1. യു.എസ്സിലെ സ്വകാര്യ സ്പെയ്സ് ടൂറിസം കമ്പനി അടുത്തിടെ ചരിത്രത്തിലെ ആദ്യ വാണിജ്യ ബഹിരാകാശ യാത്ര നടത്തി. ദൗത്യത്തിന്റെ പേര്- ഗാലക്ടിക് (Galactic 01)
- ന്യൂമെക്സിക്കോയിലെ മരുഭൂമിയിലുള്ള റൺവേയിൽ നിന്ന് 2023 ജൂൺ 29- ന് വെർജിൻ ഗാലക്റ്റിക് കമ്പനി യൂണിറ്റി എന്ന ബഹിരാകാശ പേടകത്തിലൂടെ നടത്തിയ ദൗത്യം 90 മിനിറ്റിനുശേഷം ടെക്സ് സിലെ എൽപസോയിൽ പൂർത്തിയാക്കി.
- ഇറ്റാലിയൻ വ്യോമസേനാ ഓഫിസർമാ രായ മൂന്നുപേരാണ് ആദ്യ സഞ്ചാരികളായത്. രണ്ട് പൈലറ്റുമാരും ഒരു ഇൻസ്ട്രക്ടറും ഒപ്പമുണ്ടായിരുന്നു.
- 45 ലക്ഷം ഡോളറായിരുന്നു (ഏകദേശം 3.69 കോടി രൂപ) ടിക്കറ്റ് നിരക്ക്.
- കമ്പനി സ്ഥാപകനായ റിച്ചാർഡ് ബ്രാൻ സന്റെ നേതൃത്വത്തിൽ 2021 ജൂലായ് 11- ന് ആദ്യ പരീക്ഷണയാത്ര നടത്തി രണ്ടുവർഷം പിന്നിട്ടപ്പോഴാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യയാത്ര നടത്തിയത്.
2. കേരളാ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോ റിറ്റി (KELSA)- യുടെ പുതിയ എക്സിക്യൂട്ടിവ് ചെയർമാൻ- അലക്സാണ്ടർ തോമസ്
- കേരള ഹൈക്കോടതി ജഡ്ജിയാണ്.
3. സ്വിറ്റ്സർലൻഡിലെ ലൂസിൽ നടന്ന ഡയമണ്ട് ലീഗിൽ എത്രമീറ്റർ ദൂരത്തേക്ക് ജാവിൻ പായിച്ചാണ് നിരജ് ചോപ്ര (ഇന്ത്യ) ഒന്നാമനായത്- 87.66 മീറ്റർ
- ജർമനിയുടെ ജൂലിയൻ വെബർ (87.03) രണ്ടാമതായും ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദെല്പ് (86.13) മൂന്നാമതായും ഫിനിഷ് ചെയ്തു.
4. പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതകളായ ഇരുണ്ട ഊർജത്തിന്റെയും ശ്യാമ ദ്രവ്യത്തിന്റെയും രഹസ്യങ്ങൾ കണ്ടെത്താനായി ആദ്യമായി ബഹിരാകാശത്തേക്ക് പുറപ്പെട്ട ദൂരദർശിനി- യൂക്ലിഡ് (Euclid)
- സ്പെയ്സ് എക്സ് ഫാൽക്കൺ- 9 റോക്കറ്റിലാണ് യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ (ഇ.എസ്.എ.) യൂക്ലിഡ് വിക്ഷേപിച്ചത്.
- ആറ് വർഷം നീളുന്ന ദൗത്യത്തിലൂടെ ആകാശത്തിന്റെ മൂന്നിലൊന്ന് വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന താരാപഥങ്ങളെ നിരീക്ഷിച്ച് പ്രപഞ്ചത്തിന്റെ ഏറ്റവും കൃത്യമായ രേഖാചിത്രം സൃഷ്ടിക്കുക എന്നതാണ് യൂക്ലിഡ് ദൂരദർശനിയുടെ ലക്ഷ്യം.
- ബി.സി. 300 കാലഘട്ടത്തിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്ന 'ജ്യാമിതിയുടെ പിതാവു കൂടിയായ ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞനായ യൂക്ലിഡിന്റെ സ്മരണാർഥമാണ് ദൗത്യത്തിന് ഈ പേര് നൽകിയിട്ടുള്ളത്.
- ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമിറ്റർ അകലെ, നേരത്തെ വിക്ഷേപിച്ച നാസയുടെ ജെയിംസ് വെബ് ദൂരദർശിനി സ്ഥിതിചെയ്യുന്ന ഭ്രമണ പഥത്തിൽ യൂക്ലിഡും സ്ഥാനമുറപ്പിക്കും.
