1. അടുത്തിടെ മ്യൂസിയമാക്കപ്പെട്ട ഇന്ത്യയിലെ ജയിൽ- അലിപൂർ (കൊൽക്കത്ത
- ജവാഹർലാൽ നെഹ്റു, നേതാജി സുഭാഷ്ചന്ദ്ര ബോസ്, ദേശബന്ധു സി.ആർ. ദാസ്, അരവിന്ദഘോഷ് തുടങ്ങിയ ദേശീയ നേതാക്കൾ ഇവിടെ തടവുകാരായി കഴിഞ്ഞിട്ടുണ്ട്. വിപ്ലവകാരികളായ കനലാൽ ദത്ത് (20), സത്യേന്ദ്രനാഥ് ബോസ് (26) എന്നിവരെ തൂക്കിലേറ്റിയ കഴുമരവും ഇവിടെയുണ്ട്.
- 116 വർഷം പഴക്കമുള്ള ജയിൽ 2019- ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
- അന്തേവാസികളെ 2018- ൽ കൊൽക്കത്തക്കടുത്ത ബെയ്പൂർ ജയിലിലേക്ക് മാറ്റിയിരുന്നു.
2. വന്യജീവിയായ ധ്രുവച്ചെന്നായയെ (Arctic wolf) ലോകത്താദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചത് ഏത് രാജ്യത്താണ്- ചൈന
- ചൈനയിലെ സിനോജിൻ ബയോടെക്നോളജിയാണ് സ്രഷ്ടാക്കൾ.
- 2022 ജൂൺ 10- ന് ബെയ്ജിങ്ങിലെ ലാബിൽ പിറന്ന പെൺചെന്നായ് കുഞ്ഞിന്റെ പേര്- മായ.
3. രാജ്യത്തെ വ്യാപാരിസംഘടനകളുടെ കൂട്ടായ് മയായ കോൺഫെഡറേഷൻ ഓഫ് ഓ ഇന്ത്യ ട്രേഡേഴ്സ് (CAIT) ആരംഭിക്കുന്ന ഇ-കൊമേഴ്സ് പോർട്ടൽ- ഭാരത് ഇ-മാർട്ട്
- ഓൺലൈൻ വ്യാപാരരംഗത്തെ കുത്തകകൾക്കെതിരേയുള്ള പോർട്ടലാണിത്.
- സാധനസാമഗ്രികൾക്കുപുറമേ ബാങ്ക്, ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ് തുടങ്ങിയ സേവനങ്ങളും പോർട്ടൽ വഴി ലഭ്യമാണ്.
- 83 കോടി ഉപയോക്താക്കളുള്ള ലോകത്തെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് വിപണിയാണ് ഇന്ത്യ.
4. കേരള പബ്ലിക് എക്സ്പെൻഡിച്ചർ ആൻഡ് റിവ്യൂ കമ്മിറ്റിയുടെ പുതിയ ചെയർമാൻ- ഡോ. ഡി. നാരായണ
- സർക്കാരിന്റെ ധനം ചെലവഴിക്കുന്നത് സംബന്ധിച്ച വിലയിരുത്തലുകളും നിർദേശങ്ങളും സമർപ്പിക്കുന്ന സമിതിയാണ് ഇത്.
5. പ്രധാനമന്ത്രി അധ്യക്ഷനായ പി.എം. കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റികളായി നിയമിതരായത്- ജസ്റ്റിസ് കെ.ടി. തോമസ്, കരിയമുണ്ട്, രത്തൻ ടാറ്റ
6. ആജീവനാന്ത സംഭാവനയ്ക്കുള്ള സംസ്ഥാന സാമൂഹികനീതിവകുപ്പിന്റെ 2022- ലെ വയോ സേവന പുരസ്കാര ജേതാക്കൾ- ഡോ. എം. ലീലാവതി, ഗായകൻ പി. ജയചന്ദ്രൻ
- മികച്ച വയോജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ജില്ലാപഞ്ചായത്തിനുള്ള പുരസ്താരം കണ്ണൂർ ജില്ലാപഞ്ചായത്തിന് ലഭിച്ചു.
