1. Discovery of Heritage of Assam എന്ന പുസ്തകത്തിന്റെ രചയിതാവ്- Padampani Bora
2. 2020 ഒക്ടോബറിൽ മഹാത്മഗാന്ധിയുടെ 151 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് അഹമ്മദാബാദ് സബർമതി സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ സ്റ്റേഷൻ- Radio Prison
3. 2020 ഒക്ടോബറിൽ നടന്ന 5-ാമത് International Online Shooting Championship- ൽ 10 m air rifle വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യാക്കാരൻ- Vishnu Shivraj Pandian
4. 2020 ലെ ലോക അധ്യാപകദിനത്തിന്റെ (ഒക്ടോബർ 5) പ്രമേയം- Teachers : leading in crisis, reimaging the future
5. 2020- ലെ World Habitat Day (ഒക്ടോബർ 5)- ന്റെ പ്രമേയം- Housing for All, A Better Urban Future
6. 2020 ഒക്ടോബറിൽ ഗ്രാമപ്രദേശങ്ങളിലെ സർക്കാർ സേവനങ്ങൾ ഡിജിറ്റൽ ആക്കുന്നത് ലക്ഷ്യമിട്ട് Gram Darshan പദ്ധതി ആരംഭിച്ച സംസ്ഥാനം- ഹരിയാന
7. 2020 ഒക്ടോബറിൽ ഗാന്ധിജിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് Punjab National Bank ഇന്ത്യയിൽ ആരംഭിച്ച Financial Inclusion & Literacy Initiative- Gram Sampark Abhiyan
8. ആവശ്യപ്പെടുന്നതിനനുസരിച്ച് എവിടെയും നിർത്തുന്നതിന് കെ.എസ്. ആർ. ടി. സി ആരംഭിച്ച അൺലിമിറ്റഡ് ഓർഡിനറി ബസ് സർവ്വീസ്- ജനത
9. കേരളത്തിലെ ആദ്യ തൊഴിൽജന്യ ശ്വാസകോശ രോഗ ഗവേഷണ കേന്ദ്രം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ
10. 2020 ഒക്ടോബറിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളിലെ എണ്ണചോർച്ച കണ്ടെത്തുന്നതിന് ഇന്ത്യയുമായി സഹകരിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ തീരുമാനിച്ച് രാജ്യം- ഫ്രാൻസ്
11. 2020 ഒക്ടോബറിൽ കൽക്കരി മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന Coal Mines Provident Fund Organisation (CMPFO) സേവനങ്ങൾ Digitalise ചെയ്യുന്നതിനായി ആരംഭിക്കുന്ന പുതിയ സംവിധാനം- SUNIDHI (Superior New Generation Information and Data Handling Initiative)
12. കേരളത്തിൽ നിർമാണം ആരംഭിക്കുന്ന തുരങ്കപാത- ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത
13. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഉത്ഘാടനം നിർവഹിച്ചത്- മുഖ്യമന്ത്രി പിണറായി വിജയൻ
14. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും ദൈർഘ്യമേറിയതുമായ തുരങ്കപാത എവിടെയാണ്- മണാലി-ലേ (Manali - Leh)
- ഹിമാചൽപ്രദേശിലെ റോഹ്തങ്ങിൽ നിർമിച്ചിട്ടുള്ള പാതയുടെ നീളം 9.02 കി.മീറ്റർ. സമുദ്രനിരപ്പിൽ നിന്ന് ഉയരം 3100 മീറ്റർ.
- അടൽ ബിഹാരി വാജ് പേയി പ്രധാനമന്ത്രിയായിരിക്കെ 2002- ൽ തറക്കല്ലിട്ട തുരങ്കത്തിന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി 'അടൽ തുരങ്കപാത' (Atal Tunnel) എന്ന് നാമകരണം ചെയ്തിട്ടുണ്ട്.
- ഒക്ടോബർ 3- ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തുരങ്കപാത യാഥാർഥ്യമായതോടെ മണാലി-ലേ യാത്രാ ദൂരം 46 കിലോമീറ്ററോളം കുറഞ്ഞു
16. 'പാടും നിലാ'(പാടുന്ന നിലാവ്) എന്നറിയപ്പെടുന്ന ഗായകൻ- എസ്.പി. ബാലസുബ്രഹ്മണ്യം
- 2020 സ പ്ലം ബർ 25-ന് എസ്.പി.ബി അന്തരിച്ചു.
- ആന്ധ്രാപ്രദേശിലെ നെല്ലുരില്ലൂരിലുള്ള കൊനോട്ടമ്മപേട്ട ഗ്രാമത്തിലാണ് എ സ്.പി.ബി ജനിച്ചത്
- ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന ഗിന്നസ് റെക്കോഡ് എസ്.പി.ബി.യുടെ പേരിലാണ്. ഗായിക ലതാ മങ്കേഷ്കർ
- മലയാളം ഉൾപ്പെടെ 16 ഭാഷകളിലായി 40,000 പാട്ടുകൾ പാടി
18. എത്രാമത് ജ്ഞാനപീഠ പുരസ്കാരമാണ് അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമ്മാനിച്ചത്- 55-ാമത്
- അക്കിത്തത്തിന്റെ വസതിയായ കുമരനെല്ലൂർ ദേവായനത്തിൽ വെച്ചാണ് പുരസ്കാരം സമ്മാനിക്കപ്പെട്ടത്
- 11 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
- ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം
19. ന്യൂയോർക്കിൽ അടുത്തിടെ അന്തരിച്ച ഹാരോൾഡ് ഇവാൻസ് ഏത് മേഖലയിൽ വിഖ്യാതനായ വ്യക്തിയാണ്- അന്യഷണാത്മക മാധ്യമപ്രവർത്തനം
20. മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റാകുന്ന മലയാളി- ജോൺ ജോർജ് ചിറപ്പുറത്ത് (കോട്ടയം)
21. 2020- ലെ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയ മലയാളികൾ- ഡോ: യു.വി. ആനന്ദവർധനൻ (മാത്സ്), ഡോ. സുബി ജേക്കബ് (കെമിസ്ട്രി )
- Council of Scientific and Industrial Research (CSIR) രാജ്യത്തെ 45 വയസ്സിന് താഴെയുള്ള മികച്ച ശാസ്ത്രഗവേഷകർക്ക് നൽകി വരുന്ന പുരസ്കാരമാണിത്.
