1. ഹുമനോയിഡ് റോബോട്ടുകളുടെ ലോകത്തെ ആദ്യ വാർത്താസമ്മേളനം അടുത്തിടെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്നു. ഇത് സംഘടിപ്പിച്ചത്- ഐ.ടി.യു. (International Telecommunication Union)
- ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പഴക്കമുള്ള ഏജൻസിയാണ് ഐടി.യു.
- 'എ.ഐ. ഫോർ ഗുഡ് ഗ്ലോബൽ സമ്മിറ്റ് എന്ന പരിപാടിയുടെ ഭാഗമായാണ് വാർത്താസമ്മേളനം സംഘടിപ്പിച്ചത്.
- സുസ്ഥിരവികസനത്തിനുവേണ്ടിയുള്ള യു.എന്നിന്റെ പ്രവർത്തനങ്ങളിൽ നിർമിതബുദ്ധി എങ്ങനെ മുതൽക്കൂട്ടാകുമെന്ന് ലോകജനതയെ ബോധ്യപ്പെടുത്തുകയെന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
- മനുഷ്യരൂപമുള്ള ഒൻപത് റോബോട്ടുകളും അവയുടെ സ്രഷ്ടാക്കളും പങ്കെടുത്തു.
- സോഫിയ, ഗ്രേസ്, ഡെസ്ഡിമോണ, മേക്ക്, ജെമിനോയിഡ്, നാദിൻ തുടങ്ങിയവയാണ് പങ്കെടുത്ത റോബോട്ടുകൾ.
- യു.എന്നിന്റെ വികസന പദ്ധതിയുടെ അംബാസഡറാകുന്ന ആദ്യ എ.ഐ. റോബോട്ടാണ് സോഫിയ. ഗ്രേസ് ആരോഗ്യ സംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്നു. ഡെസ്ഡിമോണ റോക്ക്സ്റ്റാറാണ്.
2. യു.എസിലെ അവസാനത്തെ രാസായുധ ശേഖരവും നശിപ്പിച്ചുകഴിഞ്ഞതായി പ്രസിഡന്റ് ജോബൈഡൻ അടുത്തിടെ അറിയിച്ചു. ലോകത്തെ രാസായുധ ശേഖരത്തിൽ എത്രാം സ്ഥാനമായിരുന്നു യു.എസിന്- രണ്ട്
- ഒന്നാംസ്ഥാനത്തുണ്ടായിരുന്ന റഷ്യ, 2017- ൽ നശീകരണം പൂർത്തിയാക്കിയിരുന്നു.
- 1997- ൽ പ്രാബല്യത്തിൽ വന്ന ലോക രാസായുധ കൺവെൻഷൻ (CWC) ഉടമ്പടിയിൽ അവസാനം ഒപ്പുവെച്ച രാജ്യമാണ് യു.എസ്.
3. അടുത്തിടെ കാഠ്മണ്ഡുവിൽ പ്രകാശനം ചെയ്യപ്പെട്ട റോഡ് ടു ദ വാലി: ദ ലെഗസി ഓഫ് സർദാർ പ്രീതം സിങ് ഇൻ നേപ്പാൾ എന്ന കൃതിയുടെ രചയിതാവ്- കിരൺ ദീപ് സന്ധ
- നേപ്പാളിലെ പ്രമുഖ ട്രക്കിങ് സംരംഭകൻ കൂടിയായ ഇന്ത്യൻ വ്യവസായിയാണ് പ്രീതം സിങ്. അദ്ദേഹത്തിന്റെ മകളാണ് രചയിതാവായ കിരൺ ദീപ് സന്ധു.
- പുസ്തകത്തിന്റെ പ്രകാശനത്തിനിടെ പ്രീതം സിങ് തന്നെ പ്രധാനമന്ത്രിയാക്കാൻ ശ്രമം നടത്തിയതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ അഭിപ്രായപ്പെട്ടത് നേപ്പാളിൽ വൻ രാഷ്ട്രീയവി വാദമായി മാറിയിരുന്നു.
