Wednesday, 30 October 2019

Current Affairs- 01/11/2019

മിസോറാമിന്റെ പുതിയ ഗവർണറായി നിയമിതനാകുന്ന മലയാളി - പി.എസ്. ശ്രീധരൻപിള്ള  

ജമ്മുകാശ്മീരിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ- ഗിരീഷ് ചന്ദ്ര മുർമു 

ലഡാക്കിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ- രാധാകൃഷ്ണ മാത്തൂർ 


2020- ലെ അണ്ടർ 19 ലോക കപ്പ് ക്രിക്കറ്റിന്റെ വേദി- സൗത്താഫ്രിക്ക

2019-20 ലെ വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കൾ- കർണാടക

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിത നാകുന്നത്- ദിനേശ്വർ ശർമ്മ 

കമലാസുരയ്യാ ചെറുകഥ അവാർഡ് 2019- ൽ ലഭിച്ചത്- ഡോ. അജിത മേനോൻ 
  • (കഥ- ഹാവ് ലോക്കിലെ ഹണിമൂൺ)
2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് കേരള നിയമസഭയിലെത്തിയ പുതിയ എം.എൽ. എ. മാർ- 
  • വട്ടിയൂർക്കാവ്- വി. കെ. പ്രശാന്ത്  
  • കോന്നി- കെ.യു. ജനീഷ്കുമാർ 
  • അരൂർ- ഷാനിമോൾ ഉസ്മാൻ 
  • എറണാകുളം- ടി.ജെ. വിനോദ് 
  • മഞ്ചേശ്വരം- എം. സി. കമറുദ്ദീൻ
ലോക ബാങ്ക് പുറത്തുവിട്ട വ്യവസായ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടിക 2019- ൽ ഇന്ത്യയുടെ സ്ഥാനം- 63 
  • (ഒന്നാമത്- ന്യൂസിലാൻഡ്)
മധ്യകിഴക്കൻ അറബിക്കടലിൽ അടുത്തിടെ രൂപം കൊണ്ട് ചുഴലിക്കാറ്റിന് നൽകിയ പേര്- ക്യാർ 

ഗോവയുടെ ഗവർണറായി നിയമിതനായത്- എസ്.പി. മാലിക് 

വിജിലൻസ് ബോധവത്ക്കരണ വാരമായി 2019- ൽ ആഘോഷിക്കുന്നത്- ഒക്ടോബർ 28 മുതൽ നവംബർ 2 വരെ

വുഷു ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ പ്രഥമ ഇന്ത്യൻ- പ്രവീൺകുമാർ

International Film Festival of India (IFFI)- യുടെ എത്രാമത് വാർഷികമാണ് 2019- ൽ നടക്കുന്നത്- 50 
  • (Theme- The joy of Cinema)
Colombo Declaration എന്നത് ഏത് വാതകത്തിന്റെ ബഹിർഗമനം കുറക്കുന്നതിന് വേണ്ടി യു.എൻ പുറപ്പെടുവിച്ചതാണ്- നൈട്രജൻ 

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ചേർന്ന് പുതുതായി നിർമ്മിക്കുന്ന വന്യജീവി സങ്കേതം ഇന്ത്യയുടെ ഏത് ദേശീയോദ്യാനത്തിന്റെ തുടർച്ചയാണ്- മനാസ് ദേശീയോദ്യാനം 

യൂറോപ്യൻ യൂണിയൻ പാർമെന്റിന്റെ Sakharov Prize for Human Rights 2019- ൽ ലഭിച്ചത്- Ilham Tohti 

ഇന്ത്യയിൽ ആദ്യമായി തീവണ്ടി വൈകിയതിനെ തുടർന്ന് യാത്രക്കാർക്ക് നഷ്ടപരിഹാരത്തുക നൽകിയ ട്രെയിൻ സർവ്വീസ്- തേജസ് എക്സ്പ്രസ്

ഡോ പൽപ്പു അവാർഡ് 2019- ന് അർഹനായത്- പി.വി. ചന്ദ്രൻ 

മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജീവിത കഥയുടെ ചലച്ചിത്രാവിഷ്കാരം സംവിധാനം ചെയ്യുന്നത്- ഹരിഹരൻ 
  • (തിരക്കഥ- കെ. ജയകുമാർ) 
1982 ഏപ്രിൽ 3- ന് ശേഷം ബ്രിട്ടീഷ് പാർലമെന്റായ ഹൗസ് ഓഫ് കോമൺസ് എപ്പോഴാണ് ശനിയാഴ്ച സമ്മേളിച്ചത്- 2019 ഒക്ടോബർ 19 
  • (സൂപ്പർ സാറ്റർഡേ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ബ്രക്സിറ്റ് കരാർ ചർച്ചയായി രുന്നു വിഷയം)
ഐ.എസ്.ൽ. 6-ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ക്യാപ്റ്റൻ- ബെർത്തലോമിയോ ഒഗ്ബച്ചേ 

