1. കേരളത്തിലെ ആദ്യത്ത മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നിലവിൽ വരുന്നത്- കൊച്ചി
2. 2020 യൂറോപ്യൻ യൂണിയന്റെ സഖറോവ് പുരസ്കാരം ലഭിച്ചത്- ബെലൂറസിലെ പ്രതിപക്ഷം
3. പ്രഥമ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- ഗ്ലാസ്ഗോ (സ്കോട്ലന്റ്)
4. മൈക്കൽ ഷൂമാക്കറെ മറികടന്ന് കൂടുതൽ ഗ്രാൻഡ് പ്രി വിജയങ്ങൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് ആര്- ലൂയി ഹാമിൽട്ടൺ
5. ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതി ബഹുമതിയായ 'ബ്ലൂ ഫ്ലാഗ് (Blue Flag ) ലഭിച്ച കേരളത്തിലെ തീരപ്രദേശം- കാപ്പാട് (കോഴിക്കോട്)
- ഇന്ത്യയിലെ എട്ടു കടൽത്തീരങ്ങൾക്ക് ഈ ബഹുമതി ലഭിച്ചു.
6. കോഫെപോസ (COFEPOSA)- യുടെ പൂർണരൂപം എന്താണ്- Conservation of Foreign Exchange and Prevention of Smuggling Activities Act
7. രാജ്യത്ത് വിവരാവകാശ നിയമം (Right to Information Act) പ്രാബല്യത്തിൽ വന്നിട്ട് 2020 ഒക്ടോബർ 12- ന് എത്രവർഷം പൂർത്തിയായി- 15വർഷം
- 2005 ഒക്ടോബർ 12- നാണ് ഈ നിയമം നിലവിൽ വന്നത് ബിമൽ ജുൽക (Binmal Julka)- യാണ് ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ.
- സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം. പോൾ
8. മൂന്നു മണിക്കുർ മൂന്നു മിനിറ്റ് സമയം കൊണ്ട് മൂന്നു ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് റെക്കോഡ് സൃഷ്ടിച്ച രാജ്യം- റഷ്യ
- ഒക്ടോബർ 14- നാണു കസാഖ് സ്ഥാനിലെ റഷ്യൻ നിയന്ത്രിത ബയ്ക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് മൂന്നു യാത്രികരുമായി പേടകം പുറപ്പെട്ടത്
9. അന്തരിച്ച കാൾട്ടൻ ചാപ്മാൻ ഏതുതലത്തിൽ പ്രവർത്തിച്ച വ്യക്തിയാണ്- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ
10. പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്തെ പ്രഥമ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന നേട്ടം കൈവരിച്ചത്- കേരളം
11. 2020- ലെ ചെറുകാട് സ്മാരക അവാർഡ് നേടിയത്- ഡോ. എം.പി. പരമേശ്വരൻ
- അദ്ദേഹത്തിന്റെ ആത്മകഥയായ 'കാലഹരണമില്ലാത്ത സ്വപ്നങ്ങൾ' എന്ന കൃതിക്കാണ് അവാർഡ്.
- ആണവശാസ്ത്രജ്ഞൻ, ശാസ്ത്ര പ്രചാരകൻ, വിദ്യാഭ്യാസ ചിന്തകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ് ഡോ. പരമേശ്വരൻ.
12. ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി നിർണയിക്കുന്ന കണക്കെടുപ്പായ ടി.ആർ.പി. യുടെ പൂർണ രൂപം- Television Rating Point (TRP)
13. 'വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന പ്രസിദ്ധ വരികൾ അക്കിത്തത്തിന്റെ ഏത് കൃതിയിലേതാണ്- ഇരുപതാം നൂറ്റാണ്ട്
- 2020 ഒക്ടോബർ 15- ന്, അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 1926 മാർച്ച് 18- ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ അമേറ്റിക്കരയിലായിരുന്നു ജനനം
- 'ഇരുപതാം നൂറ്റാണ്ടിൻറ ഇതിഹാസം' എന്ന ഖണ്ഡകാവ്യം 1952- ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണു പ്രസിദ്ധീകരിച്ചത്.
