1. 2021 സെപ്തംബറിൽ UN Sustainable Development Goals Advocates- ൽ ഒരാളായി നിയമിതനായ നൊബേൽ പുരസ്കാര ജേതാവ്- കൈലാഷ് സത്യാർത്ഥി
2. 2021 സെപ്തംബറിൽ സിക്കിമിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ചത്- Cooper Masheer (Katley)
3. 2021 സെപ്തംബറിൽ LIC അതിന്റെ വികസന ഓഫീസർമാരുടെ പ്രത്യേക ഉപയോഗത്തിനായി പുറത്തിറക്കിയ മൊബൈൽ ആപ്പ്- പ്രഗതി
4. ഇന്ത്യയുടെ 61-ാമത് Software Technology Park നിലവിൽ വന്നത്- നാഗാലാന്റ്
5. ഇന്ത്യ - നേപ്പാൾ സംയുക്ത സേനാഭ്യാസമായ Surya Kiran- ന്റെ 15-ാമത് എഡിഷന്റെ വേദി- Pithoragarh (Uttarakhand)
6. Skyroot Aerospace- നു ശേഷം Launch Vehicles വികസിപ്പിക്കുന്നതിനും ISRO- യുടെ സേവനങ്ങൾ ലഭിക്കുന്നതിനുമായി Department of Space മായി കരാറിലേർപ്പെട്ട സ്ഥാപനം- അഗ്നികുൽ കോസ്മോസ്
7. ഇന്ത്യൻ റെയിൽവേയുടെ എല്ലാ ഹെൽപ്പ്ലൈൻ നമ്പറുകളും ലയിപ്പിച്ച് നിലവിൽ വന്ന ഹെൽപ്പ് ലൈൻ നമ്പർ- 139
8. 2021 സെപ്തംബറിൽ UNESCO ലോകത്തിലെ ആദ്യ Five Country biosphere reserve ആയി പ്രഖ്യാപിച്ചത്- Mura - Drava - Danube (MDD)
9. മഴത്തുള്ളികൾ, നീർച്ചാലുകൾ, കടൽത്തിരകൾ തുടങ്ങിയവയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി ഐഐടി ഡൽഹി വികസിപ്പിച്ച നാനോ ജനറേറ്റർ- Liquid - Solid Interface Triboelectric Nanogenerator
10. 2021 സെപ്തംബറിൽ പെൺകുട്ടികൾക്ക് സെക്കന്ററി തല വിദ്യാഭ്യാസം നിരസിച്ച രാജ്യം - അഫ്ഗാനിസ്ഥാൻ
11. 2021 സെപ്തംബറിൽ അന്തരിച്ച മുൻ ഇംഗ്ലീഷ് ഫുട്ബോൾ സ്ട്രൈക്കർ- ജിമ്മി ഗ്രീവ്സ്
12. 2021 സെപ്തംബറിൽ Asian Snooker Championship നേടിയ താരം- പങ്കജ് അദ്വാനി
13. കാർഷിക-വിനോദ സഞ്ചാര മേഖലകളെ കൂട്ടിയിണക്കി കർഷകർക്കു വരുമാനം ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി- അഗ്രി ടൂറിസം
14. ലോക അൽഷമെഴ്സസ് ദിനം (സെപ്റ്റംബർ 21) 2021- ന്റെ പ്രമേയം- Know Dementia, Know Alzheimer's
15. 2021 സെപ്റ്റംബറിൽ ഫെയ്സ്ബുക്ക് മേധാവിയായി നിയമിതനായത്- രാജീവ് അഗർവാൾ
16. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) സംസ്ഥാനതല ഭക്ഷ്യസുരക്ഷാ സൂചിക 2020-21- ൽ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്- ഗുജറാത്ത് (കേരളം- രണ്ടാം സ്ഥാനം)
17. ഫിലിപ്പീൻസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ലോകോത്തര ബോക്സിങ്ങ് താരം- മാനി പാക്വിയാവോ
18. 2021 സെപ്തംബറിൽ ഇന്ത്യയിൽ നിന്നും 2 ഡോസ് വാക്സിൻ സ്വീകരിച്ചവരെ അംഗീകരിക്കാതെ ക്വാറന്റിൻ നിർബന്ധമാക്കിയ രാജ്യം- ബ്രിട്ടൺ
19. 2021 സെപ്റ്റംബറിൽ World Bank ഏതു Index- ന്റെ Publication ആണ് നിർത്തലാക്കിയത്- Doing Business Report
20. 2019- ലെ വിവരാവകാശ നിയമ ഭേദഗതി പ്രകാരം കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ ഔദ്യോഗിക കാലാവധി എത വർഷമാക്കിയാണ് മാറ്റിയത്- മൂന്നുവർഷം അഥവാ 65 വയസ്സുവരെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള - ഇന്ത്യൻ ദൗത്യമേത്- ഗഗൻയാൻ
21. ഗഗൻയാൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളിശാസ്ത്രജ്ഞയാര്- വി,ആർ. ലളിതാംബിക
22. ഐ.എസ്.ആർ.ഒ- യുടെ ബഹിരാകാശരംഗത്ത മികവ് വാണിജ്യ വത്കരിക്കാനായി രൂപം നൽകിയ പുതിയ കമ്പനിയേത്- ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്
23. പ്രതിരോധ വകുപ്പിൻറെ ഏതെല്ലാം പഠനകേന്ദ്രങ്ങളിലാണ് പെൺകുട്ടികൾക്കും പ്രവേശനമനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്- നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി
24. രാജ്യത്ത് എല്ലായിടത്തും ഉപയോഗിക്കാവുന്ന പുതിയ ഏകീകൃത വാഹനരജിസ്ട്രേഷൻ സംവിധാന പ്രകാരം ഏത് സീരീസിലാണ് വാഹനങ്ങൾക്ക് നമ്പർ അനുവദിക്കുന്നത്- ഭാരത് എന്ന ഇംഗ്ലീഷ് വാക്കിൻറ ആദ്യ രണ്ടക്ഷരങ്ങളായ ബി.എച്ച്. സീരീസിൽ
- ഇതോടെ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് വാഹനം കൊണ്ടുപോയി ഉപയോഗിക്കുമ്പോൾ വേണ്ടിവരുന്ന പുനർ രജിസ്ട്രേഷൻ ഒഴിവാകും.
25. സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾ പരിഗണിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (KAT) ചെയർമാനായി നിയമിക്കപ്പെട്ട മുൻ കേരള ഹൈക്കോടതി ജഡ്ജി- സി.കെ. അബ്ദുൾ റഹിം
26. 2020- ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയുടെ അധ്യക്ഷൻ ആരായിരുന്നു- ആർ. ശരത്
27. കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിൻറെ തീവ്രത കുറയ്ക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച പ്രചാരണ പരിപാടിയുടെ പേര്- 'ബി ദി വാരിയർ' (BetheWarrior)
- ബ്രേക്ക് ദി ചെയിൻ എന്നതായിരുന്നു നേരത്തെയുള്ള പ്രചാരണ പരിപാടിയുടെ പേര്.
28. സെപ്റ്റംബർ നാലിന് അന്തരിച്ച മയ്യഴി വിമോചന സമര നായകൻ- മംഗലാട്ട് രാഘവൻ
- ഫ്രഞ്ച് കവിതകൾ, ഫ്രഞ്ച് പ്രണയകവിതകൾ, വിക്ടർ ഹ്യുഗോയുടെ കവിതകൾ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിരുന്നു.
29. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം- ക്രിസ്റ്റ്യാനോ റൊണാൾഡാ (പോർച്ചുഗൽ)
- ഇറാനിലെ അലിദേയിയുടെ 109 ഗോൾ എന്ന നേട്ടത്തിയാണ് 111 ഗോളോടെ ക്രിസ്റ്റ്യാനോ മറികടന്നത്.
- ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അയർലൻഡിനെതിരേ ഗോൾ നേടിക്കൊണ്ടാണ് റെക്കോഡ് സ്വന്തമാക്കിയത്.
31. 2021 സെപ്റ്റംബർ എട്ടിന് ആഘോഷിച്ച ലോക സാക്ഷരതാ ദിനത്തിൻറ വിഷയം എന്തായിരുന്നു- Literacy for a Human Centered Recovery; Narrowing the Digital Divide
32. താലിബാൻ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻറ ഇടക്കാല സർക്കാരിലെ പ്രധാനമന്ത്രി- മുല്ല മുഹമ്മദ് ഹസൻ അവുന്ദ്
- യു.എ സ്. 36 കോടി രൂപയോളം തലയ്ക്ക് വിലയിട്ട് സിറാജുദ്ദീൻ ഹഖാനിയാണ് ആഭ്യന്തരമന്ത്രി. യു.എൻ. രക്ഷാസമിതി തയ്യാറാക്കിയ ഭീകരപട്ടികയിൽ ഉൾപ്പെട്ടവരാണ് ഇടക്കാലമന്ത്രി സഭയിലെ 14 അംഗങ്ങൾ.
33. ഉന്നതവിദ്യാഭ്യാസമേഖലയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ മൂന്ന് കമ്മിഷനുകളെ നിയമിച്ചു. ഇവ ഏതെല്ലാമാണ്- ഉന്നത വിദ്യാഭ്യാസ കമ്മിഷൻ
- ചെയർമാൻ- ഡോ. ശ്യാം ബി. മേനോൻ
- സർവകലാശാലാ നിയമപരിഷ്കാര കമ്മിഷൻ ചെയർമാൻ- ഡോ. എൻ.കെ. ജയകുമാർ
- പരീക്ഷാ പരിഷ്കരണ കമ്മിഷൻ ചെയർമാൻ- ഡോ. സി.ടി, അരവിന്ദകുമാർ
34. കേരളത്തിൽ ഏറ്റവും ഒടുവിലായി നിപ മരണം റിപ്പോർട്ട് ചെയ്തത് എവിടെയാണ്- ചാത്തമംഗലം (കോഴിക്കോട്)
35. മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്ക്കാരിക കൂട്ടായ്മയായ ‘മാക്ട’യുടെ ‘ലെജൻഡ് ഓണർ' പുരസ്കാരം നേടിയ സംവിധായകൻ- കെ.എസ്. സേതുമാധവൻ
No comments:
Post a Comment