4. നമ്പൂതിരിസമുദായത്തിലെ നവോത്ഥാന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയ വനിത 2023 ജൂലായ് ആറിന് അന്തരിച്ചു. പേര്- ദേവകി നിലയങ്ങോട്
- യോഗക്ഷേമസഭയുടെ ഭാഗമായി രൂപവ ത്കരിച്ച അന്തർജന സമാജത്തിന്റെ നേതൃ നിരയിലെ പ്രമുഖയായിരുന്നു.
- എഴുപത്തഞ്ചാം വയസ്സിൽ ആദ്യകൃതി രചിച്ചു 'നഷ്ടബോധങ്ങളില്ലാതെ ഒരു അന്തർജനത്തിന്റെ ആത്മകഥ'.
- കാലപ്പകർച്ചകൾ, യാത്ര: കാട്ടിലും നാട്ടിലും, വാതിൽപ്പുറപ്പാട് തുടങ്ങിയവ മറ്റ് കൃതികൾ
- രചനകളുടെ സമാഹാരം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് 'അന്തർജനം: മെമ്മറീസ് ഓഫ് എ നമ്പൂതിരി വുമൻ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
5. പ്രശസ്ത ദക്ഷിണ കൊറിയൻ പോപ്പ് സംഗീത ബ്രാൻഡായ ബി.ടി.എസിന്റെ ഓർമ്മക്കുറിപ്പ് അടുത്തിടെ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. പേര്- ബിയോൺ ഡ് ദ സ്റ്റോറി 10- ഇയർ റെക്കോഡ് ഓഫ് ബി.ടി.എസ്.
- ബാങ്താൻ സൊന്യോന്മാൻ (ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ്) എന്നാണ് ബി.ടി. എസിന്റെ പൂർണരൂപം.
- ആർ.എം., ജെ ഹോപ്പ്, ജിൻ, സുഗ പാർക്ക് ജിമിൻ, വി, ജംഗ്ക്ക് എന്നീ ഏഴുപേരാണ് ലോകോത്തരതലത്തിൽ ഉയർന്നുവന്ന ഈ ബാൻഡിലുള്ളത്.
- 2013- ലാണ് ബി.ടി.എസ്. ആദ്യമായി പ്രക്ഷകർക്ക് മുന്നിലെത്തിയത്. 'നോ മോർ ഡ്രീം' എന്നതായിരുന്നു ആദ്യഗാനം.
- ബി.ടി.എസിന്റെ ആരാധകർ 'ആർമി എന്ന പേരിലറിയപ്പെടുന്നു.
- യു.എൻ. ആസ്ഥാനത്ത് സംഗീതപരിപാടിയവതരിപ്പിച്ച ഏകബാൻഡുകൂടിയാണ് ബി.ടി.എസ്.
- ദക്ഷിണകൊറിയൻ മാധ്യമപ്രവർത്തകയായ കാങ് മിയോങ്സിയോക്, ബി.ടി. എസ്. അംഗങ്ങളുമായി ചേർന്നാണ് പുസ്തക രചന നടത്തിയത്.
6. നാറ്റോ സെക്രട്ടറി ജനറലായി വീണ്ടും നിയമിക്കപ്പെട്ടത്- ജെൻസ് സ്റ്റോളൻബർഗ്
- നോർവേക്കാരനായ സ്റ്റോളൻബർഗിന് 2024 ഒക്ടോബർ വരെ കാലാവധിയുണ്ട്.
7. 2023- ലെ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇന്ത്യ
- ദക്ഷിണകൊറിയയിലെ ബുസാനിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇറാനെയാണ് ഇന്ത്യ തോൽപിച്ചത്.
8. 2023 ജൂലായ് 11, 12 തീയതികളിൽ ഏത് രാജ്യത്താണ് നാറ്റോ രാഷ്ട്രനേതാക്കളുടെ ഉച്ചകോടി നടന്നത്- ലിത്വാനിയയിലെ വിൽനിയസിൽ
- അടുത്ത ഉച്ചകോടി 2024 ജൂലായ് ഒൻപതുമുതൽ 11 വരെ വാഷിങ്ടൺ ഡി.സി. (യു.എസ്.)യിൽ നടക്കും.
