Thursday, 4 July 2024

Current Affairs- 04-07-2024

1. 18-ാം ലോക്സഭ സ്പീക്കർ- ഓം ബിർള


2. 2024 ജൂണിൽ വേൾഡ് ക്രാഫ്റ്റ് സിറ്റി ടാഗ് ലഭിച്ച ഇന്ത്യൻ നഗരം- ശ്രീനഗർ


3. 2024 ജൂണിൽ രാജ്യസഭ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്- ജെ. പി. നദ


4. 2024 ജൂണിൽ ചന്ദ്രന്റെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് മടങ്ങിയെത്തിയ ദൗത്യം- Chang'e 6


5. ചിത്രലേഖ എന്ന നോവൽ രചിച്ചത്- പി. വത്സല


6. 2024- ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം- ഡേവിഡ് വാർണർ


7. National Testing Agency മുഖേന നടത്തുന്ന പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനുള്ള പരിഷ്കാരങ്ങൾ നിർദ്ദേശിക്കാൻ 2024 ജൂണിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷനായ മുൻ ISRO ചെയർമാൻ- ഡോ.കെ.രാധാകൃഷ്ണൻ


8. 2024 ജൂണിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായി നിയമിതരായത്- സോണിച്ചൻ പി. ജോസഫ്, എം.ശ്രീകുമാർ, ടി.കെ രാമകൃഷ്ണൻ


9. രാജ്യാന്തര ഒളിംപിക് ദിനം- ജൂൺ 23

  • 2024 Theme- Let's Move and Celebrate


10. UNESCO 'City of Literature' (സാഹിത്യ നഗര) പദവി ലഭിച്ച രാജ്യത്തെ ആദ്യ നഗരം- കോഴിക്കോട്


11. 2024 ജൂൺ 23- ന് ഔദ്യോഗികമായി പ്രഖ്യാ 2024 ജൂണിൽ രാജ്യത്തെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം ലഭിച്ചത്- കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ്


12. ജൂൺ 20- ലോക അഭയാർഥി ദിനം

  • 2024 തീം- Solidarity with Refugees


13. ഡിഫറന്റ് ആർട് സെന്റർ (ഡിഎസി) ഭിന്നശേഷിക്കാർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി- മാജിക് ഹോംസ് 

  • ഡിഎസി ചെയർമാൻ- ജിജി തോംസൺ
  • ഡിഎസി എക്സിക്യൂട്ടീവ് ഡയറക്ടർ- ഗോപിനാഥ് മുതുകാട്


14. 2024 കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗ്യചിഹ്നം- കപ്പിത്താൻ (കഴുകൻ)

  • ഉദ്ഘാടന മത്സരം - അർജന്റീന vs കാനഡ
  • ഉദ്ഘാടന വേദി- മെഴ്സിഡീസ് ബെൻസ് സ്റ്റേഡിയം (അറ്റ്ലാന്റ . ഔദ്യോഗിക പന്ത് കുംബ് (പ്യൂമ)


15. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്- ഹോങ്കോങ്

  • രണ്ടാം സ്ഥാനം- സിംഗപ്പൂർ


16. 2024 ജൂണിൽ, മൈക്രോ സോഫ്റ്റിനെയും, ആപ്പിളിനെയും പിന്തളളി, ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറിയത്- എൻവിഡിയ (എഐ ചിപ്പ് നിർമാതാക്കൾ)


17. യുവാക്കളെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- PM YUVA


18. ഗാന്ധിജി ഉൾപ്പടെ ഇന്ത്യാ ചരിത്രത്തിലും സംസ്കാരത്തിലും സ്വാതന്ത്ര്യസമരത്തിലും സുപ്രധാന സംഭാവനകൾ നൽകിയ 15 നേതാക്കളുടെ പ്രതിമകൾ സ്ഥിതിചെയ്യുന്ന പാർലമെന്റ് വളപ്പിലെ സ്ഥലം- പ്രേരണാസ്ഥൽ


19. അടുത്തിടെ ഗവേഷകർ ഒഡീഷയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സ്നേക്ക് ഈൽ- Ophichthus Suryai


20. കേരളത്തിലെ നാടൻകലകളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി- കളിത്തട്ട്


21. ലോകത്തിലെ ആദ്യത്തെ AI സോഫ്റ്റ്വെയർ എൻജിനീയർ- ഡെവിൻ


22. അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർമാർ ആക്കിയ രാജ്യത്തെ ആദ്യത്തെ ജില്ല- കണ്ണൂർ


23. ലോക സൈബർ കുറ്റകൃത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 10


24. ഹെപ്പറ്റൈറ്റിസ് B,C വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം- ഇന്ത്യ


25. പഠനത്തിലെ അറിവുകൾ വിപണിയുമായി ബന്ധിപ്പിക്കാൻ 2024 ജൂണിൽ സ്റ്റാർട്ടപ്പ്സെൽ ആരംഭിച്ച സർവകലാശാല- കേരള സാങ്കേതിക സർവകലാശാല


26. ആർട്ടിക്കിലെ മഞ്ഞുപാളികളെ പറ്റി പഠിക്കുന്ന അന്തർദേശീയ സമുദ്രപര്യവേക്ഷണ സംഘത്തിൽ അംഗമായ മലയാളി- എ.വി. സിജിൻകുമാർ


27. 2024 യൂറോ കപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യം- ജർമനി (ഭാഗ്യ ചിഹ്നം- ആൽബർട്ട് )


28. "ശ്രയസി സിംഗ്" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഷൂട്ടിങ്


29. പശുക്കൾക്ക് ശാസ്ത്രീയ ഭക്ഷണക്രമീകരണം ഒരുക്കുവാനും ഉത്പാദനശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കുന്ന കേരള ഫീഡ്സിന്റെ പുതിയ കാലിത്തീറ്റ- മഹിമ


30. ഇന്ത്യയിലെ ഏറ്റവും വലിയ മാൾ സ്ഥാപിതമാവുന്നത്- ഗുജറാത്ത്

No comments:

Post a Comment