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റിനിടെ ഹാമർ തല യിൽകൊണ്ട് ചികിത്സയിലിരിക്കെ അന്തരിച്ച കായിക താരം- അഫീൽ ജോൺസൺ 

ജീവിതം ഒരു പെൻഡുലം എന്നത് ആരുടെ ആത്മകഥ യാണ്- ശ്രീകുമാരൻ തമ്പി

2019- ലെ ഗാന്ധിജി മണ്ടേല ക്രിക്കറ്റ് ട്രോഫി ചാമ്പ്യന്മാർ- ഇന്ത്യ 
  • (പരമ്പരയിലെ താരം- രോഹിത് ശർമ്മ)
2020- ലെ പാരാലിമ്പിക്സിന് വേദിയാകുന്നത്- ടോകോ 

മന്ത്രിമാർക്ക് പുറമേ കേരളത്തിൽ കാബിനറ്റ് പദവിയുള്ളവരുടെ എണ്ണം- 5 
  • (ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ, മുന്നാക്ക കമ്മീഷൻ ചെയർമാൻ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി, ചീഫ് വിപ്പ്, അഡ്വക്കേറ്റ് ജനറൽ) 
ലോകത്തിലെ ഏറ്റവും വലിയ ത്രിമാന (ത്രീഡി) കെട്ടിടം പണികഴിപ്പിച്ചത് എവിടെയാണ്- ദുബായ് 

കേന്ദ്ര ഭേദഗതി പ്രകാരം വിജ്ഞാപനമിറക്കിയശേഷം ഗതാഗത പിഴത്തുകയിൽ ഇളവു വരുത്തിയ ആദ്യ സംസ്ഥാനം- കേരളം 
  • (പുതുക്കിയ നിരക്ക് പ്രകാരം ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാലുള്ള പിഴ- 500 രൂപ)
ടി.എം. ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള ടി.എം. ജേക്കബ് മെമ്മോറിയൽ അവാർഡ് 2019- ൽ നേടിയത്- എം ഉമ്മർ

ഇന്ത്യൻ സാഹിത്യത്തിലെ മികച്ച കൃതിയ്ക്ക് 2020 മുതൽ ഏർപ്പെടുത്തിയിരിക്കുന്ന മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം എത്ര രൂപയുടേതാണ്- 5 ലക്ഷം 

ഇന്ത്യയിലാദ്യമായി OTP അധിഷ്ഠിത ATM Cash Withdrawal ഏർപ്പെടുത്തിയ ബാങ്ക്- കനറാ ബാങ്ക് 

Unique Identification Authority of India (UIDAI)- യുടെ പുതിയ സി.ഇ.ഒ- പങ്കജ്കുമാർ 

കേരളത്തിലാദ്യമായി ഭിന്നശേഷി സർവ്വകലാശാല സ്ഥാപിതമാകുന്ന ജില്ല- തിരുവനന്തപുരം 

2019- ൽ നടക്കുന്ന ഐ.എസ്.എൽ 6-ാം സീസൺ ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ ഗോൾ നേടിയത്- ജെറാർഡ് മക്ഹ്യൂഗ് (എ.ടി.കെ) 
  • (മത്സരം കേരളം ബ്ലാസ്റ്റേഴ്സ് വിജയിച്ചു) 
നിർമ്മാണത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി- തേർട്ടി മീറ്റർ ടെലിസ്കോപ്പ്

കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനാകുന്നത്- ജസ്റ്റിൻ ട്രൂഡോ (ലിബറൽ പാർട്ടി) 

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരത് കി ലക്ഷ്മിയുടെ അംബാസിഡർമാർ- പി.വി. സിന്ധു,ദീപിക പദുകോൺ 

കുടുംബനാഥന്റെ അസുഖം, മരണം എന്നിവയോ പ്രകൃതിക്ഷോഭത്താലോ മറ്റ് കാരണങ്ങളാലോ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ഒറ്റത്തവണയായി പരമാവധി 50000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി- അതിജീവിക

കെ. ദേവയാനി പുരസ്കാരം 2019- ൽ ലഭിച്ചത്- കെ.കെ. ശൈലജ 

6-ാം കേരളാ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത്- എസ്.എം. വിജയാനന്ദ് 

ഇന്ത്യയിലെ പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മുകാശ്മീർ എന്നിവ നിലവിൽ വരുന്നതെപ്പോൾ- 2019 നവംബർ 1

No comments:

Post a Comment