Thursday, 20 January 2022

Current Affairs- 20-01-2022

1. 2022 ജനുവരിയിൽ ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമായി കേന്ദ്ര സർക്കാർ നൽകുന്ന ദേശീയ ഇ-ഗവേണൻസ് പുരസ്കാരം 2020-21 നേടിയത്- കേരള പോലീസ് സോഷ്യൽ മീഡിയ വിഭാഗം 


2. പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രമായ 'രത്തൻ എൻ ടാറ്റ: ദി ഓതറൈസ്ഡ് ബയോഗ്രഫി' എഴുതിയത്- ഡോ. തോമസ് മാത്യു 


3. ഇന്ത്യയിൽ വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനം ഉപയോഗിക്കപ്പെടുന്ന ആദ്യ ടൂർണമെന്റ്- 2022- ലെ എ.എഫ്.സി. വനിത ഏഷ്യൻ കപ്പ് ഫുട്ബോൾ


4. ഫിഷറീസ് വകുപ്പിനു കീഴിൽ കേരളത്തിലെ ആദ്യ കടൽ വിഭവ റെസ്റ്റോറന്റ് നിലവിൽ വരുന്നത്- ആഴാക്കുളം (വിഴിഞ്ഞം) 


5. 2022 ജനുവരിയിൽ കൊച്ചി കപ്പൽശാലയിൽ നിന്നും മൂന്നാംഘട്ട സമുദ്ര പരീക്ഷണത്തിനായി പുറപ്പെട്ട ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ- ഐ.എൻ.എസ്. വിക്രാന്ത് ട്


6. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച് സംവിധാനം- മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി 


7. ഇന്ത്യയിലാദ്യമായി സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വാരമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത്- 2022 ജനുവരി 10 മുതൽ 16 വരെ 


8. ഇന്ത്യൻ സംസ്ഥാനങ്ങളായ ത്രിപുരയേയും മണിപ്പൂരിനേയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽവെ ലൈൻ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- അഗർത്തല - ജിരിബാം  


9. 2022 ജനുവരിയിൽ ഇന്ത്യയുടെ 73-ാമത് ചെസ് ഗ്രാൻഡ്മാസ്റ്റർ കിരീടം നേടിയത്- ഭാരത് സുബ്രഹ്മണ്യം 


10. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പോയിന്റ് പട്ടികയിൽ ഹൈദരാബാദിനെ കീഴടക്കി ഒന്നാമതെത്തിയ ടീം- കേരള ബ്ലാസ്റ്റേഴ്സ്


11. സംസ്ഥാനത്തെ പാൽ ഉല്പ്പാദനശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനും കന്നുകാലി രോഗ നിർണയം നടത്താനുമായി മൃഗസംരക്ഷണ വകുപ്പും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- ഇ - സമൃദ്ധ 


12. 2022 ജനുവരിയിൽ മലേറിയ എലിമിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ മലേറിയ വിമുക്ത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്- ആലുവ 


13. 2022- ലെ റോഡ് സുരക്ഷാ വാരമായി ആചരിക്കപ്പെടുന്നത്- 2022 ജനുവരി 11 മുതൽ 11 വരെ 

  • പ്രമേയം- ‘സഡക് സുരക്ഷ ജീവൻ രക്ഷ' 


14. 2022 ജനുവരിയിൽ അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) പുതിയ ചീഫ് എക്കണോമിസ്റ്റായി നിയമിതനായത്- പിയറി ഒലീവിയർ (ഫ്രാൻസ്) 


15. 2022 ജനുവരിയിൽ സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായത്- മധുപാൽ 


16. 2022 ജനുവരിയിൽ ലോകത്താദ്യമായി ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ ശസ്ത്രക്രിയയിലൂടെ വിജയകരമായി വച്ചുപിടിപ്പിച്ച രാജ്യം- അമേരിക്ക 


17. 2022 ജനുവരിയിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 14-ാമത് ബഷീർ സാഹിത്യ പുരസ്കാരത്തിനർഹനായത്- കെ. സച്ചിദാനന്ദൻ

