Sunday, 25 May 2025

Current Affairs- 25-05-2025

1. 2025 മെയിൽ അന്തരിച്ച ഹോയ്ലി-നാർലിക്കർ ഗുരുത്വാകർഷണ സിദ്ധാന്തത്തിലൂടെ അന്താരാഷ്ട്ര ഖ്യാതി നേടിയ പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ- ജയന്ത് വിഷ്ണു നാർലിക്കർ


2. 2025 മെയിൽ അന്തരിച്ച രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോർജ കമ്മീഷൻ മുൻ ചെയർമാനും ആണവ റിയാക്ടറുകളുടെ ശില്പി എന്നറിയപ്പെടുന്നതുമായ വ്യക്തി- ഡോ. എം.ആർ. ശ്രീനിവാസൻ


3. ലിങ്ക് ഇന്ത്യ നടത്തിയ പഠനത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വ്യക്തിഗത തൊഴിൽ ദിനങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനം- ഒഡിഷ (34.8%)


4. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രാമപഞ്ചായത്ത് വാർഡുകളുടെ അതിർത്തി പുനർനിർണയിച്ച് നടത്തിയ വിഭജനത്തിൽ എത്ര വാർഡുകളാണ് പുതുതായി കൂടിയത്- 1375 ( 17337)


5. 2025- ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ലഭിച്ച കന്നട എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആയ വ്യക്തി- ബാനു മുഷ്താഖ് (ഹാർട്ട് ലാംപ് എന്ന ചെറുകഥാ സമാഹാരത്തിനാണ് ലഭിച്ചത്)


6. ബുക്കർ ഇന്റർനാഷണൽ പ്രൈസ് ലഭിച്ച ബാനു മുഷ്താഖിന്റെ ഹാർട്ട് ലാംപ് എന്ന കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്- ദീപ ബസ്തി


7. ഇന്ത്യയുടെ 86-ാമത് ഗ്രാൻഡ്മാസ്റ്റർ- ശ്രീഹരി


8. അംബികാസുതൻ മാങ്ങാടിനെ മലയാറ്റൂർ ഫൗണ്ടേഷൻ അവാർഡിന് അർഹമാക്കിയ നോവൽ- അല്ലോഹലൻ


9. രാജ്യത്തെ ആദ്യ ഹരിത മറൈൻ ആംബുലൻസ് കം ഡിസ്പെൻസറി 'ഹോപ് ഓൺ നീറ്റിലിറങ്ങുന്നത്- കൊച്ചി


10. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടന്ന ആക്രമണങ്ങളുടെ യഥാർത്ഥ വിവരങ്ങൾ ഉപഗ്രഹചിത്രതെളിവുകളോടെ ലോകത്തിന് മുന്നിൽ എത്തിക്കാൻ നിർണായക പങ്കുവഹിച്ച മലയാളി സ്റ്റാർട്ടപ്പ് കമ്പനി- കവ സ്പേസ്


11. കായിക്കര കുമാരനാശാൻ സ്മാരകം നൽകുന്ന കെ. സുധാകരൻ ആശാൻ യുവകവി പുരസ്കാരം നേടിയത്- പി.എസ് ഉണ്ണികൃഷ്ണൻ


12. ഗോൾഡൻ ഡ്രാഗൺ മിലിട്ടറി എക്സർസൈസ് ചൈനയും ഏത് രാജ്യവും തമ്മിലുള്ള ഒരു ഉഭയകക്ഷി അഭ്യാസമാണ്- കംബോഡിയ


13. ഒ.വി.വിജയൻ സ്മരക ചെറുകഥാ പുരസ്കാരം ലഭിച്ചത്- സന്തോഷ് ഏച്ചിക്കാനം


14. 2025- ലെ 7-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ- മഹാരാഷ്ട


15. ഇന്ത്യൻ നാവികസേനയുടെ തന്ത്ര പ്രധാന സമുദ്ര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ലക്ഷ്യമിടുന്ന മാരിടൈം തീയറ്റർ കമാന്റിന് പരിഗണനയിലിരിക്കുന്ന കേരളത്തിലെ പ്രദേശം- തിരുവനന്തപുരം


16. ദോഹ ഡയമണ്ട് ലീഗിൽ ജാവലിനിൽ നീരജ്യോപ എറിഞ്ഞ ദൂരം- 90.23 (ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരൻ 90 മീറ്റർ മറികടക്കുന്നത്)


17. കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റിവ് കെയർ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പാലിയേറ്റിവ് പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കിഴിലാക്കി കേരള സർക്കാർ സ്ഥാപിക്കുന്ന പ്രത്യേക ഗ്രിഡ്- കേരള കെയർ


18. സാംസ്കാരിക വകുപ്പിന് കീഴിൽ ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള വേദി- കൊട്ടാരക്കര


19. വിദ്യാർത്ഥികളിലും യുവാക്കളിലും സംരംഭകത്വ സ്വഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ Entrepreneurship Development Club (ED) ആരംഭിച്ചത്- സംരംഭകത്വ വികസന ക്ലബ്ബ്


20. സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഗോത്ര പരിജ്ഞാനം പര്യവേക്ഷണം ചെയ്യുന്നതിനായി വനം വകുപ്പ് ആരംഭിച്ച പദ്ധതി- ഗോത്രഭേരി


21. 2025- ലെ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹനായത്- സുഭാഷ് ചന്ദ്രൻ


22. പ്രോജക്ട് ലയൺ പ്രകാരം ഏഷ്യൻ സിംഹങ്ങളുടെ രണ്ടാമത്തെ ആവാസ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വന്യജീവി സങ്കേതം- ബർദ വന്യജീവി സങ്കേതം


23. ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവായത്- ജാസ്മിൻ പൗലിനി


24. ശ്രീനാരായണഗുരു - അപൂർവതകളുടെ ഋഷി എന്ന കൃതി എഴുതിയത്- എം. ചന്ദ്രബാബു


25. റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി


26. ഇന്ത്യൻ സൈന്യം ടീസ്റ്റ പ്രഹാർ അഭ്യാസം നടത്തിയ സംസ്ഥാനം- പശ്ചിമബംഗാൾ


27. വെബ് ബ്രൗസർ ആയ ക്രോമിൽ കൊണ്ടുവന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ലാർജ് ലാംഗ്വേജ് മോഡൽ- നാനോ


28. മികച്ച പാർലമെന്റെറിയനുള്ള സൻ സദ് രത്നാ പുരസ്കാരത്തിനു അർഹനായത്- എൻ.കെ. പ്രേമചന്ദ്രൻ


29. ലിംഗ സംവേദനക്ഷമതയും വിദ്യാർത്ഥി സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി 'കാമ്പസ് കോളിംഗ്' പരിപാടി ആരംഭിച്ച സംഘടന- ദേശീയ വനിതാ കമ്മീഷൻ


30. 2025- ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്- കാർലോസ് അൽക്കാരസ്

No comments:

Post a Comment