Thursday, 26 January 2023

Current Affairs- 26-01-2023

1. 2023- ൽ Malaysia Open Badminton പുരുഷവിഭാഗം കിരീടം നേടിയത്- Victor Axelsen, വനിത വിഭാഗം- Akane Yamaguchi

 

2. ഇന്ത്യയിലാദ്യമായി അന്ധത നിയന്ത്രണ നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം- രാജസ്ഥാൻ


3. 2023 ജനുവരിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം- പെറു


4. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരം- ശുഭ്മാൻ ഗിൽ (23 വയസ്സ്)

  • ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ വനിതാ താരം- അമേലിയ ഖേർ (ന്യൂസിലാൻഡ് താരം- 17 വയസ്സിൽ ഇരട്ട സെഞ്ച്വറി നേടി) 

5. സംസ്ഥാനത്താകെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരളാ പൊലീസ് തയ്യാറാക്കിയ പദ്ധതി- ഓപറേഷൻ ആഗ്

  • ആക്സിലറേറ്റഡ് ആക്ഷൻ എഗെയ്ൻസ്റ്റ് ഗൂൺസ്

  • ഹിന്ദിയിൽ ‘ആഗ്” എന്നാൽ തീ എന്നാണ് അർത്ഥം. 

6. ഗൃഹസന്ദർശനത്തിലൂടെ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ആരോഗ്വ വകുപ്പിന്റെ പദ്ധതി- അശ്വമേധം


7. 2023 ഫെബ്രുവരി മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്ന സംസ്ഥാനം- കേരളം


8. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- ശുഭ്മാൻ ഗിൽ

  • ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം (19 ഇന്നിംഗ്സ്)

9. കേരള സംസ്ഥാന ചരക്ക് സേവന നികുതി sparklearning വകുപ്പ് പുനഃസംഘടന നിലവിൽ വരുന്നത്- 2023 ജനുവരി 19


10. 2023 ജനുവരിയിൽ രാജി പ്രഖ്യാപിച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി- ജസീന്ത ആർഡൻ


11. ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ എന്ന പദവി നേടിയത്- ഷാരൂഖ് ഖാൻ (ലോകത്തിൽ നാലാം സ്ഥാനം)


12. ഇന്ത്യയും ഫ്രാൻസും ചേർന്ന് അറബിക്കടലിൽ നടത്തുന്ന നാവിക അഭ്യാസം- വരുണ 2023


13. സാഹിത്യ വിമർശനത്തിനുള്ള 2023- ലെ പ്രൊഫസർ എം പി പോൾ പുരസ്കാരത്തിന് അർഹരായവർ- എൻ രാധാകൃഷ്ണൻ നായർ, ഡോ എം ലീലാവതി


14. NCERT ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നാഷണൽ അസസ്മെന്റ് റെഗുലേറ്റർ- PARAKH

 

15. അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള 'ഗോൾഡൻ കൈലാഷ പുരസ്കാരം നേടിയത്- നാനേര


16. ജി ട്വന്റി പഠനങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്ന ഹരിയാനയിലെ യൂണിവേഴ്സിറ്റി- ജിന്റാൽ യൂണിവേഴ്സിറ്റി


17. ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്നതിനായി വിക്ഷേപിക്കുന്ന ഉപഗ്രഹം- ശുക്രയാൻ 1


18. ആഗോള ഭീകരനായി പട്ടികപ്പെടുത്തപ്പെട്ട അബ്ദുൾ റഹ്മാൻ മക്കി ഏത് രാജ്യക്കാരനാണ്- പാകിസ്ഥാൻ


19. ഏത് രാജ്യത്തിനാണ് 12,500 ഡോസ് പെന്റാവാലന്റ് വാക്സിനുകൾ സംഭാവന ചെയ്യുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്- ക്യൂബ 


20. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം- ശുഭ്മാൻ ഗിൽ


21. ശുക്രന്റെ രഹസ്യങ്ങൾ തേടിയുള്ള ISRO- യുടെ വിക്ഷേപിക്കുന്ന പദ്ധതിയായ ശുക്രയാൻ-1 വിക്ഷേപിക്കുന്ന വർഷം- 2031


22. കേരള ബാങ്കിൽ ലയിച്ച ജില്ല ബാങ്കുകളുടെ എണ്ണം- 14


23. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം 2022- ൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം- ന്യൂഡൽഹി


24. 2023 ജനുവരിയിൽ അഴിമതിയെ തുടർന്ന് രാജിവച്ച നുയെൻ ഷ്വാൻ ഫുക് ഏതു രാജ്യത്തെ പ്രസിഡണ്ടായിരുന്നു- വിയറ്റ്നാം