  • കൃതി- ദുഃഖം എന്ന വീട് (കവിതാ സമാഹാരം) 


18. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി വീണ്ടും നിയമിതനായത്- ഷാജി എൻ. കരുൺ 


19. 2022 ജനുവരി 11- ന് അന്തരിച്ച പത്മശ്രീ ജേതാവും ദക്ഷിണേന്ത്യയിൽ ഹിന്ദി ഭാഷയുടെ പ്രചാരണത്തിനായി ഒട്ടനവധി സംഭാവനകൾ നൽകിയ എഴുത്തുകാരനുമായിരുന്ന മലയാളി- ഡോ. എൻ. ചന്ദ്രശേഖരൻ നായർ


20. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വേർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജൻ- സത്യ നാദെല്ല 


21. 2021-ലെ ഫുക്കുവോക്ക ഗ്രാൻഡ് പ്രൈസ് നേടിയ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ- പി. സായിനാഥ് 

  • ഗ്രാമീണവികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പത്രപ്രവർത്തന മികവിനാണ് അംഗീകാരം. 
  • ഇന്ത്യയുടെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തെപ്പറ്റിയുള്ള സായിനാഥിന്റെ പ്രസിദ്ധ കൃതിയാണ് 2007- ൽ രമൺ മാഗ്സസെ അവാർഡ് നേടികൊടുത്ത  Everybody Loves a Good Drought. 

22. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ താത്കാലിക അംഗമായി ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എത്രാം തവണ്യാണ് ഇന്ത്യ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- എട്ടാംതവണ 

  • 2021 ജനുവരി ഒന്ന് മുതൽ രണ്ടുവർഷമാണ് കാലാവധി. 


23. എത്രാമത് ഓസ്കർ അവാർഡുകളാണ് 2021 ഏപ്രിൽ 25- ന് ലോസ് ആഞ്ചലസിൽ പ്രഖ്യാപിച്ചത്- 93 

  • അക്കാദമി അവാർഡ് എന്നുകൂടി അറിയപ്പെടുന്ന ഓസ്കർ പുരസ്കാരങ്ങൾ 1929 മേയ് 16- നാണ് നൽകിത്തുടങ്ങിയത്. 
  • ജേതാക്കൾ- മികച്ച ചിത്രം- നൊമാഡ് ലാൻഡ് 
  • മികച്ച നടൻ- ആന്റണി ഹോപ്കിൻസ് (ദി ഫാദർ) 
  • മികച്ച നടി- ഫ്രാൻസെസ് മെക്സഡോർമൻഡ് (നൊമാഡ് ലാൻഡ്) 
  • ഓസ്തർ ചരിത്രത്തിലാദ്യമായി ഒരു ഏഷ്യൻ വംശജ മികച്ച സംവിധാനത്തിനുള്ള അവാർഡ് സ്വന്തമാക്കി. മികച്ച ചിത്രംകൂടിയായ 'Nomad Land' ഒരുക്കിയ ചൈനീസ് വംശജയായ ക്ലോയി ചാവോയാണ് ആ നേട്ടത്തിനുടമ. 
  • മികച്ച സംവിധാനത്തിനുള്ള ഓസ്കാർ നേടിയ രണ്ടാമത്തെ വനിതകൂടിയാണ് ക്ലോയി ചാവോ. കാതറീൻ ബിഗിലോയാണ് ആദ്യ വനിത. ചിത്രം- ഹേർട്ട് ലോക്കർ (2010). 
  • ഏറ്റവും കൂടിയ പ്രായത്തിൽ ഓസ്കർ നേടിയ നടനാണ് 83 -കാരനായ ആന്തണി ഹോപ്കിൻസ്
  • തോമസ് വിന്റർബെർഗിന്റെ ഡാനിഷ് ചിത്രമായ ‘അനദർ റൗണ്ട്’ ആണ് മികച്ച അന്താരാഷ്ട്ര ചലച്ചിത്രം 


24. മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന അന്തരിച്ച സി.പി. നായരുടെ ആത്മകഥയു ടെ പേര്- എന്ദരോ മഹാനുഭാവുലു 

  • തകിൽ, മിസ്റ്റർ നമ്പ്യാരുടെ വീട്, ലങ്കയിൽ ഒരു മാരുതി, ഉഗാണ്ടാ മലയാളം, ഇരുകാലി മൂട്ടകൾ തുടങ്ങിയവയാണ് മറ്റ് കൃതികൾ.


