Saturday, 29 September 2018

Current Affairs- 24/09/2018

2018- ലെ ദേശീയ സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായത് - കർണാടക 
  • (രണ്ടാംസ്ഥാനം - ദേശീയ നീന്തൽ ഫെഡറേഷൻ, കേരളത്തിന് ഏഴാം സ്ഥാനം ലഭിച്ചു)
ദേശീയ സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- സാജൻ പ്രകാശ് 
  • (മികച്ച വനിതാ താരം-സലോണി ദലാൽ)
ലോക ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതാ blind chess player എന്ന നേട്ടത്തിന് അർഹയാകുന്നത് - Vaishali Narendra Salavkar

Steel Authority of India (SAIL)-ന്റെ പുതിയ ചെയർമാൻ- അനിൽ കുമാർ ചൗധരി

“Bhupen Hazarika - As I Knew Him'' എന്ന പുസ്തകത്തിന്റെ രചയിതാവ്- Kalpana Lajmi

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പുനൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതി - ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന

  • (ഉദ്ഘാടനം - നരേന്ദ്രമോദി, വേദി - റാഞ്ചി, ജാർഖണ്ഡ്)
അടുത്തിടെ നേപ്പാൾ ടൂറിസത്തിന്റെ ഗുഡ് വിൽ അംബാസിഡറായി നിയമിതയായ ഇന്ത്യൻ സിനിമാ നടി- ജയപ്രദ

2018 ലെ ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി - New Delhi

ഇന്ത്യയുടെ ആദ്യത്തെ Coal-gasification fertilizer plant നിലവിൽ വരുന്നത് - താൽച്ചർ (ഒഡീഷ)


തിരുവനന്തപുരം പിരപ്പൻകോട് നടന്ന ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ മികച്ച താരമായി തെരഞ്ഞെടുത്തത് - സാജൻ പ്രകാശ്

റഫാൽ യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി - ദസോൾട്ട് ഏവിയേഷൻ

ആരുടെ ജന്മദിനമായ സെപ്തംബർ 25 നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് തുടക്കം കുറിച്ചത് - ദീൻദയാൽ ഉപാധ്യായ

ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുൻനിരയിലേയ്ക്ക് ഉയർത്തി കൊണ്ടുവരുന്നതിനായി കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി - മഴവില്ല്

മാലിദ്വീപിന്റെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത് - Ibrahim Mohamed Solih

2022 ലെ ഏഷ്യൻ പാരാഗയിംസിന് വേദിയാകുന്നത് - ഹാങ്ഷു (ചൈന)

അടുത്തിടെ Nuakhai Festival നടന്ന സംസ്ഥാനം- ഒഡീഷ

No comments:

Post a Comment