Tuesday, 6 December 2022

Current Affairs- 06-12-2022

1. ലോകത്ത് ആദ്യമായി സമ്പൂർണ ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന യാത്രാ ട്രെയിൻ സംവിധാനം നിലവിൽവന്ന രാജ്യം- ജർമനി

  • അൽസ്റ്റോം (Alstom) എന്ന ഫ്രഞ്ച് കമ്പനിയാണ് 14 ഹൈഡ്രജൻ ട്രെയിനുകൾ നിർമിച്ചുനൽകിയത്.
  • മണിക്കൂറിൽ 140 കിലോമീറ്ററാണ് വേഗം. 


2. അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം- അന്തിംപംഗൽ 

  • ബൾഗേറിയയിൽ നടന്ന മത്സരത്തിലാണ് വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ 18- കാരിയായ പംഗൽ സ്വർണം നേടിയത്. 
  • ഹരിയാണയിലെ ഭഗാന സ്വദേശിനിയാണ്. 


3. കാൽനടയാത്രക്കാർക്കായുള്ള അടൽ ബ്രിഡ് എവിടെയാണ് സ്ഥാപിതമായിട്ടുള്ളത്- അഹമ്മദാബാദ് (ഗുജറാത്ത്)

  • സാബർമതി നദിയുടെ ഇരുകരകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന Atal Pedestrian Bridge- ന്റെ നീളം 300 മീറ്റർ വീതി 10-14 മീറ്റർ. 
  • മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള പാലം അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനാണ് 74 കോടി രൂപ ചെലവിൽ നിർമിച്ചത്. 


4. സർക്കാരുമായി ബന്ധപ്പെട്ട് നൽകുന്ന അപേക്ഷകളിൽ ഇനിമുതൽ ഏതുപദം ഉപയോഗിക്കരുതെന്നാണ് കേരള സർക്കാർ നിർദേശിച്ചിട്ടുള്ളത്- താഴ് മയായി

  • പകരം 'അപേക്ഷിക്കുന്നു', 'അഭ്യർഥിക്കുന്നു' എന്ന് ഉപയോഗിച്ചാൽ മതിയാവും.


5. ഡയമണ്ട് ലീഗിൽ ജാവലിനിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം- നീരജ് ചോപ്ര

  • സൂറിച്ചിലാണ് (സ്വിറ്റ്സർലൻഡ്) 2022- ലെ മത്സരം നടന്നത്.


6. 2022- ലെ ബ്ലൂംബെർഗിന്റെ ലോക അതി സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തിയ ഇന്ത്യക്കാരൻ- ഗൗതം അദാനി

  • ഈ സ്ഥാനത്തെത്തിയ ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദാനി.
  • ഫ്രാൻസിലെ ബെർനാഡ് ആർനോയെയാണ് അദാനി മറികടന്നത്.
  • ഇലോൺ മസ്സ് (ടെസ്ല), ജെഫ് ബെസോസ് (ആമസോൺ) എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ 
  • മുകേഷ് അംബാനി പട്ടികയിൽ പതിനൊന്നാമതാണ്.


7. 2022 ഓഗസ്റ്റിൽ വെനസ്വേലയിൽ അന്തരിച്ച കാമിലോ ഗുവേര (60) ആരുടെ മകനാണ്- ഏണസ്റ്റോ ചെഗുവേരയുടെ 

  • അർജന്റീനയിൽ ജനിച്ച് ക്യൂബൻ വിപ്ലവത്തിൽ പങ്കുവഹിച്ച് 39-ാം വയസ്സിൽ ബൊളി വിയയിൽ വെച്ച് വധിക്കപ്പെട്ട വിപ്ലവ ഇതിഹാസമാണ് ഡോ. ഏണസ്റ്റോ ചെഗുവേര. 