25. 21-ാം നൂറ്റാണ്ടിൽ ലോകത്ത നടുക്കിയ ഏത് സംഭവത്തിനാണ് 2021 സെപ്റ്റംബർ 11- ന് 20 വർഷം തികഞ്ഞത്- യു. എ സ്സിലെ ഭീകരാക്രമ ണം(9/11) 

  • 2001 സെപ്റ്റംബർ 11- നാണ് അൽഖായിദ ഭീകരർ ന്യൂയോർക്കിലെ 110 നിലകളുള്ള ലോക വ്യാപാരകേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങൾ വിമാനമിടിച്ച് തകർത്തത്. 
  • ആക്രമണത്തിൽ 2996 പേർ കൊല്ലപ്പെട്ടു.
  • ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിൻ ലാദനെ പാകിസ്താനിലെ അബോട്ടാബാദിൽ ഒളിവിൽ കഴിയവെ 2011 മേയ് രണ്ടിന് യു.എസ്. കമാൻഡോകൾ വധിച്ചു.  
  • ലോക വ്യാപാരകേന്ദ്രം നിലം പരിശായ സ്ഥലമാണ് ഗ്രൗണ്ട് സീറോ എന്നറിയപ്പെടുന്നത്. 


26. 2021-ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്- എം.ആർ. വീരമണിരാജ

  • കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് 2012 മുതലാണ് ഹരിവരാസനം അവാർഡ് നൽകി വരുന്നത്. 
  • 2020- ലെ അവാർഡ് ജേതാവ് ഇളയരാജയാണ്. 


27. വിശ്രുതനായ ഏത് മലയാളിയു ടെ 125-ാം ജന്മവാർഷിക ദിനമായിരുന്നു 2021 മേയ് മൂന്നിന്- വി.കെ. കൃഷ്ണമേനോൻ 

  • 1896 മേയ് മൂന്നിന് കോഴിക്കോട് പന്നിയങ്കരയിലാണ് ജനനം. 
  • ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി. ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മിഷണർ, പദ്മവിഭൂഷൺ നേടിയ ആദ്യ മലയാളി (1954) തുടങ്ങിയ സവിശേഷതകൾക്കുടമയാണ്. 
  • 1974 ഒക്ടോബർ ആറിന് കൃഷ്ണ മേനോൻ അന്തരിച്ചപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അനുശോചിച്ചതിങ്ങനെ: ‘ആ അഗ്നിപർവതം എരിഞ്ഞടങ്ങി.'
  • പ്രമുഖ പത്രപ്രവർത്തകനായ ടി.ജെ.എസ്. ജോർജ് രചിച്ച ജീവചരിത്ര കൃതിയാണ് Krishna Menon: A Biography.രാഷ്ട്രീയ നേതാവുകൂടിയായ ജയ്റാം രമേഷ് 2019- ൽ പ്രസിദ്ധീകരിച്ച കൃതിയാണ് A Chequered Brilliance: the many lives of V.k. Krishna Menon. 


28. രാജ്യമമ്പാടും പൊതു വൈഫൈ ശൃംഖല എത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി- പി.എം, വാണി 

  • Prime Minister's Wi-Fi Access Network Interface (PM-WANI) എന്നതാണ് പൂർണനാമം. 


