Friday, 10 September 2021

Current Affairs- 10-09-2021

1. ടോക്കിയോ പാരാലിമ്പിക്സിൽ ഒന്നാം സ്ഥാനം നേടിയത്- ചൈന (96 സ്വർണ്ണം, 60 വെള്ളി, 51 വെങ്കലം- ആകെ 207 മെഡലുകൾ)


2. ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം- 24


3. ഇന്ത്യ നേടിയ ആകെ മെഡലുകൾ- 19 (5 സ്വർണ്ണം, 8 വെളളി, 6 വെങ്കലം)


4. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണ്ണം നേടിയത്- കൃഷ്ണ നാഗർ (പുരുഷ സിംഗിൾസ് SH6 വിഭാഗം)


5. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളി മെഡൽ നേടിയത്- സുഹാസ് യ്തിരാജ് (പുരുഷ സിംഗിൾസ് ടL 4 വിഭാഗം)


6. സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത്- അവനി ലെ ഖാര


7. കോവിഡിന്റെ മുന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാനും വാക്സിനേഷൻ ഊർജിതമാക്കുന്നതിനുമായി കേരള സർക്കാർ ആരംഭിച്ച ക്യാമ്പയിൻ - ബി ദ വാരിയർ (Be The Warrior)


8. ഡാർക്ക് വെബ്ബ് നിഗുഢതകൾ നീക്കുന്നതിനും കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യുന്നതിനുമായി കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ഹാക്കത്തോണിലൂടെ നിർമ്മിച്ച സോഫ്റ്റ്വെയർ- Grapnel 1.0


9. 2021 സെപ്തംബറിൽ അന്തരിച്ച മയ്യഴി വിമോചന സമരനേതാവും കവിയുമായിരുന്ന വ്യക്തി- മംഗലാട്ട് രാഘവൻ


10. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 23000 റൺസ് എന്ന റെക്കോർഡ് നേടിയത്- വിരാട് കോഹ് ലി (490 ഇന്നിംഗ്സുകളിൽ നിന്ന്)


11. National Assessment and Accreditation Council (NAAC)- ന്റെ A+ അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാല- ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (കാലടി, എറണാകുളം)


12. ഗ്രാമപഞ്ചായത്തുകളിലെ ഭരണ നിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച സംവിധാനം- സിറ്റിസൺ പോർട്ടൽ


13. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് || അന്തരിച്ചാലുടൻ സ്വീകരിക്കേണ്ട നടപടികളുടെ മാർഗ്ഗരേഖയ്ക്ക് നൽകിയ പേര്- ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്


14. 2021 സെപ്തംബറിൽ ആന്ധാപ്രദേശ് സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ആയി നിയമിതനായത്- രജീഷ് കുമാർ (മുൻ എസ്. ബി. ഐ ചെയർമാൻ)


15. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ- ജസ്പ്രീത് ബുംറ (24 ടെസ്റ്റിൽ നിന്ന്) (കപിൽദേവിന്റെ റെക്കോർഡ് മറികടന്നു)


16. 2021 സെപ്തംബറിൽ അന്തരിച്ച മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി- കേശവ് ദേശിരാജു


17. അന്താരാഷ്ട്ര ഫുട്ബോളിൽ പരാജയമറിയാതെ ഏറ്റവും കുടുതൽ മത്സരങ്ങൾ പൂർത്തിയാക്കിയ ടീം എന്ന റെക്കോർഡ് നേടിയത്- ഇറ്റലി (തുടരെ 36 മത്സരങ്ങൾ വിജയിച്ചു)


18. ഇന്ത്യയിലെ ആദ്യ Dugong Conservation Reserve നിലവിൽ വരുന്ന സംസ്ഥാനം- തമിഴ്നാട്


19. 2021 സെപ്തംബറിൽ കാലാവസ്ഥ വ്യതിയാനം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മന്ത്രാലയം നിലവിൽ വന്ന രാജ്യം- ഗ്രീസ്


20. 2021 സെപ്റ്റംബറിൽ ഗുരുവായൂർ ദേവസ്വം കമ്മീഷണർ ആയി നിയമിതനായത്- ബിജു പ്രഭാകർ


21. 2021 സെപ്തംബറിൽ അന്തരിച്ച മുൻ ഫ്രഞ്ച് ഫുട്ബോൾ താരം- ജീൻ പിയറി ആഡംസ്


22. ലോകത്തിലെ ആദ്യത്തെ പ്ലാന്റ് അധിഷ്ഠിത സ്മാർട്ട് എയർ പൂരിഫയർ വികസിപ്പിച്ച സ്ഥാപനം- IIT Roper 


23. Solang Festival ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- അരുണാചൽ പ്രദേശ് 


24. ദേശീയ പോഷകാഹാര വാരം 2021 ന്റെ പ്രമേയം- Feeding Smart Right from the Start 


25. ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ പാർക്ക് സ്ഥാപിക്കുന്നത്- മധ്യപ്രദേശ്


26. ഇന്ത്യയിലെ മുഴുവൻ മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്ക്ക് നൽകിയ സംസ്ഥാനം- ഹിമാചൽ പ്രദേശ് 


27. ഡച്ച് ഗ്രാൻഡ് പ്രിക്സ് 2021 നേടിയത്- Max Versteppn 


28. രാജസ്ഥാൻ ഗവൺമെന്റ് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ യോജന'യുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിച്ചത്- ആവനി ലെഖാരേ


29. പി 4 മിക്സഡ് 50 മീറ്റർ പിസ്റ്റൽ എസ്. എച്ച് 1 പാരാലിമ്പിക്സ് റെക്കോഡോടെ സ്വർണം നേടിയതാരം- മനീഷ് നർവാൾ


30. പാരാലിമ്പിക്സിൽ ബാഡ്മിന്റണിൽ സ്വർണ്ണം നേടിയതാരം- പ്രമോദ് ഭഗത്


31. അതിർത്തി രക്ഷാസേനയുടെ (BSF) പുതിയ ഡയറക്ടർ ജനറൽ- പങ്കജ്കുമാർ സിങ്


32. 2021- ലെ ലോക സംസ്കൃത ദിനം എന്നായിരുന്നു- ഓഗസ്റ്റ് 22 

  • സംസ്കൃത ഭാഷയുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി 1969 മുതൽ ശ്രാവണ പൗർണമി ദിനത്തിൽ സംസ്കൃത ദിനം ആചരിച്ചുവരുന്നു

33. മധ്യപ്രദേശിലെ ഉജ്ജയിനി മഹർഷി പാണിനി സംസ്കൃത- വൈ ദിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതനായ മലയാളി- പ്രൊഫ. സി.ജി. വിജയകുമാർ 


34. ഓഗസ്റ്റ് 21- ന് അന്തരിച്ച കല്യാൺ സിങ് (89) ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ്- ഉത്തർപ്രദേശ്

  • 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ മുഖ്യമന്ത്രിയായിരുന്നു. രാജസ്ഥാൻ ഗവർണറായും പ്രവർത്തിച്ചിരുന്നു.

35. താലിബാൻ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ  ഇന്ത്യക്കാരെയും മറ്റുരാജ്യക്കാരെയും രക്ഷിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന് കേന്ദ്രസർക്കാർ നൽകിയ പേര്- ഓപ്പറേഷൻ ദേവിശക്തി

No comments:

Post a Comment