1. 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2022 വേദി- കോഴിക്കോട്
2. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം രാജീവ് വിചാർവേദി ഏർപ്പെടുത്തിയ 2022- ലെ ബെസ്റ്റ് സ്റ്റേറ്റ്സ്മാൻ അവാർഡ് ജേതാവ്- വി.ഡി.സതീശൻ (പ്രതിപക്ഷ നേതാവ്)
3. പ്രവാസി ഭാരതീയ പുരസ്കാരം നേടിയ മലയാളികൾ- ഡോ.അലക്സാണ്ടർ മാളിയേക്കൽ, സിദ്ധാർത്ഥ് ബാലചന്ദ്രൻ, രാജേഷ് സുബ്രഹ്മണ്യം
4. ഐക്യരാഷ്ട്രസഭ ചെറു ധാന്യവർഷമായി (Year of Millets) ആചരിക്കുന്ന വർഷം- 2023
5. ഉന്നത വൈജ്ഞാനിക രംഗത്തെ പ്രഗല്ഭർക്കുള്ള കൈരളി പുരസ്കാരം 2022
- ശാസ്ത്ര-സാമൂഹികശാസ്ത്ര ശാഖകളിലെ സമഗ്ര സംഭാവനയ്ക്കുളള കൈരളി ഗ്ലോബൽ പുരസ്കാര ജേതാവ്- പ്രൊഫ.സലിം യൂസഫ്
- സമഗ്ര സംഭാവനയ്ക്ക് കേരളത്തിലെ സ്ഥാപനങ്ങളിലെ പ്രമുഖർക്കുള്ള പുരസ്കാര ജേതാക്കൾ- ഡോ.എം.ലീലാവതി (കലയും മാനവികതയും), ഡോ.എ.അജയഘോഷ് (ശാസ്ത്രം), പ്രൊഫ.എം.എ.ഉമ്മൻ (സാമൂഹിക ശാസ്ത്രം)
6. തൊഴിൽ, പഠനം മറ്റുകാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനത്ത് താമസിക്കുന്നവർക്കും സംസ്ഥാനത്തിനകത്തു തന്നെ വേറൊരിടത്ത് കഴിയുന്നവർക്കും അവിടെയിരുന്നുകൊണ്ട് തന്നെ സ്വന്തം മണ്ഡലത്തിൽ വോട്ടു ചെയ്യാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനം- റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ആർ.വി.എം.)
7. വരയാടുകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലെ ആദ്യത്തെ നീലഗിരി താർ പ്രോജക്ട് ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്
8. 2022 ഓടക്കുഴൽ അവാർഡ് ജേതാവ്- അംബികാസുതൻ മങ്ങാട് (പ്രാണവായു ള
എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം)
- അവാർഡ് തുക- 30000 രൂപ
- 2021 ഓടക്കുഴൽ അവാർഡ് ജേതാവ് : സാറാ ജോസഫ് (ബുധിനി)
9. ദേശീയ ശാസ്ത്ര കോൺഗ്രസിൽ മുൻകാല വനിതാ പ്രതിഭകളെ ആദരിക്കുന്നതിനായി ഒരുക്കിയ 'ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട മലയാളി വനിതകൾ-
- ഡോ.മേരി പുന്നൻ ലൂക്കോസ് (തിരുവിതാംകൂറിൽ സർജൻ ജനറലായ ആദ്യ വനിതയും നിയമസഭാംഗമായ ആദ്യത്തെ വനിത)
- ജാനകി അമ്മാൾ (ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രം)
- അന്ന മാണി (ഇന്ത്യയുടെ വെതർ വുമൺ എന്നറിയപ്പെടുന്നു)
10. രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യത്തെ ഫസ്റ്റ് ഓവർ ഹാട്രിക് നേടിയ താരം- ജയ്ദേവ് ഉനദ്ഘട്ട്
11. സൗദി അറേബ്വയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായത്- സുഹേൽ അജാസ് ഖാൻ
12. "Forks in the Road: My Days at RBI and Beyond" എന്ന പുസ്തകത്തിന്റെ രചയിതാവ്- സി രംഗരാജൻ
13. 2023 ജനുവരി 1- മുതൽ യൂറോപ്യൻ യൂണിയൻ കറൻസിയായ യൂറോ ഉപയോഗിക്കാൻ തീരുമാനിച്ച രാജ്യം- ക്രൊയേഷ്യ
