1. ഇന്ത്യയ്ക്ക് തദ്ദേശീയമായി മിസൈലുകൾ വികസിപ്പിക്കാനായി രൂപം നൽകിയ പദ്ധതിയേത്- ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡവലപ്മെന്റ് പ്രോഗ്രാം (ഐ.ജി.എം.ഡി.പി.)
2. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡവലപ്മെന്റ് പ്രോഗ്രാമിന് തുടക്കമിട്ട വർഷമേത്- 1983
3. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡവലപ്മെന്റ് പ്രോഗ്രാമിന് നേതൃത്വം നൽകിയതാര്- ഡോ. എ.പി.ജെ. അബ്ദുൾ കലാം
4. ‘ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്’ എന്നറിയപ്പെടുന്നതാര്- ഡോ. എ.പി.ജെ. അബ്ദുൾ കലാം
5. ഇന്ത്യയുടെ മിസൈൽ പരീക്ഷണകേന്ദ്രമായ ഒഡിഷാ തീരത്ത് ബംഗാൾ ഉൾക്കടലിലെ ദ്വീപേത്- വീലർ ദ്വീപ്
6. 2015 സെപ്റ്റംബറിൽ വീലർ ദ്വീപിനെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്-ഡോ.അബ്ദുൾ കലാം ദ്വീപ്
7. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലേത്- പൃഥ്വി
8. ഏതിനം മിസൈലാണ് പൃഥ്വി- ഭൂതല-ഭൂതല മിസൈൽ (സർഫേസ് ടു സർഫേസ്)
9. പൃഥ്വി- 1 മിസൈലിനെ സായുധ സേനയുടെ ഭാഗമാക്കിയ വർഷമേത്- 1994
10. 350 മുതൽ 600 വരെ കിലോമീറ്റർ ദൂരപരിധിയുള്ള പൃഥ്വി മിസൈലിന്റെ വകഭേദമേത്- പൃഥ്വി- 3
11. ഇന്ത്യൻ നാവികസേനയുടെ ഭാഗമായ പൃഥ്വി- 3 മിസൈലിന്റെ വകഭേദമേത്- ധനുഷ്
12. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർസോണിക് ക്രൂയിസ് മിസൈലേത്- ബ്രഹ്മോസ്
13. ബ്രഹ്മോസ് മിസൈൽ സായുധ സേനയുടെ ഭാഗമായി മാറിയ വർഷമേത്- 2006 നവംബർ
14. ഏതൊക്കെ നദികളുടെ പേരിൽ നിന്നാണ് ബ്രഹ്മാസ് എന്ന പേരുണ്ടായത്- ബ്രഹ്മപുത്ര, മോസ്കോവ
15. ഫ്രാൻസിന്റെ സഹകരണത്തോടെ വികസിപ്പിക്കുന്ന ഇന്ത്യയുടെ മിസെലേത്- മൈത്രി
16. ഏത് വിഭാഗത്തിലുള്ള മിസൈലാണ് മൈത്രി- ഭൂതല- വ്യോമ മിസൈൽ
17. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ വ്യോമ-വ്യോമ മിസൈലേത്- അസ്ത്ര
18. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല-വ്യോമ മിസൈലേത്- ആകാശ്
19. ഇന്ത്യ വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈലേത്- നാഗ്
20. ഇന്ത്യ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലേത്- അഗ്നി
21. അഗ്നി- 1 മിസൈലിന്റെ ആദ്യ പരീക്ഷണം നടന്ന വർഷമേത്- 1989
22. ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലേത്- അഗ്നി- 5
23. അഗ്നി- 5 മിസൈലിന്റെ ദൂരപരിധി എത്ര- 5000 മുതൽ 8000 കി മീ വരെ
24. ഇന്ത്യയിൽ ഒരു മിസൈൽ പദ്ധതിയുടെ മേധാവിയായ ആദ്യത്തെ വനിതയാര്- ടെസ്സി തോമസ്
