Saturday, 28 January 2023

Current Affairs- 28-01-2023

1. 2023- ൽ World of Statistics പുറത്തുവിട്ട പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും സമ്പന്നനായ നടൻ- Shah Rukh Khan


2. 2023- ൽ ജവഹർലാൽ നെഹ്റുവിന്റെ സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- ശ്രീലങ്ക


3. 2023 ജനുവരിയിൽ Project Dantk- ന്റെ ഭാഗമായി നിയമിക്കപ്പെട്ട ആദ്യ വനിത BRO ഓഫീസർ- Surbhi Jakhmola


4. വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ FOKANA ഏർപ്പെടുത്തിയ മികച്ച മന്ത്രിക്കുളള പുരസ്കാരം നേടിയത്- മുഹമ്മദ് റിയാസ്


5. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന 5-ാമത്തെ ഇന്ത്യൻ താരം- Shubman Gill


6. ഇന്ത്യ, ഈജിപ്റ്റ് Special Force സംയുക്തമായി നടത്തുന്ന ആദ്യ സൈനികാഭ്യാസം- Cyclone


7. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷൻ- ഓപ്പറേഷൻ ഹോളിഡേ


8. വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാന കൊടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള അവാർഡ് നേടിയത്- മുഹമ്മദ് റിയാസ്


9. മലയാളപുരസ്കാരസമിതി സംഘടിപ്പിച്ച് സമഗ്ര സംഭാവനക്കുള്ള മലയാള പുരസ്കാരം 1198 ലഭിച്ച വ്യക്തി- എം.ടി. വാസുദേവൻ നായർ


10. മറ്റു കോവിഡ് വാക്സിനുകൾ എടുത്ത 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് ആയി നൽകുന്ന കോവോ വാക്സ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്- സെറം ഇൻസ്റ്റിറ്റ്യൂട്ട്


11. 2023 ജനുവരിയിൽ ഉപ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതനായത്- പങ്കജ് കുമാർ സിംഗ്


12. രാജ്യം മുഴുവൻ ഡോപ്ലർ വെതർ റഡാർ നെറ്റ് വർക്കിന്റെ പരിധിയിൽ വരുന്നത്- 2025


13. 2023 ജനുവരിയിൽ അന്തരിച്ച ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി- സിസ്റ്റർ ഓന്ദ്(118)


14. ഇടിമിന്നലുകളെ ലേസർ ഉപയോഗിച്ച് സുരക്ഷിതസ്ഥാനത്ത് പതിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത രാജ്യം- സ്വിറ്റ്സർലാൻഡ്


15. ഏത് രാജ്യമാണ് അവരുടെ ഇൻഡിപെൻഡൻസ് ഡേ ജവഹർലാൽ നെഹ്രുവിന്റെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കുന്നത്- ശ്രീലങ്ക


16. രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് സ്വതന്ത്ര സംഘടനയായ കോച്ച് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിച്ചത്- കെയർ ഹോം സഹകരണ വകുപ്പിൻറെ ഭവന പദ്ധതി


17. 2023- ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പ്രമേയം- Cooperation in a Fragmented World


18. കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ പരിഗണനയിലുള്ള പശ്ചിമ ഘട്ടത്തിൽ കൂടുതലായി കാണപ്പെടുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ തവള- പാതാള തവള

  • നാസികാബടക്കസ് സഹ്യാദ്രൻസിസ് 
  • പെർപിൾ ഫ്രോഗ് എന്നും അറിയപ്പെടുന്നു. 
  • പ്രഖ്യാപനം വന്നാൽ ഔദ്യോഗിക തവളയുള്ള ആദ്യ സംസ്ഥാനം- കേരളം.


19. ഭൂരിഭാഗം വയോജനങ്ങൾക്കും ക്ഷേമ പെൻഷൻ നൽകുന്നതിൽ ആർ.ബി.ഐ. പ്രശംസിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്- കേരളം


20. കേന്ദ്രസർക്കാറിന്റെ "സ്വദേശ് ദർശൻ 2.0" കേരളത്തിൽ വിനോദസഞ്ചാര പദ്ധതിയിൽ നിന്നും ഉൾപ്പെട്ടവ- കുമരകം,ബേപ്പൂർ


21. സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യ ശേഖരണത്തിന് യൂസർഫീ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം


22. 2023 ജനുവരിയിൽ "Dotfest festival" ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ


23. അടുത്തിടെ ഓസ്ട്രേലിയയുടെ പുതിയ കോൺസുലേറ്റ് നിലവിൽ പുതിയ വരുന്ന ദക്ഷിണേന്ത്യൻ നഗരം- ബെംഗളൂരു


24. അടുത്തിടെ പരാജയപ്പെട്ട ലോഞ്ചർ വൺ റോക്കറ്റ് വിക്ഷേപണം ഏത് രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യമായിരുന്നു- ബ്രിട്ടൺ


25. 2023 ജനുവരിയിൽ ഡാന്റക് പ്രോജക്ടിൽ നിയമിക്കപ്പെട്ട ആദ്യ വനിതാ ബോർഡർ റോഡ് ഓർഗനൈസേഷൻ ഓഫീസർ ആരാണ്- സുരഭി ജഖ്മോള


26. ഇന്ത്യ ഈജിപ്ത് പ്രത്യേക സേനയുടെ ആദ്യ ഉഭയകക്ഷി സൈനികാഭ്യാസത്തിന്റെ പേരെന്താണ്- ചുഴലിക്കാറ്റ്


27. ആദ്യത്തെ സ്വാമി സംഗീത അവാർഡ് ജേതാവ്- കെ ജയകുമാർ


28. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ജനുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- പെറു


29. 2023 ജനുവരിയിൽ അന്തരിച്ച കാശ്മീരി കവി- റഹ്മാൻ റാഫി


30. 2022 ഒക്ടോബർ 18- ന് അന്തരിച്ച ഡോ. റിയ സക്കറിയയുടെ (75) പ്രധാന സംഭാവന എന്താണ് കേരളത്തിൽ സാംസ്കാരികപഠനം (Cultural Studies) എന്ന വൈജ്ഞാനിക ശാഖയ്ക്ക് തുട ക്കം കുറിച്ചു.

  • ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിൽനിന്ന് ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധികരിച്ചതും ഇദ്ദേഹമാണ്.

  • ഉദയംപേരൂർ സുനഹദോസിന്റെ കാനോനുകൾ, മലയാള വഴികൾ, മലയാളവും ഹെർമൻ ഗുണ്ടർട്ടും തുടങ്ങിയ ഗവേഷണ കൃതികളുടെ രചയിതാവാണ്.

No comments:

Post a Comment