഖമാസികയായ 'കാവൽ കൈരളി' ഏർപ്പെടുത്തിയ മികച്ച ചെറുകഥയ്ക്കുള്ള സാഹിത്യ പുരസ്കാരത്തിനർഹനായത്- മനോജ് പറയറ്റ (കൃതി- ഒറ്റനക്ഷത്രം)
- കവിത വിഭാഗത്തിൽ എസ്.ടി. അനൂപിന്റെ 'മീനുകൾ' മികച്ച സ്യഷ്ടിയായി തെരഞ്ഞെടുക്കപ്പെട്ടു
20. 2021- ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച വ്യക്തി- സാറാ ജോസഫ് (കൃതി- ബുധിനി (നോവൽ)
21. ടോക്കിയോ ഒളിമ്പിക്സിൽ എത്ര കിലോഗ്രാം ഉയർത്തിയാണ് മീരാഭായ് ചാനു വെള്ളിമെഡൽ നേടിയത്- 202
22. വനിതകളുടെ എത്ര കിലോഗ്രാം മത്സരത്തിലാണ് മീരാഭായ് ചാനു പങ്കെടുത്തത്- 49
23. ഏത് സംസ്ഥാനക്കാരിയാണ് മീരാഭായ് ചാനു- മണിപ്പൂർ
24. ഒളിമ്പിക്സിൽ ഭാരദ്വഹനത്തിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം- കർണം മല്ലേശ്വരി (2000)
25. 74-ാമത് കാൻ ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി യ്ക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയ എ നൈറ്റ് ഓഫ് നോയിങ് നത്തിങ് സംവിധാനം ചെയ്ത
ഇന്ത്യക്കാരി- പായൽ കപാഡിയ
26. അഫ്ഗാനിസ്ഥാനിലെ കാന്തഹാറിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ലോക പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ്- ഡാനിഷ് സിദ്ദിഖി
27. ബാഡ്മിന്റണിൽ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം (1956) സ്വന്തമാക്കിയ വ്യക്തി 2021 ജൂലൈയിൽ അന്തരിച്ചു. പേര്- നന്ദു നടേക്കർ
28. സുകുമാർ അഴീക്കോട് ട്രസ്റ്റിന്റെ സുകുമാർ അഴീക്കോട് പുരസ്കാരം 2021- ൽ നേടിയ വി.എസ്.എസ്.സി. ഡയറക്ടർ- എസ്. സോമനാഥ്
29. ഏത് ചിത്രം പകർത്തിയതിനാണ് 2018- ൽ ഡാനിഷ് സിദ്ദിഖി ഫീച്ചർ ഫോട്ടോഗ്രഫിയിൽ പുലിറ്റ്സർ സമ്മാനത്തിന് അർഹനായത്- റോഹിൻഗ്യൻ അഭയാർഥികളുടെ ചിത്രം
30. ഹോളിവുഡ് നോർത്ത് ഫിലിം അവാർഡിന് അർഹനായ മലയാളി- ജയദേവൻ നായർ (മികച്ച സംഗീത സംവിധായകന് നൽകുന്ന ബെസ്റ്റ് ഒറിജിനൽ സ്കോർ വിഭാഗത്തിലാണ് അവാർഡ്)
31. 2019 ജൂണിൽ ഷാങ്ഹായി ഫിലിം ഫെസ്റ്റിവലിൽ ഔട്സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാർഡ് നേടിയ മലയാള സിനിമ- വെയിൽ മരങ്ങൾ
32. വെയിൽ മരങ്ങൾ സംവിധാനം ചെയ്തതാര്- ഡോ. ബിജു
33. കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടി- മിലു
34. ഇന്ത്യയിലെ ആദ്യത്തെ ഐഎസ് സർട്ടിഫൈഡ് റെയിൽവേസ്റ്റേഷൻ (2019)- ഗുവഹത്തി
No comments:
Post a Comment