Saturday, 31 October 2020

Kerala Renaissance Part- 6

1. 1831- ൽ ചാവറയച്ചൻ സ്ഥാപിച്ച സി.എം.ഐ. സന്ന്യാസിസംഘം ആദ്യകാലത്ത് അറിയപ്പെട്ടപേര്- കനിമൂസ (കാർമലിത്ത നിഷ്പാദുക മൂന്നാം സഭ 


2. 1847- ൽ ഏത് സ്ഥലത്തുനിന്നാണ് ഹെർമൻ ഗുണ്ടർട്ട് രാജ്യസമാചാരവും പശ്ചിമോദയവും പ്രസിദ്ധികരിച്ചത്- തലശ്ശേരി


3. 1852- ൽ ആലപ്പുഴ ജില്ലയിലെ മംഗലത്ത് കേരളിയ ശൈലിയിൽ ക്ഷേത്രം നിർമിച്ച് ശിവപ്രതിഷ്ഠ നടത്തിയത്- ആറാട്ടുപുഴ വേലായുധപ്പണിക്കർ 


4. ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ദേവേന്ദ്ര നാഥ് ടാഗോറിന്റെ 'ബ്രഹ്മധർമ' എന്ന കൃതി സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്- ഡോ. അയ്യത്താൻ ഗോപാലൻ


5. ഇന്ത്യൻ ഭാഷകളിലാദ്യമായി മലയാളത്തിൽ കാൾ മാർക്സിന്റെ  ജീവചരിത്രം രചിച്ചത്- സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള 


6. 'സഖാവ് എന്ന നാടകം ആരുടെ ജീവിതകഥയാണ് അവതരിപ്പിക്കുന്നത്- പി. കൃഷ്ണപിള്ള


7. ആദ്യ കേരളനിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം- ആറ്


8. കേന്ദ്രമന്ത്രിസഭയിലെ ആദ്യ മലയാളി- ഡോ. ജോൺ മത്തായി 


9. മൈസൂർ രാജ്യത്ത് ഡോക്ടറായി സേവനമനുഷ്ഠിച്ച നവോത്ഥാന നായകൻ- ഡോ. പൽപ്പു  


10. ‘ആധുനികകാലത്തെ മഹാദ്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച തിരുവിതാംകൂറിലെ സംഭവ വികാസം- ക്ഷേത്രപ്രവേശന വിളംബരം (1936)  


11. എസ്.എൻ.ഡി.പി. യോഗത്തിന്റെ  ‘ത്രിമൂർത്തിനേതൃത്വം' എന്ന് വിശേഷിപ്പിക്കപ്പെട്ടത്- ശ്രീനാരായണഗുരു, ഡോ. പൽപ്പു, കുമാരനാശാൻ 


12. ‘വിഗ്രഹാരാധനാഖണ്ഡനം' എന്ന കൃതി രചിച്ചതാര്- ബ്രഹ്മാനന്ദ ശിവയോഗി 


13. ഏത് പ്രക്ഷോഭത്തിന്റെ ഭാഗമായാണ് 1920- ൽ ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്- ഖിലാഫത്ത് 


14. മലയാളി മെമ്മോറിയലിന്റെ മൂലരേഖ എന്ന് കണക്കാക്കപ്പെടുന്ന 'തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്’ എന്ന ലഘുലേഖ രചിച്ചത്- ബാരിസ്റ്റർ ജി.പി. പിള്ള 


15. 'കിടാരത്തിൽ' എന്ന വീട് ആരുടെതായിരുന്നു- കുറുമ്പൻ ദൈവത്താൻ 


16. കല്ലറ-പാങ്ങോട് സമരം നടന്ന വർഷം- 1938 


17. 1946- ൽ ഇരിങ്ങാലക്കുടയിൽ നടന്ന കുട്ടംകുളം സമരം അറിയപ്പെടുന്ന മറ്റൊരു പേര്- വഴിനടക്കൽ സമരം 


18. കൊച്ചിയിലെ ഏത് ദിവാന്റെ  നയത്തിനെതിരേയാണ് 1936- ൽ വൈദ്യുതിസമരം നടന്നത്- ആർ.കെ. ഷൺമുഖം ചെട്ടി 


19. ‘ഐക്യകേരള തമ്പുരാൻ' എന്നറിയപ്പെട്ട കൊച്ചിയിലെ രാജാവ്- കേരളവർമ ഏഴാമൻ 


20. ‘ഒരു രാജ്യസ്നേഹി' എന്ന പേരിൽ രചന നടത്തിയിരുന്നത്- ബാരിസ്റ്റർ ജി.പി. പിള്ള 


21. 'ധന്വന്തരി' എന്ന മാസികയുടെ പത്രാധിപർ- വൈദ്യരത്നം പി.എസ്. വാര്യർ 


22. അയ്യങ്കാളിയുടെ മാനേജരായി പ്രവർത്തിച്ച നവോത്ഥാന നായകൻ- കുറുമ്പൻ ദൈവത്താൻ 


23. തിരുവിതാംകൂർ ചരിത്രത്തിൽ 1935 മേയ് 13- ന്റെ പ്രാധാന്യം എന്താണ്- സി. കേശവന്റെ കോഴഞ്ചേരി പ്രസംഗം


