2. 2022 സെപ്റ്റംബർ രണ്ടിന് കൊച്ചി കപ്പൽ നിർമാണശാലയിൽ കമ്മിഷൻ ചെയ്ത ഇന്ത്യയുടെ പ്രഥമ തദ്ദേശീയ നിർമിത വിമാന വാഹിനിക്കപ്പലേത്- ഐ.എൻ.എസ്. വിക്രാന്ത്
3. 100 ശതമാനം വനിതകൾ മാത്രം ഉടമകളായുള്ള ഇന്ത്യയിലെ ആദ്യത്തെ വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്തതെവിടെ- ഹൈദരാബാദ്
4. 2022-23 വർഷത്തേ പ്രത്യേകമായ ചൈൽഡ് ബജറ്റ് അവതരിപ്പിച്ചത്, ഏത് സംസ്ഥാനത്താണ്- മധ്യപ്രദേശ്
5. കോവിഡ് 19- നെതിരെ തദ്ദേശീയമായി നിർമിച്ച് ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയ ആദ്യത്തെ ഇന്ത്യൻ ഔഷധമേത്- വിൻകോവ് 19
6. ആഴ്സലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യ കമ്പനി ഇന്ത്യയിൽ ആദ്യമായി ഉരുക്കുമാലിന്യമുപയോഗിച്ച് റോഡ് നിർമിച്ചത് എവിടെയാണ്- ഗുജറാത്തിലെ സൂറത്ത്
7. ഇന്ത്യൻ നാവിക സേനയുടെ പുതിയ മുദ്ര (നിഷാൻ) ഏത് ഭരണാധികാരിയുടെ മുദ്രയിൽ നിന്ന് പകർത്തിയതാണ്- ഛത്രപതി ശിവജി
8. സായുധസേന, പരമവിശിഷ്ട സേവാ മെഡൽ നൽകി 2022 ജനുവരിയിൽ ആദരിച്ച കായികതാരമാര്- നീരജ് ചോപ്ര
9. റാഫേൽ യുദ്ധവിമാനം പറത്തിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റാര്- ശിവാംഗി സിങ്
10. 2022- ലെ പദ്മഭൂഷൺ പുരസ്കാരം നിരസിച്ച ബംഗാളിലെ നേതാവാര്- ബുദ്ധദേവ് ഭട്ടാചാര്യ
11. കേന്ദ്ര കൃഷിമന്ത്രാലയം ‘മഹിളാ കിസാൻ ദിവസ്’ ആയി ആചരിച്ച ദിവസമേത്- ഒക്ടോബർ 15
12. പബ്ലിക് അഫയേഴ്സ് ഇൻഡക്സ് 2022 പ്രകാരം മേജർ സംസ്ഥാനങ്ങളിൽ ഭരണ മികവിൽ ഒന്നാമതേത്- ഹരിയാണ
13. 2022 നവംബറിൽ ഇന്ത്യയുടെ അൻപതാ മത്തെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റതാര്- ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
14. മഹാനദിയുടെ ഏത് പോഷകനദിയെ ആറുമാസത്തിനുള്ളിൽ പുനരുജ്ജീവിപ്പിക്കാനാണ്, നാഷണൽ ഗ്രീൻ ട്രിബ്യൂണൽ 2022 ഒക്ടോബറിൽ ഒഡിഷാ ഗവൺമെന്റിന് നിർദേശം നൽകിയത്- സുകപൈക നദി
15. നാഷണൽ പെൻഷൻ സിസ്റ്റം ദിവസ് (എൻ. പി.എസ്.) ദിവസ് ആയി ആചരിച്ച ദിവസമേത്- ഒക്ടോബർ ഒന്ന്
16. സ്വച്ഛ് സർവേക്ഷൻ അവാർഡ്, 2022 പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമേത്- ഇന്ദോർ
17. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി 2022 സെപ്റ്റംബറിൽ നിയമിതനായതാര്- ആർ. വെങ്കട്ടരമണി
18. ഗർഭം ധരിച്ച് എത്ര നാളുകൾക്കുള്ളിൽ വരെ അബോർഷൻ നടത്തുന്നത് നിയമ വിധേയമാണെന്നാണ് സുപ്രീംകോടതി വിധിച്ചത്- 24 ആഴ്ചകൾക്കുള്ളിൽ
19. ഇന്ത്യയിലാദ്യമായി ഗോത്രവർഗവിഭാഗങ്ങളുടെ എൻസൈക്ലോപീഡിയ ആരംഭിക്കുകയും ഗോത്രവർഗങ്ങളുടെ പാരമ്പര്യങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത സംസ്ഥാനമേത്- ഒഡിഷ
20. ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്.) ആയി 2022 സെപ്റ്റംബറിൽ നിയമിതനായതാര്- ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ
21. ഹിമപാതം മോണിറ്റർ ചെയ്യാനുള്ള റഡാർ ഇന്ത്യയിലാദ്യമായി സ്ഥാപിച്ചതെവിടെ- നോർത്ത് സിക്കിം
22. ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി 2022 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ടത് ആര്- ദിലീപ് ടിർക്കി
23. മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ സിനിമാദിനമായി ആചരിച്ച ദിവസമേത്- സെപ്റ്റംബർ 23
24. ഗുജറാത്തിൽ നടന്ന മുപ്പത്താറാമത് ദേശീയ ഗെയിംസിന്റെ മുദ്രാവാക്യമെന്തായിരുന്നു- സ്പോർട്സ് ഫോർ യൂണിറ്റി
25. 2021- ലെ ഐ.സി.സി. വുമൻ ക്രിക്കറ്റർ പുരസ്കാരം നേടിയ ഇന്ത്യൻ താരമാര്- സ്മൃതി മന്ദാന
26. 2022- ലെ ദേശീയ സമ്മതിദായകദിനത്തി ന്റെ (ജനുവരി 25) പ്രമേയമെന്തായിരുന്നു- മേക്കിങ് ഇലക്ഷൻസ് ഇൻക്ലൂസീവ്, ആക്സിസിബിൾ ആൻഡ് പാർട്ടിസിപ്പേറ്റീവ്
27. ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവ ലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ സിനിമയേത്- കൂഴങ്ങൾ (തമിഴ്)
28. ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിലെ മികവുറ്റ പ്രവർത്തനത്തിനുള്ള 2022- ലെ സുഭാഷ് ചന്ദ്രബോസ് ആപ്ദാ പ്രബന്ധൻ പുരസ്കാർ നേടിയത് ആരെല്ലാം- ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്, വിനോദ് ശർമ (സിക്കിം സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോ റിറ്റി വൈസ് ചെയർമാൻ)
29. 2022 ജനുവരിയിൽ പുറത്തിറക്കിയ കോവിഡ്- 19 വാക്സിനേഷൻ സ്മാരക സ്റ്റാമ്പിൽ ഏത് കോവിഡ് വാക്സിന്റെ ചിത്രമാണുള്ളത്- കോവാക്സിൻ
30. 2022 ജനുവരിയിൽ അന്തരിച്ച പണ്ഡിറ്റ് ബിർജു മഹാരാജ് ഏത് നൃത്ത രൂപത്തിലെ വിശാരദനായിരുന്നു- കഥക്
No comments:
Post a Comment