7. ലോക ആംഗ്യഭാഷാദിനം (International Day of Sign Languages) എന്നാണ്- സെപ്റ്റംബർ 23
- സെപ്റ്റംബർ അവസാനത്തെ പൂർണമായ ഒരാഴ്ച ഇന്റർനാഷണൽ വീക്ക് ഓഫ് ദ ഡെഫ് ആയും 2009 മുതൽ ആചരിക്കുന്നു.
- 1951 സെപ്റ്റംബർ 23- ന് വേൾഡ് ഫെഡറേഷൻ ഓഫ് ദ ഡെഫ് സ്ഥാപിതമായതിന്റെ സ്മരണാർഥമാണ് 2018 മുതൽ ലോക ആംഗ്യഭാഷാദിനം ആചരിക്കുന്നത്.
8. രാജ്യത്തെ പത്രമാധ്യമങ്ങളുടെ പരമോന്നത സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ (ഐ.എൻ.എസ്.) പുതിയ പ്രസിഡന്റ്- കെ. രാജപ്രസാദ് റെഡ്ഡി
9. 2022 സെപ്റ്റംബർ 23- ന് അന്തരിച്ച രണ്ടു തവണ ബുക്കർ പുരസ്ക്കാരം നേടിയ ആദ്യ വനിതാ എഴുത്തുകാരി- ഹിലരി മാന്റൽ (70)
- വിഖ്യാതമായ വുൾഫ്ഹാൾ നോവൽ രൂയത്തിലൂടെ പ്രസിദ്ധിനേടിയ ഇംഗ്ലീഷ് എഴുത്തുകാരിയാണ്.
- 16-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഭരണം നടത്തിയിരുന്ന ഹെൻറി എട്ടാമൻ രാജാവിന്റെ മുഖ്യ ഉപദേഷ്ടാവ് (പിന്നീട് രാജകല്പനയാൽ വധിക്കപ്പെട്ടു) തോമസ് ക്രോംവെല്ലിന്റെ (1485-1540) ജീവിതം ആധാരമാക്കി രചിച്ച Wolf Hall 2009- ലാണ് പ്രസിദ്ധീക രിച്ചത്.
- രണ്ടാം ഭാഗമായ Bring Up the Bodies 2012- ലും പുറത്തിറങ്ങി. ഈ രണ്ട് കൃതികളാണ് ഹിലരിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്തത്.
- നോവലയത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ The Mirror and the Light 2020- ൽ പ്രസിദ്ധീകരിച്ചു.
- വൂൾഫ് ഹാൾ ത്രയം 50 ലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. 41 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
- ഫ്രഞ്ച് വിപ്ലവം പശ്ചാത്തലമാക്കി രചിച്ച amins A Place of Greater Safety.
10. ഇന്ത്യൻ കരസേന 4,25,000 കാർബൈൻ (Carbines) തോക്കുകൾ വാങ്ങാൻ അടുത്തിടെ ടെൻഡർ ക്ഷണിച്ചു. എന്താണ് ഇവയുടെ പ്രത്യേകത- തൊട്ടടുത്തുനിന്നുള്ള ആക്രമണങ്ങളിൽ ഉപയോഗിക്കാൻ ഏറെ അനുയോജ്യമായ തോക്കുകൾ.
- അമേരിക്കൻ ഐക്യനാടുകളിൽ 1980- കളിൽ വികസിപ്പിച്ചവയാണ് എം- 4 കാർബൈൻ തോക്കുകൾ. 2000- ൽ പരിക്കരിച്ച പതിപ്പാണ് സി.ക്യു.ബി. കാർബൈൻ, അരലക്ഷത്തിനുമുകളിലാണ് അന്താരാഷ്ട്ര വിപണിയിൽ വില.
