Saturday, 26 October 2019

Current Affairs- 28/10/2019

ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റായ ഡോണാൾഡ് ട്രംപുമായി ഹൂസ്റ്റണിൽ വച്ച് പങ്കെടുത്ത പരിപാടിയുടെ പേര്- ഹൗഡി മോഡി 
  • (ടെക്സസിലെ ഇന്ത്യൻ ഫോറം 'ഒരേ സ്വപനം, തിളക്കമാർന്ന നാളെ' എന്ന സന്ദശവുമായി നടത്തിയ പരിപാടിയായിരുന്നു ഇത്. ഒരു വിദേശ രാഷ്ട്ര നേതാവിന്, ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ശേഷം അമേരിക്കയിൽ ലഭിക്കുന്ന ഏറ്റവും വലിയ വര വേൽപ്പായിരുന്നു ഇത്) 


ഇപ്രാവശ്യത്തെ ഫാൽകെ പുരസ്കാരത്തിനർഹനായത്- അമിതാഭ് ബച്ചൻ 
  • (ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹു മതിയാണ് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം. ബച്ചൻ 76-ാം വയസ്സിലും ബോളിവുഡിൽ സജീവമാണ്. 1969- ൽ 'സാത് ഹിന്ദുസ്ഥാനിയിൽ' അഭിനയിച്ചുകൊണ്ടായിരുന്നു ബച്ചന്റെ സിനിമാ അരങ്ങേറ്റം. ബച്ചൻ നാല് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഫ്രഞ്ച് പരമോന്നത ബഹുമതിയായ ലിജിയൺ ഓഫ് ഓണർ 2007- ൽ ബച്ചന് ലഭിച്ചിട്ടുണ്ട്.)

പുഷ്കാസ് പുരസ്കാരം (മികച്ച ഗോൾ)- ഡാനിയേൽ സോറി(ഡിബ്രൈസൻ)

ഫാൻ പുരസ്കാരം- സിൽവിയ ട്രൈക്കോ ബ്രസീൽ 

ഫെയർപ്ലേ- മാഴ്സലോ ബിയേൽസ(ലീഡ്സ് യുണൈറ്റഡ്) 

തദ്ദേശീയ ലഘുവിമാനമായ തേജസ്സിൽ പറന്ന ആദ്യ പ്രതിരോധമന്ത്രി- രാജ്നാഥ് സിംഗ്  

അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്- റോബർട്ട് ഒബ്രിയൻ 

സെസിൽ ബി.ഡിമെൽ പുരസ്കാരം നേടിയ ഹോളിവുഡ് നടൻ- ടോം ഹാങ്ക്സ്‌ 
  • (വിനോദരംഗത്ത് ആജീവനാന്ത സംഭാവനകൾ നൽകിയ മഹാവ്യക്തികൾക്കാണ് ഡിമെൽ അവാർഡ് നൽകുന്നത്)

ഡോ. പൽപു പുരസ്കാരം ലഭിച്ചത്- പി. വി. ചന്ദ്രൻ 
  • (മാതൃഭൂമി മാനേജിംഗ് എഡിറ്ററാണ്)

സൗത്ത് ഇന്ത്യൻ സിനിമ-ടെലിവിഷൻ അവാർഡിന് അർഹമായ മികച്ച ചിത്രം- ഉയരെ 

റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം നേടിയ സ്വീഡിഷ് സ്കൂൾ വിദ്യാർത്ഥിനി- ഗ്രേറ്റ ട്യൂൻ ബെർഗ് 
  • (സമാന്തര നോബേൽ സമ്മാനമെന്നറിയപ്പെടുന്നതാണ് റൈറ്റ് ലൈവ് ലിഹുഡ് പുരസ്കാരം. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സമരം ചെയ്ത് ലോകശ്രദ്ധ നേടിയതാണ് സ്വീഡിഷ് വിദ്യാർ തിനിയായ ഗ്രേറ്റ് ക്യൂൻ ബെർഗ്) 
ഐ.ഐ.എഫ്.എൽ. വെൽത്ത് ഹുറൂൺ പുറത്തിറക്കിയ ഇന്ത്യയിലെ അതി സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ മലയാളി സമ്പന്നരിൽ ഒന്നാമൻ- എം.എ. യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാൻ) 

ഇന്ത്യയിൽ മുകേഷ് അംബാനി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗോൾകീപ്പർ പുരസ്കാരം നേടിയത്- പ്രധാനമന്ത്രി നരേന്ദ്ര മോദി 
  • (ഇന്ത്യയിലെ ശുചിത്വം മെച്ചപ്പെടുത്താൻ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ നടത്തിയ ശ്രമങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം നല്കിയത്)

സമഗ്രസംഭാവനയ്ക്കുളള ഹാർട്ട് കെയർ ഫൗണ്ടേഷന്റെ പുരസ്കാരം ലഭിച്ചത്- ഡോ. കെ. വേണുഗോപാൽ 
  • (പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കാർഡിയോളജി വിഭാഗം മേധാ വിയാണ് ഡോ. കെ. വേണുഗോപാൽ) 

