Monday, 25 March 2019

Current Affairs- 25/03/2019

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) 5000 റൺസ് നേടുന്ന ആദ്യ താരം- സുരേഷ് റെയ്ന (ചെന്നൈ സൂപ്പർ കിംഗ്സ്) 

Every Vote Counts : The Story of India's Elections എന്ന പുസ്തകത്തിന്റെ രചയിതാവ്- നവീൻ ചൗള


2019- ലെ ഐ.പി.എൽ സീസണിലെ ആദ്യ മത്സരത്തിലെ ജേതാക്കൾ- ചെന്നൈ സൂപ്പർ കിംഗ്സ്

  • (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി)
2018-19 കാലയളവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ റെയിൽ കോച്ചുകൾ നിർമ്മിച്ചത്- ചെന്നെ ഇന്റഗ്രൽ കോച്ച് ഫാക്ടറി

ഇന്ത്യൻ നാവിക സേനയുടെ പുതിയ തലവനായി (Chief of Naval Staff) നിയമിതനാകുന്നത്- Karambir Singh

ഇന്ത്യയുടെ പ്രഥമ ലോക്പാൽ ആയ പിനാകി ചന്ദ ഘോഷിന് സത്യവാചകം ചൊല്ലിക്കൊടുത്തത്- രാം നാഥ് കോവിന്ദ്

2021- ലെ Special Olympic World Winter Games- ന്റെ വേദി - സ്വീഡൻ 


64th Filmfare Awards 2019 
  • മികച്ച ചിത്രം- Raazi (സംവിധാനം : മേഘ്ന ഗുൽസാർ)
  • മികച്ച സംവിധാനം- മേഘ്ന ഗുൽസാർ (ചിത്രം : Raazi)
  • മികച്ച നടൻ- രൺബീർ കപൂർ (ചിത്രം : സഞ്ജു)
  • മികച്ച നടി- ആലിയ ഭട്ട് (ചിത്രം : Raazi)
  • ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്- ശ്രീദേവി (മരണാനന്തരം)
ഇന്ത്യയിലെ പ്രഥമ ട്രാൻസ്ജെൻഡർ ഇലക്ഷൻ അംബാസഡർ- ഗൗരി സാവന്ത്

ഇന്ത്യയുടെ പ്രഥമ ലോക്പാലായി നിയമിതനായത്- പിനാകി ചന്ദ്ര ഘോഷ്

  • (പ്രദീപ് കുമാർ മൊഹന്തി, അഭിലാഷാ കുമാരി, ദിലീപ് ബി. ഭോസലേ, അജയ്കുമാർ ത്രിപാഠി എന്നിവരാണ് ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ)
കസാഖിസ്താന്റെ തലസ്ഥാനമായ അസ്താനയുടെ പേര് എന്താക്കി മാറ്റാനാണ് തീരുമാനിക്കുന്നത്- Nursultan

2020- ലെ ടോക്യോ ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണം ആരംഭിക്കുന്ന സ്ഥലം- ഫുക്കുഷിമ

ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 140

  • (ഒന്നാംസ്ഥാനം - ഫിൻലാൻഡ്)
ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ലോകത്തെ 5 പ്രധാന നഗരങ്ങളിൽ ഇടം നേടിയ ഇന്ത്യൻ നഗരം- ബംഗളൂരു

ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സർവ്വ പ്രകാരം ജീവിതച്ചെലവേറിയ നഗരങ്ങളിൽ ഒന്നാംസ്ഥാനത്ത് ഇടം നേടിയത്- സിംഗപ്പൂർ, പാരീസ്, ഹോങ്കോങ് 

  • (ഏറ്റവും കുറവ് - കാരക്കാസ്)
അടുത്തിടെ ശാന്തിഗിരി ആശ്രമത്തിന്റെ പ്രണവപത്മം പുരസ്കാരത്തിന് അർഹനായത്- മോഹൻലാൽ

നീതി ആയോഗ് FinTech Conclave 2019- ന്റെ വേദി- ന്യൂഡൽഹി 

അടുത്തിടെ പ്രകാശനം ചെയ്ത പ്രേംനസീറിനെ കുറിച്ചുള്ള ഓർമ്മപ്പുസ്തകം- നിത്യഹരിതം

  • (രചന : ആർ. ഗോപാലകൃഷ്ണൻ)
അടുത്തിടെ ഏത് സർവ്വകലാശാലയാണ് മാതാ അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്- മൈസൂർ സർവ്വകലാശാല 