29. വനിതാ കളിക്കാർക്ക് പ്രസവാവധി നൽകാനുള്ള തീരുമാനം നടപ്പിലാക്കിയ ആഗോള കായിക സംഘടന- ഫിഫ (FIFA) 


30. 2021 ഏപ്രിൽ ഒന്നിന് അന്തരിച്ച ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞൻ ഇസാമു അകാസാകിയുടെ പ്രധാന സംഭാവന എന്താണ്- നീല എൽ.ഇ.ഡി. (Light Emitting Diode) കണ്ടുപിടിച്ചു 

  • ഈ കണ്ടെത്തലിന്റെ പേരിൽ അകാസാകി, അമാനോഹിറോഷി, നകാമുറഷുജി എന്നിവർക്ക് 2014- ൽ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു. 


31. ഇന്ത്യയുടെ എത്രാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് സുശീൽ ചന്ദ്ര- 24-ാമത് 

  • 1950 ജനുവരി 25- ന് നിലവിൽ വന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനം ന്യൂഡൽഹിയിലെ നിർവാചൻ സദനാണ്. 
  • ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുകുമാർസെൻ ആണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്ത രണ്ട് പൊതുതിരഞ്ഞെടുപ്പുകൾ (1951-52, 1957) നടന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഏകീകൃത സുഡാന്റെ മുഖ്യ തിരഞെഞ്ഞെടുപ്പ് കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്.
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഏക വനിതയാണ് വി.എസ്. രമാദേവി (1990). 
  • ഈ പദവി വഹിച്ച ഏക മലയാളി ടി. എൻ. ശേഷനാണ് (1990-96) 


32. ‘ഇന്ത്യയിലെ ബാങ്കിങ് പരിഷ്കാര ങ്ങളുടെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി 2021 ഏപ്രിൽ 20- ന് അന്തരിച്ചു. പേര്- എം. നരസിംഹം 

  • 1977-ൽ റിവർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 13-ാമത് ഗവർണറായി പ്രവർത്തിച്ചിരുന്നു. 
  • രാജ്യത്തെ ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾക്ക് വഴിതെളിച്ച നരസിംഹം കമ്മിറ്റികളുടെ (1991, 1998) അധ്യക്ഷനായിരുന്നു. 


33. ഗുജറാത്തിൽനിന്നുള്ള 19കാരിയായ മൈത്രി പട്ടേൽ വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ് 


34. മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ ‘മാക്ട' (Malayalam Cine Technicians Association)- യുടെ 'ലജൻഡ് ഓണർ' പുരസ്കാരം നേടിയ സംവിധായകൻ- കെ.എസ്. സേതുമാധവൻ


35. 2021 മേയ് രണ്ട് വിഖ്യാതനായ ഏത് ഇന്ത്യൻ ചലച്ചിത്രകാരന്റെ 100-ാമത് ജന്മവാർഷിക ദിനമായിരുന്നു- സത്യജിതായ് 

  • ആദ്യചിത്രം 'പഥേർ പാഞ്ജലി' (1955)
  • പഥേർ പാഞ്ജലി, അപരാ ജിതോ, അപുർ സൻസാർ എന്നീ സിനിമകൾ ‘അപുത്രയം' (Apu Trilogy) എന്നറിയപ്പെടുന്നു. 
  • പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ, ഭാരതരത്നം “എന്നീ ദേശീയ ബഹുമതികൾ നേടിയ ഏക ചലച്ചിത്രകാരനാണ് സത്യജിതായ്. 1985ൽ ഫാൽക്കെ അവാർഡും ലഭിച്ചു. 
  • Our Films, Their Films റായ് രചിച്ച ചലച്ചിത്ര പഠനഗ്രന്ഥമാണ്.
  • പ്രതിദ്വന്ദി, സീമബദ്ധ, ജനഅരണ്യ, ദേവി, ചാരുലത, ജൻസാഗർ, മഹാനഗർ, തീൻ കന്യ തുടങ്ങിയവ വിഖ്യാത ചലച്ചിത്രങ്ങളാണ്.

No comments:

Post a Comment