24. രാജ്യസഭയുടെ അധ്യക്ഷനായ ഏക മലയാളി- കെ.ആർ. നാരായണൻ 


25. ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്റെ ജീവിതം ആധാരമാക്കി പ്രൊഫ. എം.കെ. സാനു രചിച്ച കൃതി- ജീവിതം തന്നെ സന്ദേശം 


26. തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽവന്നത് ഏത് പ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ്- നിവർത്തനപ്രക്ഷോഭം 


27. 1909- ൽ വൈദ്യരത്നം പി.എസ്. വാരിയരുടെ നേതൃത്വത്തിൽ ആരംഭിച്ച നാടക കമ്പനി- പരമശിവവിലാസം 


28. ‘മനസ്സാണ് ദൈവം’ എന്ന ഉദ്ഘോഷിച്ചത്- ബ്രഹ്മാനന്ദ ശിവയോഗി 


29. ഏത് സമുദായസംഘടനയുടെ മുഖപത്രമാണ് 'യോഗനാദം'- എസ്.എൻ.ഡി.പി. യോഗം 


30. 'ആത്മീയ വിപ്ലവകാരി' എന്നറിയപ്പെട്ടത്- വാഭടാനന്ദൻ


31. ഏത് നവോത്ഥാന നായകന്റെ  ജീവചരിത്രമാണ് ‘നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്’- കുറുമ്പൻ ദൈവത്താൻ


32. മുഹമ്മദ് അബ്ദുറഹിമാൻ ജീവിതം ആധാരമാക്കി പി.ടി. കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത ചലച്ചിത്രം- വീരപുത്രൻ 


33. 1920- ൽ വടകര ആസ്ഥാനമാക്കി സിദ്ധസമാജം സ്ഥാപിച്ചത്- സ്വാമി ശിവാനന്ദപരമഹംസൻ 


34. ശ്രീനാരായണ ഗുരുവിന്റെ ജീവിതം അധികരിച്ച് ‘നാരായണം' എന്ന നോവൽ രചിച്ചത്- പെരുമ്പടവം ശ്രീധരൻ 


35. 1926- ൽ ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്- ഡോ. എം.ഇ. നായിഡു 


36. എ.കെ. ഗോപാലൻ വാളന്റിയർ ക്യാപ്റ്റനായി പ്രവർത്തിച്ച സത്യാഗ്രഹം- ഗുരുവായൂർ സത്യാഗ്രഹം 


37. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഉത്തരകേരളത്തിലെ സർവ സൈന്യാധിപൻ എന്നറിയപ്പെട്ടത്- മൂർക്കോത്ത് കുമാരൻ 


38. എസ്.എൻ.ഡി.പി. യോഗത്തെ ശക്തിപ്പെടുത്തുന്നതിനായി ‘ധർമഭടസംഘം' രൂപവത്കരിച്ചത്- ടി.കെ. മാധവൻ 


39. ‘സ്വതന്ത്ര തിരുവിതാംകൂർ' വാദം ഉയർത്തിയ ദിവാൻ- സി.പി. രാമസ്വാമി അയ്യർ


40. ‘ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം അസ്തമിക്കും’ എന്ന് പറഞ്ഞത്- സി. കേശവൻ 


41. 1908- ൽ യോഗക്ഷേമസഭ രൂപം കൊണ്ടത് എവിടെവെച്ചായിരുന്നു- ആലുവ 


42. വൈക്കം സത്യാഗ്രഹ നായകൻ എന്നറിയപ്പെടുന്ന തമിഴ് ദ്രാവിഡ നേതാവ്- പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കർ 


43. 1914- ൽ ആരംഭിച്ച നായർ ഭൂത്യജന സംഘം ഇപ്പോൾ അറിയപ്പെടുന്ന പേര്- നായർ സർവീസ് സൊസൈറ്റി 


44. കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ചത്- പട്ടം എ. താണുപിള്ള


45. സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതി ആരംഭിച്ചതെന്ന്- 1996 ഓഗസ്റ്റ് 17 


46. വിദ്യാപോഷിണി സഭ ആരംഭിച്ചത്- സഹോദരൻ അയ്യപ്പൻ 


47. തളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട വ്യക്തി- മിതവാദി സി. കൃഷ്ണൻ  


