മൂന്നാമത്തെ യൂത്ത് ഒളിമ്പിക്സിന് വേദിയായ നഗരമേത്- ബ്യൂണസ് ഐറിസ് (അർജന്റീന)
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽ-കംറോഡ് പാലമായ 'ബോഗി ബീൽ' ഏത് സംസ്ഥാന ത്താണ് സ്ഥിതിചെയ്യുന്നത്- അസം
കേരളത്തിലെ ഭക്ഷ്യകമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആര്- കെ.വി. മോഹൻകുമാർ
സ്റ്റാച്യു ഓഫ് യൂണിറ്റി രൂപകല്പന ചെയ്ത ശില്പിയാര്- രാം വി. സുതാർ
ഇന്ത്യയുടെ പ്രഥമ എൻജിൻരഹിത തീവണ്ടി ഏത്- വന്ദേഭാരത് എക്സ്പ്രസ് (ട്രെയിൻ-18)
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്തതെവിടെ- പോങ്ങം (അങ്കമാലി)
2018 ഡിസംബറിൽ അന്തരിച്ച പ്രമുഖ തമിഴ് സാഹിത്യകാരൻ പ്രപഞ്ച'- ന്റെ യഥാർഥനാമം എന്തായിരുന്നു- എസ്. വൈദ്യലിംഗം
ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി 2019 ഏപ്രിൽ 1-ന് ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച രഹസ്യാന്വേക്ഷണ ഉപഗ്രഹമേത്- എമിസാറ്റ്
ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ രണ്ടാമത്തെ നടി ആര്- ഷീല (2018)
കേരളത്തിലെ നാലാമത്തെ അന്തർദേശീയ വിമാന ത്താവളമായ കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തതെന്ന്- 2018 ഡിസംബർ 9
ഇംഗ്ലീഷ് ഭാഷയിൽനിന്ന് ആദ്യമായി ജ്ഞാനപീഠം പുരസ്കാരം നേടിയ എഴുത്തുകാരൻ ആര്- അമിതാവ് ഘോഷ്
2018 ഡിസംബറിൽ റിസർവ് ബാങ്കിന്റെ ഗവർണർ സ്ഥാനം രാജിവെച്ചതാര്- ഉർജിത് പട്ടേൽ
23-ാമത് കേരള അന്തർദേശീയ ചലച്ചിത്രമേളയിൽ സുവർണചകോരം നേടിയ ചിത്രമേത്- ദി ഡാർക്ക് റൂം (ഇറാൻ)
ആറുതവണ ലോക അമച്വർ ബോക്സിങ് ചാമ്പ്യൻപട്ടം നേടി റെക്കോഡിട്ട വനിതയാര്- മേരി കോം
ഇന്ത്യയുടെ ഒൻപതാമത്തെ മുഖ്യവിവരാവകാശ കമ്മിഷണറായി 2019 ജനുവരിയിൽ ചുമതലയേറ്റത് ആര്- സുധീർ ഭാർഗവ
ഇന്ത്യയുടെ പ്രഥമ ലോക്പാലായി 2019 മാർച്ചിൽ നിയമിതനായത് ആര്- ജസ്റ്റിസ് പിനാകി ചന്ദഘോഷ്
കേരളത്തിന്റെ ലോകായുക്തയായി 2019 മാർച്ചിൽ നിയമിതനായത് ആര്- ജസ്റ്റിസ് സിറിയക് ജോസഫ്
ലോക്സഭയുടെ സെക്രട്ടറി ജനറലായി നിയമിതയായ പ്രഥമ വനിതയാര്- സ്നേഹലത ശ്രീവാസ്തവ
ലോക്സഭയുടെ 17-ാമത്തെ സ്പീക്കറാര്?- ഓം ബിർല
ആവർത്തനപ്പട്ടികയുടെ (പീരിയോഡിക്ക് ടേബിൾ) അന്താരാഷ്ടവർഷം- 2019
മുന്നാക്കവിഭാഗങ്ങൾക്ക് തൊഴിൽ വിദ്യാഭ്യാസ മേ ഖലകളിൽ 10 ശതമാനം സംവരണം വ്യവസ്ഥചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ഏത്- 124-ാം ഭേദഗതി ബിൽ
ഭാരതരത്ന അടൽബിഹാരി വാജ്പേയി അന്തർദേശീയ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തതെവിടെ- ലഖ്നൗ
ഹൈഡ്രജൻ ഇന്ധനമാക്കി ട്രെയിൻ സർവീസ് നടത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമേത്- ജർമനി
അടുത്തിടെ 'ലിറ്റിൽ ഇന്ത്യാ ഗേറ്റ് ' ഉദ്ഘടാനം ചെയ്തത് ഏതു രാജ്യത്താണ്- ഇൻഡൊനീഷ്യ
ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമാര്- ഹർമൻപ്രീത് കൗർ
ആനകൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക ആശുപ്രതി പ്രവർത്തനം ആരംഭിച്ചതെവിടെ- മധുര (ഉത്തർപ്രദേശ്)
ഏതൊക്കെ രാജ്യങ്ങൾ നടത്തിയ സംയുക്ത സെനികാഭ്യാസമായിരുന്നു 'സമുദ്രശക്തി'- ഇന്ത്യ-ഇൻഡൊനീഷ്യ
സ്റ്റീൽ ഉത്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജ്യമേത്- ഇന്ത്യ
പ്രഥമ ശ്രേഷ്ഠഭാഷാ പുരസ്കാരത്തിന് അർഹനായത് ആര്- ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ
ചെറുകിട സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്ധസമിതി ഏത്- യു.കെ. സിൻഹ സമിതി
ഹർത്താലിന് ആഹ്വാനം നൽകുന്നവർ ഇതു സംബന്ധിച്ച് എത്ര ദിവസം മുൻപ് നോട്ടീസ് നൽകണമെന്നാണ് ഹൈക്കോടതി വിധിച്ചത്- 7 ദിവസം
ഇന്ത്യയിലെ ആദ്യത്തെ സിനിമാ മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ്- മുംബൈ
ഏഷ്യയിലെ തന്നെ ആദ്യത്തെ ആയുർവേദ സ്പോർട്സ് ആശുപ്രതിയായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച്ച് എവിടെയാണ്- തൃശ്ശൂർ
2018- ലെ മികച്ച പാർലമെന്റ് സാമാജിക (രാജ്യസഭ)- യായി തിരഞ്ഞെടുക്കപ്പെട്ടത് ആര്- കനിമൊഴി
2018- ൽ ലോക ഹോക്കി ചാമ്പ്യൻമാരായ (പുരുഷ വിഭാഗം) രാജ്യമേത്- ബെൽജിയം
2019- ൽ പത്മഭൂഷൻ ബഹുമതി നേടിയ മലയാള സിനിമാതാരം ആര്- മോഹൻലാൽ
2019- ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്ന സിറിൽ റാമഫോസ ഏത് രാജ്യത്തി
ന്റെ പ്രസിഡന്റാണ്- ദക്ഷിണാഫിക്ക
ഇന്ത്യയിലെ ആദ്യത്തെ ഭൗമസൂചിക സ്റ്റോർ സ്ഥാപിച്ചതെവിടെ- ഗോവ
2019- ൽ എത്ര വർഷമാണ് ആവർത്തന പട്ടിക പൂർത്തിയാക്കിയത്- 150 വർഷം
സ്ത്രീ ശാക്തീകരണാർഥം കേരളസർക്കാർ പ്രഖ്യാപിച്ച പുരസ്കാരം ആരുടെ പേരിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്- ദാക്ഷായണി വേലായുധൻ
ക്രാന്തി മന്ദിർ മ്യൂസിയം ഉദ്ഘാടനം ചെയ്തതെവിടെ- ചെങ്കോട്ട (ഡൽഹി)
ഗ്രാമീണ വിദ്യാർഥികളെ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ പ്രാപ്തരാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി ഏത്- ധനുസ്
ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ കൃതി മോപഗ്രഹം ഏത്- കലാം സാറ്റ്
ഏത് വിഭാഗത്തിൽപ്പെടുന്നവരുടെ ഉന്നമനം ലക്ഷ്യ മിടുന്ന പദ്ധതിയാണ് 'മഴവില്ല് '- ട്രാൻസ്ജൻഡർ
2018- ലെ ലോക സുസ്ഥിര വികസന ഉച്ചകോടിയുടെ വേദിയായ നഗരമേത്- ന്യൂഡൽഹി
പ്രഥമ ലോക പയറുവർഗവിളദിനമായി (പൾസസ് ഡേ) ആചരിച്ച ദിവസമേത്- ഫെബ്രുവരി-10
പ്രഥമ അന്തർദേശീയ വിദ്യാഭ്യാസദിനമായി ആചരിച്ച ദിവസമേത്- ജനുവരി- 24
105-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ് നടന്നതെവിടെ- ഇംഫാൽ (മണിപ്പുർ)
നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ സ്ഥാപിച്ചത് എവിടെ- ന്യൂഡൽഹി
ആൻഡമാൻ ദ്വീസമൂഹത്തിലെ ഏത് ദ്വീപാണ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേരിൽ പുനർനാ മകരണം ചെയ്തത്- റോസ് ദ്വീപ്
No comments:
Post a Comment