8. ബോസ്നിയയിലെ സരയേവോയിൽ നടന്ന ലോക കാഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ താരം- ലിന്തോയ് ചനമ്പം

  • വനിതകളുടെ 57 കിലോഗ്രാം മത്സരത്തിലാണ് മണിപ്പുരിൽനിന്നുള്ള പതിനാറുകാരിയായ ലിജോയ് സ്വർണം നേടിയത്. 


9. 2022 ഓഗസ്റ്റ് 31- ന് ഏത് പ്രസിദ്ധ വനിതയുടെ 25-ാം ചരമ വാർഷികദിനമായിരുന്നു- ഡയാന രാജകുമാരി

  • ബ്രിട്ടനിലെ ചാൾസ് രാജകുമാരന്റെ (ഇപ്പോൾ ചാൾസ് മൂന്നാമൻ രാജാവ്) പത്നിയായിരുന്നു ഡയാന. വിവാഹബന്ധം ഉപേക്ഷിച്ച് സുഹൃത്തായ ദോദി ഫയേദിനൊപ്പം യാത്രചെയ്യവെ 1997 ഓഗസ്റ്റ് 31- ന് പാരീസിലെ പോണ്ട് ഡി അൽമയിൽ വെച്ച് കാറപകടത്തിൽ മരിക്കുകയായിരുന്നു.  
  • അപകടസ്ഥലത്തിന് സമീപത്തുള്ള ഡയാനയുടെ സ്മാരകമാണ് ഫ്ലെയിം ഡിലാ ലിബർട്ടെ 

10. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളുടെ ഭവന പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- സേഫ് (Secure Accommodation and Facility Enhancement)


11. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷര (Constitution Literate) ഗ്രാമപ്പഞ്ചായത്ത്- കുളത്തൂപ്പുഴ (കൊല്ലം)

  • സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ഗ്രാമപ്പഞ്ചായത്താണ് പുല്ലമ്പാറ (തിരുവനന്തപുരം),


12. 2022 ഓഗസ്റ്റ് 30- ന് അന്തരിച്ച മുൻ സോവിയറ്റ് യൂണിയൻ പ്രസിഡന്റ്- മിഖായേൽ ഗോർബച്ചേവ് (91)

  • 1917 മുതൽ 1991 വരെ ലോകത്തിലെ ഏറ്റവും വലിയരാജ്യമായിരുന്ന യു.എസ്. എസ്.ആർ. 15 സ്വതന്ത്ര റിപ്പബ്ലിക്കുകളായി വേർപിരിഞ്ഞത് ഗോർബച്ചേവിന്റെ ഭരണകാലത്താണ്.
  • അഫ്ഗാനിസ്താനിലെ ഇടപെടൽ അവസാനിപ്പിച്ചുകൊണ്ടുള്ള 1989- ലെ സോവിയറ്റ് പിന്മാറ്റം, യു.എസ്. പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷുമായി ചേർന്ന് മാർട്ടാ ഉച്ചകോടിയിൽ ശീതയുദ്ധം അവസാനിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം (1989 ഡിസംബർ), ബെർലിൻ മതിൽ തകർച്ച (1989 നവംബർ), ജർമനിയുടെ പുനരേകീകരണം (1990) തുടങ്ങിയവ ഗോർബച്ചേവിന്റെ ഭരണകാലത്തെ പ്രധാന സംഭവങ്ങളാണ്.
  • ഏഴുവർഷത്തിൽ താഴെമാത്രം നീണ്ടുനിന്ന ഭരണകാലത്ത് ഗോർബച്ചേവ് നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് പെരിസ്ട്രോയിക്ക (പുനർനിർമാണം), ഗ്ലാസ്നോസ്റ്റ് (തുറന്ന മനഃസ്ഥിതി) എന്നിവ.
  • 1990- ൽ സമാധാന നൊബേൽ ലഭിച്ചു. 
  • 1991 ഡിസംബർ 25- ന് ഗോർബച്ചേവ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് രാജ്യം ശിഥിലമായത്.


13. ഗർഭാശയ അർബുദത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ച വാക്സിൻ- ക്വാഡിവലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ- സെർവവാക് (ക്യു. എച്ച്.പി.വി)

  • സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.