25. തമിഴ്നാടിന്ടെ ചരിത്രത്തിൽ, 09 ജനുവരി 2023- ന് നിയമസഭയെ അഭിസംബോധന ചെയ്യുന്ന പതിവ് വാചകത്തിന്റെ ഒരു നിശ്ചിത ഭാഗം ഒഴിവാക്കിയ ആദ്യത്തെ ഗവർണ്ണർ- ആർ.എൻ.രവി


26. ബ്രിട്ടന്റെ എത്രാമത്തെ പ്രധാനമന്ത്രിയായാണ് ഇന്ത്യൻ വംശജനായ ഋഷി സുനക് ചുമതലയേറ്റത്- 57

  • ഈ സ്ഥാനത്തെത്തിയ വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തി, ആദ്യ ഏഷ്യൻ വംശജൻ, രണ്ട് നൂറ്റാണ്ടിനിടെയുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്നീ പ്രത്യേകത കളും 42- കാരനായ ഋഷിസുനകിനാണ്. 

  • 1980 മേയ് 12- ന് യു.കെ.യിലെ സതാംപ്റ്റനിലാണ് ജനനം. എം.പി. ആയതിന്റെ ഏഴാം വർഷം പ്രധാനമന്ത്രി പദവിയിലെത്തി. 

  • അക്ഷതമൂർത്തിയാണ് ഭാര്യ.

  • ലിസ്ട്രസിന്റെ പിൻഗാമിയായാണ് അധികാരത്തിലെത്തിയത്.

  • ഏറ്റവും കുറഞ്ഞകാലം ബ്രിട്ടീഷ് പ്രധാന മന്ത്രി പദവി വഹിച്ച വ്യക്തിയാണ് ലിസ്റ്റസ് (47), 2002 സെപ്റ്റംബർ ആറുമുതൽ ഒക്ടോബർ 25 വരെ 44 ദിവസമാണ് അവർ അധികാരത്തിലിരുന്നത്.

  • ലിസ്ട്രസിന് മുൻപ് ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രി പദവി വഹിച്ചത് ജോർജ് കാനിങ്. 1827 ഏപ്രിൽ 12- ന് ചുമതലയേറ്റ അദ്ദേഹം 119-ാം ദിവസം അന്തരിച്ചു. 

27. ബ്രിട്ടീഷ് രാജകുടുംബാംഗമായ ആരുടെ ഓർമക്കുറിപ്പുകളാണ് 'സ്പെയർ' (Spare)- ഹാരി രാജകുമാരൻ

  • ചാൾസ് മൂന്നാമൻ രാജാവിന്റെയും അന്തരിച്ച ഡയാനയുടെയും ഇളയമകനായ ഹാരിയും ഭാര്യ മേഗനും രണ്ടുമക്കളും രാജപദവികൾ ഉപേക്ഷിച്ച് 2020 മുതൽ കാലിഫോർണിയ (യു.എസ്.)- യിലാണ് താമസിക്കുന്നത്.

28. 2022- ലെ ബുക്കർ സമ്മാനം നേടിയത്- ഷെഹാൻ കരുണതിലകെ (ശ്രീലങ്ക)  

  • ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു ഫോട്ടോഗ്രാഫറുടെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന 'ദ സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ്' എന്ന നോവലിനാണ് പുരസ്ക്കാരം.

29. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകിയ കമ്മിഷന്റെ പേര്- ജസ്റ്റിസ് ആറുമുഖസ്വാമി കമ്മിഷൻ. 

  • ജയലളിതയുടെ തോഴി വി.കെ. ശശികല ഉൾപ്പെടെ നാലുപേർ കുറ്റക്കാരാണെന്നും കൂടുതൽ അന്വേഷണം നടത്തണമെന്നുമാണ് കമ്മിഷൻ ശുപാർശ.

30. ഏത് രാജ്യത്തെ പുതിയ പ്രധാനമന്ത്രിയാണ് ഉൾഫ് ക്രിസ്റ്റേഴ്സൺ- സ്വീഡൻ


28th Critics Choice Award

  • മികച്ച ചിത്രം- Everything Everywhere All at Once 

  • മികച്ച നടൻ- Brendan Fraser

  • മികച്ച നടി- Cate Blanchett

  • മികച്ച സംവിധാനം- Daniel Kwan, Daniel Scheinert

  • മികച്ച വിദേശഭാഷാ ചിത്രം- RRR

  • മികച്ച ഗാനം- Naatu Naatu (RRR)

No comments:

Post a Comment