9. 2023 ജൂലായ് എട്ടിന് അന്തരിച്ച കെ. രവി ന്ദ്രനാഥൻ നായർ (90) ഏതൊക്കെ മേഖലകളിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു- ചലച്ചിത്രനിർമാണം, വ്യവസായം
- കാഞ്ചനസീത, തമ്പ്, പോക്കുവെയിൽ, കുമ്മാട്ടി, എസ്തപ്പാൻ, മഞ്ഞ്, എലിപ്പത്തായം, മുഖാമുഖം, വിധേയൻ തുടങ്ങിയ പതിന്നാല് സിനിമകൾ നിർമിച്ചു.
- ജെ.സി. ഡാനിയേൽ അവാർഡ് (2008) ലഭിച്ചിട്ടുണ്ട്.
10. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ റാഗിങ് വിരുദ്ധവാരമായി ആചരിക്കാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ നിർദേശിച്ചത് ഏത് ദിവസങ്ങളിലായാണ്- 2023 ഓഗസ്റ്റ് 12 മുതൽ 18 വരെ
11. മാഹി മലയാള കലാഗ്രാമത്തിന്റെ സ്ഥാപകൻ അടുത്തിടെ അന്തരിച്ചു. പേര്- എ.പി. കുഞ്ഞിക്കണ്ണൻ (94)
- എ.പി. കുഞ്ഞിക്കണ്ണൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 1993- ലാണ് മാഹി മലയാള കലാഗ്രാമം ആരംഭിച്ചത്.
12. കഴിഞ്ഞ 15 വർഷ കാലയളവിൽ (2006-2021) ഇന്ത്യയിലെ 41.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി റിപ്പോർട്ട്, ഇത് തയ്യാറാക്കിയത്- യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമും (UNDP) ഓക്സ്ഫഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യറ്റീവും ചേർന്ന്
13. യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ പുതിയ പ്രസിഡന്റാണ് എസ്ഗാർസ് റിങ്കുവിച്ച്. എന്താണ് ഇദ്ദേഹത്തിന്റെ പ്രത്യേകത- രാജ്യത്തെ സ്വവർഗാനുരാഗിയായ ആദ്യ പ്രസിഡന്റ്
14. കുടിയേറ്റ നയവുമായി ബന്ധപ്പെട്ട ഭിന്നതകളെത്തുടർന്ന് 2023 ജൂലായിൽ രാജിവെച്ച നെതർലൻഡ്സ് പ്രധാനമന്ത്രി- മാർക്ക് റൂട്ടേ
15. യുനെസ്കോയുടെ ഏഷ്യ പസിഫിക് കൾച്ചറൽ ഹെറിറ്റേജ് കൺസർവേഷൻ അവാർഡ് ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ- ബൈക്കുള (മുംബൈ)
- 169 വർഷം പഴക്കമുള്ള റെയിൽവേ സ്റ്റേഷനാണിത്.
16. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം നിലവിൽവരുന്നത് ഇന്ത്യയിലെ ഏത് നഗരത്തിലാണ്- സൂറത്ത് (ഗുജറാത്ത്)
17. 2023 ജൂലായ് 11- ന് പാരിസിൽ അന്തരിച്ച പ്രസിദ്ധ എഴുത്തുകാരൻ- മിലാൻ കുന്ദേര (94)
- ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളോടും അധികാരസ്ഥാപനങ്ങളുടെ അടിച്ചമർത്തലിനോടും നിരന്തരം കലഹിച്ച എഴുത്തുകാരനാണ്.
- 1929 ഏപ്രിൽ 1- ന് ചെക്കൊസ്ലൊവാക്യ യിലെ ബേനോയിൽ ജനിച്ചു.
- ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ കുന്ദേര 1968- ൽ അലക്സാണ്ടർ ഡ്യൂബ് ചെക്കിന്റെ നേതൃത്വത്തിൽ നടന്ന പരിഷ്ക്കരണനടപടികളുടെ വക്താവായി രംഗത്തുവന്നു.
- പ്രാഗ് വസന്തം (Prague Spring) എന്നറിയപ്പെട്ട സ്വാതന്ത്ര്യവാദികളുടെ ചെറുത്തുനില്പിന്റെ ഭാഗമായതിനെത്തുടർന്ന് കുന്ദേര ഭരണകൂടത്തിന് അനഭിമതനായി.
- 1975- ൽ ഫ്രാൻസിലേക്ക് നാടുവിടേണ്ടി വന്നു.
