1. ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ്' പോസ്റ്റോഫീസ്- ബംഗളൂരു
2. കുട്ടികൾക്ക് ഏറ്റവും പുതിയ അറിവുകൾ തുടർച്ചയായി ഇ- ലേണിങ്ങിലൂടെ സാധ്യമാക്കുന്നതിനായി ഉത്തരാഖണ്ഡ് സംസ്ഥാനം ആരംഭിച്ച പദ്ധതി- CLAP പദ്ധതി
3. ഇന്ത്യയിലെ ആദ്യ ഡ്രോൺ കോമൺ ടെസ്റ്റിങ് സെന്റർ നിലവിൽ വരുന്നത്- തമിഴ്‌നാട്
4. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ
തുടർന്ന് നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസി 4 വർഷം വിലക്കേർപ്പെടുത്തിയ താരം- ദ്യുതി ചന്ദ്
5. 2023 ആഗസ്റ്റിൽ അന്തരിച്ച സാഹിത്യകാരനും തിരക്കഥാകൃത്തുമായ വ്യക്തി- ഗഫൂർ അറയ്ക്കൽ
6. തട്ടിപ്പുകേസുകളിൽ ഉന്നത ബാങ്ക്, ഇൻഷുറൻസ് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കാനുള്ള ഉപദേശക ബോർഡിന്റെ (എം. പി. ബി. എഫ്. എഫ്) അധ്യക്ഷനായി നിയമിതനായ മുൻ കേന്ദ്ര വിജിലൻസ് കമ്മീഷണർ- സുരേഷ് എൻ. പട്ടേൽ
7. കേരളത്തിന്റെ ചുമതലയുള്ള ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി സ്ഥാനമേറ്റത്- പി. ബി. ശേഖരൻ
8. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ സാങ്കേതിക ഉപദേഷ്ടാവായി നിയമിതനായ മലയാളി നാവികൻ- കമാൻഡർ അഭിലാഷ് ടോമി
9. ദേശീയ ആദായ നികുതി വകുപ്പ് ഡയറക്ടർ ജനറലായി (സിസ്റ്റംസ്) നിയമിതനായത്- ഡോ. സക്കീർ ടി.തോമസ്
10. ഉമ്മൻചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി'ക്ക് അവതാരിക എഴുതിയത്- മമ്മുട്ടി
11. 2023 ഓഗസ്റ്റിൽ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ ജയന്തി പുരസ്കാരത്തിന് അർഹനായത്- എസ് സോമനാഥ് (നിലവിലെ ISRO ചെയർമാൻ )
12. 2023 ഓഗസ്റ്റിൽ കൊല്ലം ആഴക്കടൽ മേഖലയിൽ നിന്നും കണ്ടെത്തിയ മത്സ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ക്രഷ്യൻ ജീവി- എൽതുന്ന അക്വാബിയോ
13. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫോട്ടോഗ്രാഫിയിൽ പ്രാവീണ്യം നൽകുന്ന പദ്ധതി- ക്ലിക്ക്
14. സംസ്ഥാന ടൂറിസം വകുപ്പുമായി ചേർന്നുള്ള സഹകരണ മേഖലയിലെ ആദ്യ ഹരിതടൂറിസം ഗ്രാമം- കാസ്കോ വില്ലേജ് (തിരുവനന്തപുരം)
15. 2023 ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് വേദിയായത്- കണ്ണൂർ
16. 2023 ഓഗസ്റ്റിൽ World Athletics- ന്റെ വൈസ് പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ- ആദിൽ സുമരിവാല
17. 2023- ലെ UEFA Super cup ജേതാക്കൾ- Manchester city (Runners up- Sevilla)
18. 2023- ലെ Leagues cup ഫുട്ബോൾ ജേതാക്കൾ- Inter Miami (Runners up- Nashville)
19. 2023 ഓഗസ്റ്റിൽ അമേരിക്കയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ചുഴലിക്കാറ്റ്- ഹിലരി
20. 2023 ഓഗസ്റ്റിൽ അന്തരിച്ച സാഹിത്യകാരനും തിരക്കഥാകൃത്തുമായ മലയാളി- ഗഫൂർ അറക്കൽ (പ്രസിദ്ധീകരിച്ച അവസാന നോവൽ- ദ കോയ)
21. 2023 ഓഗസ്റ്റിൽ പ്രകാശനം ചെയ്ത പി.എസ്. ശ്രീധരൻപിള്ളയുടെ പുസ്തകങ്ങൾ- ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ, വെൻ പാരലൽ ലൈൻസ് മീറ്റ്, എന്റെ പ്രിയ കവിതകൾ
22. 2023 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 15 വർഷം തികച്ച ഇന്ത്യൻ താരം- വിരാട് കോലി
23. രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കുന്ന സ്റ്റാർട്ടപ്പ്- അഗ്നികുൽ കോസ് മോസ്
24. 2023- ലെ അണ്ടർ 20 വനിതാ ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ രാജ്യം- ഇന്ത്യ
- ഇന്ത്യയുടെ ആദ്യ കിരീടമാണിത്. മൂന്ന് സ്വർണം ഉൾപ്പെടെ 7 മെഡലോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്.
25. ബാലസാഹിത്യകാരിയും പദ്മഭൂഷൺ ജേത്രിയുമായ സുധാമൂർത്തി ഏഴു വർഷത്തിനു ശേഷം മുതിർന്നവർക്കായി എഴുതുന്ന കഥാസമാഹാരം- കോമൺസെറ്റ് അൺ കോമൺ
26. തൃശ്ശൂർ സ്വദേശിയായ ശാസ്ത്രജ്ഞൻ ഡോ. കെ.പി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ നിർമ്മിത ബുദ്ധിയിൽ നിർമ്മിക്കുന്ന ആന- ഇരിങ്ങാടപ്പിള്ളി മാധവൻ
27. എസ് വി വേണുഗോപൻ നായർ ഫൗണ്ടേഷന്റെ പ്രഥമസാഹിത്യ പുരസ്കാരത്തിന് അർഹനായത്- എം ടി വാസുദേവൻ നായർ
28. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിക്കുന്നത് എവിടെയാണ്- ലേ
29. രാജ്യത്തെ ആദ്യ എട്ടു വരി എലിവേറ്റഡ് അതിവേഗ പാത- ദ്വാരക (ഡൽഹി)- ഖേർക്കി ദൗലടോൾ (ഗുരുഗ്രാം, ഹരിയാന) അതിവേഗ പാത
30. ഗാന്ധി നെഹ്റു കൾച്ചറൽ ആൻഡ് റിസർച്ച് ലൈബ്രറിയുടെ ഇന്ദിരാഗാന്ധി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ബാലചന്ദ്രൻ വടക്കേടത്ത്
No comments:
Post a Comment