48. 'മഹാത്മാ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവോത്ഥാന നായകൻ- അയ്യങ്കാളി 


49. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കോൺഗ്രസ്സുമായുള്ള ബന്ധം വിട്ട കെ. കേളപ്പൻ ചേർന്ന രാഷ്ട്രീയ കക്ഷി- കിസാൻ മസ്ദൂർ പ്രജാപാർട്ടി 


50. 'എ.കെ.ജി. അതിജീവനത്തിന്റെ  കനൽ വഴികൾ' എന്ന ചിത്രത്തിന്റെ  സംവിധായകൻ- ഷാജി എൻ. കരുൺ 


51. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ ആധാരമാക്കി രചിച്ച ആദ്യ നോവൽ- അപ്ഫന്റെ  മകൾ 


52. സ്വദേശാഭിമാനി കേസരി അവാർഡ് നല്കുന്നത് ഏത് മേഖലയിലാണ്- പത്രപ്രവർത്തനം


53. കെ.ആർ. നാരായണൻ ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയായിരുന്നു- പത്താമത് 


54. പുല്ലാട് ലഹളയ്ക്ക് നേതൃത്വം നല്ലിയത്- അയ്യങ്കാളി 


55. എത്രാമത് സംസ്ഥാന നിയമസഭയാണ് നിലവിലുള്ളത്- 14


56. വി.പി. മേനോൻ എന്നതിന്റെ പുർണ രൂപം- വാപ്പാല പങ്കുണ്ണി മേനോൻ  


57. എന്റെ  കാശിയാത്ര എന്ന കൃതി രചിച്ചത്- തൈക്കാട് അയ്യാഗുരു 


58. ഒരു വിദേശ രാജ്യത്തിന്റെ  തപാൽ മുദ്രയിൽ സ്ഥാനംപിടിച്ച ആദ്യ മലയാളി- ശ്രീനാരായണഗുരു 


59. എം.കെ. സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്ത ‘നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന കൃതിയിൽ പ്രതിപാദിക്കപ്പെടുന്ന വ്യക്തി- ചങ്ങമ്പുഴ കൃഷ്ണപിള്ള 


60. കുമാരനാശാനെ വിപ്ലവത്തിന്റെ  ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചത്- ജോസഫ് മുണ്ടശ്ശേരി 


61. കൊച്ചിയിലെ രണ്ടാമത്തെ ജനകീയ മന്ത്രി- ഡോ. എ.ആർ. മേനോൻ 


62. ഗുരുവായൂർ സത്യാഗ്രഹകാലത്ത് അനധികൃതമായി ക്ഷേത്രമണി അടിച്ചതിന്റെ പേരിൽ ക്രൂരമായി മർദനമേറ്റ സത്യാഗ്രഹി- പി. കൃഷ്ണപിള്ള 


63. 1948 മേയ് 12- ന് കണ്ണൂർ സബ്ജയിലിൽ മരിച്ച സ്വാതന്ത്ര്യസമര സേനാനി- മൊയാരത്ത് ശങ്കരൻ 


64. കേരള രാഷ്ട്രീയത്തിൽ ‘ലീഡർ’ എന്ന് വിളിക്കപ്പെട്ടത്- കെ. കരുണാകരൻ


65. തിരുവിതാംകൂറിൽ അവർണർക്കും കഥകളി നടത്താനുള്ള അനുമതി നേടിയെടുത്ത സമൂഹപരിഷ്കർത്താവ്- ആറാട്ടുപുഴ വേലായുധപ്പ്ണിക്കർ


66. സ്വാമി വിവേകാനന്ദന്റെ 1892- ലെ കേരള സന്ദർശനത്തിന് വഴിയൊരുക്കിയത് ആരായിരുന്നു- ഡോ. പൽപ്പു  


67. പാലക്കാട്ടെ ജൈനമേട്ടിൽ വെച്ച് മഹാകവി കുമാരനാശാൻ രചിച്ച വിഖ്യാത കൃതി- വീണപൂവ്


68. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്- മുഹമ്മദ് അബ്ദുറഹ്മാൻ 


69. 1903- ൽ ഈഴവസമാജം രൂപവത്കരിച്ചത്- ടി.കെ. മാധവൻ   


70. 'ദേശീയ സ്വാതന്ത്ര്യത്തിന്റെ 

ഗായകൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- വള്ളത്താൾ നാരായണ മേനോൻ


71. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധാനംചെയ്ത അംഗം- എം.വി. രാഘവൻ 


72. കെ.ജി. ബാലകൃഷ്ണൻ ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു- 37


73. ഐ.എസ്.ആർ.ഒ. ചെയർമാനായ ആദ്യ മലയാളി- എം.ജി.കെ. മേനോൻ

No comments:

Post a Comment