Monday 8 July 2024

Current Affairs- 08-07-2024

1. NEET, UG, UGC NET തുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പിൽ ദേശീയ പരീക്ഷ ഏജൻസിയുടെ വീഴ്ച അന്വേഷിക്കുന്ന സമിതിയുടെ ചെയർമാൻ- കെ. രാധാകൃഷ്ണൻ (മുൻ ISRO ചെയർമാൻ)


2. 2024 ജൂണിൽ ഏത് രാജ്യത്ത് നിന്നും ചികിത്സയ്ക്കെത്തുന്ന രോഗികൾക്കാണ് ഇ-വിസ സൗകര്യം സർക്കാർ പ്രഖ്യാപിച്ചത്- ബംഗ്ലാദേശ്


3. 2025- ൽ നടക്കുന്ന പുരുഷ ഹോക്കി ജൂനിയർ വേദിയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ


4. NEET, UG,UGC NET വിവാദത്തെ തുടർന്ന് ദേശീയ പരീക്ഷ ഏജൻസിയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്നും കേന്ദ്ര സർക്കാർ മാറ്റിയത്- സുബോധ് കുമാർ സിംഗ്


5. 2024 ഓഗസ്റ്റിൽ നടക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ ആദ്യ മൾട്ടിനാഷണൽ എയർ എക്സസൈസ്- തരംഗ് ശക്തി- 2024


6. 2024 ജൂണിൽ അന്തരിച്ച ശ്രീധരൻ ചമ്പാട് ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്- സാഹിത്യകാരൻ


7. ഇറാനിലെ ചബഹാർ തുറമുഖ നടത്തിപ്പ് ചുമതല ഏറ്റെടുത്ത രാജ്യം- ഇന്ത്യ


8. രാജ്യത്തെ ആദ്യ തീരക്കടൽ കാറ്റാടിപ്പാടം നിലവിൽ വരുന്നത്- കന്യാകുമാരി


9. അന്താരാഷ്ട്ര യോഗ ദിനം- ജൂൺ 21 

  • Theme- Yoga for self and society 

10. 2024 അന്താരാഷ്ട്ര യോഗാ ദിന വേദി- ശ്രീനഗർ (ജമ്മു കാശ്മീർ)


11. 2024 ജൂണിൽ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കിയ ഏത് സംസ്ഥാന സർക്കാരിന്റെ നടപടിയാണ് ഹൈക്കോടതി അസാധുവാക്കിയത്- ബീഹാർ


12. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉത്തേജിപ്പിക്കുന്നതിനായി കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയം കൊണ്ടുവന്ന കേന്ദ്രീകൃത രജിസ്ട്രേഷൻ- ഉദ്യം


13. ഐ.പി.എൽ. മാതൃകയിൽ കേരളത്തിൽ വരാൻ പോകുന്ന പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ്- കേരള ക്രിക്കറ്റ് ലീഗ്


14. രാജ്യത്താദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്റർ നിർമ്മിക്കുന്നത്- വിഴിഞ്ഞം


15. കേരളത്തിന്റെ പുതിയ ദേവസ്വം മന്ത്രി- വി. എൻ വാസവൻ


16. ഇന്ത്യൻ ആർമി വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്ത ഖലുബർ യുദ്ധ സ്മാരകം സ്ഥിതിചെയ്യുന്നത്- ലഡാക്ക്


17. ടാറ്റാ സൺസിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ക്ഷേത്ര മ്യുസിയം നിലവിൽ വരുന്നത്- അയോധ്യ


18. ഇന്റർനാഷണൽ സോളാർ അലയൻസിൽ പൂർണ്ണ അംഗമായ നൂറാമത്തെ രാജ്യം- പരാഗ്വേ


19. ഇന്ത്യയുടെ ഇൻലിജൻസ് ബ്യൂറോ തലവൻ- തപൻ കുമാർ ദേഖ


20. ഇന്റർനാഷണൽ ഡയറി ഫെഡറേഷന്റെ ആദ്യ ഏഷ്യാ പസഫിക് ഡയറി കോൺഫറൻസ് 2024- ന്റെ വേദി- കൊച്ചി


21. 2024 പാരിസ് ഒളിംപിക്സിനുളള ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ നയിക്കുന്നത്- ഹർമൻപ്രീത് സിംഗ്


22. ലോക ലഹരി വിരുദ്ധ ദിനം- ജൂൺ 26

  • 2024 Theme- The Evidence is Clear: Invest in Prevention

23. 2024 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ താരം- ഡേവിഡ് വാർണർ


24. 2024- ൽ പുറത്തിറങ്ങുന്ന പി.വത്സലയുടെ അവസാന നോവൽ- ചിത്രലേഖ

  • 2023 നവംബർ 21- ന് പി.വത്സല അന്തരിച്ചു

25. 2024 ജൂണിൽ അന്തരിച്ച, Duckworth Lewis Stern (DLS) നിയമത്തിനു രൂപം നൽകിയവരിൽ ഒരാൾ- Frank Duckworth

  • ക്രിക്കറ്റ് മത്സരം മഴ പെയ്തു തടസ്സപ്പെടുമ്പോൾ ഫലം നിർണയിക്കാൻ ആശ്രയിക്കുന്ന രീതിയാണ് DLS നിയമം.

26. മിറാഷ് 2000 യുദ്ധ വിമാനങ്ങൾ ഇന്ത്യ വാങ്ങുന്ന രാജ്യം- ഖത്തർ  


27. കുട്ടികളിലെ പഠന സ്വഭാവ വൈകല്യ നിവാരണത്തിന് ഹോമിയോപ്പതി വകുപ്പ്  ആവിഷ്കരിച്ച പദ്ധതി- സദ്ഗമയ

  • 2013- ൽ ഒൻപത്, പത്ത് ക്ലാസ് കുട്ടികളിലെ പഠന വൈകല്യങ്ങൾ കണ്ടെത്താൻ ആരംഭിച്ച ജ്യോതിർഗമയ പദ്ധതി വിപുലീകരിച്ചാണ് സദ്ഗമയ ആവിഷ്കരിച്ചത്

28. NHRC (National Human Rights Commission)- യുടെ ആക്ടിങ് ചെയർപേഴ്സൺ- വിജയ് ഭാരതി സയാഹ്നി


29. പ്രമുഖ സൈബർ സുരക്ഷാ കമ്പനിയായ കാർസ്കിയുടെ ആന്റി വൈറസ് അടക്കമുള്ള ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ച രാജ്യം- അമേരിക്ക


30. സംസ്ഥാനത്തിലെ പുതിയ ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജി- യായി നിയമിതനായത്- ഡി സത്യരാജ്

No comments:

Post a Comment