Tuesday 2 July 2024

Current Affairs- 02-07-2024

1. നീറ്റ് - യു. ജി, യു.ജി.സി നെറ്റ് എന്നിവയുടെ സുതാര്യതയ്ക്കും പരിഷ്കരണ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി രൂപീകരിച്ച കമ്മിറ്റിയെ നയിക്കുന്നത്- ഡോ. കെ. രാധാകൃഷ്ണൻ


2. 2024- ചമ്പക്കുളം മൂലം വള്ളംകളിയിൽ ജേതാക്കളായത്- ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടൻ


3. അടുത്തിടെ ജി.ഐ. ടാഗ് ലഭിച്ച കേരളത്തിലെ വനോൽപന്നം- നിലമ്പൂർ തേക്ക്


4. 2024 ജൂണിൽ പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യം- അർമേനിയ


5. 2024 സ്പാനിഷ് ഫോർമുല വൺ ഗ്രാൻപ്രിക്സ് ജേതാവായത്- മാക്സ് വെസ്സഷൻ


6. യുനെസ്കോ സിറ്റി ഓഫ് ലിറ്ററേച്ചർ പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരം- കോഴിക്കോട്


7. ലോക അഭയാർത്ഥി ദിനം / World Refugee Day- ജൂൺ 20


8. 2024 ജൂണിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യ നർത്തകൻ-സി വി ചന്ദ്രശേഖർ


9. 2024 ICC ട്വന്റി 20 ലോകകപ്പിൽ 4 Maiden Over എറിഞ്ഞ താരം- ലോക്കി ഫെർഗൂസൺ (ന്യൂസിലാന്റ്)


10. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ താരം- സഹിൽ ചൗഹാൻ (എസ്റ്റോണിയ)

  • 2024 ജൂണിൽ സൈപ്രസിനെതിരെ ആയിരുന്നു നേട്ടം

11. ന്യൂയോർക്ക് ആസ്ഥാനമായുള്ള Adolph and Esther Gottlieb Foundation- ന്റെ 2024 ചിത്രകലാ പുരസ്കാരം നേടിയ മലയാളി- പ്രദീപ് പുത്തൂർ

  • 2021- ൽ ഇതേ പുരസ്കാരം പ്രദീപിന് ലഭിച്ചിരുന്നു.

12. 2024 ജൂണിൽ അന്തരിച്ച മുൻ വിദേശകാര്യ സെക്രട്ടറി- മുയ്കുങ്  ദുബൈ

  • പുസ്തകങ്ങൾ- India's foreign policy, Coping with the changing world

13. 2024- ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ- ഹർമൻ പ്രീത് സിംഗ്

  • വൈസ് ക്യാപ്റ്റൻ- ഹാർദിക് സിങ്ങ്
  • ഗോൾ കീപ്പർ- മലയാളിയായ പി ആർ ശ്രീജേഷ്

14. 2024 ജൂണിൽ 50-ാം വാർഷികം ആഘോഷിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനം സ്ഥാപിതമായത്- 1974


15. നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത്- മാർക്ക് റുട്ടെ 

  • നിലവിൽ നെതർലൻഡ്സിന്റെ പ്രധാനമന്ത്രിയാണ് മാർക്ക്.

16. 2024 ജൂണിൽ, ഇന്ത്യൻ വംശജ സുനിതാ വില്യംസ് സഞ്ചരിച്ച ഏത് പേടകമാണ് തകരാറിലായത്- ബോയിങ് സ്റ്റാർലൈനർ

  • സഹയാത്രികൻ- ബച്ച് വിൽമോർ
  • സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ നിലയ സന്ദർശനമാണ്.
  • കാലിപ്പോ എന്നറിയപ്പെടുന്നത് സ്റ്റാർ ലൈനർ

17. കേരളത്തിൽ നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് എവിടെയാണ്- തിരുവനന്തപുരം (മുട്ടത്തറ)


18. 2024- ലെ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ്ബഷീർ സ്മാരക സമിതിയുടെ ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് അർഹനായത്- എം.എൻ. കാരശ്ശേരി


19. 2024 ജൂണിൽ അന്തരിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന മുൻ ശാസ്ത്രജ്ഞനും ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1- ന്റെ മിഷൻ ഡയറക്ടറുമായിരുന്ന വ്യക്തി- ശ്രീനിവാസ് ഹെഗ്ഡെ


20. ലോക ജൂനിയർ ചെസ്സ്ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ കിരീടം നേടിയ ഇന്ത്യക്കാരി- ദിവ്യ ദേശ്മുഖ്


21. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- സിറിൽ റാമഫോസ


22. കടലാക്രമണം,കടൽക്ഷോഭം എന്നിവ മൂലം വീട് നഷ്ടപെടുന്നവരെ പുനരധിവസിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ പദ്ധതി- പുനർഗേഹം


23. പതിനെട്ടാമത് ലോക്സഭയുടെ ആദ്യ സമ്മേളനം- ജൂൺ 24 – ജൂലൈ 3 വരെ


24. ലോകത്തിലെ ആദ്യ സോളാർ വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്


25. ഏറ്റവും കൂടുതൽ യൂറോ കപ്പുകളിൽ പങ്കെടുക്കുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ക്രിസ്റ്റിയാനോ റൊണാൾഡോ


26. ഗ്രാഫൈറ്റ്, ഗാലിയം, ജർമ്മനിയം തുടങ്ങിയ നിർണായക ധാതുക്കളുടെ വിനിമയം വർധിപ്പിക്കാൻ 2024 ജൂണിൽ ഇന്ത്യ ഏത് രാജ്യവുമായാണ് ഉഭയകക്ഷി കരാറിൽ ഏർപ്പെടാൻ ധാരണയായത്- അമേരിക്ക


27. മൈക്രോസോഫ്റ്റിനേയും ആപ്പിളിനെയും മറികടന്ന് ലോകത്തെ ഏറ്റവും വിപണിമൂല്യമേറിയ കമ്പനി എന്ന നേട്ടം കൈവരിച്ച ചിപ്പ് നിർമ്മാണ കമ്പനി- എൻവിദിയ


28. ധ്വനിപ്രയാണം ആരുടെ ആത്മകഥയാണ്- എം.ലീലാവതി


29. ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഫൗണ്ടേഷന്റെ ചിത്രകല പുരസ്കാരം നേടിയ മലയാളി- പ്രദീപ്പുത്തൂർ


30. ആരുടെ ജന്മദിനത്തോടനുബന്ധിച്ചാണ് രാജ്യത്ത് 525 രൂപയുടെ നാണയം പുറത്തിറക്കിയത്-  മീരാഭായ്

No comments:

Post a Comment