Tuesday, 1 October 2019

Current Affairs- 02/10/2019

2019- ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100m ഓട്ടത്തിൽ സ്വർണമെഡൽ നേടിയ താരം- ക്രിസ്റ്റ്യൻ കോൾമാൻ (അമേരിക്ക) 

International Egg Commission (IEC)- ന്റെ ചെയർമാനാകുന്ന ആദ്യ ഇന്ത്യൻ- Suresh Chitturi


'The Game of Votes : Visual Media Politics and Elections in the Digital Era' എന്ന പുസ്തകത്തിന്റെ രചയിതാവ്- Farhat Basir Khan  

ഗുരു നാനാക്കിന്റെ 550-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് നാണയങ്ങൾ പുറത്തിറക്കിയ രാജ്യം- നേപ്പാൾ 
  • (2500, 1000, 100 രൂപ നേപ്പാളി നാണയങ്ങൾ)
2019- ലെ SAFF U-18 ഫുട്ബോൾ ജേതാക്കൾ- ഇന്ത്യ 
  • (ബംഗ്ലാദേശിനെ പരാജയപ്പെടുത്തി) 
7-ാമത് World Hindu Economic Forum (WHEF) 2019- ന് വേദിയായത്- മുംബൈ 

World Weightlifting Championship 2019- ന്റെ വേദി- Pattaya (തായ്ലന്റ്) 

പ്രഥമ ഇന്ത്യ-അമേരിക്ക tri-service exercise ആയ Tiger Triumph- ന്റെ വേദി- വിശാഖപട്ടണം, കാക്കിനഡ  

Security and Hacking Conference - Cocon- 2019- ന്റെ വേദി- കൊച്ചി  

2019 സെപ്റ്റംബറിൽ അന്തരിച്ച മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന മലയാളി- കെ.പി.എസ്. മേനോൻ (ജൂനിയർ)

2019- ലെ വയലാർ പുരസ്കാരത്തിന് അർഹനായത്- വി.ജെ. ജയിംസ് 
  • (നോവൽ- നിരീശ്വരൻ) 
2019- ൽ MP Birla Memorial Award- ന് അർഹനായ മലയാളി ശാസ്ത്രജ്ഞൻ- താണു പദ്മനാഭൻ 

ഇന്ത്യൻ വ്യോമസേനയുടെ പുതിയ വൈസ് ചീഫ്- എച്ച്.എസ്. അറോറ 

2019 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട്  വനിതാ ക്രിക്കറ്റ് താരം- സാറാ ടെയ്ലർ 

2019 സെപ്റ്റംബറിൽ പോപ്പ് ഫ്രാൻസിസ് അനാച്ഛാദനം ചെയ്ത് അഭയാർത്ഥികളും, കുടിയയേറ്റവും പ്രമേയമാക്കിയ ശില്പം- Angels Unawares (വത്തിക്കാൻ) 
  • (ശില്പി- Timothy P Schmalz)  
Airport Council International- ന്റെ 2018- ലെ Airport Service Quality അവാർഡ് നേടിയ കേരളത്തിലെ വിമാനത്താവളം- കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്
  •  (ഏഷ്യ - പസഫിക് മേഖലയിലെ 5-15 മില്ല്യൺ പാസഞ്ചർ വിഭാഗത്തിൽ) 
കുട്ടികൾ - വനിതകൾ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി UNICEF മായി ചേർന്ന് ‘Tikki Mausi' എന്ന Mascot അനാച്ഛാദനം ചെയ്ത് സംസ്ഥാനം- ഒഡീഷ  

ബഹിരാകാശത്തുള്ള ഇന്ത്യൻ ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകുന്ന അവശിഷ്ടങ്ങളെ കുറിച്ച് മുൻകൂട്ടി അറിയുന്നതിനായി ISRO ആരംഭിക്കുന്ന early warning System- Project NETRA 

2019 സെപ്റ്റംബറിൽ ഗവേഷകർ കണ്ടെത്തിയ പുതിയ വൻകര- Greater Adria 

ഇന്ത്യ ഇക്കണോമിക് സമ്മിറ്റ് 2019 ന്റെ വേദി- ന്യൂഡൽഹി

സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ സംസ്കരണ കേന്ദ്രങ്ങളിൽ യമനിലെ ഏത് വിമതസംഘടനയാണ് ഡ്രോൺ ആക്രമണം നടത്തിയത്- ഹുതികൾ (Houthis) 

ഹിന്ദി, രാജ്യത്തിൻറെ പൊതു ഭാഷയാക്കണമെന്ന നിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഹിന്ദി ദിനാചരണ പരിപാടിയിൽ പങ്കെടുക്കവേ മുന്നോട്ടുവെച്ചു. എന്നാണ് ഹിന്ദിദിനം- സെപ്റ്റംബർ 14 

1981-ൽ പാസാക്കിയ ഒരു നിയമ പ്രകാരം ഒരു ഇന്ത്യൻ സംസ്ഥാനത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ആദായനികുതി സംസ്ഥാന ഖജനാവിൽനിന്നാണ് ഒടുക്കിയിരുന്നത്. എന്നാൽ നികുതി തങ്ങൾതന്നെ ഒടുക്കാൻ ഈയിടെ അവർ തീരുമാനിച്ചു. സംസ്ഥാനം ഏത്- ഉത്തർപ്രദേശ് 