14. 2022 ഡിസംബറിൽ പ്രതിരോധ സഹകരണവുമായി ഇന്ത്യയുമായി ധാരണ പത്രത്തിൽ ഏർപ്പെട്ട രാജ്യം- സൈനിക
15. കുറ്റ കൃത്യത്തിന് ഇരയായവർക്കും മുൻ തടവുകാർക്കും നൈപുണ്യ പരിശീലനം നൽകുന്ന കേരള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി- മിത്രം
16. പട്ടിക ജാതിക്കാരിലെ അതിദുർബല വിഭാഗത്തിന് വീടിനും തൊഴിലിനും പ്രത്യേക സഹായധനത്തിന് ഉത്തരവിറക്കിയ സംസ്ഥാനം- കേരളം
17. അടുത്തിടെ ഇന്ത്യയൊട്ടാകെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ സമഗ്ര നവീകരണത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി- അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി
18. 2022 ഡിസംബറിൽ അന്തരിച്ച ലോക പ്രശസ്ത ജപ്പാൻ വാസ്തു ശില്പിയും ആർക്കിടെക്ട് നോബൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാര ജേതാവുമായ
വ്യക്തി- അരാറ്റ ഇസോസാകി
19. 2022- ലെ ഓടക്കുഴൽ അവാർഡിന് അർഹനായത്- അംബിക സുധൻ മങ്ങാട്
- 'പ്രാണവായു' എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം.
20. ഏഷ്യയിലെ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 3
21. മറ്റൊരു കുടുംബാംഗത്തിന്റെ സഹായത്തോടെ ആധാറിലെ മേൽവിലാസം ആധാർ പോർട്ടൽ വഴി അപ്ഡേറ്റ് ചെയ്യാനായി ആരംഭിച്ച പുതിയ ഓപ്ഷൻ- ഹെഡ് ഓഫ് ഫാമിലി
22. 108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ (ISC) വേദി- നാഗ്പൂർ, മഹാരാഷ്ട്ര
- Theme: "Science and Technology for Sustainable Development with Women Empowerment"
23. ഇന്ത്യയുടെ 78-ാമത് ഗ്രാൻഡ് മാസ്റ്ററായ പശ്ചിമ ബംഗാൾ സ്വദേശി- കൗസ്ഥവ് ചാറ്റർജി
24. ഇന്ത്യൻ വ്യോമ സേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ ഇൻ ചീഫായി നിയമിതനായത്- എയർ മാർഷൽ പാർ മോഹൻ സിൻഹ
25. റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും, സി.ഇ.ഒ യുമായി ചുമതലയേറ്റത്- അനിൽ കുമാർ ലഹോട്ടി
26. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE) റിപ്പോർട്ട് പ്രകാരം 2022 ഡിസംബർ മാസത്തിലെ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക്- 8.3%
27. 2023 ജനുവരി 1- ന് ഔദ്യോഗികമായി യൂറോപ്പിലെ ഷെങ്കൻ സോണിന്റെ ഭാഗമായി മാറിയ രാജ്യം- ക്രൊയേഷ്യ
28. തദ്ദേശീയ കായികയിനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കിഴിൽ ആരംഭിക്കുന്ന പദ്ധതി- ഭാരതീയ ഗെയിംസ്
29. 2022- ലെ ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിൽ ഹോക്കി അണ്ടർ-18 വനിതാ വിഭാഗം ജേതാക്കൾ- ഹരിയാന
30. 2022- ലെ ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിൽ ഹോക്കി അണ്ടർ-18 പുരുഷ വിഭാഗം ജേതാക്കൾ- മധ്യപ്രദേശ്
No comments:
Post a Comment