Saturday, 24 December 2022

Current Affairs- 24-12-2022


1. രാജ്യസഭ Vice Chairman's Panel ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ നോമിനേറ്റഡ് അംഗം- P.T. Usha


2. എംപയർ മാഗസിൻ 2022- ൽ പുറത്ത് വിട്ട എക്കാലത്തെയും മികച്ച 50 അഭിനേതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരം- ഷാരുഖ് ഖാൻ


3. ഇന്ത്യയിലെ ആദ്യ Green steel brand- Kalyani Ferresta


4. കേരളത്തിലാദ്യമായി 5 ജി സേവനം ആരംഭിച്ചത്- ജിയോ


5. 2022- ലെ സാമൂഹിക പുരോഗതി സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്- പുതുച്ചേരി


6. ഇന്ത്യൻ നേവി തദ്ദേശീയമായി നിർമ്മിച്ച ആദ്യ anti-submarine warfare craft- INS Arnala


7. 2022 ഡിസംബറിൽ അയർലന്റ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ- Leo varadkar


8. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ സൂര്യകിരണിന്റെ 16-ാമത് എഡിഷന് വേദിയായത്- Saljhandi


9. 2022- ലെ കാഴ്ചപരിമിതരുടെ ട്വന്റി 20 ലോകകപ്പ് ചാംപ്യൻമാർ- ഇന്ത്യ


10. സ്പെയിനിൽ നടന്ന പ്രഥമ FIH Women's Nation's Cup 2022 ൽ ജേതാക്കളായത്- ഇന്ത്യ


11. 2022- ലെ മിസിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ കിരീടം നേടിയത്- Sargam Koushal


12. 2022 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിക്ക് വേദിയായത്- മോൺട്രിയൽ (കാനഡ)


13. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി 'ഫ്രണ്ട്സ് ഓഫ് ലൈബ്രറി' പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്


14. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരം- സാം കറൻ (പഞ്ചാബ് കിങ്സ്)

  • 18.5 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് താരത്തെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.


15. അടുത്തിടെ ഇന്ത്യയിൽ വിതരണാനുമതി നൽകിയ മൂക്കിലൂടെ നൽകുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ- ഇൻകോവാക് (ബി.ബി.വി. 154)


16. രാജ്യത്തെ ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ടത്- സാനിയ മിർസ 


17. 2022- ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച എഴുത്തുകാരൻ- സി.രാധാകൃഷ്ണൻ


18. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്കു നൽകുന്ന അംഗീകാരം മലയാളത്തിൽ നിന്നും മുൻപ് ലഭിച്ചിട്ടുളളത്- എം.ടി.വാസുദേവൻ നായർ


19. സാഹിത്യ നിരൂപണത്തിനുളള പുരസ്കാരം നേടിയത്- എം.തോമസ് ("ആശാന്റെ സീതായനം' എന്ന കൃതിക്ക്)


20. വിവർത്തനത്തിനുളള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്- ചാത്തനാത്ത് അച്യുതനുണ്ണിക്ക്

  • ‘കാവ്യാലങ്കാര സൂത്രവൃത്തി'യെന്ന കൃതി സംസ്കൃതത്തിൽ നിന്നു വിവർത്തനം ചെയ്തതിനാണ് പുരസ്കാരം

21. ഇംഗ്ലീഷ് വിഭാഗത്തിലെ കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയത്- അനുരാധ റോയ്

  • ‘ഓൾ ദി ലിവ്സ് വി നെവർ ലിവ്ഡ്' എന്ന നോവലിന്

22. പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാര ജേതാവ്- കുഞ്ചൻ

  • 10001 രൂപയും പ്രശസ്തി പത്രവും ആണ് ലഭിക്കുക

23. പ്രേം നസീർ കർമ തേജസ് പുരസ്കാര ജേതാവ്- ഗോപിനാഥ് മുതുകാട്


24. സൗദി അറേബ്വയിലെ ഇന്ത്യൻ അംബാസഡർ ആയി ചുമതലയേറ്റത്- ഡോ.സുഹേൽ അജാസ് ഖാൻ


25. ഉത്തരകേരള കവിതാ സാഹിത്യ വേദിയുടെ സുഗതകുമാരി കവിതാ പുരസ്കാരത്തിന് അർഹനായത്- കെ ജിഷ


26. സ്വന്തമായി 'Climate Change Mission' ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്


27. കോവിഡ് കാലത്തെ സേവനത്തിന് രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് ലഭിച്ച പുരസ്കാരം- ഇന്ദിര ഗാന്ധി സമാധാന പുരസ്കാരം (പുരസ്കാര തുക- ഒരു കോടി രൂപ)


28. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകുവാൻ സാധ്യതയുള്ള മേഖല അത്തരം ഭക്ഷണം പാഴാക്കാതെ ആവശ്യമുള്ളവർക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനായി ആരംഭിച്ച പദ്ധതി- സേവ് ഫുഡ് ഷെയർ ഫുഡ്


29. ഗ്രാമവികസനത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ രോഹിണി നയ്യാർ പുരസ്കാരം ലഭിച്ചത്- സെതിചെം സാംഗ്ഗം (Sethrichem Sangtam)


30. 2022- ലെ കാഴ്ച പരിമിതരുടെ ട്വന്റി- 20 ലോകകപ്പ് ജേതാക്കളായത്- ഇന്ത്യ 

No comments:

Post a Comment