യാത്രക്കാർക്ക് നൽകുന്ന സൗകര്യങ്ങൾക്കും സേവനങ്ങൾക്കും ഏഷ്യ - പെസഫിക് മേഖലയിലെ മികച്ച വിമാനത്താവളം എന്ന ബഹുമതി Airport Council International (ACI)- ൽ നിന്നും ലഭിച്ച വിമാനത്താവളം- Cochin International Airport Limited (CIAL)
'ജി 7' രാജ്യങ്ങളുടെ, ഫ്രാൻസിലെ ബിയാറിസ്റ്റിൽ നടന്ന 45-ാമത് ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ജി 7 രാജ്യ ങ്ങൾ ഏതെല്ലാമാണ്? യു.എസ്.എ. ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ
മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 സദ്ഭാവനാദിനമായി ആചരിച്ചു വരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 20-ന് രാജീവ്ഗാന്ധിയുടെ എത്രാമത്തെ ജന്മവാർഷികദിനമായിരുന്നു- 75
2019 ആഗസ്റ്റിൽ ചെക്ക് റിപ്പബ്ലിക്കിൽ നടന്ന Josef Secker Memorial International Athletic Meeting- ൽ 400 m ഓട്ടത്തിൽ സ്വർണമെഡൽ നേടിയ മലയാളി താരം- വി.കെ. വിസ്മയ
2019- ലെ ISSF World Cup Rifle / Pistol- ൽ ആദ്യ സ്വർണ്ണം നേടിയ താരം- Elavenil Valarivan (ഇന്ത്യ)