- 'ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഗവേഷണശാലകളുടെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തിയാണ് ശാന്തിസ്വരൂപ് ഭട്നഗർ
- ഏറ്റവും ഒടുവിലത്തെ ആസുത്രണകമ്മിഷൻ ഉപാധ്യക്ഷനായിരുന്ന മോണ്ടേക്സിങ് അലുവാലിയയുടെ പത്നിയാണ്
24. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (INS)- യുടെ 2020-21- ലെ പ്രസിഡന്റ്- എൽ. ആദിമൂലം
25. ഇന്ത്യയിൽ ആദ്യമായി മാസ്ക് എ.ടി.എം. (MaskATM) നിലവിൽ വന്നത് എവിടെയാണ്- സഹറാൻപുർ (യു.പി)
26. തീവ്രവാദ സംഘങ്ങളിൽ ആകൃഷ്ടരാകുന്നവരെ പിന്തിരിപ്പിക്കാനായി കേരളാപോലീസ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ പീജിയൻ
27. ഓക്സിജൻ സഹായമില്ലാതെ 10 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ പർവതാരോഹകൻ- ആങ് റിത ഷെർപ
- അടുത്തിടെ അന്തരിച്ച ഇദ്ദേഹം 1983-1996 കാലത്താണ് ഈ വിജയങ്ങൾ നേടിയത്
28. ചെക് റിപ്പബ്ലിക്കിന്റെ ഏറ്റവും പ്രശസ്തമായ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ഫ്രാൻസ് കാഫ്ക അവാർഡ് നേടിയത്- മിലൻ കുന്ദേര
- ജന്മനാട്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് അനഭിമതനായി 1975- ൽ ചെക്കോസ്ലോവാക്യയിൽ നിന്ന് നാടുവിട്ട് പാരീസിൽ പ്രവാസ ജീവിതം നയിക്കുന്ന എഴുത്തുകാരനാണ് മിലൻ കുന്ദേര
29. അടുത്തിടെ അന്തരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ലോക്സഭാംഗവുമായിരുന്ന വനിത- റോസാ ദേശ്പാണ്ഡെ
- ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന എസ്.എ. ഡാങ്കയുടെ പുത്രിയാണ്
30. ഈയിടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിവാദം സൃഷ്ടിച്ച മൂന്ന് കാർഷിക ബില്ലുകൾ ഏതെല്ലാം- അവശ്യസാധന നിയമഭേദഗതി, കാർഷികോത്പന്ന വ്യാപാര വാണിജ്യ നിയമം, കർഷക ശാക്തികരണ, സംരക്ഷണ നിയമം
31. 2020- ൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടത് ഏത് പ്രസിദ്ധീകരണത്തിന്റെ പട്ടികയിലാണ്- ടൈം മാഗസിൻ
- ഷഹീൻ ബാഗ് സമര നായിക ബിൽക്കിസ്, നടൻ ആയുഷ്മാൻ ഖുറാന, എയ്ഡ്സ് ഭിഷഗ്വരനായ രവീന്ദ്രഗുപ്ത ഇന്ത്യൻ വംശജരായ കമലാഹാരിസ്(യു.എസ്, വൈസ്പ്രസിഡന്റ് സ്ഥാനാർഥി), സുന്ദർ പിച്ചെ (ഗൂഗിൾ, ആൽഫബെറ്റ് സി.ഇ.ഒ.) തുടങ്ങിയവരും പട്ടികയിലുണ്ട്
33. VAIBHAV (Vaishwik Bharatiya Vigyanik Summit) ഉച്ചകോടിയുടെ ലക്ഷ്യം- യുവാക്കളിൽ ശാസ്ത്ര താൽപര്യം വളർത്തുക
34. ജ്യോതിശാസ്ത്ര പഠനത്തിന് മാത്രമായി രൂപകൽപന ചെയ്ത ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആട്ടോസാറ്റ് വിക്ഷേപിച്ച് എത്ര വർഷം പൂർത്തിയാവുന്നു- 5 വർഷം (വിക്ഷേപിച്ചത്- 2015 സെപ്റ്റംബർ 28, ശ്രീഹരിക്കോട്ടയിൽ നിന്ന്)
35. ബാബ്റി മസ്ജിദ് തകർക്കൽ കേസ് വിധി പ്രഖ്യാപിച്ചത്- സെപ്റ്റംബർ 30, 2020
- ബാബ്റി മസ്ജിദ് തകർത്തത്- 1992 ഡിസംബർ 6
- വിധിപറഞ്ഞ കോടതി- CBI കോടതി, ലക്നൗ
- ജഡ്ജി- സുരേന്ദ്രകുമാർ യാദവ്
No comments:
Post a Comment