1. കേരള ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- വി. സുനിൽ കുമാർ
2. രാജ്യത്തുടനീളമുളള റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനായി റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി- അമൃത് ഭാരത് സ്റ്റേഷൻ സ്കീം
3. ബംഗ്ലാദേശിലെ ആദ്യ മെട്രോ റെയിൽ നിലവിൽ വന്നത്- ധാക്ക
4. 2022- ലെ കേരളോത്സവത്തിൽ ഓവറോൾ കിരീടം നേടിയത്- പാലക്കാട്
5. 2022 ഡിസംബറിൽ ബി.എസ്.എഫ്. ജീവനക്കാർക്ക് വേണ്ടി പുറത്തിറക്കിയ App- പ്രഹരി
6. സ്കോട്ട്ലന്റിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമി സ്മാരകം നിലവിൽ വരുന്ന നഗരം- ഗ്ലാസ്ഗോ
7. അടുത്തിടെ അന്തരിച്ച ടാറ്റ സൺസ് മുൻ ഡയറക്ടർ- ആർ.കെ.കൃഷ്ണകുമാർ
8. ഗ്രാമപഞ്ചായത്തുകളിൽ ജനങ്ങൾക്കു വേണ്ട വിവരങ്ങളും മാർഗ നിർദേശങ്ങളും നൽകാൻ സഹായികളെ നിയോഗിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
9. റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനായി നിയമിതനായത്- അനിൽ കുമാർ ലഹോട്ടി
10. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സി.എം.ഐ.ഇ.) പുറത്ത് വിട്ട കണക്കുപ്രകാരം രാജ്യത്ത് തൊഴിൽ ഇല്ലായ്മ നിരക്ക് ഏറ്റവും കൂടുതലുളള സംസ്ഥാനം- ഹരിയാന
- നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം- ഒഡീഷ
11. 2022- ലെ 52-മത് ഓടക്കുഴൽ പുരസ്കാര ജേതാവ്- അംബികാസുതൻ മങ്ങാട് (കൃതി- പ്രാണവായു)
12. സംസ്ഥാന സർക്കാർ നൽകുന്ന കൈരളി ഗ്ലോബൽ പുരസ്കാരം 2022-
- ശാസ്ത്ര-സാമൂഹികശാസ്ത്ര ശാഖകളിലെ സമഗ്ര സംഭാവനയ്ക്ക്- പ്രൊഫ. സലീം യൂസഫ്
- കലയും മാനവികതയും- ഡോ. എം ലീലാവതി
- ശാസ്ത്രം- പ്രൊഫ. അജയ്ഘോഷ്
- സാമൂഹികശാസ്ത്രം- പ്രൊഫ. എം എ ഉമ്മൻ
13. രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യത്തെ ഫസ്റ്റ് ഓവർ ഹാട്രിക് നേടിയത്- ജയ്ദേവ് ഉനദ്കട്
14. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ബാങ്ക്- ബാങ്ക് ഓഫ് അർജന്റീന
- ആയിരം പെസോയുടെ മെസ്സിയുടെ ചിത്രം ഉൾപ്പെടുത്തുക. കറൻസിയിലാണ്
15. പെലെയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ ഏതാണ്- പെലെ ബെർത്ത് ഓഫ് എ ലെജൻഡ്
- അഭിനയിച്ച ചലച്ചിത്രം- എസ്കേപ്പ് ടു വിക്ടറി
16. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരിപാടിയിൽ കേരളത്തിന്റെ ഫ്ലോട്ടിന്റെ തീം എന്താണ്- സതീശാക്തീകരണം
17. രാജ്യത്തു എവിടെ നിന്നും സ്വന്തം നിയോജക മണ്ഡലത്തിൽ വോട്ട് വിനിയോഗിക്കാൻ നിലവിൽ വരുന്ന സംവിധാനം- റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ
18. 12 വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ആയുർവേദ ചികിത്സാ വിധികളിലൂടെ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതി- സ്നേഹധാര
19. 2022- ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്- അംബികാസുതൻ മാങ്ങാട്
- പ്രാണവായു എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
20. ഫുൾബ്രൈറ്റ് അവാർഡിന് അർഹനായ മലയാളി അധ്യാപകൻ- ബെന്നി വർഗീസ്
21. 2023 ജനുവരിയിൽ അന്തരിച്ച് ടാറ്റാ സൺസ് മുൻ ഡയറക്ടർ- ആർ കെ കൃഷ്ണകുമാർ
22. 'ബ്രേക്കിംഗ് ബാരിയേഴ്സ്: ദ സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി' എന്ന പുസ്തകത്തിൻറെ രചയിതാവ്- കെ മാധവ റാവു
23. ഏത് സംസ്ഥാനത്താണ് ഡോ. ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (SPM-NIWAS) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്- പശ്ചിമ ബംഗാൾ
24. പോളിങ് ശതമാനം 90 ശതമാനത്തിലേക്ക് എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 'മിഷൻ 929 ആരംഭിച്ച സംസ്ഥാനം- ത്രിപുര
25. ലോക ചെസ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയത്- Koneru Humpy
26. ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷനിൽ കളിക്കാരുടെ ശരീരക്ഷമത പരിശോധിക്കുന്നതിനായി നിർബന്ധമാക്കിയ ടെസ്റ്റ്- യോ യോ ടെസ്റ്റ്
27. ഐക്യരാഷ്ട്ര സംഘടന ചെറു ധാന്യ (Millets) വർഷമായി ആചരിക്കുന്നത്- 2023
28. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായത്- അജയ്കുമാർ ശ്രീവാസ്തവ
29. മെറ്റീരിയലുകളുടെ ഘർഷണ സ്വഭാവം വിലയിരുത്തുന്നതിനുള്ള സംയോജിത ടെസ്റ്റ് ബെഞ്ചിന് പേറ്റന്റ് നേടിയ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനം- കോളേജ് ഓഫ് എൻഞ്ചിനീയറിങ് (CET), തിരുവനന്തപുരം
30. അടുത്തിടെ പുറത്തിറങ്ങിയ ടി പത്മനാഭന്റെ പുസ്തകം- സഖാവ്
No comments:
Post a Comment