Wednesday, 29 September 2021

Current Affairs- 29-09-2021

1. 2021 സെപ്തംബറിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായത്- പി. സതീദേവി


2. 2021 സെപ്തംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- ഗുലാബ്


3. 2021- ലെ Russian Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ (മെഴ്സിഡസ്, ബ്രിട്ടൺ) 


4. ഇന്ത്യ പാക് യുദ്ധത്തിന്റെ (1971) ഗോൾഡൻ ജൂബിലി വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ആർമി കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന ഇവന്റ്- Bijoya Sanskritik Mahotsav


5. 2021 സെപ്തംബറിൽ 7 വർഷം പിന്നിട്ട ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യം- മംഗൾയാൻ (2013 November- 5 നാണ് വിക്ഷേപിച്ചത്)


6. 2021 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത വനിതാവകാശ പ്രവർത്തക- കമല ഭാസിൻ


7. വ്യോമസേനയുടെ പുതിയ ഉപമേധാവി- എയർമാർഷൽ സന്ദീപ്തിംഗ്


8. ത്രിദിന യു. എസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയുടെ എത്ര കരകൗശല പുരവസ്തുകളാണ് അമേരിക്ക മടക്കി നൽകിയത്- 157


9. വൈദ്യരത്നം പി. എസ്. വാരിയർ അവാർഡ് 2021- ന് അർഹരായത്- ഡോ.പ്രതിഭ, ഡോ.പാർവതി


10. 2021 - ലെ ലോക വിനോദസഞ്ചാര ദിനത്തിന്റെ സന്ദേശം- സമഗ്ര വളർച്ചയ്ക്ക് ടൂറിസം


11. 2021 - ലെ വിനോദസഞ്ചാര ദിനത്തിന്റെ ആതിഥേയ രാജ്യം- ഐവറികോസ്റ്റ്


12. ഗുലാബ് ചുഴലിക്കാറ്റ് വീശിയതെവിടെ- ആന്ധാപ്രദേശിലെ കലിംഗപട്ടണത്തിനും ഒഡീഷയിലെ ഗോപാൽപുരിനുമിടയിൽ


13. പത്രപ്രവർത്തനരംഗത്തെ കുലപതി സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയതിന്റെ എത്രാമത് വാർഷികാചരണമായിരുന്നു 2021 സെപ്തംബർ 26- 111 -ാമത്

14. 2021 FIH പുരുഷന്മാരുടെ ഹോക്കി ജൂനിയർ ലോകകപ്പിന്റെ ആതിഥേയനായി തിരഞ്ഞെടുത്ത സംസ്ഥാനം- ഒഡീഷ

15. ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു. എൻ. സെക്രട്ടറി ജനറലിന് കത്തയച്ച ഭീകര സംഘടന- താലിബാൻ 


16. സാർക്കിന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് ഭീകര സംഘടനയായ താലീബാനെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട രാജ്യം-പാകിസ്ഥാൻ


17. അടുത്തിടെ അന്തരിച്ച 1942 - ലെ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ  അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി- ജി.സുശീലാമ്മ


18. പ്രശസ്ത മലയാള സിനിമാസീരിയൽ താരം റിസ ബാവ (60) അന്തരിച്ചു. 


19. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിൽ ഇന്ത്യയുടെ അധ്യക്ഷപദവി അക്ഷരമാല ക്രമത്തിലുള്ള അടുത്ത അംഗരാജ്യമായ അയർലണ്ടിന് കൈമാറി


20. ഏത് ഗോത്ര ഭാഷയിലെ സിനിമയാണ് കെഞ്ചിര- പണിയ ഭാഷ 


21. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ മലയാളിയാര്- പ്രഭാവർമ 


22. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതേത്- സിക്കിം 


23. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച മലയാളചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതേത്- കള്ളനോട്ടം 


24. 2020 ഡിസംബറിൽ അന്തരിച്ച ഏത് എഴുത്തുകാരിയുടെ തറവാടാണ് വാഴുവേലിൽ വീട്- സുഗതകുമാരി 


25. ‘അച്ഛൻ പിറന്ന വീട്' എന്ന രചനയ്ക്ക് 2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളം എഴുത്തുകാരനാര്- വി. മധുസൂദനൻ നായർ 


26. ദേശീയ വനിതാ കമ്മിഷൻ അവതരിപ്പിച്ച വാട്സാപ്പ് നമ്പറായ 9354954224 ഏത് വിഭാഗത്തെ സഹായിക്കാൻ ലക്ഷ്യമിട്ടാണ്- ഗർഭിണികൾ 


27. ഗവൺമെന്റ് സെക്യൂരിറ്റികളിൽ റിസർവ് ബാങ്ക് നടത്തുന്ന വാങ്ങലും വില്പനയും ഏതുപേരിൽ അറിയപ്പെടുന്നു- ഓപ്പറേഷൻ ട്വിസ്റ്റ് 


28. ഭാരത സർക്കാരിന്റെ ‘മുക്തിജോദ്ധാ സ്കോളർഷിപ്പ് സ്കീം' ഏതുരാജ്യത്തെ വിദ്യാർഥികൾക്കുള്ളതാണ്- ബംഗ്ലാദേശ് 