14. ഭരണഘടനാശില്പി ഡോ. അംബേദ്കറുടെ ജീവിതം ആധാരമാക്കി 'അംബേദ്കർ: എ ലൈഫ്' എന്ന കൃതി രചിച്ചത്- ശശി തരൂർ

  • സമൂഹത്തിൽ അംബേദ്കർ നേരിട്ട വെല്ലുവിളികൾ, സാമൂഹികനീതിക്കായുള്ള പോരാട്ടങ്ങൾ, ഗാന്ധി, നെഹ്റു തുടങ്ങിയവരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യം. 


15. 2022 സെപ്റ്റംബർ ഒന്നിന് അന്തരിച്ച മേരിറോയ് (89) ഏതുനിലയിൽ പ്രസിദ്ധിനേടിയ വനിതയാണ്- സാമൂഹികപ്രവർത്തക 

  • തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം ചോദ്യം ചെയ്ത് മേരി റോയ് നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ക്രൈസ്തവവനിതകൾക്കും പൈതൃകസ്വത്തിൽ തുല്യാവകാശം ലഭിച്ചത്.
  • 1967- ൽ കോട്ടയത്ത് കളത്തിപ്പടിയിൽ കോർപ്പസ് ക്രിസ്റ്റി എന്ന വിദ്യാലയം ആരംഭിച്ചു. ഇതിന്റെ പേര് പിന്നീട് പള്ളിക്കൂടം എന്നാക്കി.  
  • സിലബസിനുപുറമേ കലയും തൊഴിലും അഭ്യസിപ്പിക്കുന്ന വിദ്യാലയമെന്നനിലയിൽ പള്ളിക്കൂടം ശ്രദ്ധനേടി. 
  • ബുക്കർ പ്രൈസ് ജേതാവ് അരുന്ധതിറോയ് മകളാണ്. 'ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന നോവൽ മാതാവായ മേരിറോയിക്കാണ് അരുന്ധതി സമർപ്പിച്ചിട്ടുള്ളത്.

16. ഏഷ്യൽ നൊബേൽ എന്നുകൂടി അറിയപ്പെടുന്ന മഗ്സസെ പുരസ്ക്കാരം ഇത്തവണ നേടിയവർ- സൊതേറ ഷിം (കംബോഡിയ), തദാഷി ഹദോരി (ജപ്പാൻ), ബെർണാഡ് മാഡ്രിഗ് (ഫിലിപ്പീൻസ്), ഗാരി ബെഞ്ചെ ഗിബ് (ഇൻഡൊനീഷ്യ)

  • വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഫിലിപിൻസ് പ്രസിഡന്റ് രമൺ മഗ്സസെയുടെ പേരിൽ 1957- ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
  • ആചാര്യ വിനോബാഭാവെയാണ് മഗ്സസെ നേടിയ ആദ്യ ഇന്ത്യക്കാരൻ (1958)
  • മദർ തെരേസയാണ് ഇന്ത്യയിൽനിന്നുള്ള ആദ്യ വനിതാപുരസ്കാര ജേതാവ് (1962).
  • 55 ഇന്ത്യക്കാർ ഇതുവരെ മഗ്സസെ പുരസ്കാരം നേടിയിട്ടുണ്ട്. രവീഷ് കുമാറാണ് ഏറ്റവുമൊടുവിൽ ജേതാവായ ഇന്ത്യക്കാരൻ (2019),
  • ഡോ. വർഗീസ് കുര്യൻ (1963), ഡോ. എം.എസ്. സ്വാമിനാഥൻ (1971), ബി.ജി. വർഗീസ് (1975), ടി.എൻ. ശേഷൻ (1996) എന്നീ മലയാളികളും മഗ്സസെ ജേതാ ക്കളുടെ പട്ടികയിലുണ്ട്.

