Thursday, 7 September 2023

Current Affairs- 07-09-2023

1. ചന്ദ്രയാൻ- 2 ചന്ദ്രോപരിതലത്തെ സ്പർശിച്ച സ്ഥലത്തിന് നൽകിയ പേര്- തിരംഗ 


2. ‘നഗ്നനായ കൊലയാളിയുടെ ജീവിതം' എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ. വിശ്വനാഥ്


3. 47 -ാമത് അയ്യങ്കാളി ജലോത്സവത്തിലെ ജേതാക്കൾ- കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ

  • വെള്ളായണി കായലിലാണ് നടന്നത്.

4. 2023 ഓഗസ്റ്റിൽ ഫ്ളോറിഡയിൽ വീശിയ ചുഴലിക്കാറ്റ്- ഇഡാലിയ


5. പുരുഷ-വനിത ക്രിക്കറ്റ് താരങ്ങൾക്ക് തുല്യവേതനം നടപ്പാക്കുന്ന നാലാമത്തെ രാജ്യം- ഇംഗ്ലണ്ട്

  • ന്യൂസിലാന്റ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവരാണ് മുൻപ് നടപ്പാക്കിയത്

6. ഗൃഹലക്ഷ്മി പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം- കർണാടക

  • BPL കുടുംബത്തിലെ വനിതകൾക്ക് പ്രതിമാസം 2000 രൂപ വീതം ലഭിക്കുന്ന പദ്ധതിയാണ്.

7. ചാറ്റ് ജി.പി.ടിക്കു സമാനമായി ചൈനീസ് സെർച്ച് എഞ്ചിനായ ബെയ്ഡു അവതരിപ്പിക്കുന്ന ചാറ്റ് ബോട്ട്- ഏർണി 


8. 2023- ൽ മാഗ്സസെ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ- രവി കണ്ണൻ

  • മാഗ്സസെ പുരസ്കാരം ലഭിക്കുന്ന 59-ാമത് ഇന്ത്യക്കാരൻ

9. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 ബഹിരാകാശത്തെത്തിക്കുന്ന വാഹനം- PSLV-C57


10. റെയിൽവേ ബോർഡ് അധ്യക്ഷയായി ചുമതലയേറ്റത്- ജയ വർമ സിൻഹ


11. തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം ഏർപ്പെടുത്താൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കോടതി- മദ്രാസ് ഹൈക്കോടതി


12. 2023- ലെ എമ്മി പുരസ്കാര നിശയിൽ ഡയറക്ടറേറ്റ് അവാർഡ് നൽകി ആദരിക്കുന്ന ഇന്ത്യൻ നിർമ്മാതാവ്- ഏക്താ ആർ കപൂർ


13. അടുത്തിടെ ദേശീയ ഇ-ഗവേണൻസ് പുരസ്കാരം ലഭിച്ച ഡിജിറ്റൽ സർവകലാശാലയുടെ ആപ്ലിക്കേഷൻ- ലക്കി ബിൽ


14. ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്ന ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കമ്പനി- സ്റ്റാർലിങ്ക്


15. ചന്ദ്രനിലെ താപനിലയെ കുറിച്ച് പഠിച്ച് ഐ. എസ്.ആർ.ഒ- യിലേക്ക് വിവരങ്ങൾ അയയ്ക്കുന്ന ചന്ദ്രയാൻ 3- ലെ പേലോഡ്- ചാസ്തേ (Chandra's Surface Thermo physical Experiment)


16. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്ഥാനം- 18 


17. ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ, ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം- നീരജ് ചോപ്ര (88.17 മീറ്റർ)


18. 2023 ഓഗസ്റ്റ് 28- ന് അയ്യാങ്കളിയുടെ എത്രാമത് ജന്മവാർഷികമാണ് ആഘോഷിച്ചത്- 160


19. നെതർലൻഡ്സ് ഗ്രാൻപ്രിയിൽ തുടർച്ചയായ മൂന്നാം വർഷവും കിരീടം സ്വന്തമാക്കിയത്- മാക്സ് വേർസ്റ്റപ്പൻ


20. സംസ്ഥാന അതിർത്തികളിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന, എക്സൈസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകൾക്ക് കീഴിലെ ചെക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ട്രഷർ ഹണ്ട്


21. 2023 ഓഗസ്റ്റിൽ ഈജിപ്തിൽവച്ച് നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസം- ബ്രൈറ്റ് സ്റ്റാർ (പങ്കെടുക്കുന്ന രാജ്യങ്ങൾ- ഈജിപ്ത് യു എസ്, സൗദി അറേബ്യ, ഗ്രീസ്, ഖത്തർ, ഇന്ത്യ)


22. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യം- ഇന്ത്യ


23. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് യുദ്ധ വിമാനത്തിൽ നിന്നും വിജയകരമായി പരീക്ഷിച്ച വ്യോമ മിസൈൽ- അസ്ത്ര 


24. ധർമ്മരാജാവിന്റെ അപൂർവ കണ്ണാടി ചിത്രം കണ്ടെത്തിയത്- കോട്ടയം


25. വിമാനപകടത്തിൽ കൊല്ലപ്പെട്ട റഷ്യൻ കൂലിപട്ടാളമായിരുന്ന വാഗ്നർ ഗ്രൂപ്പിന്റെ മേധാവി- യെവ്ഗിനി പ്രിഗോഷിൻ


26. 2023 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻ അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ- ഡോ. സി.ആർ.റാവു


27. ഇന്ത്യ വേദിയായ 2023- ലെ ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് പകരം പങ്കെടുക്കുന്ന റഷ്യൻ വിദേശകാര്യ മന്ത്രി- സെർജി ലാവ്റോവ്


28. പ്രപഞ്ചോൽപത്തിയെക്കുറിച്ച് പഠിക്കാൻ 'മൂൺ സിപ്പർ’ എന്ന ചാന്ദ്രദൗത്യത്തിന് തയ്യാറെടുക്കുന്ന രാജ്യം- ജപ്പാൻ


29. 2023 ഓഗസ്റ്റിൽ ശ്രീനാരായണ ഗുരുവിന്റെ എത്രാമത്തെ ജയന്തി ആഘോഷമാണ് നടന്നത്- 169 -ാമത്


30. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ട്രാൻ ജെൻഡർ സംവരണം ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് ഇന്ത്യയിലെ ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി

No comments:

Post a Comment