1. കെ.ആർ.ഗൗരിയമ്മ ഫൗണ്ടേഷന്റെ പ്രഥമ കെ.ആർ. ഗൗരിയമ്മ പുരസ്കാര ജേതാവ്- ഡോ.അലെയ്ഡ ഗുവേര (2.47 ലക്ഷം രൂപയാണ് സമ്മാനത്തുക)
2. ഫിജിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- സീതിവേനി റബുക്ക
3. ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ബ്രസീൽ താരം റിച്ചാല്സന്റെ ഗോൾ
4. 2023 ലോകകപ്പ് ഹോക്കി ടീമിനെ നയിക്കുന്നത്- ഹർമൻപ്രീത് സിങ്
5. ഏത് സംസ്ഥാനമാണ് പാസ്പോർട്ട് ഉള്ള പൗരന്മാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്- കേരളം
- ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ എൻട്രികൾ
6. 2022- മാഗ്സസെ പുരസ്കാരം നേടിയ ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിനീകരണത്തിനെതിരെ പോരാടുന്ന ഫ്രഞ്ച് സന്നദ്ധ പ്രവർത്തകൻ- ഗാരി ബെഞ്ച്ഗിബ്
7. 2022 ഡിസംബറിൽ UN പീസ് കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം- നേപ്പാൾ
8. ക്രിമിനൽ കേസിൽ പ്രതികളായ പോലീസുകാരെ കോടതി വിധിക്ക് കാത്ത് നിൽക്കാതെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമ ഭേദഗതി- കേരള പോലീസ് ഡിപ്പാർട്ട്മെന്റ് എൻക്വയറി റൂൾ- 10 ആണ് ഭേദഗതി ചെയ്യുന്നത്
9. പ്രഥമ മലയാളി മാർകഴി സാഹിത്യ പുരസ്കാര ജേതാവ്- വി.പി.ജോയ് (കേരള ചീഫ് സെക്രട്ടറി)
10. നേപ്പാൾ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റത്- പ്രചണ്ഡ (പുഷ്പ കമാൽ ദഹൽ)
11. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം- ചക്ദ എക്സ്പ്രസ്സ് (സംവിധാനം- പ്രോസിത് റോയി)
- അനുഷ്ക ശർമയാണ് ജുലൻ ഗോസ്വാമിയായി ചിത്രത്തിൽ അഭിനയിക്കുന്നത്.
12. രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്കാരം 2021-22 ജേതാക്കൾ-
- സുധീപ് സെൻ (Anthropocene: Climate Change, Contagion, Consolation)
- ശോഭന കുമാർ (A Sky full of Bucket Lists)
13. 2022 ഡിസംബറിൽ അന്തരിച്ച മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്- വി. കെ ബാലി
14. ഗുരു ഗോബിന്ദ് സിങിന്റെ മക്കളായ സാഹിബ് സാദാസ് ബാബ സൊരാവർ സിങിന്റെയും, ബാബ ഫത്തേസിങ്ങിന്റെയും രക്ത സാക്ഷിത്വത്തോടനുബന്ധിച്ച് ആചരിക്കുന്നത്- വീർ ബൽ ദിവസ് (ഡിസംബർ 26)
15. കെ. ആർ ഗൗരിയമ്മയുടെ സ്മരണാർത്ഥം ഗൗരിയമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അന്തർദേശീയ പുരസ്കാരത്തിന് അർഹയായത്- അലീഡാ ഗുവേര (ചെ ഗുവേരയുടെ പുത്രി)
16. ഇന്ത്യയിലെ ആദ്യത്തെ താളിയോല രേഖ മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ്- തിരുവനന്തപുരം
17. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൗമ സൂചിക പദവി നേടിയെടുത്ത സർക്കാർ സ്ഥാപനം- കേരള കാർഷിക സർവ്വകലാശാല
18. 2022- ലെ ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയുടെ വേദി- മോൺട്രിയൽ, കാനഡ
19. ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ ഏത് സംസ്ഥാനത്തിലാണ്- കേരളം
20. ആദ്വമായി രാജ്യസഭാ നിയന്ത്രിക്കുന്നവരുടെ (വൈസ് ചെയർപേഴ്സൺ പാനൽ) പട്ടികയിൽ ഉൾപ്പെട്ട രാജ്യസഭാ നോമിനേറ്റഡ് അംഗം- പി ടി ഉഷ
21. 2022- ലെ മനുഷ്യാവകാശദിനത്തിന്റെ ആപ്ത വാക്യം- എല്ലാവർക്കും അന്തസ്സ്, സ്വാതന്ത്ര്യം, നീതി
22. മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ് നേടിയത്- ബേസിൽ ജോസഫ് (ചിത്രം- മിന്നൽ മുരളി)
23. സംസ്ഥാന സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികൾ ജനങ്ങൾക്കു കൃത്വമായി ലഭ്യമാക്കുന്നതിന് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
24. അടുത്തിടെ യു.എസിൽ വീശിയടിച്ച ശീതക്കൊടുങ്കാറ്റ് അറിയപ്പെടുന്നത്- സൈക്ലോൺ ബോംബ്
25. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ മലയാളി- രോഹൻ പ്രേം
26. നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം- ഡേവിഡ് വാർണർ (ആസ്ട്രേലിയ), ആദ്യ താരം- ജോ റൂട്ട് (ഇംഗ്ലണ്ട്)
27. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡിന് അർഹനായത്- രോഹൻ പ്രേം
28. 45-ാമത് കേരള ഫിലിം ക്രിട്ടിക്സ് ചലച്ചിത്ര അവാർഡ് നിശയിൽ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത്- ജോഷി
29. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന International e-mobility & alternative fuels expo, “EVOLVE 2023”- ന് വേദിയാകുന്നത്- തിരുവനന്തപുരം
30. ലഹരി വിരുദ്ധ പ്രചാരണത്തിനായി ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പും, നാഷണൽ സർവ്വീസ് സ്കീമും ചേർന്ന് പുറത്തിറക്കുന്ന പാവ- കില്ലാഡി പാവ
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് 2022
- രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്ക് നൽകുന്ന അംഗീകാരമാണിത്
- കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം സി രാധാകൃഷ്ണൻ
- നേരത്തേ ഈ അംഗീകാരം ലഭിച്ച മലയാളി- എം ടി വാസുദേവൻ നായർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം- എം.തോമസ് മാത്യു
- 'ആശാന്റെ സീതായനം' എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്കാരം
- വിവർത്തനത്തിനുള്ളസാഹിത്യ അക്കാദമി പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു
- അക്കാദമി സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ- പി.രാമനുണ്ണി, എസ്.മഹാദേവൻ തമ്പി, വിജയലക്ഷ്മി
Thank you sir
ReplyDelete