25. ‘ഇന്ത്യയുടെ മിസൈൽ വനിത' എന്ന് വിളിക്കപ്പെടുന്നതാര്- ടെസ്സി തോമസ്
26. ഏത് മിസൈലിന്റെ ഗവേഷണ പരിപാടിയിലാണ് ടെസ്സി തോമസ് പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചത്- അഗ്നി- 4
27.ഇന്ത്യയുടെ ആകാശ് മിസൈൽ ഏതിനത്തിൽപ്പെടുന്നതാണ്- ഭൂതല-വ്യോമ മിസൈൽ
28. വിവിധ മിസൈലുകൾ നിർമാണം നടത്തുന്ന ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമേത്- ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ഹൈദരാബാദ്)
29. കപ്പലുകളിൽനിന്ന് തൊടുത്തു വിടാവുന്ന ഇന്ത്യയുടെ ഹ്രസ്വദൂര ഭൂതല-വ്യോമ മിസൈലേത്- ത്രിശൂൽ
30. ഇന്ത്യയുടെ ദീർഘദൂര സബ്സോണിക് ക്രൂയിസ് മിസൈലേത്- നിർഭയ്
31. ഇന്ത്യൻ വ്യോമ സേനയ്ക്കുവേണ്ടി വികസിപ്പിക്കുന്ന ഹൈപ്പർസോണിക് ഭൂതല-ഭൂതല മിസൈലേത്- ശൗര്യ
32. പൃഥ്വി- 1 മിസൈലിന് പകരമായി ഡി.ആർ.ഡി.ഒ. വികസിപ്പിക്കുന്ന ഹ്രസ്വദൂര മിസൈലേത്- പ്രഹാർ
33. ഇന്ത്യയുടെ ആന്റി- റേഡിയേഷൻ വ്യോമ-ഭൂതല മിസൈലേത്- രുദ്രം- 1
34. അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാനാവുന്ന ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലേത്- സാഗരിക
35. 'ഭാവിയിലേക്കുള്ള മിസൈൽ' എന്ന് പ്രതിരോധശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നതേത്- അസ്ത്ര
36. ഡി.ആർ.ഡി.ഒ- യുടെ കീഴിലുള്ള ലബോറട്ടറിയായ അഡ്വാൻസ്ഡ് ന്യൂമെറിക്കൽ റിസർച്ച് ആൻഡ് അനാലിസിസ് ഗ്രൂപ്പ് അഥവാ അനുരാഗ് സ്ഥിതിചെയ്യുന്നതെവിടെ- ഹൈദരാബാദ്
37. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിങ്ങേത്- ഡി.ആർ.ഡി.ഒ.
38. ഡി.ആർ.ഡി.ഒ. എന്നതിന്റെ മുഴുവൻ രൂപമെന്ത്- ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ
39. ഡി.ആർ.ഡി.ഒ.യുടെ ആപ്തവാക്യം- ബലസ്യമൂലം വിഗ്യാനം (കരുത്തിനാധാരം ശാസ്ത്രം)
40. ഡി.ആർ.ഡി.ഒ.നിലവിൽ വന്ന വർഷമേത് - 1958
41. ഡി.ആർ.ഡി.ഒ.യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ- ന്യൂഡൽഹി
42. ഏതൊക്കെ ഗവേഷണ സ്ഥാപനങ്ങളെ കൂട്ടിച്ചേർത്താണ് ഡി.ആർ.ഡി.ഒയ്ക്ക് രൂപം നൽകിയത്- ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ആർമി), ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻ, ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ എന്നിവയെ
43. വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് എവിടെയാണ്- അഹമ്മദ്നഗർ
44. ഡി.ആർ.ഡി.ഒ.യുടെ സോളിഡ്
സ്റ്റേറ്റ് ഫിസിക്സസ് ലബോറട്ടറി എവിടെയാണ്- ഡൽഹി
45. ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ആയുധങ്ങളുടെ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി എവിടെയാണ്- വിശാഖപട്ടണം
