Monday, 5 December 2022

Current Affairs- 05-12-2022

1. 5 വ്യത്യസ്ത ലോകകപ്പുകളിൽ സ്കോർ ചെയ്യുന്ന ആദ്യ പുരുഷ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ 


2. UNESCO- യുടെ അവാർഡ് ഓഫ് മെറിറ്റ് ലഭിച്ചത്- ബൈക്കുള റെയിൽവേ സ്റ്റേഷൻ


3. 2022- ൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആരംഭിച്ച അനീമിയ നിർമാർജന പദ്ധതി- AMLAN


4. 2022- ൽ അബ്ദുൾ കലാം സേവ പുരസ്കാരത്തിന് അർഹനായ വ്യക്തി- രവികുമാർ സാഗർ


5. 2022 നവംബറിൽ യുനെസ്കോയുടെ ഏഷ്യ പസഫിക് പുരസ്കാരം ലഭിച്ചത്- ചത്രപതി ശിവജി മഹാരാജ് വാസ്തുസംഗ്രഹാലയം


6. 2022- ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ച മലയാളികൾ- സദനം കൃഷ്ണൻകുട്ടി (കഥകളി), ടി.വി. ഗോപാലകൃഷ്ണൻ (സംഗീതജ്ഞൻ)


7. മികച്ച വെബ്സൈറ്റിനുള്ള 2019 - 21- ലെ സംസ്ഥാന സർക്കാരിന്റെ ഇ - ഗവേണൻസ് അവാർഡ് നേടിയത്- കുടുംബശ്രീ


8. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റ് ആയി നിയമിതയായത്- പി.ടി ഉഷ

  • ഈ പദവിയിലെത്തുന്ന ആദ്യ മലയാളി & ആദ്യ വനിത 
  • പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരം 

9. റിപബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി- അബ്ദുൽ ഫത്ത അൽ സിസി (ഈജിപ്ത് പ്രസിഡന്റ്) 


10. യു.എൻ. ആസ്ഥാനത്ത് സ്ഥാപിക്കുന്ന ഗാന്ധി പ്രതിമയുടെ ശിൽപി- റാം സുതർ


11. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കാൻ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ കേരളത്തിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടി- നയി ചേത്ന 


12. അന്താരാഷ്ട്ര വ്യാപാരമേളയിൽ ഏറ്റവും മികച്ച പവിലിയൻ വിഭാഗത്തിൽ സ്വർണ്ണം നേടിയത്- കേരളം 


13. അടുത്തിടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെട്ട മുംബൈയിലെ മ്യൂസിയം- ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയം 


14. യുനെസ്കോയുടെ അവാർഡ് ഓഫ് മെറിറ്റ് നേടിയ റെയിൽവേ സ്റ്റേഷൻ- ബൈക്കുള റെയിൽവേ സ്റ്റേഷൻ (മുംബൈ)


15. 2022- ലെ അന്താരാഷ്ട്ര വ്യാപാരമേളയിൽ ഏറ്റവും മികച്ച പവലിയൻ വിഭാഗത്തിൽ സ്വർണ്ണം നേടിയ സംസ്ഥാനം- കേരളം


16. ദുബായ് ഗാല (ഗൾഫ് ആർട്സ് ആൻഡ് ലീഡർഷിപ്പ് അക്കാദമി)- യുടെ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുളള പുരസ്കാരത്തിന് അർഹനായത്- അടൂർ ഗോപാലകൃഷ്ണൻ


17. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ സംസ്ഥാനങ്ങളുടെ പ്രകടനവും പ്രശ്നങ്ങളും പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിക്ക് നേതൃത്വം കൊടുക്കുന്നത്-  അമർജിത് സിൻഹ


18. മലയാള സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ജീവിതം പറയുന്ന പുസ്തകം- ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ, രചയിതാവ്- ശ്രീകാന്ത് കോട്ടയ്ക്കൽ


19. കേരളത്തിലെ ആദ്യ സർക്കാർ സർഫിങ് സ് കൂൾ എവിടെയാണ്- ബേപ്പൂർ, കോഴിക്കോട്


20. രാജ്യാന്തര ട്വന്റി - 20 യിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി- വിനു പ്രഭാകർ (ബോട്സ്വാന ടീം)


21. ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനം- യുദ്ധ് അഭ്യാസ് 2022 (ഉത്തരാഖണ്ഡിലെ ചമോളിയിൽ)


22. ഇന്റർനെറ്റിലെ ത്രിമാന സാങ്കൽപിക ലോകമായ മെറ്റവേഴ്സിലെ ആദ്യ ഡിജിറ്റൽ രാജ്യം- ടുവാലു


23. ശശി തരൂർ രചിച്ച നെഹ്റുവിന്റെ ജീവചരിത്രം- നെഹ്റു : ഇന്ത്യയുടെ സൃഷ്ടി (പരിഭാഷ : എൻ.ശ്രീകുമാർ)


24. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം- തമിഴ്നാട്


25. ദക്ഷിണേന്ത്യയിലെ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം- കേരളം


26. വ്യവസായ മുന്നിൽ യൂണിറ്റുകളുടെ നിക്ഷേപത്തിൽ മുന്നിൽ- ഗുജറാത്ത്


27. ചെറുകിട വ്യവസായ മേഖലയിലെ നിക്ഷേപത്തിൽ മുന്നിൽ- ഉത്തർപ്രദേശ്


28. 2022 നവംബറിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ചിലന്തി- കെലവാകജു സഹ്യാദ്രി


29. അമ്പതാം വാർഷികം ആഘോഷിച്ച അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ സിനിമ- സ്വയംവരം


30. 2022 നവംബറിൽ അന്തരിച്ച ജർമ്മൻ എഴുത്തുകാരൻ- എൻസൻസ്ബർഗർ


31. ഓഡിറ്റ് ഡയറക്ടർ ജനറലിന്റെ (Director General of Audit) റോൾ സൃഷ്ടിച്ച ആദ്യ സംസ്ഥാനം- തമിഴ്നാട്


32. ഓപ്പറേഷൻ ടർട്ട്ഷീൽഡ് ഏത് രാജ്യമാണ് ആരംഭിച്ചത്- ഇന്ത്യ

  • ശുദ്ധജല ആമകളുടെ വേട്ടയാടലും നിയമ വിരുദ്ധമായ കച്ചവടവും ഇല്ലാതാക്കാൻ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഓപ്പറേഷൻ ആണ് ടർട്ട്ഷീൽഡ് ആരംഭിച്ചത്.

33. 'ഓറിയോൺ പേടകം' വിക്ഷേപിച്ച രാജ്യം- USA


34. കുടിയേറ്റ വർദ്ധനവിനെ തുടർന്ന് വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം- ബ്രിട്ടൻ


35. 2022 നവംബറിൽ ഐ.എസ്.ആർ. ഒ തദ്ദേശീയമായി വികസിപ്പിച്ച രോഹിണി ആർ.എച്ച് 200 സൗണ്ടിങ് റോക്കറ്റിന്റെ തുടർച്ചയായ ഇരുന്നൂറാം വിക്ഷേപണ ജയം എവിടെ- ഇക്വിറ്റോറിയൽ വിക്ഷേപണ കേന്ദ്രം, തുമ്പ, തിരുവനന്തപുരം

No comments:

Post a Comment