അടുത്തിടെ ചൈനയുടെ Belt and Road initiative- ൽ അംഗമാകാൻ തീരുമാനിച്ച രാജ്യം- ഇറ്റലി 

അടുത്തിടെ 10 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഗിനിയയുടെ പ്രധാനമന്ത്രി- Ibrahima Kassory Fofana

ക്രിക്കറ്റ് ഗെയിമിനെ വിലയിരുത്തുന്നതിനായി ESPN Cricinfo, IIT മദ്രാസ് സംയുക്തമായി ആരംഭിച്ച Artificial Intelligence data science tool- Superstars 

ജമ്മുകാശ്മീരിലെ Mass Rapid Transit System (MRTS) പ്രോജക്ടിന്റെ ഉപദേശകനായി നിയമിതനായത്- ഇ. ശ്രീധരൻ 

ബാബറി മസ്ജിദ് ഭൂമി തർക്കം പരിഹരിക്കുന്നതിനായി സുപ്രീംകോടതി നിയമിച്ച മധ്യസ്ഥ സമിതിയുടെ അധ്യക്ഷൻ- FMI ഖലീഫുള്ള

  • (മറ്റ് അംഗങ്ങൾ - ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കർ)
UAPA നിയമ പ്രകാരം കേന്ദ്രസർക്കാർ അടുത്തിടെ നിരോധിച്ച കാശ്മീരിലെ സംഘടന- Jammu Kashmir Liberation Front (JKLF)

അടുത്തിടെ District of Columbia കോടതിയിൽ ജഡ്ജി ആയി നിയമിതയായ ഇന്ത്യൻ വംശജ- Neomi Rao

ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്ന വ്യക്തി- Neeraj Chopra (Javelin Throw)

2018 വ്യാസ് സമ്മാൻ ലഭിച്ച വ്യക്തി- Leeladhar Jagudi (ഹിന്ദി എഴുത്തുകാരൻ)

  • 'ജിത് നേ ലോക് ഉത് ഉത് നേ  പ്രം' എന്ന കവിതാ സമാഹാരത്തിനാണ് ലഭിച്ചത്
വരുന്ന 2019 ലോക്സഭ ഇലക്ഷനിൽ കേരളത്തിലെ ഇലക്ഷൻ ഐക്കണായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ- K.S. Chithra, E. Sridharan

2019 ലോക ജലദിനത്തിന്റെ പ്രമേയം- Leaving No One behind

അടുത്തിടെ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പ്രകാശനം ചെയ്ത 'Every Vote Counts എന്ന പുസ്തകം രചിച്ച വ്യക്തി- Navin Chawla

അടുത്തിടെ കുട്ടികളിലെ പരീക്ഷാ പിരിമുറുക്കം കുറയ്ക്കാനായി Indian Institute of Public Health, Gandhinagar പുറത്തിറക്കിയ മൊബൈൽ ആപ്പ്- Conquer Exam, Be a Warrior 


അടുത്തിടെ ഇന്ത്യയുടെ ആദ്യ ലോക്പാൽ ആയി നിയമിതനായ വ്യക്തി- Justice Pinaki Chandra Ghose

അടുത്തിടെ ടൂറിസ്റ്റ് സ്ഥലങ്ങളിൽ Caravan സംവിധാനങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- Uttarakhand

2019- ലെ Templeton പുരസ്കാരത്തിനു അർഹനായ വ്യക്തി- Marcelo Gleiser (Brazil)

വനിതകളുടെ SAFF Football Championship വിജയികൾ- India

അടുത്തിടെ USA Today പുറത്തിറക്കിയ 50 most powerful women in entertainment list- ൽ ഇടം പിടിച്ച ഇന്ത്യക്കാരി- Priyanka Chopra

അടുത്തിടെ 2019 പൊതുതിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനായി 'ബാറ്ററി ടോർച്ച്’ ചിഹ്നം അനുവദിച്ച് കിട്ടിയ രാഷ്ട്രീയ പാർട്ടി- മക്കൾ നീതി മയ്യം

അടുത്തിടെ International Air Transport Association (IATA) അംഗത്വം ലഭിച്ച ഇന്ത്യൻ വിമാനകമ്പനി- Spice Jet

2020- ൽ UNESCO ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത സ്ഥലം- Kuala Lumpur (Malaysia)

International Year of Plant Health ആയി ആചരിക്കാൻ UN തീരുമാനിച്ച വർഷം- 2020

No comments:

Post a Comment