സംസ്ഥാനത്തെ ആദ്യത്തെ തരിശുരഹിത മണ്ഡലം- പാറശ്ശാല 

ഇയിടെ അന്തരിച്ച മുൻ ഫ്രഞ്ച് പ്രസിഡന്റ്- ജാക് ഷിറാക്  

സംയുക്തസേന സമിതിയുടെ (ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സി.ഒ.എസ്.സി.)- യു ടെ അധ്യക്ഷനായി ചുമതലയേറ്റത്- ജനറൽ ബിപിൻ റാവത്ത് 
  • (മൂന്ന് സേനകളുടെയും മേധാവികളിൽ മുതിർന്ന ആളിനെയാണ് ഈ പദവിയിലേക്ക് നിയമിക്കുക)

ഇയിടെ അന്തരിച്ച മുൻ വിദേശകാര്യ സെക്രട്ടറി- കെ.പി.എസ്. മേനോൻ 

ഈവർഷത്തെ വയലാർ സാഹിത്യ പുരസ്കാരം ലഭിച്ചത്- വി.ജെ. ജയിംസ് 
  • (നിരീശ്വരൻ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. 2017- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, തോപ്പിൽ രവി പുരസ്കാരം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബഷീർ നോവൽ അവാർഡ്, തലയോലപ്പറമ്പ് ബഷീർ സാംസ്കാരിക വേദിയുടെ ബഷീർ പുരസ്കാരം എന്നിവ നിരീശ്വരൻ എന്ന നോവലിന് ലഭിച്ചിട്ടുണ്ട്.)

മാനവസേനാ പുരസ്കാരത്തിന് അർഹനായത്- വി.എസ്. ഹരീന്ദ്രനാഥ് (മുൻ പി.എസ്.സി. അംഗം). 
  • ഡോ. കെ.ആർ. നാരായണൻ ഫൗണ്ടേഷന്റെ മികച്ച പൊതു പ്രവർത്തകന് നൽകുന്നതാണ് മാനവസേവാ പുരസ്കാരം

ലോകത്തിലെ ഏറ്റവും വേഗമേറിയ വനിത- ഷെല്ലി ആൻ ഫ്രെസർ (ജമൈക്ക) 
  • ലോകചാമ്പ്യൻഷിപ്പിലെ വനിത 100 മീറ്റ്റിൽ 10.71 സെക്കൻഡിലാണ് ഷെല്ലി സ്വർണ്ണം നേടിയത് .

ഈയിടെ അന്തരിച്ച മുൻകാല ക്രിക്കറ്റ് താരം- മാധവ് ആപ്തെ  

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 52- കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- അമിത് പംഘാൽ 

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- ദീപക് പുനിയ 

ചിലങ്ക-കാവാലം പുരസ്കാരത്തിന് അർഹനായത്- ഗിരീഷ് സോപാനം (നാടക കലാകാരൻ) 

ഈയിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ശബ്ദാതിവേഗ മിസൈൽ- ബ്രഹ്മാസ് ഭൂതല മിസൈൽ 
  • (ഒഡീഷയിലെ ചാന്ദിപ്പൂർ തീരത്തായിരുന്നു പരീക്ഷണം. 290 കിലോമീറ്റർ പ്രഹര ശേഷിയുള്ള മിസൈൽ കരയിലെയും കടലിലെയും വിക്ഷേപണത്തറകളിൽ നിന്ന് വിക്ഷേപിക്കാവുന്നതാണ്)

ഇന്ത്യൻ നാവികസേനയുടെ പ്രഹരശേഷി ഗണ്യമായി വർധിപ്പിക്കുന്ന പുതിയ അന്തർവാഹിനി- ഐ.എൻ.എസ്. ഖണ് ഡേരി 
  • (ഇന്ത്യ തദ്ദേശീയമായി നിർമിച്ച സ്കോർപിൻ ശ്രേണിയിൽപ്പെട്ട രണ്ടാമത്തെ മുങ്ങികപ്പലാണ് ഐ.എൻ.എസ്. ഖണ് ഡേരി)

ഫിഫയുടെ മികച്ച ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെട്ടത്- മെസ്സി
  • മികച്ച വനിതാതാരം- മെനാൻ റാപ്പിനോ (അമേരിക്ക) 
  • മികച്ച പരിശീലകൻ- യർഗൻ ക്ലോപ്പ് (ലിവർപൂൾ)
  • മികച്ച വനിത പരിശീലക- ജിൽ എല്ലീസ് (അമേരിക്കൻ ടീം) 
  • മികച്ച ഗോൾകീപ്പർ- അലിസൺ (ബ്രസീൽ, ലിവർപൂൾ) 
  • മികച്ച വനിത ഗോൾകീപ്പർ - സാറി വാൻ വിനെൻ ഡാൽ (ഹോളണ്ട്)

No comments:

Post a Comment