Thursday 4 July 2024

Current Affairs- 03-07-2024

1. UEFA European Championship ൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം- Lamine Yamal (Spain)


2. 2024 ജൂണിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധ ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കർ എന്നിവരുടെ പ്രതിമകൾ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്യപ്പെട്ട പാർലമെന്റിലെ സമുച്ചയം- Prerna Sthal

  • ഉപരാഷ്ട്രപതി ജഗടീപ് ധൻഖർ ആണ് ഉദ്ഘാടനം ചെയ്തത്

3. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ വനിതാ താരം- ആശ ശോഭന (മലയാളി )


4. 2024 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- ടി.കെ.ചാത്തുണ്ണി

  • രാജ്യത്തെ മികച്ച ഫുട്ബേ, പരിശീലകരിൽ ഒരാൾ കൂടിയായിരുന്നു

5. 2024 ജൂണിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Pema Khandu

  • തുടർച്ചയായി മൂന്നാം തവണയാണ് മുഖ്യമന്ത്രി ആകുന്നത്

6. 2024 ജൂണിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ താരം- പവൻ കല്യാൺ


7. 17th UEFA European Championship (യൂറോ കപ്പ് ഫുട്ബോൾ) 2024 വേദി- ജർമ്മനി


 8. നാവികസേനയുടെ പുതിയ ഉപകേന്ദ്രം നിലവിൽ വരുന്ന കേരളത്തിലെ ജില്ല- തിരുവനന്തപുരം (മുട്ടത്തറയിൽ)


9. 2024 ജൂണിൽ അന്തരിച്ച, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) മുൻ ശാസ്ത്രജ്ഞനും ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1- ന്റെ മിഷൻ ഡയറക്ടറുമായിരുന്ന വ്യക്തി-  ശ്രീനിവാസ് ഹെഗ്ഡെ


10. യൂറോകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2024 ന്റെ ഔദ്യോഗിക പന്ത്- ഫുസ്ബല്ലിബെ (ജർമൻ പേര്)

  • ഫുസ്ബല്ലിബെ എന്ന വാക്കിന്റെ അർത്ഥം- ഫുട്ബോളിനോടുള്ള ഇഷ്ടം

11. ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് 2024, പെൺകുട്ടികളുടെ വിഭാഗം ജേതാവ്- ദിവ്യ ദേശ്മുഖ്


12. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം നടന്നത്- 2024 ജൂൺ 24


13. 2024- ൽ TRAI- യുടെ സെക്രട്ടറിയായി നിയമിതനായത്- അതുൽ കുമാർ ചൗധരി


14. 64-ാമത് ഐ.എസ്.ഒ. കൗൺസിൽ മീറ്റിംഗ് 2024- ന്റെ വേദി- ന്യൂഡൽഹി


15. ഐ.സി.സി. പുരുഷ T20 ലോകകപ്പിൽ തുടർച്ചയായി രണ്ടാം തവണ ഹാട്രിക് നേടിയ ആദ്യ താരം- പാറ്റ് കമ്മിൻസ്


16. ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക മത്സരങ്ങൾ കളിച്ച താരം- ലയണൽ മെസ്സി


17. ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം 2023- ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിച്ച രാജ്യം- ഇന്ത്യ

  • രണ്ടാം സ്ഥാനം- മെക്സിക്കോ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം അയച്ചത് അമേരിക്കയിൽ നിന്നാണ്.

18. 2024- ൽ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര ജേതാവായ ഇന്ത്യക്കാരി- സഞ്ജന താക്കൂർ


19. 2024 ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപത്ത് വച്ച് പൊട്ടിത്തെറിച്ച റഷ്യൻ ഉപഗ്രഹം- റിസേർസ്- പി 1

 

20. 2024- ൽ പെൻ പിന്റർ പ്രസ് പുരസ്കാരം നേടിയ ഇന്ത്യൻ എഴുത്തുകാരി- അരുന്ധതി റോയി


21. ദക്ഷിണേന്ത്യയിലെ ആദ്യത്തേതും, ഇന്ത്യയിലെ ഏറ്റവും വലിയതുമായ പുള്ളിപ്പുലി സാരി പാർക്ക് നിലവിൽ വന്നത്- ബന്നാർ ഘട്ട (കർണാടക)


22. കേരളത്തിൽ പ്രൊഫഷനൽ ഫുട്ബോൾ ടീം സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരം- പൃഥ്വിരാജ്

  • ടീം- സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സ്
  • നിലവിൽ കൊച്ചി പൈപ്പേഴ്സ് ടീം ഉടമകൾ- മഹേഷ് ഭൂപതി, ലാറ ദത്ത

23. 2024 ജൂണിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തം നടന്ന സ്ഥലം- കള്ളക്കുറിച്ചി (തമിഴ്നാട്)


24. 2024 ജൂണിൽ കേരള ലോകായുക്തയായി നിയമിതനാകുന്നത്- എൻ.അനിൽകുമാർ

  • സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് സിറിയക് ജോസഫിനു പകരമാണ് നിയമനം

25. 2024 ജൂണിൽ നിയമസഭയിലെ ചട്ടങ്ങളിൽ നിന്ന് അടിയന്തരപ്രമേയം, സത്യപ്രതിജ്ഞ തുടങ്ങിയ പ്രയോഗങ്ങൾക്കു പകരം ഉപയോഗിക്കാൻ നിർദ്ദേശിച്ച പ്രയോഗങ്ങൾ-

  • അടിയന്തരപ്രമേയം- നടപടികൾ നിർത്തി വെയ്ക്കാനുള്ള ഉപക്ഷേപം
  • സത്യപ്രതിജ്ഞ- ശപഥം

മറ്റു മാറ്റങ്ങൾ

  • അവിശ്വാസപ്രമേയം- അവിശ്വാസം രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപം
  • പ്രമേയം- ഉപക്ഷേപം

26. 2024 ജൂണിൽ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ടെന്നീസ് താരം- സുമിത് നാഗൽ


27. ഗാന്ധി സാഗർ വൈൽഡ് ലൈഫ്സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മധ്യപ്രദേശ്


28. പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ 'പണ സ്ഥൽ' ഉദ്ഘാടനം ചെയ്തത്- ജഗദീപ് ധൻകർ


29. തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ ജനസംഖ്യ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിനുള്ള കമ്മീഷൻ ചെയർമാൻ- എ. ഷാജഹാൻ (തിരഞ്ഞെടുപ്പ് കമ്മീഷണർ)


30. ഇന്ത്യയുടെ ആദ്യത്തെ ബഹുരാഷ്ട്ര വ്യോമാഭ്യാസം- തരംഗ് ശക്തി


രോഹിത് ശർമ്മ

  • അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
  • അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ 200 സിക്സറുകൾ നേടിയ ആദ്യ താരം

No comments:

Post a Comment