- ഇടിഞ്ഞുപൊളിഞ്ഞ ലോകം, മനസ്സാക്ഷിയുടെ പൂക്കൾ, കരതലാമലകം, ബലിദർശനം, ഭാഗവതതർജമ ഉൾപ്പെടെ 47 കൃതികൾ രചിച്ചിട്ടുണ്ട്.
- എഴുത്തച്ഛൻ പുരസ്കാരം (2016), വയലാർ അവാർഡ് (2012), പദ്മശ്രീ (2017), ജ്ഞാനപീഠം (2010) തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.
- 1947-48-ൽ നടന്ന പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്തിരുന്നു.
14. ഒക്ടോബർ 15- ന് അന്തരിച്ച ശോഭാ നായിഡു ഏതു രംഗത്തെ പ്രഗല്ഭ കലാകാരിയായിരുന്നു- കുച്ചിപ്പുഡി നൃത്തം
- ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലാണു ജനനം.
15. കേരളാ കോൺഗ്രസ് എന്ന പ്രാദേശിക രാഷ്ട്രീയ കക്ഷി രൂപം കൊണ്ടതെന്നാണ്- 1964 ഒക്ടോബർ ഒൻപതിന്
- കേരള കോൺഗ്രസ് സ്ഥാപകനായി അറിയപ്പെടുന്നത് കെ.എം. ജോർജ്
16. പ്രധാനമന്ത്രി രാജിവെക്കണമെന്നും ഭരണതലത്തിലുള്ള രാജ വംശത്തിന്റെ സ്വാധീനം കുറയ്ക്കണമെന്നുമാവശ്യപ്പെട്ട് നടക്കുന്ന ജനകീയപ്രക്ഷോഭത്തെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഏഷ്യൻ രാജ്യം- തായ്ലാൻഡ്
- സിയം (Siam) എന്നായിരുന്നു മുൻകാല നാമം.
- മഹാവാജിറ ലോകോൺ ആണ് രാജാവ്
- പ്രയുത് ചാൻ ഒച ആണ് പ്രധാനമന്ത്രി
- തലസ്ഥാനം ബാങ്കോക്ക്
17. 2020- ലെ വയലാർ അവാർഡ് ജേതാവ്- ഏഴാച്ചേരി രാമചന്ദ്രൻ
18. പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന അധ്യയനവും കുട്ടികളുടെ പഠനവും മെച്ചപ്പെടുത്താനുള്ള ദേശീയപദ്ധതി- സ്റ്റാർസ് (Strengthening Teaching - Learning and Results for States Programme-STARS)
- കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലോകബാങ്കിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
19. രാജ്യത്തെ ആദ്യ വാട്ടർ ടാക്സി ഉദ്ഘാടനംചെയ്യപ്പെട്ടത് എവിടെയാണ്- ആലപ്പുഴ
20. 2020 ഒക്ടോബർ 16- ന് അന്തരിച്ച ഭാനു അഥയ്യയുടെ ചരിത്രനേട്ടം എന്താണ്- ഇന്ത്യയുടെ ആദ്യ ഓസ്കർ അവാർഡ് ജേതാവ്
- റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' (1982) എന്ന സിനിമയുടെ വസ്ത്രാലങ്കാരത്തിനാണ് അവാർഡ് ലഭിച്ചത്.
- The Art of Costume Design എന്ന പുസ്തകത്തിന്റെ രചയിതാവാണ്
21. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടത്- സീമ മുസ്തഫ (എഡിറ്റർ, ദ സിറ്റിസൺ)
- എഡിറ്റേഴ്സ് ഗിൽഡിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്.
22. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതിന്റെ എത്രാമത് വാർഷികമാണ് 2020 ഒക്ടോബർ 17- ന് ആഘോഷിക്കപ്പെട്ടത്- 100-ാമത്
- 1920 ഒക്ടോബർ 17- ന് മുൻ സോവിയറ്റ് യൂണിയന്റെ ഭാഗവും ഇന്നത്തെ ഉസ്ബക്കിസ്ഥാൻ തലസ്ഥാനവുമായ താഷ്കെന്റിൽ എം.എൻ. റോയിയുടെ നേതൃത്വത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടന രൂപം കൊണ്ടതെന്നാണ് സി.പി.ഐ.(എം.) അംഗീകരിക്കുന്നത്.
- എന്നാൽ 1925 ഡിസംബർ 26- ന് കാൺപുരിൽ പരസ്യമായി ചേർന്ന യോഗത്തിലാണ് പാർട്ടിയുടെ പിറവിയെന്നാണ് സി.പി.ഐയുടെ നിലപാട്.
- 1964 ഏപ്രിൽ 11- നാ ണ് സി.പി.ഐ. വിഘടിച്ച് സി.പി.ഐ.(എം.) രൂപം കൊണ്ടത്.
23. 'Preparing for Death' ആരുടെ ഏറ്റവും പുതിയ കൃതിയാണ്- അരുൺ ഷൂരി
- മുൻ കേന്ദ്രമന്ത്രിയും പത്രപ്രവർത്തകനും ഗ്രന്ഥകാരനുമാണ്.
24. കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം നേടിയത്- ശ്രീകുമാരൻതമ്പി
25. ഡോ. പി. പൽപ്പു ഫൗണ്ടേഷൻ അവാർഡ് നേടിയത്- ഡോ. ജി. വിജയരാഘവൻ
26. ഒക്ടോബർ 16- ന് അന്തരിച്ച പി.എസ്. നാരായണ സ്വാമി ഏതു രംഗത്ത് മികവു തെളിയിച്ച വ്യക്തിയാണ്- കർണാടകസംഗിതം
27. സംഗീതലോകത്ത് 'പിച്ചൈ' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം പദ്മഭൂഷൺ (2003) ജേതാവുകൂടിയാണ്.
28. ന്യൂസീലൻഡിൽ രണ്ടാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വനിത- ജസീന്ത ആർഡേൻ
- 1996- നു ശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിൽ വരുന്നത്.
- 120 സീറ്റുകളിൽ 64- ഉം നാൽപതുകാരിയായ ജസീന്തയുടെ നേതൃത്വത്തിലുള്ള ലേബർ കക്ഷി സ്വന്തമാക്കി
29. അറബ് രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിച്ചി ആദ്യ ന്യൂക്ലിയർ റിയാക്ടർ- Barakah (അബുദാബി, UAE)
30. ലോകത്തിലാദ്യമായി പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജം (Renewable Energy) ഉപയോഗിച്ച് പ്രവർത്തിക്കുന്ന large scale chemical production plant- SABIC's polycarbonate facility (സ്പെയിൻ)
31. ലോകത്തിലെ ആദ്യ Contactless Visitor Management Software- VAMS Safe Guard (വികസിപ്പിച്ചത്- VAMS Global, മുംബൈ)
32. മാലിയിൽ 500MW Solar Park നിർമ്മിക്കുന്നതി നായി മാലി സർക്കാരുമായി ധാരണയിലേർപ്പെട്ട ഇന്ത്യൻ സ്ഥാപനം- NTPC (National Thermal Power Corporation)
33. 2020 മേയിൽ ഫെയ്സ്ബുക്ക് സ്വന്തമാക്കിയ GIF സെർച്ച് എഞ്ചിൻ- Giphy
34. ‘Facebook' ആരംഭിച്ച Audio-only Calling App- CatchUp
35. ഫേസ്ബുക്ക് ഇന്ത്യയിൽ ആരംഭിച്ച consumer marketing campaign- More Together
No comments:
Post a Comment