- സേനയുടെ പക്കലുള്ള പഴക്കമേറിയ 9 എം.എം. സബ്മെഷീൻ ഗണ്ണുകൾക്ക് പകരമായാണ് ഇവ വാങ്ങുന്നത്.
11. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനും നിർവീര്യമാക്കാനുമായി കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് വിഭാഗം പുറത്തിറക്കിയ ആന്റിഡ്രോൺ മൊബൈൽ വെഹിക്കിൾ- ഈഗിൾ ഐ
- ഇന്ത്യയിൽ ആദ്യമായാണ് ഒരു പോലീസ് സേനയ്ക്ക് ഇത്തരത്തിലുള്ള സംവിധാനം നിലവിൽ വരുന്നത്.
12. എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള വുമൺ ഓഫ് ദ ഇയർ പുരസ്ക്കാരം നേടിയ ഇന്ത്യൻ വംശജ- സുവല്ല ബ്രാവർമാൻ
- നിലവിൽ ബ്രിട്ടീഷ് ഹോം സെക്രട്ടറി കൂടിയാണ് സുവെല്ല.
- അമ്മവഴി തമിഴ്നാടുമായും അച്ഛൻ വഴി ഗോവയുമായും കുടുംബവേരുകളുണ്ട് ഈ 42 കാരിക്ക്.
13. 2022 സെപ്റ്റംബർ 25- ന് അന്തരിച്ച ആര്യാടൻ മുഹമ്മദ് (87) എത്ര പ്രാവശ്യമാണ് നിലമ്പൂരിനെ കേരളനിയമസഭയിൽ പ്രതിനി ധാനം ചെയ്തത്- എട്ടുതവണ
- 34 വർഷക്കാലം നിലമ്പൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത അദ്ദേഹം നാലു പ്രാവശ്യം മന്ത്രിപദവിയും വഹിച്ചു
- 1969- ൽ നിലമ്പൂർ എം.എൽ.എ. ആയിരുന്ന കുഞ്ഞാലി വെടിയേറ്റ് മരിച്ച കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ട് ഒൻപത് മാസം ജയിൽവാസം അനുഭവിച്ചിരുന്നു. പിന്നീട് കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതേ വിട്ടു.
14. കുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ വില്പനയും വിതരണവും നടത്തുന്ന വർക്കെതിരേ 2022 സെപ്റ്റംബർ 24- ന് സി.ബി.ഐ. നടത്തിയ രാജ്യ വ്യാപക റെയ്ഡിന്റെ പേര്- ഓപ്പറേഷൻ മേഘചക്ര
- കേരളമുൾപ്പെടെ 21 സംസ്ഥാന ങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 59 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഓൺലൈൻ ക്ലൗഡ് സ്റ്റോറേജിലൂടെ കൈമാറുന്നതായി ഇന്റർ പോൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
15. ചണ്ഡീഗഢ് വിമാനത്താവളത്തിന് നൽകിയ പുതിയ പേര്- ഷഹീദ് ഭഗത്സിങ് എയർപോർട്ട്
16. 2022 സെപ്റ്റംബർ 26- ന് നവതി (90) ആഘോഷിച്ച ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി- മൻമോഹൻസിങ്
- ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 1932 സെപ്റ്റംബർ 26- നാണ് ജനനം.
- എച്ച്.ഡി. ദേവഗൗഡ (89)- യാണ് ജീവിച്ചിരിക്കുന്ന മറ്റൊരു മുൻ പ്രധാനമന്ത്രി.
