Thursday, 7 September 2023

Current Affairs- 07-09-2023

1. ചന്ദ്രയാൻ- 2 ചന്ദ്രോപരിതലത്തെ സ്പർശിച്ച സ്ഥലത്തിന് നൽകിയ പേര്- തിരംഗ 


2. ‘നഗ്നനായ കൊലയാളിയുടെ ജീവിതം' എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ. വിശ്വനാഥ്


3. 47 -ാമത് അയ്യങ്കാളി ജലോത്സവത്തിലെ ജേതാക്കൾ- കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ

  • വെള്ളായണി കായലിലാണ് നടന്നത്.

Wednesday, 6 September 2023

Current Affairs- 06-09-2023

1. 26-ാമത് ഇ- ഗവേണൻസ് ദേശീയ സമ്മേളനത്തിൽ അവാർഡ് ലഭിച്ച സർവകലാശാല- കേരള ഡിജിറ്റൽ സർവകലാശാല

  • ലക്കിബിൽ ആപ്പ് വികസിപ്പിച്ചതിനാണ് പുരസ്കാരം


2. 2023 ഓഗസ്റ്റിൽ അന്തരിച്ച വലിയ തമ്പുരാട്ടി എന്നറിയപ്പെടുന്ന എഴുത്തുകാരി- വിശാഖം തിരുനാൾ സേതുഭായി തമ്പുരാട്ടി

  • രാജാരവിവർമ്മയുടെ ജീവചരിത്രം കവിതയാക്കിയിരുന്നു

Tuesday, 5 September 2023

Current Affairs- 05-09-2023

1. ഹുമനോയിഡ് റോബോട്ടുകളുടെ ലോകത്തെ ആദ്യ വാർത്താസമ്മേളനം അടുത്തിടെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്നു. ഇത് സംഘടിപ്പിച്ചത്- ഐ.ടി.യു. (International Telecommunication Union)

  • ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പഴക്കമുള്ള ഏജൻസിയാണ് ഐടി.യു. 
  • 'എ.ഐ. ഫോർ ഗുഡ് ഗ്ലോബൽ സമ്മിറ്റ് എന്ന പരിപാടിയുടെ ഭാഗമായാണ് വാർത്താസമ്മേളനം സംഘടിപ്പിച്ചത്. 

Monday, 4 September 2023

Current Affairs- 04-09-2023

1. യു.എസ്സിലെ സ്വകാര്യ സ്പെയ്സ് ടൂറിസം കമ്പനി അടുത്തിടെ ചരിത്രത്തിലെ ആദ്യ വാണിജ്യ ബഹിരാകാശ യാത്ര നടത്തി. ദൗത്യത്തിന്റെ പേര്- ഗാലക്ടിക് (Galactic 01) 

  • ന്യൂമെക്സിക്കോയിലെ മരുഭൂമിയിലുള്ള റൺവേയിൽ നിന്ന് 2023 ജൂൺ 29- ന് വെർജിൻ ഗാലക്റ്റിക് കമ്പനി യൂണിറ്റി എന്ന ബഹിരാകാശ പേടകത്തിലൂടെ നടത്തിയ ദൗത്യം 90 മിനിറ്റിനുശേഷം ടെക്സ് സിലെ എൽപസോയിൽ പൂർത്തിയാക്കി. 
  • ഇറ്റാലിയൻ വ്യോമസേനാ ഓഫിസർമാ രായ മൂന്നുപേരാണ് ആദ്യ സഞ്ചാരികളായത്. രണ്ട് പൈലറ്റുമാരും ഒരു ഇൻസ്ട്രക്ടറും ഒപ്പമുണ്ടായിരുന്നു.

Sunday, 3 September 2023

Current Affairs- 03-09-2023

1. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ


2. ആധാർ അതോറിറ്റി പാർട്ട് ടൈം ചെയർപേഴ്സൺ ആയി നിയമിതനായത്- നീലകണ്ഠ മിശ്ര


3. അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത സ്ഥിതിവിവര ശാസ്ത്രജ്ഞൻ- ഡോ. സി. ആർ. റാവു

Saturday, 2 September 2023

Current Affairs- 02-09-2023

1. 2023- ലെ സുന്ദർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 4 പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ- എഴുത്തോല


2. 2024- ലെ ഏഷ്യകപ്പ് ഫുട്ബോളിന് വേദിയാകുന്നത്- ദോഹ, ഖത്തർ


3. ആദായ നികുതി വകുപ്പ് ഡയറക്ടർ ജനറലായി നിയമിതമായ മലയാളി- ഡോ. സക്കീർ ടി തോമസ്

Friday, 1 September 2023

Current Affairs- 01-09-2023

1. ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ്' പോസ്റ്റോഫീസ്- ബംഗളൂരു


2. കുട്ടികൾക്ക് ഏറ്റവും പുതിയ അറിവുകൾ തുടർച്ചയായി ഇ- ലേണിങ്ങിലൂടെ സാധ്യമാക്കുന്നതിനായി ഉത്തരാഖണ്ഡ് സംസ്ഥാനം ആരംഭിച്ച പദ്ധതി- CLAP പദ്ധതി


3. ഇന്ത്യയിലെ ആദ്യ ഡ്രോൺ കോമൺ ടെസ്റ്റിങ് സെന്റർ നിലവിൽ വരുന്നത്- തമിഴ്‌നാട്