Sunday, 25 December 2022

Current Affairs- 25-12-2022

1. 2022- ലെ ആരോഗ്യരംഗത്ത് മികച്ച ടുഡേ പുരസ്കാരം നേടിയത്- കേരളം


2. 2022 ഡിസംബറിൽ തകർന്ന ലോകത്തിലെ വലിയ അക്വേറിയമായ അക്വാ ഡോം സ്ഥിതിചെയ്യുന്നത് എവിടെയാണ്- ബർലിൻ, ജർമ്മനി 


3. 2022 ഡിസംബറിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ മിസൈൽ നശീകരണ യുദ്ധക്കപ്പൽ- ഐഎൻഎസ് മോർമുഗാവോ


4. ഏത് മധ്യ അമേരിക്കൻ രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റായാണ് വനിതാ സിയോമറ കാസ്ട്രോ ചുമതലയേറ്റത്- ഹോൺഡുറസ് 


5. 2022 ജൂലായിൽ വധിക്കപ്പെട്ട ജപ്പാന്റെ മുൻ പ്രധാനമന്ത്രിയാര്- ഷിൻസോ ആബെ 


6. ഏത് രാജ്യത്തിന്റെ ആദ്യത്തെ വനിതാ പ്ര സിഡന്റായാണ് കാറ്റലിൻ നോവാക് തിരഞെഞ്ഞെടുക്കപ്പെട്ടത്- ഹംഗറി


7. ഡോക്യുമെന്ററി വിവരണത്തിന് 2022- ൽ എമ്മി അവാർഡ് മുൻ ജേതാവായ അമേരിക്കൻ പ്രസിഡന്റാര്- ബരാക്ക് ഒബാമ


8. ഒരേവർഷം തന്നെ സമ്മർ, വിന്റർ ഒളിമ്പിക്സുകൾക്ക് ആതിഥ്യം വഹിച്ച ആദ്യ രാജ്യമേത്- ചൈന


9. അംഗീകൃത പണം (ലീഗൽ ടെൻഡർ) എന്ന പദവി ബിറ്റ്കോയിന് നൽകിയത് പിൻവലിക്കാൻ ഐ.എം.എഫ്. ആവശ്യപ്പെട്ടത് ഏത് രാജ്യത്തോടാണ്- എൽ സാൽവദോർ


10. സസ്യാധിഷ്ഠിതമായ (പ്ലാന്റ് ബേസ്ഡ്) കോവിഡ്- 19 വാക്സിന്റെ പ്രയോഗത്തിന് അനുമതി നൽകിയ ലോകത്തെ ആദ്യത്തെ രാജ്യമേത്- കാനഡ


11. യു.എൻ. ഹ്യൂമൻ റൈറ്റ്സ് കൗൺസിലിൽ നിന്ന് 2022 ഏപ്രിലിൽ പുറത്താക്കപ്പെട്ട രാജ്യമേത്- റഷ്യ


12. ഹൈഡ്രജൻ ഇന്ധനത്തിലെ ട്രെയിൻ പ്രവർത്തനമാരംഭിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമേത്- ജർമനി


13. ‘മോൺസ്റ്റർ മിസൈൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 ഏത് രാജ്യത്തിന്റെതാണ്- ഉത്തരകൊറിയ


14. 2022 ജൂലായിൽ വെൻഷ്യൻ സ്പേസ് സ്റ്റേഷൻ മോഡ്യൂൾ വിക്ഷേപിച്ച രാജ്യമേത്- ചൈന


15. 2022- ലെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി നടന്നതെവിടെ- ഉസ്ബെക്കിസ്താൻ


16. 2022 സെപ്റ്റംബറിൽ ലോക ജല കോൺഗ്രസ് നടന്നതെവിടെ- ഡെൻമാർക്ക്


17. റഷ്യൻ സായുധസേന പുറത്തിറക്കിയ വെളുത്ത അരയന്നം (വൈറ്റ് സ്വാൻ) എന്നറിയപ്പെടുന്ന മിസൈൽ ബോംബർ യുദ്ധവിമാനമേത്- ടുപലവ് 160 എം


18. സസ്യാധിഷ്ഠിതമായ കോവിഡ്- 19 വാക്സിന് നൽകിയിട്ടുള്ള പേരെന്ത്- കോവിഫെൻസ്


19. മെറ്റാവെർസിൽ (വെർച്വൽ വേൾഡ്) ഷോപ്പ് തുറന്ന ലോകത്തെ ആദ്യത്തെ ബാങ്കേത്- ജെ.പി. മോർഗൻ ചേസ്


20. 2022 ഫെബ്രുവരിയിൽ യൂറോപ്പിനെ ബാധിച്ച കൊടുങ്കാറ്റേത്- യൂനിസ് കൊടുങ്കാറ്റ്


21. നാറ്റോ 2022 മാർച്ചിൽ നോർവേയിൽ ആരംഭിച്ച സൈനികാഭ്യാസമേത്- കോൾഡ് റെസ്പോൺസ് 2022


22. ലോകബാങ്ക് പുറത്തിറക്കിയ ആദ്യത്തെ വന്യജീവി ബോണ്ട് ഏത് ജീവിയെ വംശനാശത്തിൽനിന്ന് രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്- ആഫ്രിക്കൻ ബ്ലാക്ക് റൈനോ


23. യു.എൻ.ഇ.പി.യുടെ 2022- ലെ റിപ്പോർട്ടുപ്ര കാരം ലോകത്തിലെ ഏറ്റവും ശബ്ദമുഖരിതമായ നഗരമേത്- ബംഗ്ലാദേശിലെ ധാക്ക (ഉത്തർപ്രദേശിലെ മുറാദാബാദ് രണ്ടാമത്)


24. ഗ്ലോബൽ ലിവിയബിലിറ്റി ഇൻഡക്സ് 2022 പ്രകാരം ഏറ്റവും ജീവിതയോഗ്യമായ നഗരമേത്- വിയന്ന


25. അമേരിക്കൻ ശാസ്ത്രജ്ഞന്മാർ ബാക്ടീരിയത്തിൽനിന്ന് വികസിപ്പിച്ചെടുത്ത ഇന്ധനമേത് (ഫ്യുവൽ)- പോപ് ഫെയിം


26. ലോകാരോഗ്യ സംഘടന 2022 ജൂലായിൽ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പകർച്ചവ്യാധിയേത്- മങ്കി പോക്സ്


27. ഐക്യരാഷ്ട്രസഭ പൊതുസഭ 2022 ജൂലായിൽ മനുഷ്യാവകാശമായി അംഗീകരിച്ചതേത്- ആരോഗ്യകരമായ പരിസ്ഥിതി


28. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി അഫ്ഗാനിസ്താനിൽ വധിച്ച അൽഖായിദ നേതാവാര്- അയ്മാൻ അൽ-സവാഹിരി


29. നാസയുടെ ഡാർട്ട് ദൗത്യം ഏത് ഛിന്ന ഗ്രഹത്തിലാണ് ഇടിച്ചിറങ്ങിയത്- ഡിമോർഫോസ്


30. സൗജന്യമായി ബ്രഡ്സ്  ലഭ്യമാക്കുന്ന ബ്രഡ്സ് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് ഏത് നഗരത്തിലാണ്- ദുബായ്

No comments:

Post a Comment