1. കേരളത്തിലെ ആകെ റവന്യൂ ഡിവിഷനുകളുടെ എണ്ണമെത്ര- 21
2. കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം- 77
3. എത്ര വില്ലേജുകളാണ് കേരളത്തിലുള്ളത്- 1664
4. കേരളത്തിലെ മുനിസിപ്പൽ കോർപ്പറേഷനുകൾ എത്രയെണ്ണമാണ്- 6
5. ഏറ്റവുമൊടുവിലായി നിലവിൽ വന്ന മുനിസിപ്പൽ കോർപ്പറേഷനേത്- കണ്ണൂർ
6. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണമെത്ര- 152
7. കേരളത്തിലെ ആകെയുള്ള ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം- 941
8. കേരളത്തിലെ ആകെ ലോക്സഭാ മണ്ഡലങ്ങൾ- 20
9. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ- 9
10. കേരളത്തിലെ ആകെ നിയമ സഭാ മണ്ഡലങ്ങൾ- 140
11. കേരളത്തിൽ നിന്ന് ലോക് സഭയിലേക്കുള്ള സംവരണ മണ്ഡലങ്ങളുടെ എണ്ണം- 2 ( രണ്ടും പട്ടികജാതിക്കാർ)
12. കേരളത്തിൽ നിന്ന് ലോക് സഭയിലേക്കുള്ള സംവരണ് മണ്ഡലങ്ങൾ- മാവേലിക്കര, ആലത്തൂർ
13. കേരള നിയമസഭയിലെ സംവരണ മണ്ഡലങ്ങൾ- 16
14. പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള കേരള നിയമസഭാ മണ്ഡലങ്ങൾ- 14
15. പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന നിയമസഭാമണ്ഡലങ്ങൾ- 2 (മാനന്തവാടി, സുൽത്താൻ ബത്തരി)
16. കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണമെത്ര- 87
17. കേരള സംസ്ഥാനത്തെ ഏറ്റവു മുയർന്ന ഉദ്യോഗസ്ഥനാര്- ചീഫ് സെക്രട്ടറി
18. കേരളത്തിലെ ആദ്യത്തെ ചീഫ് സെക്രട്ടറി ആരായിരുന്നു- എൻ.ഇ.എസ്. രാഘവനാചാരി
19. കേരളത്തിന്റെ രണ്ടാമത്ത ചീഫ് സെക്രട്ടറി ആരായിരുന്നു- എ.ജി. മേനോൻ
20. കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവിയിലെത്തിയ ആദ്യത്ത വനിതയാര്- പത്മാ രാമചന്ദ്രൻ
21. കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവി വഹിച്ച രണ്ടാമത്തെയും മൂന്നാമത്തെയും വനിതകളാര്- ലിസ്സി ജേക്കബ്, നീലാ ഗംഗാധരൻ
22. ധനകാര്യ, നിയമ വകുപ്പുകൾ ഉൾപ്പെടെ ആകെ എത്ര സെക്രട്ടേറിയറ്റ് ഡിപ്പാർട്ട്മെൻറുകളാണുള്ളത്- 44
23. ധനകാര്യ, നിയമ വകുപ്പുകൾ ഒഴികെയുള്ള സെക്രട്ടേറിയറ്റ് ഡിപ്പാർട്ടുമെൻറുകൾ ഏതുപേരിൽ അറിയപ്പെടുന്നു- പൊതുഭരണ വകുപ്പ് (ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്)
24. പൊതുഭരണവകുപ്പിൻ കീഴിലെ ഡിപ്പാർട്ട്മെന്റുകളുടെ എണ്ണ മെത്ര- 42
25. വിവിധ ഡിപ്പാർട്ടുമെന്റുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരാര്- സെക്രട്ടറിമാർ
26. സെക്രട്ടേറിയറ്റ് ഡിപ്പാർട്ടുമെന്റുകളിൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി പദവി വഹിക്കുന്നവർ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്ന വരാണ്- ഐ.എ.എസ്. കേഡർ
27. സെക്രട്ടേറിയറ്റിലെ ഭരണസംവി ധാനത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏത്- സെക്ഷനുകൾ
28. സെക്ഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരാര്- സെക്ഷൻ ഓഫീസർ
29. സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥരുടെ ഘടന താഴെ നിന്നു മുകളിലേക്ക് എന്ന രീതിയിൽ വിവരിക്കുക- അസിസ്റ്റന്റ്-സെക്ഷൻ ഓഫീസർ- അണ്ടർ സെക്രട്ടറി- ഡെപ്യൂട്ടി സെക്രട്ടറി/ജോയിൻറ് സെക്രട്ടറി/ അഡീഷണൽ സെക്രട്ടറി/സ്പെഷ്യൽ സെക്രട്ടറി -സെക്രട്ടറി പ്രിൻസിപ്പൽ സെക്രട്ടറി അഡീ. ചീഫ് സെക്രട്ടറി
30. വിവിധ ജില്ലകളുടെ ഭരണനേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥരാര്- ജില്ലാ കളക്ടർ
31. ഭൂപരിഷ്കരണം, ഇലക്ഷൻ, റവന്യൂ റിക്കവറി, ഭൂമി ഏറ്റെടുക്കൽ എന്നീ പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജില്ലാ കളക്ടറെ സഹായിക്കുന്ന ഉദ്യോഗസ്ഥരാര്- ഡെപ്യൂട്ടി കളക്ടർമാർ
32. ജില്ലാ മജിസ്ട്രേറ്റുകൂടിയായി അറിയപ്പെടുന്നതാര്- ജില്ലാ കളക്ടർ
33. ജില്ലകളിലെ റവന്യൂ ഡിവിഷനുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻമാർ ആര്- സബ് കളക്ടർ/ആർ.ഡി.ഒ.
34. ആർ.ഡി.ഒ. എന്നതിന്റെ മുഴുവൻ രൂപമെന്ത്- റവന്യൂ ഡിവിഷണൽ ഓഫീസർ
35. ജില്ലകളിലെ റവന്യൂ ഡിവിഷനുകളിലെ പ്രധാന ഘടകങ്ങളായ താലൂക്കുകളുടെ തലവനാര്- തഹസിൽദാർ
36. താലൂക്കുകളുടെ അടിസ്ഥാന ഘടകങ്ങൾ ഏവ- വില്ലേജുകൾ
37. വില്ലേജ് ഭരണത്തിന്റെ ചുമതല നിർവഹിക്കുന്നതാര്- വില്ലേജ് ഓഫീസർ
38. വികസനപ്രവർത്തനങ്ങൾക്കായി സർക്കാർ ഖജനാവിലേക്ക് വരുമാനം മുതൽക്കൂട്ടുന്ന പ്രധാന ഉദ്യോഗസ്ഥനാര്- ജില്ലാ കളക്ടർ
39. ഓരോ ജില്ലയിലും നീതിയും സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനാര്- ജില്ലാ കളക്ടർ
40. ഇന്ത്യയിലെ സിവിൽ സർവീസിന്റെ വർഗീകരണം എപ്രകാരമാണ്- അഖിലേന്ത്യാ സർവിസ്, കേന്ദ്ര സർവീസ്, സംസ്ഥാന സർവീസ്
41. ദേശീയതലത്തിൽ തിരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നത് ഏത് സർവീസിലെ ഉദ്യോഗസ്ഥരാണ്- അഖിലേന്ത്യാ സർവീസ് (ഓൾ ഇന്ത്യ സിവിൽ സർവിസ്)
42. അഖിലേന്ത്യാ സർവീസിന് ഉദാഹരണങ്ങൾ ഏതെല്ലാം- ഐ.എ.എസ്., ഐ.പി.എസ്.
43. ഐ.എ.എസ്. എന്നതിന്റെ മുഴുവൻ രൂപമെന്ത്- ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവിസ്
44. ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രസർക്കാരിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുകയും ചെയ്യുന്നത് ഏത് സർവീസിലെ ഉദ്യോഗസ്ഥരാണ്- കേന്ദ്ര സർവിസ് (സെൻട്രൽ സർവിസ്)
45. കേന്ദ്ര സർവീസിന് ഉദാഹരണങ്ങൾ ഏതെല്ലാം- ഇന്ത്യൻ ഫോറിൻ സർവിസ്, ഇന്ത്യൻ റെയിൽവേ സർവീസ്
46. സംസ്ഥാന തലത്തിൽ തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന ഗവൺ മെന്റിനു കീഴിലെ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഏത് സർവീസിലെതാണ്- സംസ്ഥാന സർവീസ് (സ്റ്റേറ്റ് സർവീസ്)
47. സെയിൽസ് ടാക്സ് ഓഫീസർ തസ്തിക ഏത് സർവീസിന് ഉദാഹരണമാണ്- സംസ്ഥാന സർവീസ്
48. ഐ.എ.എസ്. കേഡറിലെ കളക്ടറെ തിരഞ്ഞെടുക്കാനായി യു.പി.എസ്.സി. നടത്തുന്ന മത്സരപ്പരീക്ഷ ഏത്- സിവിൽ സർവീസസ് പരീക്ഷ
49. സിവിൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതയെന്ത്- സർവകലാശാലാ ബിരുദം
50. സംസ്ഥാനതലത്തിൽ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സ്ഥാപനമേത്- പബ്ലിക് സർവീസ് കമ്മിഷൻ (പി.എസ്.സി.)
51. ഭരണനിർവഹണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും സേവനങ്ങൾ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ ഏതുപേരിൽ അറിയപ്പെടുന്നു- ഭരണനവികരണം
52. ഭരണനവീകരണം ലക്ഷ്യമാക്കി ദേശീയതലത്തിലും സംസ്ഥാന തലത്തിലും രൂപവത്കരിക്കുന്ന സ്ഥാപനങ്ങളേവ- ഭരണപരിഷ്കാര കമ്മിഷനുകൾ
53. കേരളത്തിലെ ആദ്യത്തെ ഭരണ പരിഷ്കാര കമ്മിഷൻ (എ.ആർ. സി- അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിഷൻ) നിലവിൽ വന്നതെന്ന്- 1957
54. ഒന്നാം സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ തലവൻ ആരായിരുന്നു- ഇ.എം.എസ്. നമ്പൂതിരിപ്പാട്
55. 1965- ലെ രണ്ടാം സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷനായി പ്രവർത്തിച്ചതാര്- എം.കെ. വെള്ളാടി
56. ഏത് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്നു എം.കെ. വെള്ളാടി- ഹൈദരാബാദ്
57. 1997 മേയിൽ നിലവിൽവന്ന മൂ ന്നാം ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ ആരായിരുന്നു- ഇ.കെ. നായനാർ
58. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധി കൾക്കും സാധാരണക്കാരന്റെ നന്മയ്ക്കായി കൂടുതൽ ഇടപെടലുകൾ നടത്താനാകുന്നതരം ഭരണം ശുപാർശചെയ്ത ഭരണപരിഷ്കാര കമ്മിഷനേത്- ഒന്നാം കമ്മിഷൻ
59. സർക്കാരിനെ അഴിമതിവിമുക്തവും കാര്യക്ഷമവും ആക്കാനുള്ള നടപടികൾ നിർദേശിച്ച കമ്മിഷനേത്- രണ്ടാം കമ്മിഷൻ
60. പൗരാവകാശപത്രം, പരാതി പരിഹാരം, സുതാര്യത, വിവരാവ കാശം എന്നിവയെപ്പറ്റി റിപ്പോർട്ടുകൾ നൽകിയ കമ്മിഷനേത്- മൂന്നാം കമ്മിഷൻ
61. നാലാം സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ നിലവിൽവന്നതെന്ന്- 2016 സെപ്റ്റംബർ
62. കേരള ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ ഏത് പദവിയുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് ലഭിക്കുന്നത്- കാബിനറ്റ് മന്ത്രിയുടെ
63. ഭരണപരിഷ്കാര കമ്മിഷനിൽ ചെയർമാനെ കൂടാതെ എത്ര അംഗങ്ങളുണ്ട്- 2 അംഗങ്ങൾ
64. നാലാം സംസ്ഥാന ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ ആരായിരുന്നു- വി.എസ്. അച്യുതാനന്ദൻ
65. നാലാം സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷനിലെ അംഗങ്ങൾ ആരെല്ലാം- സി.പി. നായർ (ഫുൾ ടൈം), നീലാ ഗംഗാധരൻ (പാർട്ട് ടൈം)
66. നാലാം സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ മെമ്പർ സെക്രട്ടറിയായി പ്രവർത്തിച്ചതാര്- ഷിലാ തോമസ്
67. ഭരണപരിഷ്കാര കമ്മിഷൻ അംഗങ്ങളുടെ പദവി സംസ്ഥാനത്തെ ഏത് പദവിക്ക് തുല്യമാണ്- ചീഫ് സെക്രട്ടറിയുടെ
No comments:
Post a Comment