- 1981- ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചു. 2019- ൽ ചെക്ക് പൗരത്വം തിരികെ നൽകി.
- ചെക്ക് ഫ്രഞ്ച് ഭാഷകളിലായി നിരവധി കൃതികൾ രചിച്ചു.
- ദ ജോക്ക് (1967) ആദ്യ നോവൽ. ലൈഫ് ഈസ് എവരിവർ, ഇമ്മോർട്ടാലിറ്റി, ദ ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ് തുടങ്ങിയവ പ്രസിദ്ധ കൃതികളാണ്.
- 2020- ൽ ചെക്ക് റിപ്പബ്ലിക്കിലെ പ്രശസ്ത സാഹിത്യബഹുമതിയായ ഫ്രാൻസ് കാഫ്ക്കാ പുരസ്ക്കാരം നൽകി കുന്ദേരയെ ആദരിച്ചു.
18. സുപ്രീംകോടതിയിലെ പ്രവേശനം എളുപ്പമാക്കാൻ പ്രവർത്തനമാരംഭിച്ച ഓൺലൈൻ പോർട്ടൽ- സുസ്വാഗതം
19. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻ.എം.എം.എൽ.) പുതിയ പേര്- പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി (പി.എം.എം.എൽ.)
20. അമേരിക്കയിൽ അടുത്തിടെ കാട്ടുതീ നാശംവിതച്ച മൗവി ദ്വീപ് ഉൾപ്പെട്ട ദ്വീപ് സമൂഹം- ഹവായി
21. കാർബൺ ഡയോക്സൈഡിന്റെ ബഹിർഗമനത്തെപ്പറ്റി യാത്രക്കാരിൽ അവബോധം സൃഷ്ടിക്കാനും മെട്രോ റെയിൽ യാത്ര തിരഞ്ഞെടുക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കാനും കാർബൺ ലൈറ്റ് മെട്രോ ട്രാവൽ പദ്ധതിയാരംഭിച്ചതാര്- ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ
22. അടുത്തിടെ അന്നപൂർണ ഫുഡ് പാക്കറ്റ് യോജന ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ
23. വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം വകുപ്പ് നടത്തിയ വാട്സാപ് ഗെയിം കാംപയിൻ- ഹോളിഡേ ഹീസ്റ്റ്
24. ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റ ലിജൻസ് ടീച്ചർ- ബിയാട്രിസ് (ലണ്ടനിലെ ഔട്ടർമാൻ ഇൻസ്റ്റിറ്റ്യൂട്ടാണ് വികസിപ്പിച്ചത്)
25. രാജ്യത്തെ തിരഞ്ഞെടുത്ത റെയിൽവേസ്റ്റേഷനുകൾ നവീകരിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- അമൃത് ഭാരത് സ്റ്റേഷൻ സ്കീം
26. ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായത്- അജിത് അഗാർക്കർ
- പേസ് ബൗളറായ അഗാർക്കർ (45) ഇന്ത്യക്കായി 26 ടെസ്റ്റും 191 ഏകദിനവും മൂന്ന് ട്വന്റി-20- യും കളിച്ചിട്ടുണ്ട്.
27. 2023 ഓഗസ്റ്റിൽ, വനിതാ ഫുട്ബോൾ റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം- സ്വീഡൻ
28. ഇന്ത്യയിൽ ആദ്യമായി മുഴുവൻ സർക്കാർ പ്രൈമറി സ്കൂളുകളിലും പ്രഭാതഭക്ഷണം സൗജന്യമാക്കിയ സംസ്ഥാനം- തമിഴ്നാട്
29. 2023 ഓഗസ്റ്റിൽ അന്തരിച്ച പ്രമുഖ എഴുത്തുകാരിയും കിളിമാനൂർ കൊട്ടാരത്തിലെ മുതിർന്ന അംഗവുമായ വ്യക്തി- വിശാഖം തിരുനാൾ സേതുഭായി തമ്പുരാട്ടി
30. പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് പഠിക്കാൻ 'മൂൺ സിപ്പർ' എന്ന ചാന്ദ്രദൗത്യത്തിന് തയ്യാറെടുക്കുന്ന രാജ്യം- ജപ്പാൻ
No comments:
Post a Comment