രാജ്യത്തെ മൂന്നാമത്തെ കായിക സർവകലാശാലയാണ് ഹരിയാന സ്പോർട്സ് യൂണിവേഴ്സിറ്റി. സോനീപത്തിലെ റായ് ആണ് ആസ്ഥാനം. ചെന്നെ ആസ്ഥാനമായുള്ള തമിഴ്നാട് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി, ഗാന്ധിനഗറിലെ സ്വർണിം ഗുജറാത്ത് സ്പോർട്സ് യൂണിവേഴ്സിറ്റി എന്നിവയാണ് ഇതിനുമുൻപുള്ള കായിക സർവകലാശാലകൾ. ഹരിയാണ് കായിക സർവകലാശാലയുടെ ചാൻസലർ ആരാണ്- കപിൽദേവ് 

1989-ൽ ചൈനയിൽ നടന്ന ടിയാനൻമെൻ സ്ക്വയർ വിദ്യാർഥി പ്രക്ഷോഭത്തിൻറെ ഭാഗമായുള്ള അനശ്വരചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർമാരിൽ ഒരാൾ അടുത്തിടെ അന്തരിച്ചു. പേര്- ചാർലി കോൾ 

രാഷ്ട്രപിതാവിൻറ 150-ാം ജന്മ വാർഷികത്തിന്റെ ഭാഗമായി ഏത് രാജ്യത്താണ് ഗാന്ധിജിയുടെ അർധകായപ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത്- സ്വിറ്റ്സർലൻഡിൽ 

1969 സെപ്റ്റംബർ 15-ഉം ദൂരദർശ നും തമ്മിലുള്ള ബന്ധം എന്താണ്- ദൂരദർശൻ പ്രവർത്തനം ആരംഭിച്ച ദിനം 

പത്ത് ആസിയാൻ (ASEAN) രാജ്യങ്ങളും അവരുടെ സ്വതന്ത്ര വ്യാപാര കരാർ (F.T.A.) പങ്കാളികളായ ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളും ഉൾപ്പെടുന്ന ഒരു നിർദിഷ്ട വ്യാപാരക്കരാർ വാർത്തകളിൽ നിറയുന്നു. ഈ കരാറിൽനിന്ന് ഇന്ത്യ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഉയരുന്നു. കരാറിൻറ പേര്- റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (R.C.E.P.) 

ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാവുന്ന യുദ്ധം സ്വാഭാവികമായും ആണവയുദ്ധത്തിലാകും അവസാനിക്കുകയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അൽജസീറ ടി.വി.ക്ക് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ഏത് രാജ്യത്തെ ടി.വി.യാണ് അൽജസീറ (Al Jazeera)- ഖത്തർ (Qatar) 

യാത്രക്കാരെയും അവർക്കൊപ്പ മുള്ളവരെയും നിരീക്ഷിച്ചുകൊണ്ട് രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാസംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഏത് രാജ്യത്തിൻറെ മാതൃകയിലാണ് ഈ സുരക്ഷാപദ്ധതി നടപ്പിലാക്കുന്നത്- യു.എസ്.എ. 

39 കോടി രൂപ ചെലവിൽ രണ്ടു വർഷം കൊണ്ട് നിർമാണം. പിന്നീട് 20 കോടി രൂപയുടെ അറ്റകുറ്റപ്പണി. ‘പഞ്ചവടിപ്പാലം' എന്ന സിനിമയിലെ തകർന്നു വീണ പാലത്തെ ഓർമിപ്പിക്കുന്ന പാലാരിവട്ടം മേൽപ്പാലത്തിൻറ ചെലവ് ഇങ്ങനെ. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിപോലും പരാമർശിച്ച 'പഞ്ചവടിപ്പാലം' എന്ന സിനിമ സംവിധാനം ചെയ്തത്- കെ.ജി. ജോർജ് 

സംഗീത സംവിധായകൻ ജി. ദേവരാജൻ ഓർമയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ജി. ദേവ രാജൻ ശക്തിഗാഥാ പുരസ്കാരം നേടിയ മുൻകാല പിന്നണിഗായിക- ബി. വസന്ത 

അഫ്ഗാനിസ്താൻ ഇപ്പോഴത്ത പ്രസിഡൻറ്- അഷ്റഫ് ഗനി 

സിനിമയ്ക്ക് ഓസ്കർ എന്നപോലെ അമേരിക്കൻ ടെലിവിഷൻ രംഗത്തെ പ്രമുഖ ബഹുമതിയായ എഴുപത്തിയൊന്നാമത് എമ്മി (Emmy) പുരസ്കാരങ്ങളിലൊന്ന് നേടിയത് യു.എസ്. ബഹിരാകാശ ഗവേഷണ സ്ഥാപനമായ 'നാസ' (NASA)യാണ്. എന്താണ് ഈ പുര സ്കാരത്തിന് ആധാരമായത്- ബഹിരാകാശ ദൗത്യങ്ങളുടെ വിവരങ്ങൾ മികച്ച രീതിയിൽ ജനങ്ങളിൽ എത്തിച്ചതിന്.

സ്കോർപീൻ (Scorpene) ശ്രേണിയിലെ ഇന്ത്യയുടെ രണ്ടാമത്തെ മുങ്ങിക്കപ്പലായ ഐ.എൻ.എ സ്. ഖന്ദേരി (INS Khanderi) നാവികസേനയുടെ ഭാഗമാവുകയാണ്. ഖന്ദേരി എന്ന പേരിൻറ ഉറവിടം എവിടെനിന്നാണ്- മറാത്താ സാമ്രാജ്യ സ്ഥാപകനായ ഛത്രപതി ശിവജിയുടെ കടൽത്തിര കോട്ടകളിൽ ഒന്നായ ഖന്ദരിയിൽനിന്ന്.

No comments:

Post a Comment