Saturday, 11 September 2021

Current Affairs- 11-09-2021

1. അടുത്തിടെ അന്തരിച്ച പ്രശസ്ത ഗ്രീക്ക് സംഗീത സംവിധായകനും ഗാനരചയിതാവുമായ വ്യക്തി- മിക്കിസ് തിയോദോറാക്കിസ്


2. അടുത്തിടെ റിയാലിറ്റി ഷോകൾ നിരോധിച്ച രാജ്യം- ചൈന


3. മൂന്ന് വർഷത്തിനു ശേഷം വീണ്ടും നിപാ മരണം സ്ഥിരീകരിച്ച കേരളത്തിലെ പ്രദേശം- ചാത്തമംഗലം (കോഴിക്കോട്) 


4. രാഷ്ട്രപതിയുടെ അധ്യാപക പുരസ്കാരം ലഭിച്ച മലയാളി അധ്യാപകർ- എം. ബി.പ്രസാദ്, മാത്യു. കെ. തോമസ്, ഫൈസൽ


5. ഐഡ ചുഴലിക്കാറ്റിനെത്തുടർന്ന് എണ്ണച്ചോർച്ചയുണ്ടായ പ്രദേശം- മെക്സിക്കോ ഉൾക്കടൽ


6. സെപ്തംബർ 5 'ഗൗരി ലങ്കേഷ് ദിനം' ആയി ആചരിക്കാൻ തീരുമാനിച്ച - കനേഡിയൻ നഗരം- ബർണബി


7. 'Plastics Pact' പുറത്തിറക്കിയ ആദ്യ ഏഷ്യൻ രാജ്യം- ഇന്ത്യ


8. രാജീവ് ഗാന്ധിയുടെ പേരിൽ സയൻസ് സിറ്റി ആരംഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര


9. Rude life : The Memoir എന്ന പുസ്കതം രചിച്ചത്- Vir Sanghvi


10. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം


11. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തീവണ്ടി സർവീസ് (കോർപ്പറേറ്റ് ട്രെയിൻ) ഏത്- തേജസ് എക്സ്പ്രസ് 


12. ഏതൊക്കെ സ്ഥലങ്ങളെയാണ് തേജസ് എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്- ലഖ്നൗ - ന്യൂഡൽഹി 


13. നാമമാത, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ക്കുള്ള ലോകദിനമായി ആചരിക്കുന്നതേത്- ജൂൺ 27 


14. മൊത്തവില സൂചിക പുനഃക്രമീകരിക്കാനായി കേന്ദ്രസർക്കാർ നിയമിച്ച സമിതിയുടെ തലവനാര്- പ്രൊഫ. രമേഷ് ചന്ദ് 


15. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷൻ നൽകാനുള്ള പദ്ധതി ഏത്- ഭാരത് നെറ്റ് പദ്ധതി 


16. 1975-77- ലെ ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായവർക്കും അവരുടെ പങ്കാളികൾക്കും അഞ്ച് ലക്ഷം രൂപയുടെവരെ വാർഷിക ചികിത്സാ സഹായപദ്ധതി നടപ്പാക്കുന്ന സംസ്ഥാനമേത്- ഹരിയാണ (ലോക് തന്ത്ര സേനാനികൾ) 


17. ഏത് യോഗാഗുരുവിന്റെ ആത്മകഥയാണ് "മൈ ലൈഫ്, മൈ മിഷൻ'- ബാബാ രാംദേവ് 


18. പൊതുസ്ഥാപനങ്ങളിൽ കൃത്രിമ ഭൂജലപരിപോഷണം പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ നിയോജകമണ്ഡലമേത്- കാട്ടാക്കട 


19. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസിൽ നിർമിച്ച ഇലക്ട്രിക് ഓട്ടോറിക്ഷ ഏത്- നീം-ജി 


20. കുടുംബനാഥൻ രോഗബാധിതനായി കിട പ്പിലാവുകയോ മരണപ്പെടുകയോ ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകാനുള്ള സം സ്ഥാന സർക്കാരിന്റെ പദ്ധതിയേത്- അതിജീവിക 


21. കാട്ടുകള്ളൻമാർ വെടിവെച്ചുകൊന്ന ആമസോൺ കാടുകളുടെ സംരക്ഷകനാര്- പൗലോ പൗലിനോ ഗ്വാജ്ജാരാ 


22. ആമസോൺ കാടുകളുടെ സംരക്ഷണാർഥ മുള്ള ഏത് സംഘടനയിലെ അംഗമായിരുന്നു പൗലോപൗലിനോ- ഗാർഡിയൻസ് ഓഫ് ദി ഫോറസ്റ്റ്സ്


23. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർതാർപുർ ഇടനാഴി ഏത് മതവിഭാഗ ത്തിന്റെ തീർഥാടനവുമായി ബന്ധപ്പെട്ടതാണ്- സിഖ് മതം


24. കാർഷികരംഗത്തെ പരിഷ്കാരവുമായി ബന്ധപ്പെട്ടുള്ള മൂന്ന് ബില്ലുകൾക്ക് രാഷ്ടപതി യുടെ അംഗീകാരം ലഭിച്ചതെന്ന്- 2020 സെപ്റ്റംബർ 27 


25. കേന്ദ്രസർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവി പ്പിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച അന്തർദേശീയ ഏജൻസി ഏത്- ആംനെസ്റ്റി ഇന്റർനാഷണൽ 


26. ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ മിലിട്ടറി സാറ്റലൈറ്റ് ഏത്- ജിസാറ്റ്- 7  


