Saturday, 19 June 2021

Current Affairs- 20-06-2021

1. കോവിഡ് ബാധിതരിൽ ക്ലിനിക്കൽ ട്രയലിന് അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യ തദ്ദേശീയ Antibody Cocktail (ZRC-3308) വികസിപ്പിച്ച ഫാർമസ്യൂട്ടിക്കൽ സ്ഥാപനം- Zydus Cadila 


2. ആസാമിൽ പുതുതായി നിലവിൽ വരുന്ന ദേശീയോദ്യാനം- Raimona (കൊക്രാജർ ജില്ല) 


3. 2021 ജൂണിൽ HSBC India- യുടെ CEO ആയി നിയമിതനായത്- Hitendra Dave


4. International Hockey Federation (FIH)- ന്റെ പ്രഥമ Hockey 5s World Cup 2024- ന് വേദിയാകുന്ന രാജ്യം- Oman


5. 2021 ലെ ലോകസമുദ്ര ദിനം (ജൂൺ 8)- ന്റെ പ്രമേയം- The Ocean : Life and Livelihoods


6. കേരളത്തിലെ ആദ്യ കോവിഡ് വാക്സിൻ നിർമ്മാണ യൂണിറ്റ് നിലവിൽ വരുന്നത്- തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക്


7. യു.എൻ- ന്റെ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായത്- അന്റോണിയോ ഗുട്ടറസ്


8. നേർവസ് കണ്ടിഷൻസ് എന്ന പുസ്തകം രചിച്ച വ്യക്തി- സിത്സി ദംഗരെംബ


9. ലോകത്തെ മികച്ച ഗവേഷണ സർവ്വകലാശാല- IISc ബാംഗ്ലൂർ


10. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തി- അനൂപ് ചന്ദ്ര പാണ്ഡെ


11. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകിയ ആദ്യ രാജ്യം- എൽ സാൽവദോർ


12. 80 ഏക്കറോളം പ്രദേശത്ത് 'Oxi-Van' എന്ന പേരിൽ വനം നിർമ്മിക്കാനൊരുങ്ങുന്ന സംസ്ഥാനം- ഹരിയാന


13. കാണാതായ വ്യക്തികളെ കത്തുന്നതിനായി ഇന്റർപോൾ ആരംഭിച്ച പദ്ധതി- I - Familia


14. പ്രാദേശിക വിപണികൾ, വെയർ ഹൗസുകൾ, പ്രോസസ്സിംഗ് സെന്ററുകൾ, കോൾഡ്

ചെയിൻ സംവിധാനങ്ങൾ എന്നീ മേഖലകളിൽ മൂലധന രൂപീകരണം വർദ്ധിപ്പിക്കുന്നതി നായി കേരള ബജറ്റ് 2021- ൽ പുതുതായി പ്രഖ്യാപിച്ച കാർഷിക പദ്ധതി- CAIK (Co-operative Initiative for Agriculture Infrastructure in Kerala) 


15. ഇന്ത്യയിൽ സ്ട്രിക് വാക്സിൻ നിർമ്മിക്കുന്നതിന് ഡി.ജി.സി.ഐ- യിൽ നിന്ന് അനുമതി ലഭിച്ച ഫാർമസ്യൂട്ടിക്കൽ കമ്പനി- Serum Institute of India, Pune  


16. അടുത്തിടെ വ്യോമസേനയുടെ ഉപമേധാവിയായി നിയമിതനായ വ്യക്തി- Air Marshal Vivek Ram Chaudhari 


17. ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾക്ക് മൊബൈൽ ടാബ്ലെറ്റുകൾ നൽകുന്നതിനായി ലഡാക്കിൽ ആരംഭിച്ച പദ്ധതി- Yountab Scheme


18. അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം- ഉസ്മാൻ ഖാൻ


19. പൊതുഗതാഗതത്തിനായി കെ.എസ്.ആർ.ടി.സി എന്ന പേരും ലോഗോയും ഉപയോഗിക്കുന്നതിന് സെൻട്രൽ ട്രേഡ്മാർക്ക് ഓഫ് രജിസ്ട്രിയിൽ നിന്ന് അടുത്തിടെ അനുമതി നേടിയ സംസ്ഥാനം- കേരളം 


20. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച Performance Grading Index 2019-2020- ൽ ഒന്നാമതെത്തിയ സംസ്ഥാനം- പഞ്ചാബ് 


21. ഇന്ത്യൻ നാവികസേനയുടെ നേവൽ പ്രോജക്ടുകളുടെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിക്കപ്പെട്ട മലയാളി- വൈസ് അഡ്മിറൽ ശ്രീകുമാർ നായർ


22. ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സിഇഒ ആയി നിയമിതയായത്- നിത കപൂർ 


23. ലോകബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവായി അടുത്തിടെ നിയമിതനായ ഇന്ത്യക്കാരൻ- Ranjithsinh Disale 


24. ഫ്രാൻസിന്റെ Palme d'Or honor at Cannes 2021 ബഹുമതി ലഭിക്കുന്ന ഹോളിവുഡ് നടി- ജോഡി ഫോസ് റ്റർ


25. ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് അരങ്ങേറ്റത്തിൽ സൗരവ് ഗാംഗുലിയുടെ ഏറ്റവും ഉയർന്ന സ്കോർ റെക്കോർഡ് തകർത്ത ന്യൂസിലാൻഡ് ക്രിക്കറ്റ് താരം- Devon Conway


26. അടുത്തിടെ നേച്ചർ ടിടിഎൽ ഫോട്ടോഗ്രാഫർ ഓഫ് ഇയർ അവാർഡ് നേടിയ മലയാളി ഫോട്ടോഗ്രാഫർ- തോമസ് വിജയൻ  


27. അടുത്തിടെ തായ്വാനിലെ The Supreme Master Ching Hai International's World Protection Award ലഭിച്ച മലയാളി- എൻ.എസ്. രാജപ്പൻ


28. അടുത്തിടെ പൂജപ്പുര സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ ചാനലിന്റെ പേര്- ഫ്രീഡം സിംഫണി  


29. മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ആരംഭിച്ച സംരംഭം- SAGE (സീനിയർ കെയർ ഏജിംഗ് ഗ്രോത്ത് എഞ്ചിൻ) 


30. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗമാകുന്ന ട്രാൻസ്ജെൻഡർ- ഡോ.നർത്തകി നടരാജ്


31. അസർബൈജാൻ ഗ്രാൻഡ് പ്രിക്സ് 2021 വിജയി- Sergio Perez  


32. ഹോളിവുഡ് നോർത്ത് ഫിലിം അവാർഡിൽ മികച്ച ഒറിജിനൽ സ്കോറിനുളള പുരസ്കാരം നേടിയ മലയാളി വയലിനിസ്റ്റ്- എം. ആർ. ജയദേവൻ നായർ 


33. അടുത്തിടെ അന്തരിച്ച പത്മശ്രീ അവാർഡ് ജേതാവായ ആസാമീസ് എഴുത്തുകാരൻ- ലക്ഷ്മി നന്ദൻ ബോറ


34. ഇന്ത്യയിലെ ആദ്യത്തെ ഇന്റർ നാഷണൽ മാരിടൈം സെർവീസസ് ക്ലസ്റ്റർ സ്ഥാപിതമാകുന്നത്- ഗുജറാത്ത് 


35. 'കേരളത്തിൻറെ എത്രാമത് നിയമ സഭയുടെ ആദ്യ സമ്മേളനമാണ് മേയ് 24- ന് ആരംഭിച്ചത്- 15-ാമത്  

  • പുതിയ നിയമസഭയിലെ 53 അംഗങ്ങൾ പുതുമുഖങ്ങളാണ്. ആകെ അംഗങ്ങൾ 140 
  • കേരള നിയമസഭയിൽ ഇക്കുറി നാമനിർദേശം ചെയ്യപ്പെട്ട ആംഗ്ലോ- ഇന്ത്യൻ പ്രതിനിധിയില്ല. ന്യൂനപക്ഷ വിഭാഗമായ ഇവർക്കുള്ള പ്രാതിനിധ്യകാലാവധി കേന്ദ്രസർക്കാർ ദീർഘിപ്പിക്കാത്തതാണ് കാരണം  
  • വ്യാപാരത്തിനും മറ്റുമായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് തുടങ്ങിയ യുറോപ്യൻ വംശജർക്ക് ഇന്ത്യൻ സ്ത്രീകളിൽ പിറന്ന സന്തതി പരമ്പരയാണ് ആംഗ്ലോ-ഇന്ത്യൻസ് എന്നറിയപ്പെടുന്നത്. പോർച്ചുഗീസ് പരമ്പരയിലുള്ള വരാണ് സംസ്ഥാനത്ത് കൂടുതലുള്ളത്.
  • ഡബ്ലു. എച്ച്. ഡിക്രൂസ് ആയിരുന്നു ഒന്നാം നിയമസഭയിലെ ആംഗ്ലോ- ഇന്ത്യൻ പ്രതിനിധി. കഴിഞ്ഞ നിയമസഭയിലെ പ്രതിനിധി ജോൺ ഫെർണാണ്ടസ്
  • സംസ്ഥാന നിയമസഭയുടെ 23-ാമത്തെ സ്പീക്കറായി തിരഞെഞ്ഞെടുക്കപ്പെട്ടത് എം.ബി. രാജേഷ് (തൃത്താല)

No comments:

Post a Comment