46. ഡി.ആർ.ഡി.ഒ.യുടെ നേവൽ ഫിസിക്കൽ ആൻഡ് ഓഷനോഗ്രഫിക് ലബോറട്ടറി സ്ഥിതിചെയ്യുന്നതെവിടെ- തൃക്കാക്കര (കൊച്ചി)
47. ഡി.ആർ.ഡി.ഒ.യുടെ ലേസർ സയൻസ് ആൻഡ് ടെക്നോളജി സെന്റർ എവിടെയാണ്- ഡൽഹി
48. ഡിഫെൻസ് റിസർച്ച് ലബോറട്ടറി എവിടെയാണ്- തേസ്പുർ (അസം)
49. ഡി.ആർ.ഡി.ഒ.യുടെ ആദ്യത്തെ ഡയറക്ടർ ജനറൽ ആരായിരുന്നു- ഡോ.ഡി.എസ്. കോത്താരി
50. ‘ഇന്ത്യൻ പ്രതിരോധ ഗവേഷണത്തിന്റെ ശില്പി’ എന്നറിയപ്പെടുന്നതാര്- ഡി.എസ്.കോത്താരി
51. ഇന്ത്യാ ഗവൺമെന്റിന്റെ പ്രഥമ സയന്റിഫിക് അഡ്വൈസർ ആരായിരുന്നു- ഡി.എസ്. കോത്താരി
52. ഡി.ആർ.ഡി.ഒ.യുടെ രണ്ടാമത്തെ ഡയറക്ടർ ജനറൽ ആരായിരുന്നു- പ്രൊഫ. എസ്.ഭഗവന്തം
53. ഡി.ആർ.ഡി.ഒ.യുടെ ഡയറക്ടർ ജനറൽ പദവി വഹിച്ച മലയാളിയാര്- പ്രൊഫ. എം.ജി.കെ. മേനോൻ
54. ഡി.ആർ.ഡി.ഒ.യുടെ അധ്യക്ഷ പദവി വഹിച്ച ശേഷം രാഷ്ട്രപതിയായതാര്- ഡോ.എ.പി.ജെ. അബ്ദുൾ കലാം
55. നിലവിൽ ഡി.ആർ.ഡി.ഒ.യുടെ ചെയർമാൻ ആരാണ്- ഡോ. ജി. സതീഷ് റെഡ്ഡി
56. ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ വികസിപ്പിക്കുന്ന
ഡിഫെൻസ് ഇലക്ട്രോണിക്സ് റിസർച്ച് ലബോറട്ടറി എവിടെയാണ്- ഹൈദരാബാദ്
57. കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെൻറ് എവിടെയാണ്- ചെന്നൈ
58. കൃത്രിമബുദ്ധി, റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് എവിടെയാണ്- ബെംഗളൂരു
59. ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ഏത്- തേജസ്
60. ഡി.ആർ.ഡി.ഒ. വികസിപ്പിച്ച
പൈലറ്റില്ലാതെ പറക്കുന്ന അൺമാൻഡ് ഏരിയൽ വെഹിക്കിൾ ഏത്- നിഷാന്ത്
61. ഡി.ആർ.ഡി.ഒ. വികസിപ്പിച്ച പൈലറ്റില്ലാതെ പ്രവർത്തിക്കുന്ന ടാർജറ്റ് ഡ്രോൺ സംവിധാനമേത്- ലക്ഷ്യ
62. പ്രതിരോധ നിർമാണരംഗത്തള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റ ആസ്ഥാനമെവിടെ- ബെംഗളൂരു
63. സായുധ സേനകൾക്കുവേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വികസിപ്പിച്ചെടുത്ത ഹെലികോപ്റ്ററേത്- ധ്രുവ്
64. സായുധ സേനകൾക്കായി വികസിപ്പിച്ച മീഡിയം അൾട്ടിറ്റ്യൂഡ് പൈലറ്റില്ലാത്ത ചെറുവിമാനമേത്- റുസ്തം.
65. ഡി.ആർ.ഡി.ഒ. വികസിപ്പിച്ച മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറേത്- പിനാക
66. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ടാങ്കേത്- വിജയാന്ത
67. ഡി.ആർ.ഡി.ഒ. വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈപവർ റഡാറേത്- ഇന്ദ്ര
68. ഡി.ആർ.ഡി.ഒ. വികസിപ്പിച്ചെടുത്ത രാജേന്ദ്ര ഏതിനം സൈനികോപകരണമാണ്- റഡാർ
No comments:
Post a Comment