27. വ്യോമസേന, കരസേന എന്നിവയുടെ ഉപയോഗത്തിനായി 2018 ഡിസംബറിൽ വിക്ഷേപിച്ച ഉപഗ്രഹമേത്- ജിസാറ്റ്- 7എ 


28. ഇന്ത്യയുടെ പ്രഥമ ചാരഉപഗ്രഹമായി അറിയപ്പെടുന്നതേത്- എമിസാറ്റ് 


29. 2019 ജനുവരിയിൽ ഐ.എസ്.ആർ.ഒ. വിക്ഷേ പിച്ച എത് ഉപഗ്രഹമാണ് ലോകത്തിലെതന്നെ ഏറ്റവും ഭാരം കുറഞ്ഞതായി അറിയപ്പെടുന്നത്- കലാം സാറ്റ്- വി2 


30. ‘ബാഹുബലി' എന്ന അപരനാമമുള്ള ഇന്ത്യയു ടെ ബഹിരാകാശദൗത്യ വിക്ഷേപണ റോക്കറ്റേത്- ജി.എസ്.എൽ.വി.എം.കെ- 3 


31. അമേരിക്കൻ റോക്ക് എൻ റോൾ സംഗീതത്തിലെ പ്രസിദ്ധ കൂട്ടുകെട്ടായിരുന്ന എവർലി ബ്രദേഴ്സിലെ അവശേഷിച്ച അംഗവും അന്തരിച്ചു. പേര്- ഡോൺ എവർലി (84) 

  • സഹോദരനായ ഫിൻ എവർലി 2014- ൽ അന്തരിച്ചിരുന്നു. 1950, 60- കളിൽ ഹിറ്റ് ഗാനങ്ങൾ കൊണ്ട് ലോക പ്രസിദ്ധി നേടിയ Everly Brothers ആണ് ബീറ്റിൽസ് ഉൾപ്പെടെയുള്ള ഗായക സംഘങ്ങൾക്ക് പ്രചോദനമായത്. 

32. അടുത്ത നാല് വർഷത്തിനുള്ളിൽ കേന്ദ്രസർക്കാരിൻറ ഉടമസ്ഥതയിലുള്ള ആസ്തികൾ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തുകൊണ്ട് എത്ര തുക സമാഹരിക്കാനുള്ള പാക്കേജാണ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്- ആറുലക്ഷം കോടി രൂപ 

  • റോഡ്, റെയിൽവെ, വിമാനത്താവളങ്ങൾ, ഊർജം, എണ്ണവാതകക്കുഴലുകൾ, ടെലികോം തുടങ്ങി 14 അടിസ്ഥാന സൗകര്യ മേഖലകളിലെ 20-ലധികം ആസ്തികളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനാണ് National Monetisation Pipeline എന്ന പദ്ധതി ലക്ഷ്യമാക്കുന്നത്. ആസ്തികളുടെ കൈമാറ്റം നടത്തിപ്പിന് മാത്രമായിരിക്കും. ഉടമസ്ഥത സർക്കാരിനുതന്നെയായിരിക്കും.

33. ഓഗസ്റ്റ് 24- ന് അന്തരിച്ച മലയാളികൂടിയായ ഒളിമ്പ്യൻ- ഒ. ചന്ദ്രശേഖരൻ (86)  

  • 1960- ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. 1962- ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു. 

34. സുപ്രീംകോടതിയിൽ നിയമിതരായ ഒൻപത് പുതിയ ജഡ്മിമാരിലെ മലയാളി- സി.ടി. രവികുമാർ

  • ഹിമ കോഹി , ബി.വി.നാഗ രത്ന, ബേല എം. ത്രിവേദി, എ. എസ്. ഓക, ജെ.കെ. മഹേശ്വരി, എം.എം.സുന്ദരേശ്, വിക്രംനാഥ്, പി.എസ്. നരസിംഹ എന്നിവരാണ് മറ്റ് ജഡ്മിമാർ. 
  • മൂന്ന് വനിതകൾ ഒരുമിച്ച് സുപ്രീംകോടതി ജഡ്മിമാരാകുന്നത് ആദ്യമായാണ്. അഭിഭാഷക വൃത്തിയിൽ നിന്ന് നേരിട്ട് ജഡ്മിയാകുന്ന ഒൻപതാമനാണ് നരസിംഹ. ഇത്തരത്തിൽ അഡ്മിയായ ആദ്യ വനിത ഇന്ദു മൽഹോത്രയാണ്.
  • സുപ്രീംകോടതി ജഡ്ഡിയായ ആദ്യ മലയാളി പി. ഗോവിന്ദ മേനോനാണ്. സുപ്രീംകോടതി ജഡ്ഡിയായ ആദ്യ വനിത മലയാളികൂടിയായ ഫാത്തിമാ ബീവിയാണ്. ചീഫ് ജസ്റ്റിസായ ആദ്യ മലയാളി കെ.ജി. ബാലകൃഷ്ണൻ. . 
  • സുപ്രീംകോടതി ജഡ്മിമാരുടെ അനുവദനീയമായ അംഗ സം ഖ്യ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ആണ്. ഇപ്പോൾ 33 ജഡ്മിമാരാണുള്ളത്.

35. ചട്ടമ്പി സ്വാമികളുടെ ഏത് കൃതിയുടെ ആദ്യ പതിപ്പിനാണ് 2021- ൽ നൂറ്റാണ്ട് തികഞ്ഞത്- വേദാധികാര നിരൂപണം 

No comments:

Post a Comment