17. ഏത് വിഖ്യാത ഇന്ത്യൻ സംഗീത സംവിധായകന്റെ ജന്മഭവനമാണ് ബംഗ്ലാദേശ് സർക്കാർ ഏറ്റെടുത്ത് സാംസ്കാരിക സമുച്ചയമാക്കുന്നത്- എസ്.ഡി. ബർമൻ
- ത്രിപുര രാജകുടുംബാംഗമായ സച്ചിൻ ദേവ് ബർമൻ 1906- ൽ ജനിച്ച കുമില്ല ജില്ലയിലെ ദക്ഷിണ ചാർത്താ ഗ്രാമത്തിലെ കൊട്ടാരമാണ് സമുച്ചയമാക്കുന്നത്. ഇതിനായി 86 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
- പ്രസിദ്ധ സംഗീതസംവിധായകനായിരുന്ന ആർ.ഡി. ബർമൻ മകനാണ്.
18. രാജ്യസഭയിലെ വനിതാ അംഗങ്ങളെ ഇനി എങ്ങനെ അഭിസംബോധന ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്- മാഡം
19. ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ലിംഗസമത്വം നടപ്പാക്കിയത് എപ്രകാരമാണ്- വനിതാ താരങ്ങൾക്ക്, പുരുഷതാരങ്ങൾ ക്കെന്നപോലെ ടെസ്റ്റിന് 15 ലക്ഷം രൂപയും ഏകദിനത്തിന് ആറുലക്ഷം രൂപയും ട്വന്റി- 20- ക്ക് മൂന്നുലക്ഷം രൂപയും ലഭിക്കും.
- ഇപ്പോൾ വനിതാ താരങ്ങൾക്ക് ലഭിക്കുന്നത് ടെസ്റ്റിന് നാലുലക്ഷവും ഏകദിനത്തിനും ട്വന്റി 20- ക്കും ഒരുലക്ഷവുമാണ്.
- ക്രിക്കറ്റിൽ പ്രതിഫലത്തിൽ തുല്യത നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ
- ന്യൂസിലൻഡാണ് പുരുഷ-വനിതാ താരങ്ങൾക്ക് ഒരേപ്രതിഫലം പ്രഖ്യാപിച്ച ആദ്യ രാജ്യം
20. ഇരുപത്തഞ്ചാമത് നാഷണൽ യൂത്ത് ഫെസ്റ്റിവൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെതെവിടെ- പുതുച്ചേരി
21. 2022- ലെ ദേശീയ ശാസ്ത്രദിനത്തിന്റെ (ഫെബ്രുവരി 28) സന്ദേശമെന്തായിരുന്നു- ഇന്റഗ്രേറ്റഡ് അപ്രോച്ച് ഇൻ സയൻസ് ആൻഡ് ടെക്നോളജി ഫോർ സസ്റ്റൈന ബിൾ ഫ്യൂച്ചർ
22. ഇന്ത്യ, അമേരിക്ക, തയ്വാൻ, സിങ്കപ്പൂർ എന്നിവിടങ്ങളിലെ സർവകലാശാലകളിലെ അന്താരാഷ്ട്രനിലവാരത്തിലെ ഗവേഷകർ ചേർന്ന് വികസിപ്പിച്ച ഉപഗ്രഹമേത്- ഇൻർസാറ്റ് 1
23. നാഷണൽ പ്രൊഡക്ടിവിറ്റി ദിനമായി ആചരിക്കുന്ന ദിവസമേത്- ഫെബ്രുവരി 12
24. കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ഐ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ഏത്- ഓൾ ദാറ്റ് ബ്രീത് സ്
25. ലോകകപ്പിന്റെ ചരിത്രത്തിൽ രണ്ട് തവണ ഗോൾഡൻ ബോൾ നേടുന്ന താരം- ലയണൽ മെസി
26. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരം- ലയണൽ മെസി
27. ഖത്തർ ലോകകപ്പിൽ ആദ്യ ഗോൾ നേടിയ താരം- എന്നർ വലൻസിയ (ഇക്വഡോർ)
28. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യത്തെ പുരുഷതാരം- ക്രിസ്റ്റ്യാനോ റൊണാൾഡോ
29. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം- ഗാവി (സ്പെയിൻ)
30. ബ്രസീൽ ടീമിനായി ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം- തിയാഗോ സിൽവ
No comments:
Post a Comment