17. ഹോൾസെയിൽ ഉപയോഗത്തിനുള്ള ഡിജിറ്റൽ രൂപ നവംബറിൽ അവതരിപ്പിച്ചത്- റിസർവ് ബാങ്ക്


18. വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിതാശിശു വികസനവകുപ്പ് നൽകുന്ന പുരസ്ക്കാരം- ഉജ്ജ്വല ബാല്യം പുരസ്ക്കാരം


19. ഏത് സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കിയാണ് സംസ്ഥാന സർക്കാർ അടുത്തിടെ പ്രത്യേക ഉത്തരവിറക്കിയത്- കലാമണ്ഡലം കല്പിത സർവകലാശാല 


20. ഹൈദരാബാദിലുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് സംരംഭം സ്പൈറൂട്ട് എയ്റോസ്പേസ് നിർമിച്ച രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റായ വിക്രം- എസ് വിക്ഷേപിക്കുന്ന ദൗത്യത്തിന്റെ പേര്- പ്രാരംഭ


21. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ തയ്യാറാക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയിൽ കേരളത്തിൽനിന്നും ഉൾപ്പെട്ട സംരംഭക- അശ്വതി വേണുഗോപാൽ


22. പാകിസ്താൻ പ്രദർശനം വിലക്കിയ ഓസ്റ്റർ എൻട്രി ചിത്രം- ജോയ് ലാൻഡ്


23. നയതന്ത്രപ്രശ്നങ്ങൾമൂലം 18 വർഷം പാരീസ് വിമാനത്താവളം താമസ കേന്ദ്രമാക്കിയതിലൂടെ വാർത്തകളിൽ ഇടംപിടിക്കുകയും വിഖ്യാത ചലച്ചിത്ര സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് ‘ദി ടെർമിനൽ' എന്ന ചിത്രത്തിലൂടെ ജീവിതം വരച്ചുകാട്ടിയതുമായ വ്യക്തി അടുത്തിടെ അന്തരിച്ചു. അദ്ദേഹത്തിന്റെ പേര്- മെഹ്റാൻ കരീമി നാസ്സറി 


24. 2022- ൽ സി. അച്യുതമേനോൻ ഫൗണ്ടേഷന്റെ കെ.വി. സുരേന്ദ്രനാഥ് അവാർഡ് ലഭിച്ച വ്യക്തി- അംബികാസുതൻ മാങ്ങാട്


25. 2022 നവംബറിൽ നേപ്പാൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഷേർ ബഹാദുർ ബ


26. ഇന്ത്യയുമായി അടുത്തിടെ സ്വതന്ത്ര വ്യാപാര കരാർ പാസാക്കിയ രാജ്യം- ഓസ്ട്രേലിയ


27. എംപോക്സ് എന്ന് WHO പേര് മാറ്റാൻ തീരുമാനിച്ച രോഗം- മങ്കിപോക്സ്

  • 2022- ൽ FIRSTAP എന്ന പേരിൽ ഇന്ത്യയുടെ ആദ്യത്തെ സ്റ്റിക്കർ അടിസ്ഥാനമാക്കി ക്രഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക്- IDFC First Bank

28. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ കൂടുതൽ റൺസ് എന്ന ലോക റെക്കോർഡ് (43 റൺസ്) സ്വന്തമാക്കിയ ഇന്ത്യൻ താരം- ഋതുരാജ് ഗെയ്ക് വാദ്


29. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത്- ടി.കെ.ജോസ്


30. 53-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുളള സുവർണമയൂരം ബഹുമതി സ്വന്തമാക്കിയ സ്പാനിഷ് ചിത്രം- ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് (സംവിധാനം- വലന്റീന മോറെൽ)

  • മികച്ച നടൻ- വാഹിദ് മൊബപ്പേരി (ചിത്രം- നോ എൻഡ്)
  • മികച്ച നടി- ഡാനിയേല മരീൻ നവാരോ (ചിത്രം- ഇലക്ട്രിക് ഡ്രീംസ്)
  • മികച്ച വിധായകൻ- നാദോർ സേവർ (ചിത്രം- നോ എൻഡ്)

No comments:

Post a Comment