29. ആയുഷ്മാൻ ഭാരത് ദിവസ് ആയി ആചരിക്കുന്നതെന്ന്- ഏപ്രിൽ 30  


30. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളുടെ നിയമ നിബന്ധനകൾ പുറപ്പെടുവിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമേത്- ബിട്ടൻ 


31. ഏത് തമിഴ് ദേശീയകവിയുടെ നൂറാം ചരമവാർഷികമാണ് 2021 സെപ്റ്റംബർ പതിനൊന്നിന് ആചരിച്ചത്- സുബ്രഹ്മണ്യ ഭാരതി

  • സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്കർത്താവ്, പത്ര പ്രവർത്തകൻ തുടങ്ങിയ നിലകളിലും അറിയപ്പെട്ടു. 
  • 1882 ഡിസംബർ 11- ന് തിരുനെൽവേലിയിലെ എട്ടയപുരത്ത് ജനിച്ചു. 1921 സെപ്റ്റംബർ 11- ന് മദ്രാസിൽ അന്തരിച്ചു. 
  • കുയിൽ പാട്ട്, കണ്ണൻപാട്ട്, പാഞ്ചാലീശപഥം തുടങ്ങിയവ പ്രസിദ്ധ കൃതികൾ. ‘ഓടിവിളയാതുപാപ്പാ' ഉൾപ്പെടെയുള്ള പ്രസിദ്ധമായ ദേശഭക്തിഗാനങ്ങളുടെ രചയിതാവുകൂടിയാണ്.

32. വ്യോമനിരീക്ഷണം ശക്തമാക്കാനുദ്ദേശിച്ച് ആറ് പുതിയ നിരീക്ഷണ വിമാനങ്ങൾ സ്വന്തമാക്കാനുള്ള വ്യോമസേന പദ്ധതിയുടെ പേര്- ആകാശത്തും കണ്ണുകൾ (Eyes in Sky) 

  • 11,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

33. 21-ാം നൂറ്റാണ്ടിൽ ലോകത്ത നടുക്കിയ ഏത് സംഭവത്തിനാണ് സെപ്റ്റംബർ 11- ന് 20 വർഷം തികഞ്ഞത്- യു.എസിലെ ഭീകരാക്രമ ണം (9/ 11)

  • 2001 സെപ്റ്റംബർ 11- നാണ് അൽഖായിദ ഭീകരർ വടക്കു കിഴക്കൻ യു.എസിൽ നിന്ന് കാലിഫോർണിയയിലേക്ക് പറന്ന നാല് വിമാനങ്ങൾ തട്ടിയെടുത്തത്. രണ്ട് വിമാനങ്ങൾ ഇടിച്ചു കയറ്റി ന്യൂയോർക്ക് നഗരത്തിലെ 110 നിലയുള്ള ലോകവ്യാപാര കേന്ദ്രത്തിൻറ ഇരട്ടഗോപുരങ്ങൾ തകർത്തു. ഒരു വിമാനം പ്രതിരോധ ആസ്ഥാനമായ പെൻറഗണിലും വൻനാശം വിതച്ചു. നാലാമത്തെ വിമാനം ലക്ഷ്യം കാണാതെ തകർന്നുവീഴുകയായിരുന്നു. 
  • ആക്രമണത്തിൽ 2996 പേർ കൊല്ലപ്പെട്ടു
  • ഭീകരാക്രമണത്തിൻറ സൂത്രധാരനായ ഉസാമ ബിൻലാദനെ പാകിസ്താനിലെ അബോട്ടാബാദിൽ ഒളിവിൽ കഴിയവെ 2011 മേയ് രണ്ടിന് യു.എസ്. കമാൻഡോകൾ വധിച്ചു.
  • ലോക വ്യാപാര കേന്ദ്രം നിലം പരിശായ സ്ഥലമാണ് ‘ഗ്രൗണ്ട് സീറോ' എന്നറിയപ്പെടുന്നത്. 

34. ഏത് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേൽ- ഗുജറാത്ത്  

  • വിജയ് രൂപാണി രാജിവെച്ചതിനെ തുടർന്നാണ് ഇദ്ദേഹം ചുമതലയേറ്റത് 

35. സെപ്റ്റംബർ 11- ന് സമാപിച്ച 78-ാമത് വെനീസ് ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡ് ലയൺ പുരസ്കാരം നേടിയത്- ഹാപ്പനിങ് (ഫ്രഞ്ച്)  

  • ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചലച്ചിത്രോത്സവമാണ് 1932- ൽ ആരംഭിച്ച വെനീസ് ഫിലിം ഫെസ്റ്റിവൽ

ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം 2021 

  • Biological Sciences- Dr. Amit Singh, Dr. Arun Kumar Shukla 
  • Chemical Sciences- Dr. Kanishka Biswas, Dr. T. Govindaraju 
  • Earth, Atmosphere, Ocean. and Planetary Sciences- Dr. Binoy Kumar Saikia 
  • Engineering Sciences- Dr. Debdeep Mukhopadhyay 
  • Mathematical Sciences- Dr. Anish Ghosh, Dr. Saket Saurabh
  • Medical Sciences- Dr. Jeemon Panniyammakal, Dr. Rohit Srivastava 
  • Physical Sciences- Dr Kanak Saha 
  • ശാന്തി സ്വരൂപ് ഭട്ഗർ പുരസ്കാരം 2021 ലഭിച്ച മലയാളി- Dr., Jeemon Panniyammakal

No comments:

Post a Comment