5. 29- വയസ്സുള്ള മുത്തുരാജ (സാരിൻ) എന്ന ആന അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- 2001- ൽ തായ്ലാൻഡ് ശ്രീലങ്കയ്ക്ക് സമ്മാനിച്ച ഈ കൊമ്പനാന ജൂലായ് രണ്ടിന് സ്വദേശത്ത് മടങ്ങിയെത്തി.
- ആനയെ ശ്രീലങ്ക ദ്രോഹിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വാക്പോരിന്റെ ബാക്കിയായാണ് ആനയുടെ തിരിച്ചുവരവ്.
- 4000 കിലോഗ്രാം തൂക്കമുള്ള ആനയെ കൂട്ടിലടച്ച് ചരക്കുവിമാനത്തിൽ കൊളംബോയിൽ നിന്ന് ബാങ്കോക്കിലെത്തിച്ചതിന് 5.74 കോടി രൂപ ചെലവായതായി തായ് അധികൃതർ പറഞ്ഞു.
6. ചമ്പക്കുളം മൂലം ജലോത്സവത്തിൽ രാജ പ്രമുഖൻ ട്രോഫി നേടിയത്- നടുഭാഗം ചുണ്ടൻ
- യു.ബി.സി. കൈനകരിയാണ് നടുഭാഗം ചുണ്ടൻ തുഴഞ്ഞത്.
- കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടുകൂടിയാണ്.
- 2023 ജൂലായ് മൂന്നിന് പമ്പയാറ്റിലാണ് മൂലം ജലോത്സവം നടന്നത്.
7. സാമൂഹിക മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റെ (Mela) അടുത്തിടെ പുറത്തിറക്കിയ ആപ്പ്- Threads
- ട്വിറ്ററിന് ബദലാവുക എന്നതാണ് ലക്ഷ്യം
8. മൂന്ന് നൂറ്റാണ്ടായി പ്രസിദ്ധീകരണം തുടർന്ന ഓസ്ട്രിയയിലെ ദിനപത്രം അടുത്തിടെ പ്രസിദ്ധീകരണം നിർത്തി. പത്രത്തിന്റെ പേര്- Wiener zeitung
- 1703 ഓഗസ്റ്റ് എട്ടിനാണ് തലസ്ഥാനമായ വിയന്ന കേന്ദ്രമാക്കി പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
- ‘320 വർഷം, 12 പ്രസിഡന്റുമാർ, 10 ചക്ര വർത്തിമാർ, രണ്ട് റിപ്പബ്ലിക്കുകൾ, ഒരു പത്രം' അവസാന എഡിഷന്റെ ഒന്നാം പേജിൽ ഇങ്ങനെ അച്ചടിച്ചുകൊണ്ടാണ് പത്രം മാധ്യമലോകത്തുനിന്ന് പിൻവാങ്ങിയത്.
9. റഷ്യയുടെ മിസൈലാക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് മരണപ്പെട്ട യുക്രൈൻ എഴുത്തുകാരി- വിക്ടോറിയ അമലിന (37)
10. ബെംഗളൂരുവിൽ നടന്ന സാഫ് (സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ) ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- ഇന്ത്യ
- കുവൈത്തിനെ തോൽപ്പിച്ചാണ് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പിൽ ഒൻപതാം കിരീടം സ്വന്തമാക്കിയത്.
- സുനിൽ ഛേത്രിയുടെ നായകത്വത്തിലായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം.
- 2023- ൽ ഇന്ത്യ സ്വന്തമാക്കിയ മൂന്നാമത്തെ പ്രധാനപ്പെട്ട ഫുട്ബോൾ കിരീടമാണിത്. മാർച്ചിൽ ത്രിരാഷ്ട്ര ടൂർണമെന്റ് കപ്പും ജൂണിൽ ഇന്റർ കോണ്ടിനെന്റൽ കപ്പും ഇന്ത്യ നേടുകയുണ്ടായി.
11. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകിയ മഹാരാഷ്ട്രയിലെ റെയിൽവേസ്റ്റേഷൻ- ഇത്വാരി (നാഗ്പുർ)
12. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) ഏത് കായിക സംഘടനയുടെ അംഗീകാരമാണ് അടുത്തിടെ റദ്ദാക്കിയത്- അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ
- 131 വർഷത്തെ ചരിത്രത്തിൽ ഒരു കായികസംഘടനയുടെ അംഗീകാരം പിൻവലിക്കുന്നത് ആദ്യമായാണ്.
13. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആക്ടിങ് ചെയർപേഴ്സണായി നിയമിതനായത്- കെ. ബൈജുനാഥ്
- ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് നിയമനം
14. കേരള ലോട്ടറിയുടെ പുതിയ ഔദ്യോഗിക ചിഹ്നം- പുൽച്ചാടി (Grasshopper)
15. 2023 ജൂലായ് രണ്ടിന് അന്തരിച്ച കെ. ജയറാം (74) ഏിലയിൽ ശ്രദ്ധനേടിയ വ്യക്തിയാണ്- പരിസ്ഥിതി വന്യജീവി ഫോട്ടോഗ്രാഫർ
- 1969 മുതൽ 2006 വരെ ഏതാണ്ട് 375 ലക്ഷം ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.
- രാജ്യത്ത് മാക്രോ ഫോട്ടോഗ്രഫിക്ക് തുടക്കം കുറിച്ചവരിൽ പ്രമുഖനാണ്.
16. 2023 ജൂലായ് 6- ന് അന്തരിച്ച കെ.എം. വാസുദേവൻ നമ്പൂതിരി (98) ഏത് പേരിലാണ് പ്രസിദ്ധി നേടിയത്- ആർട്ടിസ്റ്റ് നമ്പൂതിരി
- രേഖാചിത്രകാരന്മാരിൽ പ്രമുഖനാണ്.
- മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രകല അഭ്യസിച്ച ശേഷം 1960- ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചിത്രകാരനായിച്ചേർന്നു.
- 'വരയുടെ പരമശിവൻ' എന്ന് വി.കെ. എൻ. വിശേഷിപ്പിച്ചു.
- എം.ടി, വി.കെ.എൻ, പുനത്തിൽ തുട ങ്ങിയവരുടെ നോവലുകൾക്ക് വരച്ച ചിത്രങ്ങൾ പ്രസിദ്ധമാണ്.
- 1974- ൽ ഉത്തരായണം എന്ന സിനിമയുടെ കലാസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
- കേരള ലളിതകലാ അക്കാദമി ചെയർമാൻ പദവി വഹിച്ചിരുന്നു. ആത്മകഥ- രേഖകൾ
- നമ്പൂതിരിയുടെ സ്ത്രീവരകൾ 'നമ്പൂതിരിയുടെ സ്ത്രീകൾ' എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.
- രാജാരവിവർമ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
17. കേരള പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായ മുൻ ചീഫ് സെക്രട്ടറി- ഡോ. വി.പി. ജോയ്
18. 2023- ലെ ലോകമാന്യ തിലക് പുരസ്ക്കാരം ലഭിച്ചത്- പ്രധാനമന്ത്രി നരേന്ദ്ര മോദി
19. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന വിസ- ആയുഷ് വിസ
20. ഇന്ത്യയെ ആഗോളവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കിമാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ- സ്റ്റഡി ഇൻ ഇന്ത്യ (SII) പോർട്ടൽ
21. ടെസ്ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ- വൈഭവ് തനേജ
22. സസ്യഭുക്കുകളായ ദിനോസറുകളുടെ ഫോസിൽ അടുത്തിടെ കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ (ജയ്സാൽമീർ).
- താർ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയതിനാൽ താറോസോറസ് ഇൻഡിക്കസ് എന്ന് പേരുനൽകി.
23. 47 വർഷത്തിനുശേഷം റഷ്യ നടപ്പിലാക്കുന്ന ചാന്ദ്രപര്യവേക്ഷണ ദൗത്യം- ലൂണ 25 (സോയൂസ് റോക്കറ്റിലാണ് വിക്ഷേപണം)
24. പുതിയ ടൈഗർ സെൻസസ് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം- മധ്യപ്രദേശ്
25. കാർഷികോത്പന്നങ്ങളുടെ മൂല്യവർധന, സംസ്കരണം, കർഷകർക്ക് മികച്ച വരുമാനം എന്നിവ ലക്ഷ്യമിട്ട്, സംസ്ഥാനസർക്കാർ ആരംഭിക്കുന്ന സ്ഥാപനം- കാബ്കോ (കേരള അഗ്രോ ബിസിനസ് കമ്പനി)
26. തമിഴ്നാട്ടിലെ ആദ്യ വനിതാ ആനപ്പാപ്പാൻ- ബെള്ളി
27. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയുടെ മുന്നേറ്റം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മെമ്പർഷിപ്പ് കാർഡ്- ലിപ് (Launch, Empower, Accelerate, Prosper)
28. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ പേര്- ഓപ്പറേഷൻ ഇ-സേവ
29. 2023 ഇന്റർ നാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ (ഉന്മേഷ), ഫെസ്റ്റിവൽ ഓഫ് ഫോക്ക് ആൻഡ് ട്രൈബൽ പെർഫോമിങ് ആർട്സ് (ഉത്കർഷ്) എന്നിവയ്ക്ക് വേദിയായ ഇന്ത്യൻ നഗരം- ഭോപാൽ (മധ്യപ്രദേശ്)
30. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥ- കാലം സാക്ഷി
No comments:
Post a Comment