2. 2024 നവംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആയുധ സംവിധാനം- പിനാക
4. ഏത് മന്ത്രാലയമാണ് ജലത്തിന്റെ കാര്യക്ഷമമായ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി “ജൽ ഹി അമൃത്" പ്രോഗ്രാം ആരംഭിച്ചത്- ഭവന, നഗരകാര്യ മന്ത്രാലയം
5. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ ഷാങ്ഹായ് പുരസ്കാരത്തിന് അർഹമായത്- തിരുവനന്തപുരം
6. 2024- ലെ കേരളശ്രീ പുരസ്കാരം ലഭിച്ച കായിക താരം- സഞ്ജു സാംസൺ
7. മികച്ച കായികതാരങ്ങൾക്കുള്ള 36-ാ മത് ജിമ്മി ജോർജ് പുരസ്കാരത്തിനു അർഹനായത്- അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ് താരം)
8. 2024- ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്- എൻ.എസ്. മാധവൻ
9. രോഗാണുബാധമൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധി എന്ന നിലയിലേക്ക് മാറുന്ന രോഗം- ക്ഷയം
10. അസറ്റ് റിക്കവറി ഇന്ററാജൻസി നെറ്റ്വർക്ക്-ഏഷ്യ പസഫിക്കിന്റെ (ARIN-AP) സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ഏജൻസി- എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
11. അർഹരായ കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിനായി ദീപം 2.0 പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രപ്രദേശ്
12. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്-19 ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്- ഉത്തര കൊറിയ
13. വെള്ളാനിക്കര കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള തണ്ണിമത്തനിനങ്ങൾ- സ്വർണ്ണ, ശോണിമ
14. ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ ആഡംബര കൊട്ടാരം ഇനിമുതൽ അറിയപ്പെടാൻ പോകുന്നത്- വിപ്ലവ മ്യൂസിയം
15. തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാനായി നിയമിതനായത്- ജസ്റ്റിസ് പി.ഡി രാജൻ
16. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ദൗത്യമായ ഗഗൻയാൻ ഏതു വർഷം വിക്ഷേപിക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്- 2026
17. ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ഏഴാം സെഷൻ നടന്നത്- ന്യൂഡൽഹി
18. ബോട്സ്വാനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്- ഡുമ ബോക്കോ
19. ഡിജിറ്റൽ ഇന്ത്യ കോമൺ സർവീസ് സെന്റർ പദ്ധതി ആരംഭിച്ച മന്ത്രാലയം- ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം
20. കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സ്പോർട്സ് ഹബ് നിർമ്മിക്കുന്നത്- അകത്തേത്തറ, പാലക്കാട്
21. നെറ്റ്വർക്ക് ഇല്ലാതെയും കോൾ ചെയ്യാവുന്നതിനുള്ള D2D സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ച സ്ഥാപനം- BSNL
22. ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാര സൂചികയുള്ളത്- ലാഹോർ (പാക്കിസ്ഥാൻ)
23. കാലാവസ്ഥാ വ്യതിയാനത്തിനു അനുസൃതമായ രീതി അവലംബിച്ച് കർഷക വരുമാനം വർധിപ്പിക്കുന്നതിനായി കൃഷി വകുപ്പ് രൂപം നൽകിയ പദ്ധതി- കേര (കേരള ക്ലൈമറ്റ് റിസിൽയന്റ് അഗ്രി വാല്യൂ ചെയിൻ)
24. ഇന്ത്യയും വിയറ്റ്നാമും ചേർന്ന് ഒരുക്കുന്ന വിൻബാക്സ് 2024 സൈനികാഭ്യാസം- വിൻ ബക്‌സ്- 2024
25. ഏത് മന്ത്രാലയമാണ് ന്യൂഡൽഹിയിൽ ഡിജിറ്റൽ - ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 3.0 ആരംഭിച്ചത്- പേഴ്സണൽ, പൊതുപരാതികൾ, പെൻഷനുകൾ എന്നിവയുടെ മന്ത്രാലയം.
26. ചൈനയിലെ ജിങ്ഷനിൽ നടന്ന ലോകസോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം- തനുശ്രീ പാണേ
27. വേൾഡ് ട്രാവൽ മാർക്കറ്റ് (WTM) 2024 ഇവന്റിന് ആതിഥേയത്വം വഹിക്കുന്ന നഗരം- ലണ്ടൻ
28. 2024 നവംബറിൽ വിക്ഷേപിച്ച മിനിട്ട് മാൻ III എന്ന മിസൈൽ ഏത് രാജ്യത്തിന്റേതാണ്- യു.എസ്.എ.
29. ജനസംരക്ഷണത്തിനും പരിപാലനത്തിനും അവബോധം സൃഷ്ടിക്കുന്നതിനായി 15 ദിവസത്തെ 'ജൽ ഉത്സവ്' ആരംഭിച്ച സ്ഥാപനം- നീതി ആയോഗ്
30. ഫിസിക്കൽ റിസർച്ച് ലബോറട്ടറി അഹമ്മദാബാദിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയേക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള ഗ്രഹം- TOI 6651b
No comments:
Post a Comment